03-09-19

🌼🌼🌼🌼🌼🌼🌼🌼🌼
🌹ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🌹
🌼🌼🌼🌼🌼🌼🌼🌼🌼
മധുബാനി ,കാളീഘട് ചിത്ര ശൈലികളെയും ആ ശൈലികളുടെ പ്രചാരകരേയും കഴിഞ്ഞ രണ്ട് എപ്പിസോഡുകളിലായി നമ്മൾ പരിചയപ്പെട്ടു
മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും ആദിവാസികൾക്കിടയിൽ മാത്രം നിലനിന്നിരുന്ന  വാർളി ചിത്ര കലാരൂപത്തെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന  ജിവ്യ സോമ മഷെ എന്ന അതുല്യ പ്രതിഭയെ നമുക്കിന്ന് പരിചയപ്പെടാം☺

ജിവ്യ സോമ മഷെ
1934ൽ താനെയിലെ dhamangaon ഗ്രാമത്തിലാണ് ജീവ സോമ മാഷെ ജനിച്ചത്.ഏഴാം വയസ്സിൽ അമ്മ മരിച്ചു.കുഞ്ഞുമനസ്സിനേറ്റ ഈ ആഘാതത്താൽ ഒരുപാടു വർഷം മാഷെ സംസാരിച്ചതേയില്ല.അക്കാലമത്രെയും പൊടിയിൽ ചിത്രം വരച്ചു കൊണ്ടു മാത്രം ആശയവിനിമയം നടത്തി.ഒരു പക്ഷെ,ഈ ശീലമായിരിക്കാം വാർളി ചിത്രകലയിലേക്ക് അദ്ദേഹത്തെ അടുപ്പിച്ചത്.

അദ്ദേഹത്തിന്റെ പ്രതിഭ അഖിലേന്ത്യാതലത്തിലും ശ്രദ്ധിക്കപ്പെടാൻ തുടങ്ങി.ഈ കലാരൂപത്തിൽ ആകൃഷ്ടരായ യുവജനത വാർളി ചിത്രത്തെ വ്യാവസായിക ആവശ്യങ്ങൾക്കായും വരയ്ക്കാൻ തുടങ്ങി.

