25-09-19

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
ആറു മലയാളിക്ക് നൂറു മലയാളം
എന്ന പ്രതിവാര പംക്തി
ഏതാനും സമയത്തിനുള്ളിൽ
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🍜🍜🍜🍜🍜🍜🍜🍜🍜🍜🍜🍜🍜🍜
മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ച ഭാഷാഭേദപഠനം: മലപ്പുറം എന്ന ഗവേഷണ പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ
ഇരുപതാം ഭാഗമാണ് ഈ ലക്കം.
🍜🍜🍜🍜🍜🍜🍜🍜🍜🍜🍜🍜🍜🍜
🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫
ഇന്നത്തെ
ആറുമലയാളിക്ക് നൂറു മലയാളം  പംക്തിയിൽ
മലപ്പുറം മലയാളത്തിലെ ഉച്ചാരണഭേദങ്ങൾ....
ഇവയോടൊപ്പം
മലപ്പുറം മലയാള നിഘണ്ടു ( പതിമൂന്നാം ഭാഗം) ......  എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫🥫
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
മലപ്പുറം മലയാളത്തിലെ ഉച്ചാരണഭേദങ്ങൾ
9 ല~ൽ
ല്+അ എന്ന ചേരുവ പദമധ്യത്തിൽ അകാരലോപത്തോടെ "ൽ" എന്നാകും.
ഉദാ:  എലഞ്ഞി~എൽഞ്ഞി
       ഒലക്ക    ~ ഒൽക്ക

10 ള~ൾ
മേൽപ്പറഞ്ഞ മാറ്റം " ള്" എന്ന ചേരുവയ്ക്കുമുണ്ട്.
ഉദാ: വെളക്ക് ~ വെൾക്ക്
         തെളക്കം ~തെൾക്കം
         വെളഞ്ഞി  - വെൾഞ്ഞി

11 റ ~ർ
പദമധ്യത്തിലെ "റ്" എന്ന ചേരുവ മാറി  " ർ" എന്നാകും.
ഉദാ: കറമൂസ - ക൪മൂസ
         പറച്ചിൽ ~ പറച്ചിൽ
         വറുത്തത് ~ വ൪ത്തത്

12 ഴ ~ ഗ്ഗ
ഈഴവ - തിയ്യ ഭാഷാഭേദപഠനത്തിലും ഇത്തരത്തിലുള്ള മാറ്റം രേഖപ്പെടുത്തിക്കാണുന്നു. മലപ്പുറം മലയാളത്തിൽ ഇത് സാർവ്വത്രികമാണ്. ഏറനാടൻ ഭാഷാഭേദപഠനത്തിലും ജീ.കെ. പണിക്കർ ഈ മാറ്റം അടയാളപ്പെടുത്തിയിട്ടുണ്ട്. അതായത് ഏറനാടൻ ഭാഷാഭേദത്തിൽ മാത്രമല്ല മലപ്പുറത്തെ ഇതരപ്രദേശങ്ങളിലും ഈ മാറ്റത്തോടെയുള്ള പ്രയോഗങ്ങൾ നിലവിലുണ്ട്.
