18-08-19

✴✴✴✴✴✴✴✴✴✴
വാരാന്ത്യാവലോകനം
🌹🌹🌹🌹🌹🌹🌹🌹🌹🌹
ആഗസ്റ്റ്12 മുതൽ ആഗസ്റ്റ് 18 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌹🌹🌹🌹🌹🌹🌹🌹🌹
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ_തിങ്കൾ, ബുധൻ)
🌹🌹🌹🌹🌹🌹🌹🌹🌹🌹


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

ഭാഷയുടെവളർച്ചയ്ക്ക് നൽകുന്ന സേവനങ്ങളെ മുൻനിർത്തി രാഷ്ട്രപതി നൽകുന്ന "മഹർഷി ഭദ്രയാൻ വ്യാസ് സമ്മാൻ പുരസ്ക്കാരം" ഈ വർഷം തേടിയെത്തിയത് മൂന്ന് മലയാളികളെയാണ്.
🙏ചാത്തനാത്ത് അച്യുതനുണ്ണി സർ
🙏സന്തോഷ് തോട്ടുങ്ങൽ
🙏ആർ.ആർ.രാജീവ്

പ്രതിഭകൾക്ക് തിരൂർ മലയാളം കൂട്ടായ്മയുടെ ആദരം🙏🙏🙏

 ഈയാഴ്ച ലോകസിനിമ,സംഗീത സാഗരം എന്നീ പംക്തികൾ നെെറ്റ് തകരാറിനാൽ അവതാരകർക്ക് അവതരിപ്പിക്കാൻ സാധിച്ചില്ല.ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌹🌹🌹🌹🌹🌹🌹🌹🌹🌹

ആഗസ്റ്റ് 12_തിങ്കൾ
സർഗസംവേദനം
🌼🌸🌼🌸🌼🌸🌼🌸🌼🌸
അവതരണം_രതീഷ് കുമാർ മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🌼🌸🌼🌸🌼🌸🌼🌸🌼🌸

🌷തിങ്കളാഴ്ച സർസംവേദനത്തിൽ എം. ഫൈസലിന്റെ പാവമൂസയും  തഹാമാടായിയുടെ ആയിരത്തൊന്നു മലബാർ രാവുകളുമാണ് രതീഷ് മാഷ് പങ്കുവെച്ചത്.
🌷പ്രലോഭനങ്ങളെ അടക്കാനാവാത്ത മനസുകളുടെ വീഴ്ചകളും ഒടുവിൽ ഒരു ആർത്തനാദം പോലെ ഒടുങ്ങുകയും ചെയ്യുന്നവരുടെ ദൈന്യതയുമാണ് നോവൽ നമ്മളോട് പറയുന്നത്. തീർച്ചയായും വായിച്ചുവരുമ്പോൾ കഥയോട് ഒരു ആകർഷണം ഒക്കെ തോന്നും.
🌷 താഹമാടായിയുടെ നോവൽ അതീവരസകരവും ഓരോ അക്ഷരത്തിലും ഉന്മാദം ഒളിപ്പിച്ചുവെച്ചതുമാണ്. ഒരു പ്രദേശത്തിന്റെ പ്രണയസങ്കല്പങ്ങളെ സത്യങ്ങളിൽ കടഞ്ഞെടുത്ത അത്ഭുതമാണീ നോവൽ. മലബാറിന്റെ പ്രാദേശിക വിശ്വാസങ്ങളും പുരുഷകാമനകളും കൂടി നിർമിക്കുന്ന ഭ്രമാത്മകമായ നവലോകമാണിത്.
🌷സുദർശനൻ മാഷ്,ഗഫൂർമാഷ്,ഹമീദ് മാഷ്,പ്രജിത, രാജി ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. രാജി ടീച്ചറുടെ വിലയിരുത്തൽ ഒരു ഒന്നൊന്നര വിലയിരുത്തലായിരുന്നു
അഹമ്യവും ഔമ്യവും ഒന്നു തന്നയെന്നതും പുതിയ അറിവ്

🌹🌹🌹🌹🌹🌹🌹🌹🌹🌹

ആഗസ്റ്റ് 13_ചൊവ്വ
ചിത്രസാഗരം
🌼🌸🌼🌸🌼🌸🌼🌸🌼🌸
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🌼🌸🌼🌸🌼🌸🌼🌸🌼🌸

🌷ചിത്രകാരെ പരിചയപ്പെടുത്തുക എന്ന പതിവിൽ നിന്നും വ്യത്യസ്തമായി പ്രളയത്തിലും ഉരുൾപ്പൊട്ടലിലും ജീവഹാനി സംഭവിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ദുരന്തചിത്രങ്ങളുടെ പ്രദർശനമായിരുന്നു ഈയാഴ്ചയിലെ ചിത്രസാഗരത്തിൽ.

