30-10-19

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🐡🐡🐡🐡🐡🐡🐡🐡🐡🐡🐡🐡🐡🐡
മലയാളം സർവ്വകലാശാല, തിരൂർ പ്രസിദ്ധീകരിച്ച ഭാഷാഭേദപഠനം:മലപ്പുറം എന്ന ഗവേഷണ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ ഇരുപത്തിയഞ്ചാം ഭാഗമാണ് ഈ ലക്കം ആറുമലയാളിക്ക് നൂറു മലയാളം
🐽🐽🐽🐽🐽🐽🐽🐽🐽🐽🐽🐽🐽🐽
🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚🐚
മലപ്പുറത്തെ അന്യഭാഷകൾ എന്ന വിഭാഗത്തിൽ കാട്ടുനായ്ക്കരുടെ ഭാഷ യാണ് ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം എന്ന പംക്തിയിൽ പരിചയപ്പെടുത്തുന്നത്.
🐌🐌🐌🐌🐌🐌🐌🐌🐌🐌🐌🐌🐌🐌
മലപ്പുറത്തെ അന്യഭാഷകൾ
മലപ്പുറം മലയാളത്തെക്കുറിച്ചുള്ള പ്രാഥമികമായ പഠനമാണ് മുൻ അധ്യായങ്ങളിലൂടെ വിവരിച്ചത്. ഇതിൽ നിന്നും വ്യത്യസ്തമായി മറ്റു ചില ഭാഷാസമുദായങ്ങളും മലപ്പുറത്തുണ്ട്. ആദിവാസി വിഭാഗത്തിൽ പെടുന്ന കാട്ടുനായ്ക്കർ, അരനാടൻ, പണിയൻ, മുതുവാന്മാർ, എന്നിവരും തുളു ഭാഷാസമൂഹവുമായി ബന്ധപ്പെട്ട കറാഡി ബ്രാഹ്മണർ (എമ്പ്രാന്തിരി--എന്നവകാശപ്പെടുന്നവ൪) , ആദി ആന്ധ്ര (കൊശവ), മുതലായവരും ഇക്കൂട്ടത്തിൽ പ്രമുഖരാണ്. മലപ്പുറത്തെ അന്യസംസ്ഥാന തൊഴിലാളികളിൽ തമിഴ്, ഹിന്ദി, അസമിയ, ബംഗാളി, ഒറിയ മുതലായ ഭാഷകൾ സംസാരിക്കുന്നവരാണ് കൂടുതൽ.

ഭാഷാഭേദപഠനത്തിന്റെ ഭാഗമായി മലയാളഭാഷാസമൂഹത്തിൽ പെടാത്ത ചില വിഭാഗങ്ങൾക്കിടയിലും പഠനം നടത്തി. പ്രാഥമിക വിവരങ്ങൾ മാത്രമേ ഇവരിൽ നിന്നും ശേഖരിച്ചിട്ടുള്ളൂ. മലപ്പുറത്തെ ഭാഷാവൈവിധ്യം അടയാളപ്പെടുത്തുക എന്ന ഒരു ഉദ്ദേശം മാത്രമാണ് അതിന്നു പിന്നിൽ. അവരിൽ നിന്നും ശേഖരിച്ച പ്രാഥമിക വിവരങ്ങൾ താഴെ അന്യത്ര ചേർക്കുന്നു.

