12-11-19

🐤🐤🐤🐤🐤🐤🐤🐤🐤🐤
🙏ചിത്രസാഗരത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏
🐤🐤🐤🐤🐤🐤🐤🐤🐤🐤
ഇന്ന് നവംബർ 12. ദേശീയ പക്ഷി നിരീക്ഷണ ദിനം - ഇന്ത്യയിലെ പക്ഷി മനുഷ്യനായ സലിം അലിയുടെ ജന്മദിനം🙏
നമുക്കിന്ന് ഒരു പക്ഷി ചിത്രകാരനെ പരിചയപ്പെട്ടാലോ😊
കാൾ ഡിസിൽവ - ഗോവൻ സ്വദേശി, സലിം അലിയുടെ The Book of Indian Birds  എന്ന പുസ്തകത്തിലെ ഇല്ലസ്ട്രേഷനിലൂടെ പ്രശസ്തനായ ചിത്രകാരൻ
കാൾ ഡിസിൽവ
സലിം അലിയുടെ ജൻമദിനത്തിൽ നമുക്കടുത്തറിയാൻ ശ്രമിക്കാം സലിം അലിയുടെ പ്രിയ സ്നേഹിതൻ ഡിസിൽവയെ
🦢🦚🦜🦢🦚🦜🦢🦚🦜🦢
*വന്യജീവികളുടെ ആദ്യ നിരീക്ഷണത്തിന്റെ പര്യവസാനമാണ് യഥാർത്ഥ വന്യ ജീവി ചിത്രകല .ഇതിലൂടെ അവരുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും സർഗാത്മകതയുടെ വിചിത്രബോധവും നമുക്കു ലഭിക്കുന്നു '
     [ കാൾ ഡിസിൽവ ]
🦚🦜🦢🦚🦜🦢🦚🦜🦢🦚
ലോക പ്രശസ്തനായ പക്ഷി ചിത്രകാരനാണ് കാൾ ഡിസിൽവ പാശ്ചാത്യ രാജ്യങ്ങളിലെ വന്യ ജീവി ചിത്രകലയുടെ മത്സര രംഗത്തെ വളരെ പ്രഗത്ഭരായ കലാകാരൻമാർക്കു മാത്രമേ അതിജീവിക്കാൻ കഴിയൂ. ഇങ്ങനെയുള്ള ഒരു കർമ്മമേഖലയിൽ ഡിസിൽവ തന്റേതായ ഒരു ഇടം കണ്ടെത്തി എന്നുള്ളതു തന്നെ അദ്ദേഹത്തിന്റെ പ്രതിഭയെ വ്യക്തമാക്കുന്നു.
പക്ഷികളെക്കുറിച്ചുള്ള പ്രകൃതി - ചരിത്ര പുസ്തകങ്ങളിൽ ജീവസ്സുറ്റ ...നിറമുള്ള ....പറന്നു പോകാൻ കഴിയാത്ത... മനോഹരമായ canvas തീർത്ത ചിത്രകാരനായിരുന്നു ഡിസിൽവ .17 വയസുള്ളപ്പോൾ Bombay  Natural History Society യിൽ പാർട്ട് ടൈം ആയി ജോലി ഏറ്റെടുത്തതോടെയാണ് വന്യ ജീവി കലാ രംഗത്ത് അദ്ദേഹം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. താമസിയാതെ അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ച ഒരു സംഭവമുണ്ടായി.
പ്രശസ്ത പക്ഷി നിരീക്ഷകൻ സലിം അലി യുമായുള്ള കണ്ടുമുട്ടലാണ് ആ സംഭവം😊 അന്നു മുതൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം.പക്ഷി സംരക്ഷണത്തിനും കലയ്ക്കും വേണ്ടിയുള്ള ഡിസിൽവയുടെ പ്രവർത്തനത്തെ ശക്തിപ്പെടുത്താൻ സലിം അലിയുമായുള്ള ബന്ധം അദ്ദേഹത്തെ സഹായിച്ചു
കഠിനമായ ഫീൽഡ് വർക്ക് -അത് ഒരു വന്യ ജീവി കലാകാരന് പറഞ്ഞിട്ടുള്ളതാണ്. പ്രത്യേകിച്ചും പ്രകൃതിദത്ത photographer മാർക്കും ചിത്രകാരൻമാർക്കും കലാകാരൻമാർക്കും🙏🙏🙏 ഇവർ അവരുടെ ജീവിതത്തിന്റെ  വലിയൊരു ഭാഗം തന്നെ ഫീൽഡ് വർക്കിനായാണ് ചെലവഴിക്കാറ്.

