11-09-19

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
ആറു മലയാളിക്ക് നൂറു മലയാളം എന്ന പ്രതിവാര പംക്തി ഏതാനും സമയത്തിനുള്ളിൽ
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ച ഭാഷാഭേദപഠനം:മലപ്പുറം എന്ന കൃതിയെ ആധാരമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ പതിനെട്ടാം ഭാഗമാണ് ഈ ലക്കം.
🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄🎄
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിൽ മലപ്പുറം മലയാളത്തിലെ ഉച്ചാരണഭേദങ്ങൾ കൂടാതെ മലപ്പുറം മലയാള നിഘണ്ടു (പതിനൊന്നാം ഭാഗം) കൂടി ഉൾപ്പെടുന്നു
🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴🌴
മലപ്പുറം മലയാളത്തിലെ ഉച്ചാരണഭേദങ്ങൾ ( തുടരുന്നു)

3.ഴ~വ
ഈഴവ- തിയ്യ ഭാഷാഭേദപഠനത്തിൽ പരാമർശിച്ചിട്ടുള്ള ഒരു വ൪ണമാറ്റമാണിത്. മലപ്പുറം മലയാളത്തിലെ എല്ലാ സമുദായത്തിന്റെ ഭാഷാഭേദങ്ങളിലും ഈ മാറ്റം കാണുന്നു.
ഉദാ: കവുത്ത്  ~കഴുത്ത്
         പവുത്തു ~ പഴുത്തു
        എവുത്ത്  ~ എഴുത്ത്
        കൊവുത്തു ~ കൊഴുത്തു
        മുവുപ്പ് ~ മുഴുപ്പ്
അവു ~ ഔ എന്ന മാറ്റത്താൽ കവുത്ത് - കൌത്തെന്നും മാറുന്നു. എഴുത്ത് ~ എവുത്ത് ആയി മാറുന്നു. ഇവിടെ മധ്യ " വ"കാരത്തിന് മുൻ സ്വയമായി "എ" വരുന്നതുകാരണം മധ്യ " വ" കാരത്തിന് ലോപം സംഭവിക്കുന്നില്ല. പദാദ്യക്ഷരത്തിലും പദാന്ത്യക്ഷരത്തിലുമൊഴികെ (ഉ) ആയി ഗ്രഹിക്കാറുള്ള സ്വരം സ്വനപരമായി ഒരു കേന്ദ്ര സ്വരമാണ്.

4.ശ~യ
ശ~യ പരിണാമം കൂടുതൽ കാണുന്നത് അകാരമോ താലവ്യസ്വരങ്ങളിലൊന്നോ പിൻവരാത്തപ്പോഴാണ്. എന്നാൽ പദാന്ത്യത്തിലെ സ്വരം യകാരത്തിനും മറ്റു താലവ്യ വ്യഞ്ജനങ്ങൾക്കും ശേഷം പ്രായേണ- ഇ- ആയി മാറുന്നു.
ഉദാ: വീശുക ~ വീയുക
         കാശ്     ~ കായ്/ കായി
         പശു    ~ പയ്യ്/ പയ്യി

മലപ്പുറം മലയാള നിഘണ്ടു (പതിനൊന്നാം ഭാഗം)
ഫക്കീർ  - ഭിക്ഷു
ഫഖും ബാത്വിലും ഇല്ലാത്തോൻ - വകതിരിവില്ലാത്ത, സത്യാസത്യ വിവേചനമില്ലാത്ത
ഫ൪ള്  - മതം നിർബന്ധമാക്കിയ കർമ്മങ്ങൾ
ഫസാദ്   - അസത്യം, കുഴപ്പം
ഫാഇദ   - പ്രയോജനം, ഉപകാരം
