23-07-19



🙏🌹🙏🌹🙏🌹🙏🌹🙏🌹
ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം
🙏🌹🙏🌹🙏🌹🙏🌹🙏🌹

നന്ദലാൽ ബോസ്
ആധുനിക ഭാരതീയ ചിത്രകലയ്ക്ക് ക്ക് പുതിയ മാനങ്ങൾ നൽകിയ ചിത്രകാരനാണ് നന്ദലാൽ ബോസ് (Nando_lal Boshu) മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ അനന്തരവനും പ്രശസ്ത ചിത്രകാരനുമായ അബനീന്ദ്രനാഥ ടാഗോറിന്റെ ശിഷ്യനായി ചിത്രകലാ ജീവിതം ആരംഭിച്ച നന്ദലാൽ ബോസ്...... പുരാവസ്തുക്കൾ അല്ലാതിരുന്നിട്ടും  ആർക്കിയോളജിക്കൽ  സർവ്വേ ഓഫ് ഇന്ത്യ  1976ൽ മറ്റ്  9 ഇന്ത്യൻ കലാകാരന്മാരുടെ സൃഷ്ടികൾക്കൊപ്പം  ഇന്ത്യൻ കലയിലെ  അമൂല്യനിധികളായി ഇദ്ദേഹത്തിന്റെ ചിത്രങ്ങളും  പ്രഖ്യാപിക്കുകയുണ്ടായി. നമുക്കിന്ന് അടുത്തറിയാൻ ശ്രമിക്കാം നന്ദലാൽ ബോസ് എന്ന അതുല്യ പ്രതിഭയെ.....
1882 ഡിസംബർ 3 ന് ബീഹാറിലെ ഖരക്പൂർ ജില്ലയിലെ ഇടത്തരം ബംഗാളി കുടുംബത്തിലാണ്  നന്ദലാൽ ജനിച്ചത്. അച്ഛൻ പൂർണ്ണ ചന്ദ്ര ബോസ്.അദ്ദേഹം ദർഭംഗ എസ്റ്റേറ്റിലെ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ഖത്രമണി ദേവി _കലാകാരിയായിരുന്നു. അതിമനോഹരമായി പാവകളും കളിപ്പാട്ടങ്ങളും നന്ദലാലിന്റെ അമ്മ ഉണ്ടാക്കുമായിരുന്നു. ചെറുപ്പത്തിൽത്തന്നെ ചിത്രകലയോട്  ആഭിമുഖ്യം പ്രകടിപ്പിച്ച നന്ദലാലിന് പൂജാപന്തൽ അലങ്കരിക്കാനും മാതൃകകൾ കണ്ടു വരയ്ക്കാനും ഒരുപാട് ഇഷ്ടമായിരുന്നു. 1898ൽ  കൽക്കട്ടയിലേക്ക്  ആ കുടുംബം താമസം മാറി. 1903ൽ സുധീര ദേവിയെ അദ്ദേഹം വിവാഹം കഴിച്ചു. അക്കാലത്തു ചിത്രകലയിൽ ഉപരിപഠനത്തിനായി ആഗ്രഹിച്ചുവെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല. അവരുടെ നിർബന്ധപ്രകാരം കൊമേഴ്സ് എടുത്തു ബിരുദപഠനം  പൂർത്തിയാക്കാൻ  ശ്രമിച്ചു. തുടരെത്തുടരെയുള്ള തോൽവികൾ അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നു. അവസാനം  വീട്ടുകാരുടെ  സമ്മതത്തോടെ തന്നെ ചിത്രകല പഠനത്തിനായി കൽക്കട്ട സ്ക്കൂൾ ഓഫ് ആർട്ട്സിൽ  ചേർന്നു. അജന്ത എല്ലോറ ഗുഹകളിലെ ചുമർചിത്രങ്ങൾ അദ്ദേഹത്തെ ഒരുപാട് അക്കാലത്ത് സ്വാധീനിച്ചിട്ടുണ്ട്..
 അജന്തയിലെ ചിത്രങ്ങളുടെ ചുവടുപിടിച്ച് നന്ദലാൽ ബോസ് വരച്ച ഒരു ചിത്രം

🎊🎊🎊🎊🎊🎊🎊🎊🎊🎊
1922ൽ ശാന്തിനികേതനിലെ കലാവിഭാഗത്തിൽ  പ്രിൻസിപ്പൽ ആയി നന്ദലാൽ ബോസിന് ചുമതല കിട്ടി .ഈ സമയത്താണ് ജവഹർലാൽനെഹ്റു അദ്ദേഹത്തെ വലിയൊരു ഉത്തരവാദിത്തം ഏൽപ്പിക്കാൻ സമീപിച്ചത്. ഇന്ത്യൻ ഗവൺമെൻറ് നൽകുന്ന ബഹുമതികളുടെ (ഭാരതരത്ന,പത്മശ്രീ..) എംബ്ലം തയ്യാറാക്കലായിരുന്നു ആ വലിയ ഉത്തരവാദിത്തം🙏🙏🙏