കാട്ടുനായ്ക്കർ
മാന          - വീട്
കളം         - മുറ്റം
പുല്ലുപ്പെരകെട്ടു  - പുൽപ്പുര കെട്ടുക
കാർലിപ്പുല്ല്  - വീട് മേയുന്ന ഒരു തരം പുല്ല്
അപ്പൻവെരൽ  - തള്ളവിരൽ
താളകൈ     - ഉള്ളം കൈ
പേറ്    .       - പ്രസവം
തിരണ്ടു കുളിച്ചത് - വയസറിയിക്കുക
കെട്ടത്     - വിവാഹം
ഓൻതോട്  - ഒളിച്ചോടുന്നു
നീ൪ദോത്  - മരണം
അയ്യേ         - അമ്മ
എത്തിയേ    - അമ്മമ്മ / അച്ഛമ്മ
എത്തൻ        - അച്ഛച്ചൻ/അമ്മച്ഛൻ
അമ്മൻ     - അമ്മാവൻ
അമ്മായി   - അമ്മായി
ദൊഡ്ഡായി  - വല്ല്യമ്മ
ദൊഡ്ഡപ്പൻ  - വല്യച്ഛൻ
ചിണ്ണായ   - ചെറിയമ്മ
ചിണ്ണപ്പൻ - ചെറിയച്ഛൻ
കൊയ്യ    - ഭാര്യ
നത്തഗണ്ണാസൻ - ഭർത്താവ്
ഗാണ്ട് കെട്ടത്   - പെണ്ണ് കല്യാണം
എണ് കെട്ടത് - ചെക്കൻ കല്യാണം
അൾച്ച     - പ്ലാവ്
അൾച്ചക്കായ് - ചക്ക
അൾച്ചതോളെ - ചക്കച്ചുള
കരുള്ള്        - മുള്ള്
അൾച്ചീലി  - ചവിണി
അൾച്ചാകുരു  - ചക്കക്കുരു
എള         - മുടി
എളേകെട്ടത്  - മുടി കെട്ടുക
എളവാസത്   - മുടി ചീകുക
മുടി വാരു   - മുടി ചീകുക
എളേ എണീത്  - മുടി മൊടയുക
കഞ്ഞിക്കാസൽ ഓത - ചോറ് (കഞ്ഞി) വെയ്ക്കാൻ പോകൂ
അഞ്ചത്   - പേടിക്കുക
കസത്   - കടിക്കുക
ഒയ്താടത് - അടിപിടി
എട്ന്താട്  - തള്ളുക
ചാടത്     - ചാടുക
ഗോലേപ്പ ഓത് - കാട്ടുകിഴങ്ങ് കിളക്കൽ
പാടോപ്പ ഓത്  - പാട്കിഴങ്ങ് കിളക്കൽ-
ആവ്ാ    - ഇവിടെ വരൂ
ഇല്ലി വാട്   - നീ വാട
നിനക്ക്   - എനിക്ക്
നന്നത്   - എന്റെ
താന്   - ഞാൻ
ഉവ്   - പൂവ്
തോരി   -പുവ്
നീന എനാട് ഓത് - നീ എങ്ങോട്ടാണ് പോകുന്നേ
നിനക്ക് നാന് ഇഷ്ടം - എനിക്ക് നിന്നെ ഇഷ്ടം
ജേൻ  - തേൻ
നെസറ് - ചെറിയ ഈച്ച
തൊടുന്തേൻതൊഴേ് - പൊത്തിലുള്ള തേൻ
കെത്തി  - കത്തി
ചെടി കൊണ്ട് നടത് - ചെടി അവിടെ നടണം
എജുക കൊയങ്ങത് - എനിക്ക് വിശക്കുന്നു
കഞ്ഞി ബേക്ക് - ചോറ് വേണം
ദെക      - ദൈവം
നീനാക്ക് എസബേക്ക് - നിനക്ക് എന്താണ് വേണ്ടത്
അത് നന്ന മക - അത് എന്റെ മകളാണ്
അത് നന്ന മോന - അത് എന്റെ മകനാ
കാട് ഓത്  - കാട്ടിൽ പോവുക
ഗാണ്ട് നായ്  - പെൺ നായ
എനെട്   - എന്തെടാ
എനെടി  - എന്തെടി
കുടൈ   - കുട
നീ൪ കുടിപ്പത്  - വെള്ളം കുടിക്കുക
ചുടുനീര്   - ചൂട് വെള്ളം
നീ൪ മുക്കത് - വെള്ളം കോരുക
പാറത്    - പറക്കുക
ബെയക്ക്  - തീ
അടുപ്പിൽ ബെയക്ക് ആക്കത് - തീ കത്തിക്കുക
