29-10-19

🎉🎊🎉🎊🎉🎊🎉🎊🎉🎊
ചിത്രസാഗരത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം
🎉🎊🎉🎊🎉🎊🎉🎊🎉🎊
ദീപാവലി ആഘോഷമെന്തെന്ന് അടുത്തറിഞ്ഞ മൂന്ന് ദിനരാത്രങ്ങൾ കടന്നു പോയി. ഗുണ്ടുകളും മാലപ്പടക്കങ്ങളും പൊട്ടിച്ചിതറുന്ന ചെന്നൈ തെരുവുകളിലൂടെ ഈ ചെവിയും പൊത്തി നടന്നപ്പോഴും എന്റെ ശ്രദ്ധ പോയത് വീടിനു ചുറ്റും ദീപങ്ങൾ തെളിയിക്കാൻ അണിഞ്ഞൊരുങ്ങി നിന്ന പെൺകിടാങ്ങളിലായിരുന്നു... ഇങ്ങനെ അണിഞ്ഞൊരുങ്ങി നിന്ന് ദീപം തെളിയിച്ച പെൺകിടാവിനെ കണ്ടാണല്ലോ ഒരു ലോക പ്രശസ്ത ചിത്രം പിറന്നത്.😊😊 ഹൽദങ്കാറും മകൾ ഗീതയുമായിരുന്നു പിന്നീട് കുറച്ചു നേരം മനസ്സിൽ...
ഇപ്പോൾ നിങ്ങളും ചിന്തിക്കുന്നില്ലേ ആരാണ് ഹൽദങ്കറും ഗീതയുമെന്ന്😊...വരൂ...🙏🙏
സൽവാരാം  ലക്ഷ്മൺ ഹൽദങ്കർ...
ജീവിതരേഖ
🌼🌼🌼🌼🌼
മഹാരാഷ്ട്രയിലെ സാവന്ത് വാടിയിൽ 1882 ലാണ് ഹൽദങ്കർ ജനിച്ചത്.കുട്ടിക്കാലത്തു തന്നെ നന്നായി വരയ്ക്കുമായിരുന്ന ഹൽദങ്കറിന്റെ പ്രതിഭ തിരിച്ചറിഞ്ഞതും പരിപോഷിപ്പിച്ചതും അദ്ദേഹം പഠിച്ചിരുന്ന സാവന്ത് വാടി സ്ക്കൂളിലെ  പ്രധാനാധ്യാപകനായിരുന്നു. ആ അധ്യാപകൻ ഹൽദങ്കറിന്റെ മിടുക്ക് സാവന്ത് വാടി ഉൾപ്പെട്ട നാട്ടുരാജ്യത്തിന്റെ ശ്രദ്ധയിൽ പെടുത്തി. പിന്നീട് ഈ രാജാവ് നൽകിയ കൈത്താങ്ങാണ് ഹൽദങ്കർ എന്ന ബാലനെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചത്.
സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം രാജാവ് നൽകിയ സ്കോളർഷിപ്പോടെ ബോംബെയിലെ J J സ്ക്കൂൾ ഓഫ് ആർട്സിൽ ചിത്രകലാ പഠനം പൂർത്തിയാക്കി. തുടർന്ന് പ്രശസ്ത ചിത്രകാരായ മഹാദേവ് വിശ്വനാഥ് ധുരന്ധർ ,സെസിൽ ലിയോനാർഡ് ബേൺസ് എന്നിവരുടെ കീഴിലും ചിത്രകല അഭ്യസിച്ചു. അക്കാലയളവിൽ ധാരാളം ചിത്രപ്രദർശനങ്ങൾ നടത്തുകയും അത്രത്തോളം തന്നെ സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തു.
താൻ പഠിച്ച ചിത്രകലാ വിദ്യാലയത്തിൽത്തന്നെ അധ്യാപകനായി ജോലി നോക്കുന്നതിനിടെയാണ് 1908 ൽ Haldankar Fine Arts Institute ബോംബെയിൽ സ്ഥാപിച്ചത്.തുടർന്ന് അദ്ദേഹം JJ സ്ക്കൂൾ വിടുകയും തന്റെ പുതിയ സ്ഥാപനത്തിൽ ജോലി നോക്കുകയും ചെയ്തു.1918 ൽ ചില കൂട്ടുകാരുമായി ചേർന്ന് Arts Society of India സ്ഥാപിക്കുകയും അതിന്റെ പ്രഥമ പ്രസിഡണ്ടാവുകയും  ചെയ്തു. മുംബൈ, ചെന്നൈ, സിംല എന്നിവിടങ്ങളിലെ ചിത്രശാലകളിലും ജഗൻ മോഹൻ പാലസ് മ്യൂസിയം -മൈസൂർ ,മോസ്കാ അക്കാദമി ഓഫ് ആർട്സ് -റഷ്യ, റോയൽ സൊസൈറ്റി ഓഫ് ബ്രിട്ടീഷ് ആർട്സ് - ലണ്ടൻ എന്നിവിടങ്ങളിലും ഹൽദങ്കറിന്റെ ചിത്രങ്ങൾ ഇടം പിടിച്ചു.
