08-09-19

വാരാന്ത്യാവലോകനം
🌹🌸🌹🌸🌹🌸🌹🌸🌹🌸
സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 8 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌸🌹🌸🌹🌸🌹🌸🌹🌸
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏


ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

❤🧡💛💚💙💜🖤❤🧡💛
സെപ്റ്റംബർ 2 - തിങ്കൾ
സർഗസംവേദനം
🌹🌸🌹🌸🌹🌸🌹🌸🌹🌸
അവതരണം- രതീഷ് മാഷ് (MSM HSS കല്ലിങ്ങൽപ്പറമ്പ്)
🌹🌸🌹🌸🌹🌸🌹🌸🌹🌸

ഗ്രൂപ്പിലെ സർഗ താളലയമായ സർഗ സംവേദനം പംക്തിയിൽ 19  ം പുസ്തകമാണ് ഈയാഴ്ച അവതാരകൻ പരിചയപ്പെടുത്തിയത്  എന്നത് ഏറെ അഭിമാനകരം🤝🙏 പുസ്തകപ്പുഴുവായ .... വായനാനുഭവങ്ങൾ സ്നേഹത്തോടെ നമുക്കും പങ്കുവെയ്ക്കുന്ന,....രതീഷ് മാഷിന് സ്റ്റേഹാഭിവാദ്യങ്ങൾ🤝🙏🙏🙏🙏🌹🌹🌹

🌺മറാത്തി നോവലായ മൃത്യുഞ്ജയക്ക് ഡോ. പി.കെ.ചന്ദ്രനും ഡോ. ടി.ആർ.ജയശ്രീയും നടത്തിയ വിവർത്തനമായ കർണന് സുജാത ടീച്ചർ എഴുതിയ വായനാനുഭവമാണ് സർഗ സംവേദനത്തിൽ ആദ്യം പങ്കുവെച്ചത്.
ഒരു രാജകുമാരിയുടെ വെറും കൗതുകത്തിൽ നിന്നും സർവനാശത്തിന്റെ കൊടിക്കൂറ യായി വളർന്നു പന്തലിച്ച ആശയം ... കർണൻ... കർണന്റെ എഴുപത് വർഷത്തെ സംഭവബഹുലമായ ജീവിതത്തിലൂടെ മഹാഭാരതകഥ അനാവരണം ചെയ്യുന്ന ഈ നോവൽ വെന്ത മനസ്സോടെ മാത്രമേ വായിച്ചു തീർക്കാനാകൂ എന്ന് സുജാത ടീച്ചർ പറയുമ്പോൾ എങ്ങനെ ഈ പുസ്തകം വായിക്കാതിരിക്കും? കഥാപാത്രത്തെ ...കണ്ട്... കേട്ട്.. അവരുടെ ആത്മപരിശോധനയിലൂടെ നീങ്ങുന്ന ഈ നോവൽ തീർച്ചയായും വായിക്കപ്പെടേണ്ടതു തന്നെ.

🌺2003 ജൂലൈ 19 ന് എം.ടി.എഴുതിയ "ഓർമ്മയുടെ ചുവരിൽ എസ്.കെ.വരച്ചത്"ൽ എഴുതിയ നാടൻ പ്രേമത്തിന്റെ വായന സാഹചര്യവും ഉൾപ്പെടുത്തി അതി മനോഹരമായ ഒരു വായനക്കുറിപ്പാണ് രതീഷ് മാഷ് അവതരിപ്പിച്ചത്. .മാളുവും രവീന്ദ്രനും ഇക്കോരനും നാടൻ പ്രേമത്തിലൂടെ കാലങ്ങളോളം വായനക്കാരുടെ മനസ്സിൽ നിറഞ്ഞു നിൽക്കും തീർച്ച

🌺രജനി സുബോധ് ടീച്ചർ, ശിവശങ്കരൻ മാഷ്, ഗഫൂർ മാഷ്, സുദർശനൻ മാഷ്, പവിത്രൻ മാഷ്, രജനി ടീച്ചർ, സീത പ്രമോദ് മാഷ്, പ്രജിത തുടങ്ങിയവർ ഇടപെടലുകളാൽ സർഗ സംവേദനം സജീവമാക്കി.

