06-10-19

വാരാന്ത്യാവലോകനം
📒🖊📒🖊📒🖊📒🖊📒🖊

സെപ്റ്റംബർ 30മുതൽ ഒക്ടോബർ 6വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
📒🖊📒🖊📒🖊📒🖊📒🖊

അവതരണം
➖➖➖➖➖

പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)

അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ,ബുധൻ))


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏


ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം

തുഞ്ചൻപറമ്പ് ഗവേഷണകേന്ദ്രത്തിൽ നിന്നും  പ്രകാശനം ചെയ്ത ആദ്യ ഗവേഷണപ്രബന്ധം നമ്മുടെ രജനിയുടേതാണെന്നതിൽ ഒത്തിരി സന്തോഷം....അഭിമാനം...🤝🤝   ഡോ.രജനി സുബോധിന് തിരൂർ മലയാള കൂട്ടായ്മയുടെ ഹാർദ്ദമായ അഭിനന്ദനങ്ങൾ🙏🙏🤝🤝💐💐

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

📝📝📝📝📝📝📝📝📝📝
ഒക്ടോബർ30 തിങ്കൾ
സർഗസംവേദനം
🖊📒🖊📒🖊📒🖊📒🖊📒

അവതരണം_രതീഷ് മാഷ്(MSMHSS കല്ലിങ്ങൽപ്പറമ്പ്)

🖊📒🖊📒🖊📒🖊📒🖊📒

 സർഗ്ഗ സംവേദനത്തിൽ രതീഷ് മാഷ് ഡോ. കൂമുള്ളി ശിവരാമന്റെ നമ്പൂതിരി വരകൾ വർണ്ണങ്ങൾ എന്ന കൃതിയും ജി.ആർ ഇന്ദുഗോപന്റെ തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥയുമാണ് പരിചയപ്പെടുത്തിയത്. രേഖാചിത്രകാരനും ശിൽപ്പിയും ചിത്രകാരനുമായ നമ്പൂതിരിയെ വിശദമായി പരിചയപ്പെടുത്തുന്ന കൃതിയാണിത്. അദ്ദേഹവുമായുള്ള അഭിമുഖ സംഭാഷണത്തോടെ അവസാനിക്കുന്ന ഈ കൃതി അദ്ദേഹത്തിന്റെ കലാലോകത്തെ ശാസ്ത്രീയമായി സമീപിച്ച് പ്രത്യേകതകൾ വിശദീകരിക്കുന്നു.

🌈പിന്നീട് തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ എന്നഅമ്ള തീക്ഷ്ണമായ കൃതിയാണ് പരിചയപ്പെടുത്തിയത്. ഒരു മോഷ്ടാവിന്റെ ചിന്തകളായാണ് നോവൽ അനാവരണം ചെയ്യപ്പെടുന്നത്. രസകരമായി വായിക്കാവുന്ന ഒരു കൃതിയാണിത്..

🌈സ്വപ്ന ടീച്ചർ.അശോക് മാഷ്, രമ ടീച്ചർ, വിജു മാഷ്, പ്രജിത ടീച്ചർ, രാജി ടീച്ചർ, രവി മാഷ്, പവിത്രൻ മാഷ്, സീതാദേവി ടീച്ചർ, വെട്ടം ഗഫൂർ മാഷ്, സുദർശൻ തുടങ്ങിയവർ സർഗ്ഗാത്മകമായി സംവദിച്ചു,,,
📝📝📝📝📝📝📝📝📝📝

ഒക്ടോബർ1_ചൊവ്വ
ചിത്രസാഗരം
📒🖊📒🖊📒🖊📒🖊📒🖊
അവതരണം_പ്രജിത(GVHSS ഫോർ ഗേൾസ്‌,തിരൂർ)
📒🖊📒🖊📒🖊📒🖊📒🖊