അക്കാലത്തെ ഇന്ത്യൻ ആചാരമനുസരിച്ച് ചെറുപ്രായത്തിലേ ഹൽദങ്കർ വിവാഹിതനായി. സന്തോഷകരമായ ആ ദാമ്പത്യത്തിൽ 7 മക്കളുണ്ടായി.. 4 ആണും 3 പെണ്ണും .ആൺമക്കളിൽ മൂത്തയാൾ ഗജാനൻ ഹൽദങ്കർ അച്ഛന്റെ പാത പിന്തുടർന്ന് ചിത്രകാരനായി.മൂന്നാമത്തെയാൾ ബബൻ റാവു ഹൽദങ്കർ അറിയപ്പെടുന്ന സംഗീതജ്ഞനുമാണ്. പെൺമക്കളിൽ ഗീതയാണ് ഏറെ പ്രശസ്തയായത് - ആ ചിത്രവിശേഷത്തിലേക്ക്...
'വിളക്കേന്തിയ വനിത' എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവര്‍ക്കും ഓര്‍മ്മ വരുക ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിനെയാണ്. എന്നാല്‍ ഇന്ത്യക്കാരും ചിത്ര ആസ്വാദകരും ലോറന്‍സ് നൈറ്റിന്‍ഗേലിനൊപ്പം കൂട്ടത്തില്‍ ചേര്‍ക്കുന്ന ഒരു ചിത്രവുമുണ്ട്. വിഖ്യാത ചിത്രകാരന്‍ എസ്.എല്‍. ഹല്‍ദങ്കറുടെ 'ഗ്ലോ ഓഫ് ഹോപ്' എന്ന 'വിളക്കേന്തിയ വനിത' എന്ന് വിളിക്കപ്പെടുന്ന ചിത്രം. ആ ചിത്രത്തിന് ഹല്‍ദങ്കറിന് പ്രചോദനമായത് തന്റെ 12 വയസ്സുള്ള മകളായ ഗീത ഉപ്‌ലേക്കറായിരുന്നു.
ഹല്‍ദങ്കറുടെ മൂന്നാമത്തെ മകളായിരുന്നു ഗീത. ആ ചിത്രത്തിനെക്കുറിച്ച്‌ ഹല്‍ദങ്കര്‍ വെളിപ്പെടുത്തിയത്-- 1945-46 കാലത്തെ ഒരു ദീപാവലി ദിവസം ഗീത അമ്മയുടെ സാരിയും ധരിച്ച്‌ മെഴുകുതിരിയുമായി വിളക്കുകള്‍ തെളിക്കുകയായിരുന്നു.
ആ കളര്‍ ടോണ്‍ മനസ്സില്‍ തട്ടിയപ്പോള്‍ ചിത്രം വരയ്ക്കാന്‍ നിന്നുതരാന്‍ ഹല്‍ദങ്കര്‍, ഗീതയോട് ആവശ്യപ്പെട്ടു.
മൂന്ന് ദിവസം കൊണ്ടാണ് ഈ ജലച്ചായ ചിത്രം ഹല്‍ദങ്കര്‍ പൂര്‍ത്തിയാക്കിയത്. സാരിയുടുത്തു നില്‍ക്കുന്ന ഒരു യുവതി കാറ്റില്‍ കെട്ടു പോകാതെ കൈവെള്ളകൊണ്ടു മറച്ചുപിടിച്ച വിളക്കും, പിന്നില്‍ സൃഷ്ടിക്കുന്ന വെളിച്ചത്തിന്റെയും നിഴലുകളുടെയും മനോഹര വിന്യാസവുമാണ് 'ഗ്ലോ ഓഫ് ഹോപ് ' എന്നു പേരിട്ട ചിത്രത്തിന്റെ പശ്ചാത്തലം.
പിന്നീട് ചിത്രം കണ്ട് ഇഷ്ടപ്പെട്ട മൈസൂര്‍ മഹാരാജാവ് 300 രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ഇന്ന് മൈസൂര്‍ ജഗന്‍മോഹന്‍ കൊട്ടാരത്തിലെ ജയചാമ രാജേന്ദ്ര ആര്‍ട്ട് ഗ്യാലറിയിലെ പ്രധാന ശ്രദ്ധാകേന്ദ്രമായിട്ടുള്ള ഒന്നാണ് ഈ ചിത്രം. ഫ്രാന്‍സിലെ ആര്‍ട്ട് ഗ്യാലറി ഈ ചിത്രം സ്വന്തമാക്കുവാന്‍ എട്ടു കോടി രൂപ വരെ പറഞ്ഞിട്ടും ആര്‍ട്ട് ഗ്യാലറി വിസമ്മതിക്കുകയായിരുന്നു.
ചിത്രത്തിന് പ്രചോദനമായ ഗീത ആഭരണവ്യവസായിയായ കൃഷ്ണകാന്ത് ഉപ്ലേക്കറെ വിവാഹം ചെയ്ത മഹാരാഷ്ട്രയിലെ കോലാപൂരിലായിരുന്നു താമസം. നൂറ്റിരണ്ടാം വയസ്സിൽ അന്തരിച്ചു.
(കടപ്പാട് അഴിമുഖം ന്യൂസ് )