അടികേറ്  - അടങ്ങി നിൽക്ക്
നൃത്ത് കൾസത - നൃത്തം വെയ്ക്കുക
കയിഞ്ഞിതോ - കഴിഞ്ഞോ
മാന് മുറി  - വീടിന്റെ മുറി
ചേലെ       - മുണ്ട്
സഡ്ഢി       -ട്രൌസ൪
സ൪ട്ട്      - കുപ്പായം
ഞങ്ക സുഖം - ഞങ്ങൾക്ക് സുഖം
നിന്നക്ക് വയ്യ  - എനിക്ക് വയ്യ
വാളെണ്ണ് - പഴം
വാളൈ്   - വാഴ
വാളതുമ്പി  - വാഴകൂമ്പ്
വാള ചട്ട   - ഉണ്ണികാമ്പ്
കുഴി      - കുളി
പൈ   - പശു
ചിട്ട   - പക്ഷി
കോളി   - കോഴി
ചായനീര്  - ചായ
ഒന്ത്     - ഒന്ന്
നീന്നൾ  - നീന്തുക
കറോത്ത്  - കറമൂസ
എലെ      - ഇല
ഓലെ        - ഓല
മറം          - മരം
ബളെ         - വള
കാ൪          - കയ൪
ബെറ്റലെ   - വെറ്റില
തറെ          - തറ
പാറെ        - പാറ
പനെ          - പന
മലെ            - മല
മലത           - കിടക്കുക
കീറത       .  - കീറുക
നടയത        - നടക്കുക
ആളത         - നിലവിളി
ഗൾച്ചക്കാർ  - പണിക്കാർ
ഗെണ്ട്             - ക്ഷണം
ഒയ്യതള്ള     - വികൃതി
ദൊഡ്ഡത്     - വലിയ
ചിന്നത        - ചെറിയ
ഒയ്യത്           - ഉപദ്രവിക്കുക
ജുള്ളത്        - തള്ളുക
ഓട്ട              - മരപ്പൊത്ത്
ചീലവന്ത്    - ദേഷ്യം വരിക
നീദൽ ദോട്ട   - നീ പോകുക
തട്ടിൽ     - കട്ടിൽ
മാങ്ങാക്കായ്   - മാങ്ങ
ബെയ്ക്കപ്പൊക - തീപ്പുക
ചേ൪ത്തലേ    - ചേ൪ക്കുക
ചീരചൊപ്പ്   - ചീരയില
താന്നി    - മരം
നാ നോത് - ഞാൻ പോട്ടെ
ഒണക്കത്  - ഉണക്കുക
പഞ്ഞ് മരം - ഉന്നക്കായ
ചിരവാന്തി  - ചിരവ
ചെ൪പ്പ്/ ചെരു - ചെരിപ്പ്
വന്തേ  - വന്നു
വൺനീ൪ - വന്നിട്ടില്ല
ഒല       - പറമ്പ്
മുരുക്ക - മുരിക്ക്
കൌങ്ങോല - തെങ്ങോല
ജൻതോലെ പോരെയ് - ഇതിലെ പോയാൽ പോരേ
ഉച്ചാടത്   - മൂത്രമൊഴിക്കുക
മുള്ളി    - സ്ത്രീകളുടെ ലൈംഗികാവയവം
ഉല്ല്    - പുല്ല്
കീരമൻസ് - പച്ച മുളക്
മൻസ   -മുളക്
മോര  - മുഖം
മോരത്തോളി - മുഖം കഴുകുക
നീരാടൂ   - കുളിക്കൂ
ഓടത്   - ഓടുക
ഹള്ള   - പുല്ല്
ബായ്  - വായ
കോണൽ - മോണ/ഊന്
ദുടി          - ചുണ്ട്
ഒട്ടെ       ... - വയ൪
കൊല്ലി     - കഴുത്ത്
ഗേദക്കൾ  - കക്ഷം
ഈട്/ ചല്ല്  - മൂത്രമൊഴിക്കുന്ന ഭാഗം
ആൾജാതി ഭാഷ - ഞങ്ങളുടെ ഭാഷ
ചൌതേ  - വിറക്
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്. പുസ്തകം തയ്യാറാക്കിയ ഗവേഷകരോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