🌷LIFE LINE എന്ന വിഖ്യാത ചിത്രത്തിൽ തുടങ്ങി 25 ചിത്രങ്ങളാണ് അവതാരക പങ്കുവെച്ചത്.
🌷ശ്രീല ടീച്ചർ,സ്വപ്ന ടച്ചർ,കൃഷ്ണദാസ് മാഷ്,ഗഫൂർമാഷ്,ഹമീദ് മാഷ്,രവി മാഷ്,രാജി ടീ ച്ചർ,രജനി ടീച്ചർ,സീത,രതീഷ് മാഷ്,സുജ,സബു,പ്രമോദ് മാഷ്,സുദർശനൻ മാഷ്,കവിത ടീച്ചർ മുതലായവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌹🌹🌹🌹🌹🌹🌹🌹🌹🌹

ആഗസ്റ്റ് 14_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🌼🌸🌼🌸🌼🌸🌼🌸🌼🌸
അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)
🌼🌸🌼🌸🌼🌸🌼🌸🌼🌸

🌷ബുധനാഴ്ച ആറു മലയാളിക്ക് നൂറു മലയാളം എന്ന ഭാഷാഭേദപംക്തിയിൽ പവിത്രൻ മാഷ് മലപ്പുറത്തെ ഭാഷാഭേദത്തിലെ കാലാനുപ്രയോഗങ്ങളാണ്  പരിചയപ്പെടുത്തിയത്. കാലഭേദം സൂചിപ്പിക്കാൻ ക്രിയാധാതുവിനോട് ചേർക്കുന്ന പ്രയോഗങ്ങളിൽ മലപ്പുറം ഭാഷ നിരവധി സവിശേഷതകൾ പുലർത്തുന്നുണ്ട്. ഭാഷയുടെ ബഹുമുഖതയും വൈവിധ്യവും വ്യക്തമാകുന്നത് പ്രാദേശിക വ്യതിയാനകളിലൂടെയാണ്. മലപ്പുറം ഭാഷാഭേദത്തിലെ അനുപ്രയോഗങ്ങൾ  ഉദാഹരണ സഹിതം മാഷ് പങ്കുവെച്ചു.
🌷കൂടാതെ മലപ്പുറം മലയാളനിഘണ്ടുവിൽ 'ദ' മുതൽ 'ന' വരെയുള്ള വാക്കുകളും അർത്ഥങ്ങളും രസകരവും വിജ്ഞാനപ്രദവുമായ രീതിയിൽ പരിചയപ്പെടുത്തി.പവിത്രൻ മാഷിന് അഭിവാദ്യങ്ങൾ🤝🤝

🌷സുദർശനൻ മാഷ്,ഗഫൂർ മാഷ്,രാജി ടീച്ചർ,ശ്രീ..ശിവൻ മാഷ്,രമ ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി..പലർക്കും ബാല്യത്തിലേക്കുള്ള മടങ്ങിപ്പോക്കാണ് ഈ പംക്തി.

🌹🌹🌹🌹🌹🌹🌹🌹🌹🌹

ആഗസ്റ്റ് 17_ശനി
നവസാഹിതി
🌼🌸🌼🌸🌼🌸🌼🌸🌼🌸
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🌼🌸🌼🌸🌼🌸🌼🌸🌼🌸

🌷നവസാഹിതി പതിവുപോലെ ഗംഭീരം🙏

നവസാഹിതീവിഭവങ്ങളിലേക്ക്...