ഉദാ:  മഴു   ~ മഗ്ഗ്
       കഴുകൻ - കഗ്ഗൻ

മലപ്പുറം മലയാള നിഘണ്ടു
യക്കീനൊറപ്പ് - ഉള്ളുറപ്പ്
യക്കീൻ    - ഉറപ്പ്
യത്തീം   - അനാഥൻ
യഥാർത്ഥക്കാരൻ - നിഷ്കളങ്കൻ
യാസീൻ     - ഖുർആനിലെ ഒരു അദ്ധ്യായം, സവിശേഷമായ അവസരങ്ങളിൽ പാരായണം ചെയ്യുന്നത്
യോകം      - യോഗം
രണ്ടാം നമ്പർ  - വില കുറഞ്ഞ
രണ്ടീച്ചെകാണിയ്ക്ക - പക്ഷഭേദം കാട്ടുക
രാജ്യക്കൊടി  - ദേശീയ പതാക
രാജ്യം     - ദേശം, സ്ഥലം
രാവ്       - നിലാവ്
ലച്ചം   - ലക്ഷം
ലണ്ട്   - രണ്ട്
ലാക്കാക്കുക - ലക്ഷ്യം വെക്കുക
ലാന്തൽ  - റാന്തൽ
ലാവ്     - നിലാവ്
ലിബാസ്    - വസ്ത്രം
ലേസം     - കുറച്ചു
ലേച്ചീച്ചെ, /ലേസീച്ചെ - കുറേശ്ശ
വക വെച്ചു കൊടുക്കുക - ആവശ്യം അംഗീകരിക്കക, അനുവദിക്കുക
വകവെയ്ക്കുക - ഉപദേശം സ്വീകരിക്കുക, ഗൌനിക്കുക
വക്ക്     - അരിക്
വഖ്ത്ത്/ഒഖ്ത്ത്   - സമയം
വജ്ജ്   - വഴി
വടക്ക്ണി  - അടുക്കള
വടക്കൊറം/വടക്ക് പുറം - അടുക്കള
വട്ടത്തില്    - ചുറ്റുവട്ടത്തിൽ, അയൽപ്പക്കങ്ങളിൽ
വട്ടത്ത്ല്ള്ള  - വൃത്താകൃതിയിലുള്ള
വട്ടത്തെരിക    - മൂട് ഉരുണ്ട മൺകലങ്ങൾ വെയ്ക്കാൻ വൃത്താകൃതിയിൽ കെട്ടിയുണ്ടാക്കുന്ന ഒരു ഉപകരണം
വട്ടം      - പ്രാവശ്യം, തവണ
വട്ടം കൂടുക   - തയ്യാറെടുക്കുക
വണ്ണവലിപ്പം  - മഹത്വം
വണ്ണം വെക്കൽ - വാശിപിടിക്കൽ
വതൽക്ക് വതൽ - തിരിച്ചടിക്കൽ
വത്ത്പിട്യൻ  - അപരിചിതൻ
വത്ത്പിടിച്ചി  - അപരിചിത
വന്നാരെ      - വന്നതിന് ശേഷം
വമ്പ്      - മിടുക്ക്
വഫാത്ത്   - മരണം
വയറ്റിലുണ്ടാക്ക്അ - ഗർഭം ധരിക്കുക
വയള്   - മതപ്രഭാഷണം
വയി       - വഴി
വയി/ വയ്യി    - ദൂരം
വയില്യാത്തോ൪   - അഗതികൾ
വയ്യായി / വയ്യായ/വയ്യായ്ക - അസുഖം
വയ്യി ആക്കുക - പോംവഴി കണ്ടെത്തുക
വയ്യില്   - പിറകിൽ
വയ്യും വരായിയും ആക്ക്ആ - താറുമാറായി കിടന്ന അവസ്ഥ/ സാധനങ്ങൾ ചിട്ടപ്പെടുത്തുക, കാര്യങ്ങൾക്ക് വ്യക്തത വരുത്തുക
വയ്യോട്ട്   - പിറകോട്ട്
വരവ്    - ഘോഷയാത്ര (നേർച്ച സമയത്ത് വിവിധ വിഭാഗക്കാരുടെ ഘോഷയാത്ര)
വര്ആ  - വരിക
വരിയുക - കത്തി കൊണ്ട് വരിയുക
വരിശം    - വ൪ഷം
വരിഷം   - വ൪ഷം/ മഴക്കാലം