🌈ചൊവ്വ ചിത്രസാഗരത്തിൽ പ്രജിത ടീച്ചർ കാഴ്ച ചിത്രകലക്ക് തടസ്സമല്ലെന്ന് തന്റെ പ്രതിഭയിലൂടെ വ്യക്തമാക്കിയ, സത്യജിത് റേയുടെ ഗുരുവായ ബംഗാളി ചിത്രകാരൻ ബിനോദ് ബിഹാരി മുഖർജി യെയാണ് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ജീവചരിത്രം, ചിത്രരചനാശൈലി , പ്രശസ്ത ചിത്രങ്ങൾ, വീഡിയോ ലിങ്കുകൾ, ഇദ്ദേഹത്തേയും അമേരിക്കൻ ചിത്രകാരനായ മാർക് റോത്ത് കോയെയും പരിചയപ്പെടുത്തുന്ന ചിത്രകാർ സിനിമാ വിശേഷങ്ങൾ, ദി ഇന്നർ ഐ എന്ന ഡോക്യുമെന്ററി വിശേഷങ്ങൾ, വീഡിയോ ലിങ്ക്, വിവിധ ചിത്രകാരന്മാർ വരച്ച ഗാന്ധി ചിത്രങ്ങളുടെ PDF തുടങ്ങിയവയവയാൽ വിഭവസമൃദ്ധമായി ചിത്ര സാഗരം,,

🌈പവിത്രൻ മാഷ്, വെട്ടം ഗഫൂർ മാഷ്, സുദർശൻ മാഷ്, രമ ടീച്ചർ, സീതാദേവി ടീച്ചർ, രജനി ടീച്ചർ തുടങ്ങിയവർ ചിത്ര സാഗരത്തിൽ നീന്തിത്തുടിക്കാനെത്തിയിരുന്നു,,

📝📝📝📝📝📝📝📝📝📝

ഒക്ടോബർ2 ബുധൻ
ആറുമലയാളിക്ക് നൂറുമലയാളം
📒🖊📒🖊📒🖊📒🖊📒🖊
അവതരണം_പവിത്രൻ മാഷ്(വേങ്ങര വലിയോറ സ്കൂൾ)
📒🖊📒🖊📒🖊📒🖊📒🖊

 🌈ആറു മലയാളിക്ക് നൂറു മലയാളത്തിൽ ഭാഷാഭേദ പഠനം മലപ്പുറംഎന്ന ഗ്രന്ഥത്തിലെ മലപ്പുറം മലയാളത്തിലെ ഉച്ചാരണ ഭേദങ്ങളും, മലപ്പുറം മലയാളനിഘണ്ടുവും ഉൾപ്പെടുത്തിയ പംക്തി വൈകിയാലും ഗംഭീരമായി .
🌈വെട്ടം ഗഫൂർ മാഷ്, ശ്രീല ടീച്ചർ, സുദർശൻ മാഷ്, ബിജു മാഷ് തുടങ്ങിയവർ മലപ്പുറം ഭാഷാഭേദം ആസ്വദിക്കാനെത്തിയിരുന്നു
📝📝📝📝📝📝📝📝📝📝

ഒക്ടോബർ3_വ്യാഴം
ലോകസിനിമ
📒🖊📒🖊📒🖊📒🖊📒🖊
അവതരണം_വിജുമാഷ്(MSMHSS കല്ലിങ്ങൽപ്പറമ്പ്)
📒🖊📒🖊📒🖊📒🖊📒🖊

🌈ഈയാഴ്ചയിലെ ലോക സിനിമാ വേദി കീഴടക്കിയത് നമുക്ക് ഏറെക്കുറെ അപരിചിതമായ സീരീസ് ടൈപ്പ് സിനിമകളായിരുന്നു. ഡേവിഡ് അറ്റൻബറോ സംവിധാനം ചെയ്ത 5 സിനിമകൾ അവയെക്കുറിച്ചുള്ള ലഘു വിവരണം, വീഡിയോ ലിങ്കുകൾ എന്നിവ സഹിതം മാഷ് പരിചയപ്പെടുത്തി.ഈയാഴ്ചയിലെ സിനിമകൾ👇

🌈DYNASTIES പയന്റിഡ് വൂൾഫ്
🌈DYNASTIES ലയൺ
🌈DYNASTIESചിമ്പാൻസി
🌈DYNASTIESചിമ്പാൻസി 2
🌈DYNASTIES പെൻഗ്വിൻ

