10-11-19

വാരാന്ത്യാവലോകനം
⛱🌈⛱🌈⛱🌈⛱🌈⛱🌈
നവംബർ 4മുതൽ10 വരെയുള്ള പ്രൈംടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏
 🌹🤝🤝പുഞ്ചിരി പോലും ധർമ്മമാണെന്ന് പഠിപ്പിച്ച നബി തിരുമേനിയുടെ ജന്മദിനാഘോഷ വേളയിൽ എല്ലാ പ്രിയ ചങ്ങാതിമാർക്കും നബിദിനാശംസകൾ🤝🤝🌹🌹
 തിരൂർ മലയാളം ജില്ലാതലത്തിൽ ഏറെ ശ്രദ്ധ നേടിയ ആഴ്ചയാണ് കടന്നു പോയത്. ശ്രേഷ്ഠ ഭാഷാ വാരാചരണത്തിന്റെ മലപ്പുറം ജില്ലാതല സമാപന പരിപാടികളിൽ ഇടപെടാൻ നമുക്കും കഴിഞ്ഞു.ഇതിന് നേതൃത്വം നൽകിയ രജനി, മഞ്ജു, ഗംഗാധരൻ മാഷ്, ഷീന ടീച്ചർ, ജോയ് മാഷ്, ദേവ ശങ്കർ എന്നിവർക്ക് ഹൃദയാഭിവാദ്യങ്ങൾ💐💐💐💐💐💐
ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടുന്നുണ്ട്എന്നതിൽ സന്തോഷം
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc


⛱🌈⛱🌈⛱🌈⛱🌈⛱🌈
നവംബർ4 തിങ്കൾ
 📚സർഗസംവേദനം📚
🌹🌼🌹🌼🌹🌼🌹🌼🌹🌼
 അവതരണം- രതീഷ് മാഷ്
🌹🌼🌹🌼🌹🌼🌹🌼🌹🌼

 🎁സർഗസംവേദനത്തിൽ
 ഹരാരിയുടെ സാപിയൻസ് - 2 ജ്ഞാന വൃക്ഷം എന്ന ഭാഗവും ആലത്തൂർ അനുജൻ നമ്പൂതിർപ്പാട് രചിച്ച് സുമംഗല പുനരാഖ്യാനം ചെയ്ത റാണി ഗംഗാധര ലക്ഷ്മിയുമാണ് രതീഷ് മാഷ് പരിചയപ്പെടുത്തിയത്,

 🎁സാപ്പിയൻമാർക്കിടയിൽ മതം, കച്ചവടം, സാമൂഹ്യ തരം തിരിവുകൾ,, ചിന്തയിലും ആശയ വിനിമയത്തിലും പ്രത്യക്ഷമായ പുതിയ മാറ്റങ്ങൾ അഥവാ ജ്ഞാന'വിപ്ളവം,, എന്നിവയാണ് രതീഷ് മാഷ് പങ്കുവെച്ചത്,

🎁17ാം ശതകത്തിൽ ജീവിച്ചിരുന്ന കൊച്ചി ഭരിച്ച ഏക രാജ്ഞിയായ ഗംഗാധര ലക്ഷ്മിയുടെ ഭരണവും ജീവിതവുമാണ് റാണി ഗംഗാധര ലക്ഷ്മിയെന്ന കൃതി വിളിച്ചു പറയുന്നത്,,,
🎁 വാസുദേവൻ മാഷ്, വിജു മാഷ്, സുദർശൻമാഷ്, വെട്ടം ഗഫൂർ മാഷ്,പവിത്രൻ മാഷ്, തുടങ്ങിയവർ സംവേദനത്തിൽ സജീവമായി,,