വല്ലാണ്ടെ   - വല്ലാതെ
വലിപ്പത്തരം  - ആത്മപ്രശംസ
വലിയ്യ്    - രക്ഷിതാവ്
വലിക്ക്ആ - ചൂഷണം ചെയ്യുക, സ്വത്ത് അന്യായമായി കയ്യടക്കുക
വലിവ്   - ശ്വാസം മുട്ടൽ
വല്ല്യാക്ക  - മൂത്ത ജ്യേഷ്ഠൻ
വല്ല്യാകണ്ണ്/ വല്ല്യണ്ണ് - അത്യാഗ്രഹം
വല്ല്യുമ്മ /വല്ല്യുമ്മച്ചി /വല്ലിമ്മ/ വല്ലിമ്മച്ചി  - ബാപ്പയുടെ/ ഉമ്മയുടെ ഉമ്മ
വല്ല്യുപ്പ   - ബാപ്പയുടെ/ഉമ്മയുടെ ഉപ്പ
വല്ല്യോയ്മത്താനം - താൻപോരിമ
വല്ല്യ /ബല്ല്യ  - വലിയ
വല്ല്യണ്ണ് കാട്ടൽ - അത്യാഗ്രഹം കാണിക്കൽ
വല്ല്യ വ൪ത്താനം പറയുക - പൊങ്ങച്ചം പറയുക
വല്ല്യ കണ്ണൻ  - അത്യാഗ്രഹി (പുരുഷൻ)
വല്ല്യ കണ്ണത്തി  - അത്യാഗ്രഹി ( സ്ത്രീ)
വല്ല്യ വായിച്ചി   - ബാപ്പയുടെ/ഉമ്മയുടെ ഉമ്മ
വലുതാക്കി വെക്ക്ആ - പുകഴ്ത്തുക
വള൪മ - മഹത്വം
വളഞ്ഞ് വെക്കുക - ചുറ്റും നിന്നു ഉപരോധിക്കുക
വളി  - കീഴ് വായു ശബ്ദത്തോടെ പുറത്തു വരുന്നത്
വള്ളീലും വകേലും - അകന്ന ബന്ധത്തിലുള്ള
വളംവെയ്ക്ക്അ - പ്രോത്സാഹിപ്പിക്കുക
വള്ളാ (ല്ലാ)ഹി  -തീർച്ചയായും  (ദൈവനാമത്തിൽ സത്യം ചെയ്യുമ്പോൾ പറയുന്നത്)
വസീയത്ത് - ശുപാർശ/ മരണപത്രം/ വിൽപത്രം
വഹ് യ് - ദിവ്യ സന്ദേശം
വാക്കത്തി  - മടവാൾ
വാക്ക് പറയുക - ചീത്ത പറയുക, കുറ്റപ്പെടുത്തുക
വാക്ക് കൊടുക്ക്ആ - പ്രതിജ്ഞ ചെയ്യുക, വാഗ്ദാനം ചെയ്യുക
വാട    - വാസന
വാട്ടുക - അരിപ്പൊടി ചൂടുവെള്ളത്തിൽ ഇട്ടു പത്തിരിക്ക് പരുവമാക്കുക
വായക്ക - ഏത്തപ്പഴം
വായിച്ചി  - ഉപ്പ
വായ്പാടിച്ചി - വിധവ
വാരൽ  - പരിഹസിക്കൽ
വാരിപറ്റിക്ക്അ - തലങ്ങും വിലങ്ങും ഓടിക്കുക
വാരുക - ഗോപ്യപ്രയോഗങ്ങളിലൂടെ പരിഹസിക്കുക
വാലറ്റു പോവുക -ശേഖരിച്ച സാധനം പൂർണ്ണമായും തീർന്നു പോവുക, കുറ്റിയറ്റ് പോവുക
വാലാട്ടി (ക്കി). - സിൽബന്ധി
വാഴപ്പിണ്ടി  - വാഴത്തടയുടെ ഉള്ളിലുള്ള വെളുത്ത കാമ്പ്
വാഴത്തട്ട - വാഴക്കൂമ്പ്
വാഴയാണി - വാഴ നടുന്നതിനുണ്ടാക്കുന്ന വരമ്പ് പോലുള്ള ഭാഗം
വാഴക്കേങ്ങ് - വാഴക്കിഴങ്ങ്
വാറാക്ക്അ - ശക്തിയാക്കുക
വാറ്ല്        - ശക്തിയിൽ
വികടം        - വിപരീതം
വിട്ടിത്തം     - വിഡ്ഢിത്തം
വിര്ന്നാരെ മുറി - സന്ദർശന മുറി