ബീഹാറിലെ വനാന്തരങ്ങളിൽ കാണുന്ന Lesser florican _കളെക്കുറിച്ച് നടത്തിയ പഠനമായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതത്തിലെ ആദ്യ വിജയം. 1996 Septൽ പുറത്തിറങ്ങിയ INS1DE OUTSIDE മാഗസിനിൽ ഭംഗിയോടെ പുനരാവിഷ്കരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.1987 ൽ അദ്ദേഹം വരച്ച clouded leopard, Sca Venger vultures ചിത്രങ്ങളുടെ ഖ്യാതി അദ്ദേഹത്തെ ലോക പ്രശസ്തനാക്കി.1992 ൽ ഗോവയിൽ വെച്ചു നടന്ന ആദ്യ WILD LIFE ART പ്രദർശനത്തിന്റെ കോഓഡിനേറ്റർ ഡിസിൽവയായിരുന്നു.അങ്ങനെയങ്ങനെ ഇന്ത്യയിലെ വന്യ ജീവി ചിത്രകല  ലോകപ്രശസ്തമാകാൻ തുടങ്ങി.
നാല്പതിലവൾ സുന്ദരിയാവുന്നത്രെ ?
സ്‌കൂൾപ്രായത്തിലവൾ (15 വയസ് വരെ )
അമ്മ- "തൊട്ടതിനും പിടിച്ചതിനും അട്ടഹസിച്ചു ചിരിക്കാതെ.. പെണ്ണാണെന്ന് ഓർമിക്കണം.. വല്ലോന്റേം അടുക്കളേൽ കേറാനുള്ളതാണ്..
(വേലക്കാരി ആക്കാനാണോ ആവോ🤔 )
ഏട്ടൻ - അങ്ങനെ അവിടേം ഇവിടേം പോയി കളിക്കേണ്ട.. ഇവിടിരുന്നുള്ള കളി മതി..
(ആരോഗ്യം കേടാവും.അനുസരിക്കാം🤫 )
കോളേജ് (20 വയസ് കഷ്ടി വരെ )
അമ്മ -"സ്റ്റഡി ടൂറൊ?  കല്യാണം കഴിഞ്ഞു...
അവനവന്റെ കെട്യോന്റെ കൂടെ പോയാമതി നാട് ചുറ്റാനൊക്കെ.. മിണ്ടാതെ പോയി വിളക്ക് കത്തിച്ചു ജപിക്കാൻ നോക്ക് പെണ്ണെ"(നല്ല ചെക്കനെ കൊണ്ട് കെട്ടിക്കണേ ദൈവമേ 😌)
അയലോക്കത്തെ ചേച്ചിമാർ -"ഇന്നലെ നീ ക്ലാസ് കഴിഞ്ഞു വരുമ്പോൾ പിറകെ സൈക്കിളിൽ ഒരു പയ്യൻ പോയല്ലോ.. കണ്ടില്ലായിരുന്നോ മോളെ? ഇതിപ്പോ രണ്ടു മൂന്ന് പ്രാവശ്യമായി.. നോക്കീം കണ്ടും നടന്നാ അവനവനു കൊള്ളാം "
(ഏത് ചെക്കൻ? എവിടുത്തെ ചെക്കൻ🙄? )
ഏട്ടൻ -സിനിമ കാണണോ? ഞാൻ ഫ്രീ ഉള്ളപ്പോ പോകാം.. ഇല്ലേൽ പോണ്ട "
(ഒരു സിനിമക്ക്  എങ്കിലും ഞങ്ങൾ ഫ്രണ്ട്സിനു  പോണം ഒരീസം😬 )
അച്ചൻ -"അമ്മ പറയുന്നത് മോളുടെ നല്ലതിന് വേണ്ടിയല്ലേ? അനുസരിക്കണം "
(അച്ഛാ... അച്ഛനും..? 🤐)
കല്യാണം കഴിഞ്ഞു (25 വയസ് വരെ )
കെട്ടിയോൻ - വല്ലപ്പോഴും ഒരു സിനിമ വേണേൽ നോക്കാം.. ടൂറൊന്നും ന്റെ മോൾ തത്കാലം ആശിക്കണ്ട.. അമ്മക്ക് അതൊന്നും ഇഷ്ടാവില്ല..പഠിക്കാൻ പൊയ്ക്കോളൂ വേണേൽ..
(അതെങ്കിലതു.. സ്നേഹമുള്ള കെട്യോനെ കിട്ടിയത് തന്നെ ഭാഗ്യം 😘)
അമ്മായിയമ്മ - "കല്യാണം കഴിഞ്ഞാപ്പിന്നെ കുടുംബത്തിൽ പിറന്ന പെണ്ണു,  സാരിയാണ് ഉടുക്കുക.. അല്ലാതെ പാന്റും ളോഹയുമല്ല..
(എളുപ്പത്തിനു വേണ്ടി ആണമ്മേ😒 )
അതുപോലെ തന്നെ എനിക്കൊരു കൂട്ടിനാണ് നിന്നെ കൊണ്ടുവന്നത്.. രാവിലെ ക്‌ളാസെന്നും പറഞ്ഞു ഇറങ്ങിപ്പോയി സന്ധ്യയ്ക്ക് കേറിവരാനാണെൽ പിന്നെ എന്താ ഒരു ഗുണം എനിക്ക്? "
(പഠിപ്പ് ഗോപി😔 )
നാട്ടുകാർ -"വിശേഷം ആയില്ലേ മോളെ? ആർക്കാ കുഴപ്പം..?
അധികം വൈകണ്ട കേട്ട "
(അങ്ങനെ ന്തേലും ണ്ടാവുമോ ഈശ്വര🤭 )
അമ്മയായി (30/35വരെ )
കെട്ടിയോൻ -"നീ ഇപ്പോ പഠിപ്പ് ജോലി എന്നും പറഞ്ഞിറങ്ങിയാൽ അമ്മയുടെയും മക്കളുടെയും കാര്യം ആരു നോക്കും?