⛱🌈⛱🌈⛱🌈⛱🌈⛱🌈
 നവംബർ 5 ചൊവ്വ
 🌅ചിത്ര സാഗരം🌅
🌼🌹🌼🌹🌼🌹🌼🌹🌼🌹
 അവതരണം -പ്രജിത
🌼🌹🌼🌹🌼🌹🌼🌹🌼🌹
🎁ചിത്രസാഗരത്തിൽ കേരളീയചിത്രകാരനും ശിൽപ്പിയുമായ ശ്രീ, കെ ജയപാല പ്പണിക്കരോടൊപ്പമാണ് പ്രജിത ടീച്ചർ എത്തിയത്.
അദ്ദേഹത്തിന്റെ പ്രസിദ്ധ ചിത്രസവിശേഷതകൾ പരിചയപ്പെടുത്തുന്ന പ്രശാന്ത് ചിറക്കരയുടെ ലേഖനങ്ങളും, ജീവചരിത്രവും, ചിത്രങ്ങളും, വിവരങ്ങൾ പങ്കുവെക്കുന്ന ലിങ്കുകളും, വീഡിയോ ലിങ്കും ടീച്ചർ പങ്കുവെച്ചു,,
🎁 വെട്ടം ഗഫൂർ മാഷ്, പ്രമോദ് മാഷ്, രമ ടീച്ചർ' കൃഷ്ണദാസ് മാഷ്, ശ്രീല ടീച്ചർ, രജനി ടീച്ചർ, സുദർശൻ മാഷ്, രതീഷ് മാഷ് പവിത്രൻ മാഷ്, തുടങ്ങിയവർ അഭിവാദ്യങ്ങളുമായെത്തിച്ചേർന്നു

⛱🌈⛱🌈⛱🌈⛱🌈⛱🌈

നവംബർ 6 ബുധൻ
 🙋🏻ആറു മലയാളിക്ക് നൂറു മലയാളം🙋🏻
🌹🌼🌹🌼🌹🌼🌹🌼🌹🌼
 അവതരണം- പവിത്രൻ മാഷ് (വേങ്ങര വലിയോറ സ്കൂൾ)
🌹🌼🌹🌼🌹🌼🌹🌼🌹🌼

ഗ്രൂപ്പിലെ ഭാഷാഭേദ പംക്തിയായ ആറു മലയാളിക്ക് നൂറു മലയാളത്തിൽ പവിത്രൻ മാഷ് ഈയാഴ്ച പരിചയപ്പെടുത്തിയത് മലപ്പുറം അന്യഭാഷാവൈവിധ്യത്തെയാണ്.മലപ്പുറം ജില്ലയിലെ അന്യ ഭാഷകൾ എന്ന വിഭാഗത്തിൽ ആദിവാസി വിഭാഗങ്ങളിലെ മുതുവാൻ ഭാഷ, അറവനാടൻ ഭാഷ എന്നിവയാണ് ഉൾക്കൊളളിച്ചത് .കഴിഞ്ഞയാഴ്ച അവതരിപ്പിച്ച ഭാഷയിൽ നിന്നും വിഭിന്നമായി ഈ ഭാഷ പിന്നേം മനസ്സിലാകുന്നുണ്ട്😊
ഭാഷാ വൈവിധ്യം ആസ്വദിച്ച് അഭിപ്രായം പറയാൻ ഈയാഴ്ച മൂന്നു പേരേ എത്തിയുള്ളൂ [ സുദർശൻ മാഷ്, ഗഫൂർ മാഷ് ,സുഹറ ടീച്ചർ 🙏🙏🙏]ഞാനടക്കം ബാക്കിയുള്ളവരെല്ലാം മൗനാസ്വാദകരായിരുന്നു.

⛱🌈⛱🌈⛱🌈⛱🌈⛱🌈
നവംബർ 7 വ്യാഴം
 📽ലോക സിനിമ📽
🌹🌼🌹🌼🌹🌼🌹🌼🌹🌼
 അവതരണം- വിജു മാഷ് (MSMHSS കല്ലിങ്ങൽ പറമ്പ്)
🌹🌼🌹🌼🌹🌼🌹🌼🌹🌼
ലോക പ്രശസ്ത സിനിമാ സംവിധായകനായ ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച 5 സിനിമകളാണ് ഈയാഴ്ച തിരൂർ മലയാളത്തിൽ പ്രദർശനത്തിനെത്തിയത്.അറുപതു വർഷം നീണ്ട സിനിമാജീവിതത്തിനിടെയിൽ ഹിച്ച്കോക്ക് സംവിധാനം ചെയ്തത് അമ്പതോളം സിനിമകൾ🌟🌟🌟 അദ്ദേഹത്തിന്റെ സിനിമകൾ വിവരണം സഹിതം പങ്കുവെച്ചതിൽ സന്തോഷം മാഷേ🙏
📹 ഈയാഴ്ച പ്രദർശിപ്പിച്ച സിനിമകൾ
 🌻North by North West
 🌻The birds
 🌻Rear Window
 🌻Vertigo
 🌻Psycho