🎊🎊🎊🎊🎊🎊🎊🎊🎊🎊

ഇന്ത്യൻ ഭരണഘടനയും നന്ദലാൽ ബോസും..
ഇന്ത്യൻ ഭരണഘടനയുടെ അന്തിമരൂപം തയ്യാറായി അച്ചടിക്കാൻ ഒരുങ്ങിയപ്പോഴാണ് പ്രധാനമന്ത്രി നെഹ്‌റുവിന് ഒരു ആശയം തോന്നിയത്. ഭരണഘടന അച്ചടിച്ച ഒരു വെറും പുസ്‌തകമാവരുത്. കെട്ടിലും മട്ടിലും അപൂർവ ചാരുതയാ‌ർന്നതാവണം. അങ്ങനെയാണ് നെഹ്‌റു പ്രശസ്‌ത കാലിഗ്രാഫി വിദഗ്ദ്ധനായിരുന്ന പ്രേംബിഹാരി നാരായൺ റായിസാദയെ സമീപിച്ചത്. ഭരണഘടന കാലിഗ്രാഫിയിൽ എഴുതാൻ നെഹ്‌റു ആവശ്യപ്പെട്ടു. പ്രേംബിഹാരി കൈകൊണ്ട് അതിമനോഹരമായി എഴുതിയതാണ് ഭരണഘടനയുടെ ആദ്യ ഇംഗ്ലീഷ് പതിപ്പ്. ചി‌ത്രകാരനും കൊൽക്കത്ത ശാന്തിനികേതനിലെ പ്രിൻസിപ്പലുമായിരുന്ന നന്ദലാൽ ബോസും ശിഷ്യന്മാരും ഓരോ പേജിന്റെയും ബോർഡറിൽ ചിത്രപ്പണികളും ചെയ്‌തു.

നമ്മുടെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതിയിൽ നന്ദലാൽ ബോസും അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് ശിഷ്യരും വരച്ച ഡിസെെനുകളിൽ ചിലത്👇👇👇




ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതിയെ മനോഹരമാക്കുന്നതിൽ നന്ദലാലും ശിഷ്യന്മാരും വഹിച്ച പങ്ക് മനസ്സിലായില്ലേ😊😊ഇതിന്റെ കൂടെ നമുക്ക് ഒരു ചിത്രകാരനെ കൂടി  പരിചയപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ദീനനാഥ് ഭാർഗവ.ഇന്ത്യൻ ഭരണഘടനയിൽ അശോകസ്തംഭം വരച്ചത് ദീനാനാഥ് തന്റെ 21ാം വയസിലായിരുന്നു. ഇന്ത്യയുടെ ദേശീയ ചിഹ്നം തയ്യാറാക്കുമ്പോൾബംഗാളി ആഭിമുഖ്യം അതിൽ പ്രതിഫലിക്കരുതെന്ന് നന്ദലാൽ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ഈ മഹദ്സംരംഭം ദീനാനാഥ് ഉൾപ്പെടെയുള്ള ഏറ്റവും മിടുക്കരായ ശിഷ്യന്മാരെയും ഏൽപ്പിച്ചത്..

സത്യഗ്രഹത്തിന്റെ പ്രതീകമായി മാറിയ ഒരു നന്ദലാൽ ചിത്രം👇👇
ഗാന്ധിജിയെ പോലീസ് അറസ്റ്റ് ചെയ്തു.. ഈ സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം വരച്ച ഈ ഗാന്ധി ചിത്രം ഏറെ  പ്രശസ്തമാണ്.ലിനോകട് മാതൃകയിലാണ് ചിത്രം വരച്ചിരിക്കുന്നത്. സത്യഗ്രഹത്തിന്റെ പ്രതീകമായി ഈ ചിത്രം പിന്നീട് മാറി.