കുറച്ചു കഴിയട്ടെ ഏതായാലും, പിന്നെ,
പെങ്ങളും പ്രസവിക്കാൻ വന്നിട്ടില്ലേ? അമ്മക്ക് തനിയെ പറ്റില്ല..  "
(ഇടക്കെങ്കിലും ഒന്ന് വൃത്തിയായി നടക്കാൻ കൊതിയായിട്ടാണേട്ടാ😩, )
അമ്മായിയമ്മ -"കുഞ്ഞു കിടന്നു നിലവിളിക്കുന്നത് കേൾക്കുന്നില്ലേ?
ഒന്ന് കുളിച്ചിറങ്ങാൻ എത്രനേരം വേണം? "
(കാലു വിണ്ടുകീറിയത് ഒന്ന് തേച്ചുകഴുകാൻ നോക്കിയതാണമ്മേ 😤)
അമ്മ -"കല്യാണം കഴിഞ്ഞ പെണ്ണിന്റെ ലോകം ഭർത്താവിന്റെ വീടാണ് മോളെ..
ഇവിടെ വന്നു സ്ഥിരമായി നിന്നാൽ ആളുകൾ എന്താ പറയുക?
അതുമാത്രല്ല നിന്റെ കെട്യോന് ഇവിടെ കിടന്നാൽ ഉറക്കം വരില്ലെന്നല്ലേ പറയാറ്..
(എനിക്കൊന്നു മതിയാവോളം ഉറങ്ങാൻ ആയിരുന്നമ്മേ 😢)
മക്കൾ -"അമ്മേ എന്റെ സോക്സ്, എനിക്ക് പയറുപ്പേരി വേണ്ട, ഇന്ന് മീനില്ലേൽ എനിക്ക് ചോറ് വേണ്ട, ഇന്ന് പേരെന്റ്സ് മീറ്റിംഗ് ഉണ്ട്,
തൊണ്ടവേദന, കാലുവേദന, പനി
(നെട്ടോട്ടം.. നില്കാൻ,  ഇരിക്കാൻ, കിടക്കാൻ, കഴിക്കാൻ പ്രത്യേകിച്ചൊരു സമയമില്ല 🤒)
മക്കൾ വലുതായി (35/40വയസ് മുതൽ )
കെട്ടിയോൻ -" നമുക്കിന്നൊരു സിനിമക്ക് പോയാലോ? ഇനീപ്പോ രണ്ടാൾക്കായിട്ട് ഒന്നും ഉണ്ടാക്കേണ്ട. വരുമ്പോൾ എന്തേലും കഴിക്കാം നമുക്ക്
നീ ആ  ജോലിയുടെ കാര്യം ഒന്ന് കൂടെ അന്വേഷിക്കു കേട്ട "
അവൾ
"ഗ്രുപ്പിലെ കൂട്ടുകാരികളുടെ കൂടെ ഇന്നൊരു സിനിമക്ക് പോയി .. വരുമ്പോ കുറച്ചു ഷോപ്പിങ്..എംബ്രോയ്ഡറി നൂല് വാങ്ങി..  ഇനീപ്പോ വീട്ടിൽ പോയി വക്കാനൊന്നും വയ്യ. പാർസൽ വാങ്ങാം.
ഇല്ലേൽ കഴിച്ചിട്ട് പോകാം."
"ഇന്ന് നന്നായൊന്ന് തേച്ചു കുളിക്കണം.
തലയിൽ തേക്കാൻ കാച്ചെണ്ണ ണ്ടാക്കിയിട്ടുണ്ട്.  ദേഹത്ത് തേക്കാൻ മഞ്ഞളും ഉലുവയും വെന്ത വെളിച്ചെണ്ണയും പിന്നെ  കടലമാവും തൈരും."
"രാത്രി ഉറങ്ങുമ്പോൾ മുഖത്തു തടവാൻ ഓറഞ്ച് ഓയിൽ ഉണ്ടാക്കണം..
കഴിഞ്ഞമാസത്തെ തീരാറായി.. മുഖത്തിനൊക്കെ നല്ല വ്യത്യാസം ണ്ട് ഇപ്പോ"
"ഇടക്കൊന്നു ബ്യൂട്ടി പാർലറിലും പോയി.
യു ട്യൂബ് നോക്കി കുറച്ചു യോഗയും ഡയറ്റും ചെയ്യുന്നുണ്ട്.. സമയണ്ടേയ് ഇപ്പോ.
അതോണ്ട് ചെടി നടലൊക്കെ പിന്നേം തുടങ്ങി. "
"ഡ്രൈവിംഗ് പഠിച്ചു തനിയെ ഓടിച്ചുപോയിത്തുടങ്ങിയിരിക്കുന്നു.. ഇനീപ്പോ ഡാൻസ് ക്ലാസിനു ചേരണമെന്നുണ്ട് പണ്ടേ ഉള്ള ആശയാണ്  "
****
ഓരോ വ്യക്തിയും അവരുടെ ഇഷ്ടത്തിന് ജീവിക്കുമ്പോളാണ് ഏറ്റവും സുന്ദരിയും സുന്ദരനുമാകുന്നത്... പത്തിലും ഇരുപതിലും മുപ്പതിലും നിഷേധിക്കപ്പെട്ടതാണ് നാല്പതിൽ നേടിയെടുത്തവരുടെ  സൗന്ദര്യരഹസ്യം...
അടിച്ചമർത്തലുകളും അടക്കിഭരിക്കലും അനുഭവിക്കേണ്ടിവരാത്ത ഇന്നത്തെ പെൺകുട്ടികളുടെ (80/) മുഖം ആത്മവിശ്വാസവും തന്റേടവും സൗന്ദര്യവും ഒത്തിണങ്ങി വിളങ്ങുന്നത് പലപ്പോഴും ശ്രദ്ധിച്ചാൽ കാണാം നമുക്ക്...
അവളെ അവളായി ജീവിക്കാൻ അനുവദിക്കുക..അവസാനശ്വാസത്തിലും ആത്മാഭിമാനത്തിന്റെ ജ്വലിക്കുന്ന സൗന്ദര്യത്തോടെ അവൾ യാത്രയാവട്ടെ..
Vineetha Anil