ഫാത്തിഹ  - നമസ്കാരത്തിൽ നിർബന്ധമായും പാരായണം ചെയ്യുന്ന ഒരു ഖുർആൻ അധ്യായം
ഫിത് ന  - കുഴപ്പം
ഫിത്വ൪ സക്കാത്ത് - നിർബന്ധിത ദാനം
ഫി൪ദൌസ് - സ്വ൪ഗം
ഫു൪ഖാൻ  - ഖുർആൻ
ഫുലൂസ്  - പണം
ഫോമാക്കി - ഗമ കാണിക്കുന്നയാൾ
ഫോറം - ഫോം
ബക്കാണം - വഴക്ക്
ബഡായി  - പൊങ്ങച്ചം
ബദരീങ്ങൾ - ബദ൪ എന്ന യുദ്ധത്തിൽ വീരമൃത്യു വരിച്ചവ൪
ബദറ് നടക്ക്ആ - ലഹള കൂടുക/ കലഹിക്കുക
ബന്തവസ്സ്/ ബന്തവസത് - സുരക്ഷിതമാക്കുക
ബമ്പ്   - മിടുക്ക്
ബയ്യെ/ വയ്യെ - വഴിയെ, പിറകെ
ബരുത്തം/ വരുത്തം - വേദന
ബലാല്   - കുരുത്തം കെട്ടോൻ, തെമ്മാടി
ബസി - പ്ലേറ്റ്
ബറാബ൪  - തുല്യം
ബ൪ക്കത്ത് -ഐശ്വര്യം
ബാക്കി ആക്കുക - ബാക്കി വെക്കുക
ബാക്കില്ല്യാണ്ടെ - മുഴുവനായും
ബാട / വാട  - വാസന
ബാത്വിൽ  - അസാധുവായ
ബായക്ക  - ഏത്തപ്പഴം
ബികുടം  - അപകടം, വിരുദ്ധം, വിപരീതം
ബിത്ത് - വിത്ത്
ബി൪പ്പെട്ടി - ബലൂൺ
ബിര്യാണി - ഒരു തരം ചോറ്
ബിസ്മി  - ദൈവനാമം
ബീക്കി  - അടിച്ചു
ബീക്കുക - അടിക്കുക
ബീമാനം  - വിമാനം
ബുദ്ധിമോശം - ആയുക്തികം ( കടുംകൈ പ്രവ൪ത്തിക്കുക)
ബെക്ക്ണകം - വെക്കുന്ന അകം, അടുക്കള
ബെജ്ജായി  - രോഗം
ബെടക്കാക്കുക - കേടുവരുത്തുക
ബെടക്കാച്ചി -ചീത്തയായ
ബെടക്ക്   - ചീത്ത
ബെത്തല് - നത്തോലി
ബെമ്മാട് - വല്ല്യ കെട്ടിടം (വെൺമാടം)
ബെയ്ക്കുക - ഭക്ഷിക്കുക
ബെയ൪പ്പ്/ വെയ൪പ്പ് -വിയ൪പ്പ്
ബെര്ത്തം ആവ്അ - വേദനിക്കുക
ബെള്  - സാമർത്ഥ്യം
ബേജാറ്  - ആകുലത, ഭയം, വ്യാകുലത
ബൈന്നാരം - വൈകുന്നേരം
ബൊമ്മ  - പാവ
ബോക്സും പെട്ടി  - ജ്യോമട്രി ബോക്സ്
ബൌശ്/ശി  - ഐശ്വര്യം
മഅ്ന  - അറിവ്, അർത്ഥം
മഈശത്ത്   - നിത്യജീവിതമാ൪ഗം
മക്കാനി  - പീടിക
മക്കാറാക്ക്അ - പരിഹസിക്കുക
മങ്കുരുണി  /മങ്ക് - റാക്ക്
മഖാം  - ജാറം
മഗ് രിബ് നിസ്കാരം - സന്ധ്യാ നമസ്കാരം
മച്ചി  - ഊഷരയായ പശു
മജ്ലിസ് - സദസ്
മഞ്ച/ മഞ്ചി  - ധാന്യങ്ങൾ സൂക്ഷിക്കാനുള്ള കൂറ്റൻ മരപ്പെട്ടി
മടക്കി പത്തിരി - ഒരിനം പത്തിരി
മടക്കുക - തിരസ്കരിക്കുക
മടമ്പ്  - കാൽപ്പാദത്തിന്റെ പിൻവശം
മടാക്കത്തി - വാക്കത്തി
മട്ടം   - ഭംഗി
മട്ടംള്ള - ഭംഗിയുള്ള
മണവാട്ടി/ പുത്യെണ്ണ്/ പുതുപെണ്ണ്  - വധു