ചലനാത്മകമായ വാർളി ചിത്രകലയെ  ചുമരുകളിൽ നിന്നും പതിയെ അടർത്തി പെപ്പറിലേക്കും ക്യാൻവാസിലേക്കും മാറ്റി.ജീവിതം തന്നെ ചലനാത്മകമാകുമ്പോൾ ജീവിതവിഷ്ക്കാരങ്ങൾക്കും മാറ്റം വരേണ്ട...ആരാലും അറിയപ്പെടാതെ കിടന്ന ഒരു കലാരൂപത്തെ ലോകശ്രദ്ധയിലേക്കു കൊണ്ടുവന്ന മഷെയെ 2011 ൽ ഇൻഡ്യൻ ഗവ.പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു.1976ൽ National Award for tribal art,2002ൽ Shilp guru,2009ൽ Prince Clause award എന്നിവ കരസ്ഥമാക്കിയ   മഷെ 2018 മെയ് 14 ന് അന്തരിച്ചു.പൈതൃകം നിലനിർത്താണെന്നോണം അദ്ദേഹത്തിന്റെ ആണ്മക്കൾ ഇതേ രംഗത്താണ് എന്നത് സന്തോഷകരം തന്നെ.🙏
മഷെയുടെ ഒപ്പോടുകൂടിയ വാർളി ചിത്രം
ഇനി വാർളി ചിത്രവിശേഷങ്ങളിലേക്ക്....☺😊☺
സെള്ളിമെ കാല എന്ന പ്രസിദ്ധമായ ചുമർച്ചിത്രരചനയിലൂടെ ആദിവാസി ജീവിതത്തെ ആവിഷ്ക്കരിച്ച ശ്രീമതി.ശ്രീജപള്ളവുമായി(ബഹു.ലളിത കലാ അക്കാദമി എകസിക്യൂട്ടീവ് അംഗം)അല്പ സമയം മുമ്പ് നടത്തിയ അഭിമുഖം👇👇
ശ്രീമതി. ശ്രീജ പള്ളം
വിശദ വിവരങ്ങളിലേക്ക്..👇👇
Mute mini.blogൽ നിന്നും...👇👇👇
വാര്‍ളി ചുവര്‍ച്ചിത്രങ്ങള്‍.
ചുവര്‍ച്ചിത്രങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് നമ്മുടെ ക്ഷേത്രങ്ങളുടെയും കൊട്ടാരക്കെട്ടുകളുടെയും ചുവരില്‍  തീര്‍ത്തിരിക്കുന്ന വര്‍ണ്ണവൈവിദ്ധ്യവും സൂക്ഷ്മമായ ഭാവതീവ്രതയെ സ്ഫുരിപ്പിക്കുന്നതുമായ സങ്കീര്‍ണ്ണ ചിത്രരചനാത്ഭുതങ്ങളാണ്. ശ്രേഷ്ഠമായ ചിത്രരചനാ പാടവവും കഠിനപ്രയത്നവും സാങ്കേതികത്വവും അണ് ഇത്തരം കലരൂപങ്ങളെ കാലാതീതമാക്കി നിര്‍ത്തുന്നത്. എന്നാല്‍ മഹരാഷ്ട്രയിലെ വാര്‍ളി ചുവര്‍ച്ചിത്രകല വളരെ വ്യത്യസ്തവും ഒട്ടും ഗ്രാമ്യമല്ലാത്തതുമാണ്. യഥാര്‍ത്ഥ മനുഷ്യ ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഈ ചിത്ര രചനാ സങ്കേതം ഇന്ന് കലാസ്വാദകരുടെ ശ്രദ്ധ വളരെയേറെ പിടിച്ചു പറ്റിയിരിക്കുന്നു. ഏറ്റവും ലാളിത്യമാര്‍ന്ന വാര്‍ളി ചിത്രങ്ങള്‍ നമ്മോടു സംവദിക്കുന്നത് സൗമ്യതയുടെ മൗനഭാഷയില്‍ കൂടിയാണെന്നതാണ് ഇതിന്റെ പ്രത്യേകത.

മുംബൈ മഹാനഗരത്തിന്റെ വടക്കു ഭാഗത്ത് തിരക്കില്‍ നിന്നു മാറി ആധുനികതെയെ ഒട്ടുംതന്നെ തങ്ങളുടെ ജീവിതത്തിലേയ്ക്കു പിടിച്ചു കയറ്റാതെ ജീവിക്കുന്ന ആദിവാസി ജനവിഭാഗമാണ് വാര്‍ളി. ഇവരുടെ കലാപൈതൃകത്തിന്റെ കണക്കുകള്‍ ഒന്നും ലഭ്യമല്ല. എങ്കിലും ചിത്രങ്ങളുടെ രൂപസാദൃശ്യം 2500 വര്ഷത്തിലധികം പഴക്കമുള്ള ബിംബേഡ്ക (മദ്ധ്യപ്രദേശ്) യിലെ ഗുഹാചിത്രളോടുള്ളതിനാല്‍ വളരെ പ്രാചീനമെന്നു തന്നെ കരുതപ്പെടുന്നു. എഴുപതുകളിലാണ് ഈ ചിത്രങ്ങള്‍ പുറം ലോകത്തിനു  പരിചിതമായത്.

വാര്‍ളി ചിത്രങ്ങള്‍ തികച്ചും സ്ത്രീകളുടെ ആത്മാവിഷ്കാരമാനെന്നു പറയാം. തങ്ങളുടെ വീടിന്റെ മണ്‍ചുവരുകളെ മോടിപിടിപ്പിക്കാന്‍ വിശ്രമസമയങ്ങളില്‍ അവര്‍ കണ്ടെത്തിയതാണ് ഈ ചിത്രരചനാരീതി. പൂര്‍ണ്ണമായും പ്രകൃതിയോട് ചേര്‍ന്നു നില്ക്കുന്നതാണ് വാര്‍ളി ചിത്രങ്ങള്‍. മരങ്ങളും വനങ്ങളും മൃഗങ്ങളും പക്ഷികളും മനുഷ്യരും അവരുടെ വിവിധപ്രവര്‍ത്തികളും ആകാശവും മേഘവും പൂക്കളും.. ഇങ്ങനെ പ്രകൃതിയുള്ളതെല്ലാം അതാതിന്റെ ചലനാത്മകതയില്‍ അവര്‍ തങ്ങളുടെ ചുവരുകളിലേയ്ക്കാവാഹിച്ചു എന്നു പറയാം .