The book of Indian Birds ന്റെ ഏറ്റവും പുതിയ പതിപ്പിനായി കലാസൃഷ്ടികൾ വരയ്ക്കാൻ നിയോഗം വന്നത് ഡിസിൽവയ്ക്കാണ്. ഏൽപ്പിച്ച കടമ വളരെയേറെ മനോഹരമായി ഡിസിൽവ നിർവഹിച്ചു.

ഇന്ത്യയിലും വിദേശത്തും ഡിസിൽവ പെട്ടെന്ന് പ്രശസ്തനായി. ധാരാളം പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടു.അഹമ്മദാബാദിലെ സെന്റർ ഫോർ എൻവയോൺമെന്റ് എഡ്യൂക്കേഷൻ അവരുടെ പഠനക്കാർഡുകൾ വരയ്ക്കാൻ സമീപിച്ചത് ഡിസിൽവ യെയാണ്. കിഴക്കൻ ഏഷ്യയിലെ പക്ഷികളെക്കറിച്ചുള്ള ഫീൽഡ് പഠനം നടത്തിയതും ഡിസിൽവയായിരുന്നു. റഷ്യ ,ചൈന, തായ്വാൻ പ്രദേശത്തെ പക്ഷികളുടെ ആവിഷകാരം ഏറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റി.ഡിസിൽവയുടെ ചിത്രകലാമികവിനാൽ പക്ഷികളുൾപ്പെടുന്ന ജന്തുജാലങ്ങളെ പ്രകൃതിദത്ത പശ്ചാത്തലത്തിൽ നിരവധി ചിത്രങ്ങൾ പിറന്നു.വന്യ ജീവി പുസ്തക പ്രസാധകരുടെ പേജുകളെ ഈ ചിത്രങ്ങൾ അലങ്കരിക്കുക വഴി ഡിസിൽവ  അനശ്വരനാകുന്നു.
ഡിസിൽവയെക്കുറിച്ച് വന്ന ഒരു വാർത്ത വായിക്കൂ... ഒന്ന് കൂടി വിശദമായി മനസിലാക്കാം👇👇👇
http://sv1.mathrubhumi.com/story.php?id=567870