ഹരിപുര പോസ്റ്ററുകൾ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളെക്കുറിച്ച് ......👇👇👇👇
ഹരിപുര പോസ്റ്ററുകൾ
🌼🌼🌼🌼🌼🌼
 1938 ഫെബ്രുവരിയിൽ  ഹരിപുരയിൽ വെച്ചായിരുന്നു ഇന്ത്യൻ നാഷണൽ  കോൺഗ്രസ് സമ്മേളിച്ചത്.ഈ സമ്മേളനത്തിനുള്ള പന്തൽ അലങ്കരിക്കുന്ന ചുമതല മഹാത്മാഗാന്ധി ഏൽപ്പിച്ചത് നന്ദലാൽ ബോസിനെ ആയിരുന്നു.അവിടെ എത്തിച്ചേരുന്ന സാധാരണക്കാരായ ജനങ്ങളോട് സംവദിക്കാനുള്ള ചിത്രങ്ങൾ വരയ്ക്കണം എന്നായിരുന്നു ഗാന്ധിജി നന്ദലാലിനോട്  ആവശ്യപ്പെട്ടത്. അതിൻപ്രകാരം ആഴ്ചകളോളം അദ്ദേഹം ഹരിപുരയിൽ താമസിക്കുകയും അവിടെയുള്ള സാധാരണക്കാരുടെ ജീവിതം പഠിക്കുകയും അത് ചിത്രങ്ങളിലേക്ക് ആവാഹിക്കുകയും ചെയ്തു . പുരാണ കഥകൾ,നാടോടി ജീവിതം,മിത്തുകൾ തുടങ്ങിയവ നിറഞ്ഞതായിരുന്നു ഈ ചിത്രങ്ങൾ..കട്ടിപ്പേപ്പറിൽ വരച്ച് കനംകുറഞ്ഞ മരഫ്രെയിമോടെ ഈ ചിത്രങ്ങൾ ഹരിപുര പന്തലിനെ അലങ്കരിച്ചു.  ഏകദേശം 400 ൽ പരം ചിത്രങ്ങൾ അദ്ദേഹം ഇതിനായി വരച്ചു..🙏

ഏതാനും ഹരിപുര ചിത്രങ്ങൾ ഇതാ👇
























 

1936 ലെ സമ്മേളനത്തിൽ നെഹ്റു പ്രസംഗിക്കുന്നതിന് പുറകിലുള്ള കമാനങ്ങൾ നോക്കൂ...ഇതും നന്ദലാൽ ബോസ് നിർമ്മിച്ചതാണ്...പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ച്

KGS,സത്യജിത് റായ്...തുടങ്ങിയ മഹാന്മാരായ ഒട്ടേറെ പേരുടെ ഗുരുവായ ഈ മഹാനായ ചിത്രകാരൻ 1966ഏപ്രിൽ 16ന് കൽക്കട്ടയിൽ വെച്ച് അന്തരിച്ചു.
നെറ്റ് പരതിയപ്പോൾ കിട്ടിയതാണ്....ഒരു പഴയ മലയാള പുസ്തകത്തിന്റെ  കവർച്ചിത്രം....ഇതിലാരാണ് വരച്ചതെന്ന് നോക്കൂ...
യമനും സാവിത്രിയും_1913 ൽ വരച്ച ചിത്രം

കൂടുതൽ ചിത്രങ്ങൾ കാണാൻ ഈ ലിങ്ക് തുറക്കൂ...👇👇👇

https://in.pinterest.com/pin/530580399823675935/
https://youtu.be/1EdLrCm7IDI
https://youtu.be/m4k2J9RIZwg
https://youtu.be/kmornNRPT1k
https://m.facebook.com/story.php?story_fbid=444428043070523&id=370195040493824&scmts=waloufisdd


നന്ദലാൽ ബോസിനെക്കുറിച്ച് കുട്ടികൾക്ക് പ്രവർത്തനങ്ങൾ കൊടുത്ത് ക്ലാസെടുക്കുന്ന ഒരു ഓൺലെെൻ ക്ലാസിൽ നിന്നും....

ഇന്ത്യൻ ഗ്യാലറി ഓഫ് ഓഫ് മോഡേൺ ആർട്സിൽ നന്ദലാൽ ബോസിന്റെ ഏഴായിരത്തോളം ചിത്രങ്ങൾ സംരക്ഷിച്ചിട്ടുണ്ട് . ഇതിൽ ഹരിപുര പോസ്റ്റേഴ്സിൽ  പെട്ട ചിത്രങ്ങളും സത്യഗ്രഹത്തിന്റെ പ്രതീകമായി മാറിയ ഗാന്ധി ചിത്രവും ഉൾപ്പെടുന്നു...

ബഹുമതികൾ
🏆🏆🏆🏆🏆🏆
🥇1907_ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻറൽ ആർട്സിന്റെ പ്രഥമ സ്കോളർഷിപ്പ്
🥇1954_ പത്മവിഭൂഷൺ
🥇1956_ഫെല്ലോ ഓഫ് ലളിതകലാ അക്കാദമി
🥇1957 _യൂണിവേഴ്സിറ്റി ഓഫ് കൽക്കത്തയുടെ ഡിലീറ്റ് ബിരുദം കൂടാതെ വിശ്വഭാരതി സർവകലാശാല നൽകുന്ന ദേശികോത്തമ പുരസ്കാരം
🥇1965 _ടാഗോർ ബർത്ത് സെൻറിനറി മെഡൽ
 🙏🙏🙏🙏🙏🙏🙏🙏🙏🙏