സുമംഗലികളായ സ്ത്രീകളാണ് ചിത്ര രചന നടത്തുന്നത്. ചുവരുകള്‍ നന്നായി ചാണകം മെഴുകി വൃത്തിയാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അതില്‍ ചെമ്മണ്ണു പൂശും. ചുവരുകള്‍ക്ക് അപ്പോള്‍ മനോഹരമായ തവിട്ടു നിറം ലഭ്യമാകും. ഈ പ്രതലത്തില്‍ അരിപ്പൊടി കുഴച്ചെടുത്ത മാവ് കൂര്‍ത്ത മുളന്തണ്ടുകൊണ്ട് രൂപങ്ങള്‍ മെനെഞ്ഞെടുക്കുന്നു. ഇതാകട്ടെ ലളിതമായ ജ്യാമിതീയരൂപങ്ങള്‍- നേര്‍രേഖകള്‍, വൃത്തങ്ങള്‍, ത്രികോണങ്ങള്‍, ചതുരങ്ങള്‍- മാത്രമുപയോഗിച്ചും. ഒരു മനുഷ്യരൂപത്തിന് രണ്ടുത്രികോണങ്ങളും ഒരു വൃത്തവും ഏതാനും വരകളും മാത്രം മതിയാകുന്ന ഈ ചിത്രങ്ങ്ളോളം ലാളിത്യം വേറെ ഏതു കലാവിഷ്കാരത്തിനുണ്ടാകും!

ഇന്ന് ഈ ചിത്രരചനാ സങ്കേതം വളരെ വിപുലമായ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. വസ്ത്രങ്ങളിലും കളിമണ്‍ പാത്രങ്ങളിലും ബാഗുകളിലും കിടക്കവിരികള്‍, തലയിണ എന്നിവയിലും ഒക്കെ ഈ ചിത്രങ്ങള്‍ എഴുതി ചേര്‍ക്കുന്നത് ഏറെ സ്വീകാര്യമായിട്ടുണ്ട്. ചെറിയ നിരീക്ഷണമുണ്ടെങ്കില്‍ ആര്‍ക്കു വേണമെങ്കിലും മനോഹരമായി ഈ ചിത്രം ഏതുപ്രതലത്തിലും ഏതു മാധ്യമത്തിലും ചെയ്യാമെന്നുള്ളത് സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. വാര്‍ളി ചിത്രങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങളും മറ്റും വിദേശത്തും സ്വദേശത്തും ഒരുപോലെ സ്വാഗതം ചെയ്യപ്പെട്ടത് ഈ ചിത്രകലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുപാടു പേര്‍ക്കു പ്രചോദനമായിട്ടുണ്ട്.