🐣

🐣
🐣
🐣 ഡിസിൽവ താൻ വരച്ച ചിത്രങ്ങളുടെ കൂടെ
🐣
https://youtu.be/1ZBbCX-ExpI

🐣
🐣

🦢🦚🦜🦢🦚🦜🦢🦚🦜🦢
"ഇവിടെയുണ്ട് ഞാന്‍'
എന്നറിയിക്കുവാന്‍
മധുരമായൊരു
കൂവല്‍ മാത്രം മതി.
ഇവിടെയുണ്ടായി-
രുന്നു ഞാനെന്നതി-
ന്നൊരു വെറും തൂവല്‍
താഴെയിട്ടാല്‍ മതി.
ഇനിയുമുണ്ടാകു-
മെന്നതിന്‍ സാക്ഷ്യമായ്‌
അടയിരുന്നതിന്‍
ചൂടുമാത്രം മതി.
ഇതിലുമേറെ
ലളിതമായ് എങ്ങനെ
കിളികളാവി-
ഷ്കരിക്കുന്നു ജീവനെ?"
    .  (പി.പി.രാമചന്ദ്രൻ)

🦚🦜🦢🦚🦜🦢🦚🦜🦢🦚


ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സാലിം അലിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ 'ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്‌സ്' പരിഷ്‌കരിച്ച പതിപ്പായി ഇറക്കിയപ്പോള്‍ 538 ഇനം പക്ഷികളുടെ ചിത്രങ്ങള്‍ രേഖപ്പെടുത്താന്‍ അവര്‍ നിയോഗിച്ചത് കാള്‍ ഡിസില്‍വയെ ആയിരുന്നു