🌈ഗഫൂർ മാഷ്, രജനി ടീച്ചർ, രതീഷ് മാഷ്, സുദർശനൻ മാഷ്, പ്രജിത തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

📝📝📝📝📝📝📝📝📝📝

ഒക്ടോബർ 4 വെള്ളി
സംഗീതസാഗരം
📒🖊📒🖊📒🖊📒🖊📒🖊

അവതരണം രജനി ടീച്ചർ ( GHSS പേരശ്ശന്നൂർ)
📒🖊📒🖊📒🖊📒🖊📒🖊
ഇന്ത്യൻ സംഗീത പ്രതിഭകളിലൊരാളായ ശ്രേയ ഘോഷാലി നെയാണ് ടീച്ചർ ഈയാഴ്ച പരിചയപ്പെടുത്തിയത് മലയാളിത്തം ശബ്ദത്തിൽ ആവാഹിച്ച ഈ പ്രിയ പാട്ടുകാരിയെക്കുറിച്ചുള്ള സമഗ്ര വിവരണത്തിനൊപ്പം പാട്ടുകളുടെ ധാരാളം യൂട്യൂബ് ലിങ്കുകൾ കൂടി ആയപ്പോൾ ശരിക്കുമൊരു സംഗീത സാഗരം തന്നെയായി ഈ പംക്തി
🌈ഗഫൂർ മാഷ്, രജനി ടീച്ചർ, പവിത്രൻ മാഷ്‌ തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി സജീവമാക്കി🤝🤝🤝🤝
📝📝📝📝📝📝📝📝📝

ഒക്ടോബർ 5 ശനി
നവസാഹിതി
📒🖊📒🖊📒🖊📒🖊📒🖊
അവതരണം_ ഗഫൂർ മാഷ്( KHMHSS  ആലത്തിയൂർ)
📒🖊📒🖊📒🖊📒🖊📒🖊

രണ്ട് പുസ്തക പ്രകാശനങ്ങളുടെ (ഡോ. രജനി സുബോധ് ,റബീഹ)നിറവിലായിരുന്നു ഈയാഴ്ചയിലെ നവ സാഹിതി

നവസാഹിതീ വിഭവങ്ങളിലേക്ക്👇

🌈ഇതാണ് ഞാൻ -ജസീന റഹീം
🌈കുപ്പായം - ഷബാന ബീഗം

🌈അഭിനയം - രമ' ജി.വി
🌈പെൺകുട്ടികളും വീടുകളും - ശ്രുതി വൈലത്തൂർ

🌈മഴ നനയാൻ മോഹിച്ച പെൺകുട്ടി_ സ്വപ്ന അലക്സിസ്
🌈ഭയം - നരേന്ദ്രൻ
🌈കാണരുതാത്തത് -ബഹിയ
🌈മാമാങ്ക വിശേഷങ്ങൾ - അബ്ദുൾ മജീദ് 🌈ഫിറമോൺ_ വിനോദ്
🌈രാജ്യദ്രോഹം - ജോസ് സ്ക്കറിയ

🌈"നോക്കിയാൽ മിണ്ടുന്ന ചിത്രലേഖത്താളായ" നവസാഹിതിയിൽ സുദർശനൻ മാഷ്, രതീഷ് മാഷ് ബിജു മാഷ്, രജനി ആലത്തിയൂർ, പവിത്രൻ മാഷ്‌,രജനി ടീച്ചർ ,ഷഹീറ ടീച്ചർ തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

📝📝📝📝📝📝📝📝📝📝
ഇനി മിന്നും താരത്തിലേക്ക്....

അഞ്ചാമത്തെ പുസ്തകത്തിന്റെ പ്രകാശനനിർവൃതിയിൽ നിൽക്കുന്ന...ഗ്രൂപ്പിന്റെ ഉയർച്ചയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിക്കുന്ന..ഡോ.രജനി സുബോധ് ആകട്ടെ നമ്മുടെ താരം

അഭിനന്ദനങ്ങൾ 💐💐