❤🧡💛💚💙💜🖤❤🧡💛
സെപ്റ്റംബർ 3-ചൊവ്വ
ചിത്ര സാഗരം
🌹🌸🌹🌸🌹🌸🌹🌸🌹🌸
അവതരണം- പ്രജിത - (GVHSS ഫോർ ഗേൾസ് തിരൂർ)
🌹🌸🌹🌸🌹🌸🌹🌸🌹🌸

🌺ചിത്രകലാപംക്തിയിൽ അവതാരക ഈയാഴ്ച പരിചയപ്പെടുത്തിയത് മഹാരാഷ്ട്രയിലേയും ഗുജറാത്തിലേയും ആദിവാസികൾക്കിടയിൽ മാത്രം നിലനിന്നിരുന്ന വാർളി ചിത്രകലാ രൂപത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന ജിവ്യ സോമ മഷെ എന്ന അതുല്യപ്രതിഭയെയും വാർളി ചിത്രകലയെയുമാണ് അവതാരക പരിചയപ്പെടുത്തിയത്.
🌺വാർളി ചിത്രകലയെ അടുത്തറിഞ്ഞ ശ്രീജ പള്ളം മാഡവുമായുള്ള അഭിമുഖം , നിരവധി ലിങ്കുകൾ, ചിത്രങ്ങൾ എന്നിവയിലൂടെ സമഗ്രമായിത്തന്നെ വാർളി ചിത്രകലയെ പരിചയപ്പെടുത്തി.

🌺രതീഷ് മാഷ്, സീതാ ശിവ ശങ്കരൻ മാഷ് ഗഫൂർ മാഷ്.സുദർശനൻ മാഷ്, പവിത്രൻ മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി
❤🧡💛💚💙💜🖤❤🧡💛
സെപ്റ്റംബർ 4- ബുധൻ
ആറു മലയാളിക്ക് നൂറു മലയാളം
🌹🌸🌹🌸🌹🌸🌹🌸🌹🌸
അവതരണം- പവിത്രൻ മാഷ് (വലിയോറ സ്ക്കൂൾ)
🌹🌸🌹🌸🌹🌸🌹🌸🌹🌸
 മലയാള സർവകലാശാലയുടെ ഭാഷാ പഠന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി പവിത്രൻ മാഷ് തയ്യാറാക്കിയ കുറിപ്പുകളുടെ pdf രൂപമായിരുന്നു ഈയാഴ്ച അവതരിപ്പിച്ചത്.
🌺താലവ്യമായി വരുന്ന ഇ എന്ന സ്വരം പരമായി വരുമ്പോൾ ത,ഴ എന്നിവയ്ക്കു വരുന്ന മാറ്റം ഉദാഹരണ സഹിതം വിശദീകരിച്ചു.

🌺തുടർന്ന് പാ മുതൽ പൈ വരെയുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന പദങ്ങൾ ഉൾപ്പെടുത്തിയുള്ള ഭാഷാ ഭേദപഠന നിഘണ്ടുവും പംക്തിയിൽ ഉൾപ്പെട്ടിരുന്നു.

🌺സുദർശനൻ മാഷ്, രമ ടീച്ചർ, ഗഫൂർ മാഷ്, രവീന്ദ്രൻ മാഷ്, സീത, പ്രജിത തുടങ്ങിയവരുടെ ഇടപെടൽ പംക്തിയെ രസകരമാക്കി.

❤🧡💛💚💙💜🖤❤🧡💛
സെപ്റ്റംബർ 5 - വ്യാഴം
ലോകസിനിമ
🌹🌸🌹🌸🌹🌸🌹🌸🌹🌸
അവതരണം- വിജുമാഷ് (MSMHSS കല്ലിങ്ങൽപ്പറമ്പ്)
🌹🌸🌹🌸🌹🌸🌹🌸🌹🌸

 🌺ലോകോത്തരങ്ങളായ വിദേശഭാഷാ സിനിമകളാണ് ഈയാഴ്ചയും മാഷ്‌പരിചയപ്പെടുത്തിയത്

🌼SPOOR - പോളിഷ്
🌼CAPERNAUM_ അറബി
🌼BRIMSTONE - ഇംഗ്ലീഷ്
🌼DAYS OF GL0RY - ഫ്രഞ്ച്
🌼THE AGE OF ADA LINE - ഇംഗ്ലീഷ്


🌺(രതീഷ് മാഷ്ടെ ചിന്ത ഏതായാലും കൊള്ളാം ട്ടോ..) രതീഷ് മാഷ്, ഗഫൂർ മാഷ്, സുദർശനൻ മാഷ്, പ്രമോദ് മാഷ്, രജനി ടീച്ചർ ,പവിത്രൻ മാഷ്, പ്രജിത ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി
❤🧡💛💚💙💜🖤❤🧡💛
സെപ്റ്റംബർ 6 - വെള്ളി
സംഗീത സാഗരം
🌹🌸🌹🌸🌹🌸🌹🌸🌹🌸
അവതരണം- രജനി ടീച്ചർ (GHSS പേരശ്ശന്നൂർ)
🌹🌸🌹🌸🌹🌸🌹🌸🌹🌸

🌺ഹിന്ദി സിനിമാ ലോകത്തെ അനശ്വര പ്രതിഭ ആർ.ഡി.ബർമനെയാണ് ടീച്ചർ ഈയാഴ്ച പരിചയപ്പെടുത്തിയത്.സമഗ്രമായ പരിചയപ്പെടുത്തലിന് അനുബന്ധമായി നിരവധി വിഡിയോ ലിങ്കുകളും ഉണ്ടായിരുന്നു
🌺വാസുദേവൻ മാഷ്,ശിവശങ്കരൻ മാഷ്, വിജു മാഷ്, ഗഫൂർ മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