അടിമുതല്‍ മുടിവരെ ഒരു പക്ഷിചിത്രകാരനായിരുന്നു കാള്‍ ഡിസില്‍വ. ജനിച്ചത് ഗോവയിലാണെങ്കിലും സ്‌കൂള്‍പഠനവും കലാപരിശീലനവും മുംബൈയിലായിരുന്നു. കലാപഠനത്തിനായി പ്രസിദ്ധമായ ജെ.ജെ.സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ കഴിയുമ്പോഴും മനസ്സുനിറയെ പക്ഷികളും പ്രകൃതിയുമായിരുന്നു, എന്നും ആഹ്ലാദത്തോടെ ജീവിതത്തെക്കണ്ട ഈ ഗോവക്കാരന്. 12ാം വയസ്സില്‍ പെന്‍സില്‍ സ്‌കെച്ചായിത്തീര്‍ത്ത ഹിപ്പപ്പൊട്ടാമസ് ആയിരുന്നു കാളിന്റെ ആദ്യത്തെ പൂര്‍ണരചന. അവസാനംവരെ ഈ പെന്‍സില്‍ ആലേഖ്യം കാള്‍ നഷ്ടപ്പെടാതെ കൈയില്‍ സൂക്ഷിച്ചു. പക്ഷേ, കാള്‍ എന്നും പറയും: ''സസ്തനികള്‍ ഒരിക്കലും എന്റെ കൈയിലും മനസ്സിലും ഒതുങ്ങിയിട്ടില്ല''. പക്ഷികളായിരുന്നു കാളിന്റെ മനസ്സില്‍ എപ്പോഴും.

കലാപഠനത്തിനിടെയാണ് അദ്ദേഹം ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയില്‍ അംഗമായത്. എണ്‍പതുകളുടെ ആദ്യപാദത്തില്‍ സൊസൈറ്റിയുടെ ഔദ്യോഗികചിത്രകാരന്‍ കാള്‍ ഡിസില്‍വയായിരുന്നു. സാലിം അലിയുടെ ശിഷ്യനായി തുടങ്ങി ഒട്ടേറെ പ്രകൃതിപഠനഗവേഷകര്‍ക്കൊപ്പം കാള്‍ നാടിന്റെ വന്യതയിലലഞ്ഞു. ഓരോസ്ഥലത്തും കാളിന്റെ കൈയില്‍ ഒരു നോട്ടുബുക്കുണ്ടായിരുന്നു, പ്രകൃതിയെ രേഖപ്പെടുത്താന്‍. ഇത് ചെറുകുറിപ്പുകളായും വരകളായും വിടര്‍ന്നു. പിന്നീട് കാള്‍ ഗോവയിലെ പക്ഷിനിരീക്ഷകരുടെ പഠനശൃംഖലയുടെ തലതൊട്ടപ്പനായപ്പോഴും ഒപ്പംചേരുന്ന പുതിയ കുട്ടികളോട് പറയുമായിരുന്നു: ''നിങ്ങള്‍ ക്യാമറയുമായല്ല പക്ഷികളെ കാണേണ്ടത്. ഒരു ചെറിയ നോട്ടുബുക്കെടുക്കുക. അതിന്റെ നടത്തത്തില്‍, അതിന്റെ നില്പില്‍ കാണുന്നതെല്ലാം കുറിച്ചുവെയ്ക്കുക. പക്ഷിയെയും അതു നില്‍ക്കുന്ന ഇടത്തെയും രേഖപ്പെടുത്തുക. അവയെ യാന്ത്രികനിര്‍മിതികളല്ലാതാക്കുക.''