വാർളിചിത്രങ്ങൾ ചലനാത്മകതയേറുന്നവയാണ്‌. ചോളത്തിന്റെ ദേവതയായ ‘ഫലഘട’ത്തിന്റെ ചിത്രം രണ്ടു ത്രികോണങ്ങൾ ചേർത്താണുണ്ടാക്കുന്നത്‌. മുകളിലേയ്‌ക്കുയർന്ന ത്രികോണം ആണും (നിവർന്ന ഫലകം) താഴേയ്‌ക്കുളളതു പെണ്ണും (ഘടം) എന്നത്രെ സങ്കല്പം. ത്രികോണങ്ങളുടെ രചനയിൽ ചില ലക്ഷണങ്ങൾ ഇവർ പാലിക്കുന്നു. ദൈവരൂപങ്ങളുപയോഗിക്കുന്ന ത്രികോണങ്ങൾ കുറുകെ ഛേദിക്കില്ല. മനുഷ്യരൂപങ്ങൾക്കുപയോഗിക്കുന്നവ കുറുകെ ഛേദിച്ചവയായിരിക്കും. ഇവയ്‌ക്ക്‌ അടിസ്ഥാന ജ്യോമട്രി രൂപമായ നേർരേഖകൾ കൈകാലുകളായി കൊടുത്താൽ അവ ജൈവമാകും. ഇവയിൽ അഞ്ചുകഴുത്തുളള ഒരു ദേവന്‌ വലിയ പ്രാധാന്യമുണ്ട്‌. ‘പഞ്ചശിര’ ദേവന്‌ തലകളില്ല. ഓരോ കഴുത്തിലും ചോളനാമ്പു പൊടിച്ചു നിൽക്കും. മരണം, പുനർജനനം, ഉർവ്വരത, കൃഷി, മനുഷ്യൻ, പ്രപഞ്ചം എന്നിവകളെയെല്ലാം സൂചിപ്പിക്കുന്ന ചിത്രലിപികൾ പോലെയാണിത്‌. ഈ രൂപം സ്‌ത്രീകൾ മാത്രമേ ആരാധിക്കാൻ പാടുളളൂവത്രേ. ശൈവസങ്കല്പത്തിലും ഉന്നത ശൈവമിത്തുകളിലും ‘പഞ്ചമുഖലിംഗ’ രൂപങ്ങളുണ്ട്‌. അതിന്റെ പ്രാഗ്‌സ്വഭാവവും പ്രാചീനസിംബോളിസവും ഇതിൽ കാണാം. വാർളി ചിത്രങ്ങളിൽ വൃക്ഷവും വനവും ഒരു പ്രധാന മോട്ടീഫാണ്‌. വനനിബിഡത കാണിക്കുന്ന ചിത്രങ്ങളിൽ മനുഷ്യർ ആശ്ചര്യത്തോടെ വനനിരീക്ഷം നടത്തുന്ന ഭാവം മിക്കതിലുമുണ്ട്‌. വനം വെട്ടിത്തെളിച്ച്‌ അവിടങ്ങളിൽ കുടിൽകെട്ടി താമസിക്കുന്ന സംസ്‌കാരമാറ്റം കാണിക്കുന്ന ചിത്രങ്ങളും ഇവർ വരയ്‌ക്കാറുണ്ട്‌.
(വിജയകുമാർ മേനോൻ)
വാർളി ചിത്രങ്ങളെക്കുറിച്ച് ഏകദേശ ധാരണ കിട്ടിയില്ലേ😊
ഇനി ഇന്ന് മനോര ഓൺലൈനിൽ വന്ന വാർത്ത വായിക്കാം👇👇
https://www.manoramanews.com/news/kerala/2019/08/31/painting-in-schools.amp.html#aoh=15675224887765&amp_ct=1567522870549&referrer=https%3A%2F%2Fwww.google.com&amp_tf=From%20%251%24s
ഇതിന്റെ യൂട്യൂബ് ലിങ്ക്👇
https://youtu.be/iPMIkxRGyxA

🌷
 
🌷എത്രയെത്ര തൊഴിലുകൾ...
 
🌷
 
🌷കറ്റമെതിക്കൽ
 
🌷ആഘോഷങ്ങൾ
 
🌷
 
🌷
 
🌷മഷെ വരച്ചത്
 
ന്യൂഡൽഹിയിലെ ആനന്ദഗ്രാമം സംസ്കൃത മ്യൂസിയത്തിൽ നിന്നും..
 
🌷
 
🌷ഒരു ഓൺലൈൻ ബിസിനസ്😀
 
പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ജിവ്യ സോമ മഷെ
 
ഈ ഒരു വാർത്ത കൂടി👇👇👇https://m.madhyamam.com/velicham/content/%E0%B4%AA%E0%B5%97%E0%B4%B0%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%95-%E0%B4%97%E0%B5%87%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%9A%E0%B5%81%E0%B4%AE%E0%B5%BC%E0%B4%95%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%95%E0%B5%97%E0%B4%A4%E0%B5%81%E0%B4%95%E0%B4%82-%E0%B4%A4%E0%B5%80%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B5%E0%B5%BC
https://youtu.be/jCszCqQbv-A
https://youtu.be/V_6QQY7zwfI