ഗീത ഉപ്ലേക്കർ
തന്റെ ചിത്രത്തിനടുത്ത് ഗീത
ഹൽദങ്കറിന്റെ മറ്റു ചിത്രങ്ങളിലേക്ക്....👇

മഹാത്മാ ഗാന്ധി-(1951 ൽ വരച്ചത്)
സുഭാഷ് ചന്ദ്ര ബോസ്(1940ൽ വരച്ചത്)
Muslim pilgrim(1930)

ശിവജിയും ബിജാപ്പൂർ ജനറൽ അഫ്സൽ ഖാനും തമ്മിലുള്ള യുദ്ധം

മദിരാശി നഗരംhttps://malayalam.pratilipi.com/read?id=6755373519046071
Glow of hopeന്റെ പിറവി കഥാരൂപത്തിൽ
https://www.pinterest.com/chitrakaara/s-l-haldankar/
സ്ക്രീൻ ഷോട്ട്👇
https://youtu.be/7Cs7zV6UZ_Q

The painting is housed in a special room at the Sri Jayachamarajendra Art Gallery. It is displayed in an enclave with a curtained window. The enclave is normally darkened, which highlights the subtlety of the glowing lamp in the painting. One can see in the dark the hand which is covering the candle — which is the only thing that is giving out light — is glowing very bright red, seems that it is authentic ;her hand really seems to be glowing due to the lamp's light.
(വിക്കിപീഡിയ)

ഈ പരസ്യത്തോടെ🙏🙏🙏
ഇനിയുമുണ്ടായിരുന്നു പറയാൻ...നെറ്റ് പിണങ്ങുന്നതിനാൽ തത്കാലം നിർത്തുന്നു