കാള്‍ ഡിസില്‍വ മുംബൈയിലെ വരകളുടെ ലോകത്തുനിന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പക്ഷിചിത്രകാരനായി ഉയര്‍ന്നു; ഒരുപക്ഷേ, നാട്ടിലെക്കാള്‍ മറുനാട്ടില്‍. യൂറോപ്പിലും മറ്റു വിദേശരാജ്യങ്ങളിലും കാള്‍ ഏറെ പ്രസിദ്ധനായിരുന്നു. അവരുടെ മികച്ച പക്ഷിപഠനഗ്രന്ഥങ്ങള്‍ക്കെല്ലാം ആവശ്യം കാളിന്റെ രചനകളായിരുന്നു. ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി സാലിം അലിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കിയ 'ബുക്ക് ഓഫ് ഇന്ത്യന്‍ ബേഡ്‌സ്' പരിഷ്‌കരിച്ച പതിപ്പായി ഇറക്കിയപ്പോള്‍ 538 ഇനം പക്ഷികളുടെ ചിത്രങ്ങള്‍ രേഖപ്പെടുത്താന്‍ അവര്‍ നിയോഗിച്ചത് കാള്‍ ഡിസില്‍വയെ ആയിരുന്നു. ആ ചിത്രങ്ങളില്‍ കാള്‍ പക്ഷികളുടെ നോക്കും നില്പും നടത്തവും അവയുടെ നിറപ്പകിട്ടും ആവാഹിച്ചു. പക്ഷേ, ഓരോ ചിത്രത്തിലും പക്ഷിഘടനയുടെ വിശദാംശങ്ങളിലായിരുന്നു കാളിന് ശ്രദ്ധ.

കാള്‍ ഡിസില്‍വയുടെ ഈ രചനാസാമര്‍ഥ്യമാണ് ബ്രിട്ടനിലെ വന്യജീവിചിത്രകാരന്മാരുടെ സംഘടനയുടെ വാര്‍ഷിക ചിത്രപ്രദര്‍ശനത്തില്‍ അഞ്ചുകൊല്ലം തുടര്‍ച്ചയായി പങ്കെടുക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഒപ്പം ബ്രിട്ടനിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമുള്ള പക്ഷിനിരീക്ഷകര്‍ക്കായുള്ള ഒട്ടേറെ കൈപ്പുസ്തകങ്ങളില്‍ കാളിന്റെ രചനകള്‍ സ്ഥാനംപിടിച്ചു. ബേഡ്‌സ് ഓഫ് ഭൂട്ടാന്‍, ബേഡ്‌സ് ഓഫ് നേപ്പാള്‍, ബേഡ്‌സ് ഓഫ് നോര്‍ത്ത് ഇന്ത്യ, ബേഡ്‌സ് ഓഫ് മുംബൈ, പാരറ്റ്‌സ് ഓഫ് ദ വേള്‍ഡ്, കിഴക്കനേഷ്യയിലെ പക്ഷികള്‍, ലോകത്തെ കാട്ടുകോഴികളും കാടകളും തുടങ്ങി യൂറോപ്പിലെയും ഇന്ത്യയിലെയും മികച്ച പ്രസിദ്ധീകരണസ്ഥാപനങ്ങളുടെ ആധികാരിക കൈപ്പുസ്തകങ്ങളില്‍ കാളിന്റെ പക്ഷിച്ചിത്രങ്ങളാണ് വിവരണങ്ങള്‍ക്ക് ആധികാരികത നല്‍കിയത്.

കാള്‍ ഡിസില്‍വ ഇന്നു നമ്മോടൊപ്പമില്ല. 51ാം വയസ്സില്‍ പെട്ടന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ജൂലായിലെ മൂന്നാമത്തെ ഞായറാഴ്ച കാള്‍ ഈ ഭൂമിയില്‍നിന്ന് പറന്നു. ഈ നാളുകളിലാണ് മുംബൈ മഹാനഗരത്തില്‍ പ്രകൃതിയുടെ ഒഴിവിടങ്ങളില്‍ 17 ചതുരശ്രകിലോമീറ്റര്‍ കണ്ടല്‍ക്കാടുകളും ചളിത്തുരുത്തുകളുമടങ്ങിയ താനെ ഉള്‍ക്കടല്‍ത്തീരങ്ങള്‍ ഫ്ലമിംഗോ പക്ഷികളുടെ സംരക്ഷിത അഭയകേന്ദ്രമായി പ്രഖ്യാപിച്ചത്. ഓരോ വര്‍ഷവും ഒക്ടോബര്‍ മുതല്‍ ഏപ്രില്‍, മെയ് വരെ ഗുജറാത്തിലെ കച്ചില്‍നിന്നും ഇറാന്‍തീരങ്ങളില്‍നിന്നും 'പൂണാറ'(ഫ്ലമിംഗോ) പക്ഷികള്‍ പതിനായിരങ്ങളാണ് ദേശാടനത്തിനെത്തുന്നത്. ശീതകാലത്ത് ഇരതേടി മുംബൈ തീരത്ത് ചളിത്തട്ടുകളിലെത്തുന്ന ഇവ മടങ്ങുന്നത് മഴയെത്തുന്നതോടെ.