❤🧡💛💚💙💜🖤❤🧡💛
സെപ്റ്റംബർ 7- ശനി
നവസാഹിതി
🌹🌸🌹🌸🌹🌸🌹🌸🌹🌸
അവതരണം_ഗഫൂർ മാഷ്(KHMHSS ആലത്തിയൂർ)
🌹🌸🌹🌸🌹🌸🌹🌸🌹🌸

പതിവു തെറ്റിച്ചില്ല.. നവ സാഹിതി ഈയാഴ്ചയും ഗംഭീരം....👌👌

🌻കവിത
〰〰〰
🌷വേവ് - സ്വപ്ന റാണി ടീച്ചർ
🌷എത്രയെത്ര യാത്രകൾ_ റബീഹ ഷെബീർ
🌷പാക്കേജ് _ഷൈജു
🌷ഓർമ്മാംശം:വിനോദ് ആലത്തിയൂർ
🌷ചിങ്ങക്കതിരൊളി_ ലാലൂർ വിനോദ്
🌷ഓണമൊരോർമ്മ -ശ്രീല ടീച്ചർ

🌻കുറിപ്പ്
〰〰〰〰
🌷ഉറക്കം കളഞ്ഞ ഡോ.ഗൂഗിൾ ജസീന ടീച്ചർ
🌷എനിക്ക് നിന്നോട് പറയണം - ജെനി ജയരാജ്

🌻കഥ
〰〰〰
🌷കാത്തിരിപ്പ് _ഇസ്മായിൽ കുറുമ്പടി

🌻വായനക്കുറിപ്പ്
〰〰〰〰〰〰〰

🌷തിളച്ച എണ്ണയിലെരിഞ്ഞ കുഞ്ഞുമനസ്സ് (ച്യേ_ഫർ സാനഅലി ) - ഗഫൂർ മാഷ്

🌺ജസിയുടേയും റഹീമിന്റെയും പ്രണയം എവിടെ എത്തി എന്നറിയാൻ ഇതാണ് ഞാൻ ആകാംക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കി ഈയാഴ്ചയിലെ  പംക്തി ടീച്ചറുടെ വ്യക്തിപരമായ തിരക്കുകളാൽ നടന്നില്ല. ഗൃഹാതുര സ്മരണകൾ നിറഞ്ഞു നിന്ന നവ സാഹിതിയെ സന്തോഷ് മാഷ്, വിജു മാഷ്, പവിത്രൻ മാഷ്, രജനി ടീച്ചർ സീത, ശിവശങ്കരൻ മാഷ് തുടങ്ങിയവർ ഇടപെടലുകളാൽ സജീവമാക്കി.പ്രജിത വിലയിരുത്തൽ ക്കുറിപ്പും തയ്യാറാക്കി

❤🧡💛💚💙💜🖤❤🧡💛

അധ്യാപക ദിനത്തോടനുബന്ധിച്ച് ഒരുപാട് നല്ല പോസ്റ്റുകൾ ഗ്രൂപ്പിൽ വന്നതിൽ  സന്തോഷം🤝🌷🌷🌷.സെയ്തലവി മാഷ്ടെ കുറിപ്പ് ബാല്യത്തിലേക്ക്മനസ്സിനെ കൊണ്ടുപോയി🌹

ഇനി ഈയാഴ്ചയിലെ മിന്നുംതാരം ..

ലോകോത്തര സിനിമകളെ   തിരൂർ മലയാളം പ്രേക്ഷകർക്കായി തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന വിജുമാഷാണ് നമ്മുടെ ഈയാഴ്ചയിലെ മിന്നും താരം.സിനിമാ അവാർഡ് പ്രഖ്യാപനവേളകളിലും ഫിലിം ഫെസ്റ്റിവലുകളിലും സിനിമകളുടെ വിവരങ്ങൾ വായിക്കുമ്പോൾ/അറിയുമ്പോൾ അതിൽ പരാമർശിക്കുന്ന സിനിമകളധികവും വിജു മാഷ് ഗ്രൂപ്പിൽ അവതരിപ്പിച്ചതാണെന്നത് അഭിമാനകരം തന്നെ🤝

അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ🤝🌷🌷

❤💛🧡🖤💜💙💚❤💛🧡
അതിജീവനത്തിന്റെ പാതയിൽ ഒരു തിരുവോണം കൂടി... തിരൂർ മലയാളം കൂട്ടായ്മയിലെ എല്ലാ പ്രിയ ചങ്ങാതിമാർക്കും ഹൃദ്യമായ ഓണാശംസകൾ🌸💐🌸