🌹അനുഭവാവിഷ്ക്കാരം
🔴🔵🔴🔵🔴🔵🔴🔵

♦ഇതാണു ഞാൻ_ ജസീന റഹീം ടീച്ചർ

🌹കവിതകൾ 
🔵🔴🔵🔴🔵🔴

♦കുഴിനഖം_ രാജശ്രീ
♦വേരും തണലും_ ഹർഷ
♦വീടകം_ ലാലൂർ വിനോദ്
♦കരുതൽ കരം _ശ്രീല അനിൽ ടീച്ചർ
♦കണ്ണിമാങ്ങ _സംഗീത ഗൗസ് (ഓഡിയോ)
♦മാവേലിനാട് _നസീറ നൗഷാദ്

🌹കുറിപ്പുകൾ 
🔴🔵🔴🔵🔴🔵

♦റേൽ ഗാഡി_ബുഷ്റടീച്ചർ
 പ്രളയാനന്തര ചിന്ത_ നരേന്ദ്രൻമാഷ്

🌹കഥ
🔴🔵🔴🔵

♦ഒറ്റവരിയുത്തരം_ നൂറനാട് ജയപ്രകാശ്
♦ഉൗമയുടെ സങ്കടം_ (ഓഡിയോ )യൂനസ് വിനോദ

🌹വായനക്കുറിപ്പ്
🔴🔵🔴🔵🔴🔵🔴🔵

♦പെൻഡുലം_ ഗഫൂർ മാഷ്



🌷പ്രജിത വായനക്കുറിപ്പ് കൂട്ടിച്ചേർത്തു.രാജി ടീച്ചർ, സീത ,പ്രജിത, സുദർശനൻ മാഷ്, കൃഷ്ണദാസ് മാഷ്, ശിവശങ്കരൻ മാഷ് , രജനി ടീച്ചർ, സ്വപ്ന ടീച്ചർ, പവിത്രൻ മാഷ്,വിജു മാഷ്  തുടങ്ങിയവരുടെ ഇടപെടൽ നവസാഹിതിയെ സജീവമാക്കി.  വാസുദേവൻമാഷ്  നവസാഹിതിയെ വിലയിരുത്തിയെങ്കിലും അല്പം കൂടി പൂർണ്ണമാകാനുണ്ട്.

🌹🌹🌹🌹🌹🌹🌹🌹🌹🌹

ആരെ താരമാക്കണം...?ഒരുപാട് ചിന്തിച്ചു..ഒറ്റക്കഥാപഠനം തയ്യാറാക്കിയ അജീഷ് മാഷ്,കഥാവായന നടത്തിയ സ്വപ്ന ടീച്ചർ, മികച്ച രണ്ട് ഗാനങ്ങൾ (പെരുന്നാൾ ഗാനം,സ്വാതന്ത്ര്യ ഗാനം)എഴുതിയ ഹമീദ് മാഷ്, സർഗസംവേദനത്തിലൂടെ വെെവിധ്യമാർന്ന പുസ്തകങ്ങളെ പരിചയപ്പെടത്തുന്ന രതീഷ് മാഷ്,മലപ്പുറം ഭാഷയെ നെഞ്ചോട് ചേർക്കുന്ന പവിത്രൻ മാഷ്, നവസാഹിതിയെ ഡിജിറ്റൽ മാഗസിനാക്കുന്ന ഗഫൂർ മാഷ്,ജസിയായി എല്ലാവരുടേയും മനസിൽ കുടിയേറിയ ജസീന ടീച്ചർ,വാസുദേവൻമാഷ്..അങ്ങനെയങ്ങനെ.....അവസാനം ഒരു തീരുമാനത്തിലെത്തി..
🤝പെരുന്നാൾ ദിനത്തിൽ പാവമൂസയേയും ആയിരത്തൊന്ന് മലബാർ രാവുകളേയും നമുക്ക് വിശദമായി പരിചയപ്പെടുത്തിയ...സജീവമായി ഗ്രൂപ്പിലിടപെടുന്ന..
തോട്ടുങ്ങലാശാനെക്കുറിച്ചുള്ള വ്യത്യസ്തമായ അറിവ് പങ്കുവെച്ച...നമുക്കേവർക്കും പ്രിയങ്കരനായ രതീഷ് മാഷ് ആകട്ടെ നമ്മുടെ ഈയാഴ്ചയിലെ മിന്നും താരം🤝

രതീഷ് മാഷേ.. അഭിനന്ദനങ്ങൾ🌷🌸🌷