വി൪ത്തി    - വൃത്തി
വിലങ്ങുക   - തടയുക
വിളിയാളം    - വിളി
വീക്കുക       - അടിക്കുക
വീതിച്ച് കൊട്ക്ക്ആ - വിതരണം ചെയ്യുക
വീയുക   - വീശുക
വീര്യം    - ഡിമാന്റ്
വീര്യം പിടിപ്പിക്കുക - ഡിമാന്റ് കൂട്ടുക
വീശി          - വിശറി
വീശിപ്പാള   - പാളവിശറി
വീ൪ത്ത് വര്അ  - വികസിക്കുക
വീർപ്പ്    - ശ്വാസം
വീ൪പ്പ്മുട്ടൽ - ശ്വാസം മുട്ടൽ
വുളു എടുക്കൽ - നമസ്കാരത്തിനു മുമ്പ് അംഗശുദ്ധി വരുത്തൽ
വെക്കുക  - പാചകം ചെയ്യുക
വെക്ക്ണകം - അടുക്കള
വെക്കം/ ബെക്കം - വേഗം
വെക്ഷി     - താമസിച്ച്
വെടക്ക്   - ചീത്ത
വെട്ടുവഴി ( വയി)  - റോഡ്
വെട്ടുകത്തി/ വെട്ട്വത്തി - വലിയ കനമുള്ള കത്തി
വെണ്ണൂറ് / വെണ്ണീര് - ചാരം
വെണ്ണെയ്യ്  - വെണ്ണ
വെയ്ലി     - വേലി
വെരുത്തം ആവ്അ - വേദനിക്കുക
വെലങ്ങനെ   - കുറുകെ
വെലങ്ങ് മുറിയുക  - കുറുകെ കടക്കുക
വെൽപന   - മനസിൽ തോന്നുന്ന/ ഉറപ്പിച്ച കാര്യം/ പദ്ധതി
വെൽപ്പത്തരം - വലിപ്പത്തരം, സ്വന്തം മഹത്വം ഉദ്ഘോഷിക്കൽ
വെശ൪പ്പ് - വിയർപ്പ്
വെസനം - വ്യസനം
വെളക്ക്/ വെൾക്ക് - വിളക്ക്
വെളഞ്ഞി/ വെൾഞ്ഞി - ചക്കയുടെ പശ രൂപത്തിലുള്ള കറ
വെളിവില്യാത്ത - ഭ്രാന്തുള്ള
വെള്         - സാമർത്ഥ്യമുള്ള
വെള്ളക്കാച്ചി - പച്ച, വയലറ്റ്, നീല തുടങ്ങിയ ബോ൪ഡറുള്ള വെള്ള ഉടുമുണ്ട് ( സ്ത്രീകൾ ഉപയോഗിക്കുന്നത്).
വെള്ളക്കുണ്ട്  - വെള്ളക്കുഴി
വെള്ളത്തിലിടുക - കുതി൪ക്കുക
വെള്ളവലിയ്ക്ക്അ - ചായം തേക്കുക
വെള്ളുള്ളി  - വെളുത്തുള്ളി
വെറുപ്പ്    - മുഷിപ്പ്
വെ൪ക്/വെറക് - വിറക്
വേദനആവ്അ - വേദനിക്കുക
വേണ്ടാത്തരം  -അപവാദം
വേണ്ടാത്ത വ൪ത്താനം - ന്യായമല്ലാത്തത് (തെറ്റ്)
വേണ്ടാന്ന് വെക്ക്അ - ഉപേക്ഷിക്കുക
വേണ്ടുക - ദൈവവിധി
വേലിത്തറി - മുള്ളുവേലി ഉറപ്പിക്കാനുപയോഗിക്കുന്ന തറി
വേറെ ആക്ക്അ - വേർപെടുത്തുക
വൈച്ച്യാര്   - വൈദ്യ൪
വൈന്നേരം - വൈകുന്നേരം
വൊസ് വോസ് - ദു൪വിചാരം
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.
പുസ്തകം തയ്യാറാക്കിയ ഗവേഷകരോടുള്ള   കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