വികസനത്തിന്റെ കുതിപ്പില്‍ എപ്പോഴും അധികാരികള്‍ മറക്കുന്നത് ഇത്തരം ഒഴിവിടങ്ങളുടെ പ്രാധാന്യത്തെയാണ്. താനെ ഉള്‍ക്കടലില്‍ വാഷി പാലത്തിനും ഐരോളി പാലത്തിനുമിടയില്‍ ഫ്ലെമിംഗോ സാങ്ച്വറിയുടെ പ്രഖ്യാപനംമാത്രം ഇതിനൊരപവാദമാണ്. പക്ഷേ, മഹാനഗരത്തിനായി പ്രഖ്യാപിച്ച മറ്റുപദ്ധതികളിലെല്ലാം ഈ ഒഴിവിടങ്ങളെ മറക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നത്. നവിമുംബൈയില്‍ പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഉയരുന്നത് ഒരു പുഴയെത്തന്നെ വഴിമാറ്റി ഒഴുക്കിയാണ്. പന്‍വേല്‍ ഉള്‍ക്കടലിനോടുചേര്‍ന്ന പ്രദേശത്തെ കണ്ടല്‍ക്കാടുകള്‍ നശിപ്പിച്ച്, ഒരു വന്‍മല നിരത്തി, ചതുപ്പുകള്‍ നികത്തി മുംബൈക്ക് രണ്ടാം വിമാനത്താവളം പണിതീര്‍ക്കുമ്പോള്‍ പന്‍വേല്‍ ഉള്‍ക്കടലിലെ ഒരു വന്‍തുരുത്ത് കണ്ടല്‍സംരക്ഷിതമേഖലയായി നിലനിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഒരു കണ്ടല്‍ പാര്‍ക്കിനും പദ്ധതിയില്‍ സ്ഥാനമുണ്ടായിരുന്നു. അവസാനം ഫഡ്‌നവിസ് സര്‍ക്കാര്‍ പദ്ധതിക്ക് പച്ചക്കൊടി വീശിയപ്പോള്‍ ഈ പ്രഖ്യാപനങ്ങളൊക്കെ പിന്‍വലിച്ചു. കണ്ടലും മറ്റ് ഒഴിവിടങ്ങളും പക്ഷികളുടെ ആവാസകേന്ദ്രമായാല്‍ അത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമാകുമെന്നാണ് പുതിയ സര്‍ക്കാറിന്റെ വാദം.

വീണ്ടും കാള്‍ ഡിസില്‍വയെ ഓര്‍ക്കാം... ഒരു പക്ഷിചിത്രകാരനപ്പുറം പരിസ്ഥിതി അവബോധം വളര്‍ത്താന്‍ ശാസ്ത്രീയസമീപനം എപ്പോഴും വേണമെന്ന ചിത്രമനസ്സായിരുന്നു കാളിനെ നയിച്ചത്. വംശനാശം നേരിടുന്ന ബംഗാള്‍ ഫ്ലോറിക്കനെക്കുറിച്ച് പഠിക്കാനുള്ള (ബി.എന്‍.എച്ച്.എസ്.) പദ്ധതിയില്‍, മരത്തില്‍ത്തീര്‍ത്ത്, പക്ഷിക്കു തുല്യം നിറംചാര്‍ത്തി കാള്‍ തീര്‍ത്ത ചലിക്കുന്ന പ്രതിമയാണ് ദുദിവയില്‍ അവയുടെ സാന്നിധ്യത്തെ വീണ്ടും തിരിച്ചറിയിച്ചത്. പ്രകൃതിയെ മറന്നുള്ള വികസനം സമ്മാനിക്കുക വീണ്ടും ഇത്തരം വംശനാശഭീഷണികള്‍തന്നെയാകും.