മണ്ങ്ങൻ - കാര്യശേഷിയില്ലാത്തവൻ
മണ്ങ്ങ്  - ഒരു തരം മീൻ
മണിക്കുക - പ്രലോഭിപ്പിക്കുക
മൺങ്ങൂസ്/ മൺങ്ങൻ - വിഡ്ഢി
മണ്ണാത്തൻ, എട്ടുകാലി - ചിലന്തി
മണ്ണുണ്ണി  - മന്ദൻ,കാര്യക്ഷമതയില്ലാത്തോൻ
മണ്ട്അ - മണ്ടുക, ഓടുക
മണ്ട  - തല, ബുദ്ധി
മണ്ടൻ കത്തി - മൂ൪ച്ചയില്ലാത്ത കത്തി
മണ്ടയുള്ള  - ബുദ്ധിയുള്ള
മണ്ടൂസ്  - വിഡ്ഢി
മദ്ഹബ് -മാർഗ്ഗം/ വിഭാഗം
മദ്ഹ്    - പുകഴ്ത്തൽ
മദ്ദ് ഇടുക - അള്ള് വെക്കുക
മദ്രസ  - മതപഠന കേന്ദ്രം
മനസലിവ്  - കരുണ
മനസ്ൽക്ക് കടത്തആ-
ഗ്രഹിക്കുക
മനാരിക്കൽ/ മനാരം പിടിക്കുക - മൂത്രമൊഴിച്ച ശേഷം ലിംഗാഗ്രം വൃത്തിയാക്കൽ
മൻസൻ/ മന്യൻ  - മനുഷ്യൻ
മന്തിരി    - മന്ത്രി
മന്ദപ്പ് - മയക്കം
മഫ്ത  - ശിരോവസ്ത്രം
മമ്പയർ - വൻപയർ
മമത - താത്പര്യം
മയ - മഴ
മയക്കുക - ശൃംഗരിക്കുക
മയമ്പ്   - സന്ധ്യ
മയിത്തം - മൃദുലം, സൌമ്യം
മയ്പ്പ്  - ഇരുട്ട്
മയംള്ള - മൃദുലമായ, സൌമ്യമായ
മയ്യത്താകൽ - മരണപ്പെടൽ
മയ്യത്തും കട്ടിൽ  - മൃതദേഹം കൊണ്ടു പോകാനുള്ള പ്രത്യേക മഞ്ചൽ
മയ്യത്ത്  - മൃതദേഹം
മരക്കൊണംല്ല്യാത്തോൻ - പരുക്കൻ
മരത്തൊലി  - മരത്തോൽ
മരുന്നും കൊല - ചെറിയ ചുവന്ന കായുണ്ടാകുന്ന കുറ്റിച്ചെടി
മലച്ച് വെക്കുക - തുറന്നു വെയ്ക്കുക
മലച്ചത്  - തുറന്നത്
മലഖ്  - മാലാഖ
മല്ല്  - ശക്തി
മശി  - മഷി
മഷിക്കായ - വയലറ്റ് നിറത്തിൽ ചെറിയ കായുണ്ടാകുന്ന കുറ്റിച്ചെടി
മസ്അല  - മതവിഷയങ്ങൾ സംബന്ധിച്ച ചോദ്യോത്തരങ്ങൾ, സംശയങ്ങൾ
മഹർ   - വിവാഹമൂല്യം
മഹ്ശറ - പരലോകത്ത് എല്ലാ മനുഷ്യരും ദൈവവിചാരണക്കായി ഒരുമിച്ച് കൂടുന്ന സമ്മേളനം
മറപ്പുര  - കുളിമുറി, ശൌചാലയം
മറമാടുക - അടക്കം ചെയ്യുക
മറവ്ചെയ്യ്അ - അടക്കം ചെയ്യുക
മറച്ചു വെക്കുക - ഒളിപ്പിച്ചു വെക്കുക
മറിഞ്ഞെട്ടി വീഴുക  - മറിഞ്ഞു വീഴുക
മറിമായം - ഉപായം
മറു /മറൂട്ടി - മറുപിള്ള
മറേലിരിക്കൽ - മരണപ്പെട്ടവന്റെ ഭാര്യയുടെ ഇദ്ദ കാലഘട്ടം
മറ്റഅതും മറഅച്ചതും - അറിയുന്നതും അറിയാത്തതും
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്. പുസ്തകം തയ്യാറാക്കിയ ഗവേഷകരോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