🎁 വാസുദേവൻ മാഷ് പോസ്റ്റ് ചെയ്ത ഹിച്ച് കോക്ക് ചിത്രത്തിന്റെ പോസ് ഏവരിലും ചിരിയുണർത്തി. മാഷെ കൂടാതെ സുദർശനൻ മാഷ്, ഗഫൂർ മാഷ്, പവിത്രൻ മാഷ്, രവീന്ദ്രൻ മാഷ്, രാജി ടീച്ചർ, പ്രമോദ് സമീർ മാഷ്, പ്രജിത എന്നിവർ സിനിമ ആസ്വദിക്കാൻ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു
⛱🌈⛱🌈⛱🌈⛱🌈⛱🌈

നവംബർ 8 വെള്ളി
 🥁സംഗീതസാഗരം🥁
🌹🌼🌹🌼🌹🌼🌹🌼🌹🌼
 അവതരണം - രജനി ടീച്ചർ ( GHSS പേരശ്ശന്നൂർ)
🌹🌼🌹🌼🌹🌼🌹🌼🌹🌼
🎁 ടിബറ്റൻ സംഗീതത്തെയാണ് ടീച്ചർ ഈയാഴ്ച പരിചയപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഡോ.ഹാർമണി സിഗൻപോരിയ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗങ്ങളും രജനി ടീച്ചർ അവതരണത്തിലുൾപ്പെടുത്തി🤝.
🎁 അനുബന്ധമായി 7 വീഡിയോ ലിങ്കും ഉണ്ടായിരുന്നു.
🎁 വാസുദേവൻ മാഷ് എഴുതിയ അഭിപ്രായം 👌👌👌 മാഷോടൊപ്പം പതിവുമുഖങ്ങളായ സുദർശനൻ മാഷ്, ഗഫൂർ മാഷ്, പവിത്രൻ മാഷ് എന്നിവരും അഭിപ്രായം പങ്കുവെച്ചു.

⛱🌈⛱🌈⛱🌈⛱🌈⛱🌈

നവംബർ 9 ശനി
 📝നവസാഹിതി📝
🌹🌼🌹🌼🌹🌼🌹🌼🌹🌼
 അവതരണം-ഗഫൂർ മാഷ് (KHMHSS ആലത്തിയൂർ)
🌹🌼🌹🌼🌹🌼🌹🌼🌹🌼
🎁 വ്യത്യസ്തമായ രചനകൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ഈയാഴ്ചയിലെ നവ സാഹിതിക്ക് പ്രത്യേക ചന്തം😍😍 നീണ്ട ഇടവേളയ്ക്കു ശേഷം ജസീന ടീച്ചറുടെ പ്രണയമഴ പിന്നെയും പെയ്തിറങ്ങി❤
🎁 ഈയാഴ്ചയിലെ വിഭവങ്ങൾ👇
 ⛱അനുഭവാവിഷ്കാരം⛱ 〰〰〰〰〰〰〰〰〰
 🌻ഇതാണു ഞാൻ - ജസീന റഹീം

⛱കവിതകൾ⛱
〰〰〰〰〰〰〰
 🌻നിഴലോ നിലാവോ - വാസുദേവൻ മാഷ് (+ഓഡിയോ)
 🌻ഒരു തിരുത്ത് -രാജേഷ് താമരശ്ശേരി
 🌻കിട്ടാതെ പോയ ഉമ്മകളുടെ ഏകദേശ ചരിത്രം - കലവൂർ രവികമാർ
 🌻അപരിചിത -ദിവ്യ (+ഓഡിയോ)
 🌻ചുവന്ന മകൾ - മുനീർ അഗ്രഗാമി
 🌻മരണപ്പെട്ടവന്റെ അഭിമുഖം - ശ്രീജിത് ശ്രീകുമാർ
 🌻സമസ്യ-ശ്രീല ടീച്ചർ


⛱ കഥ ⛱
〰〰〰〰〰

 🌻നളിനിയും സുധാകരനും - ജയ മനോജ് ഭാസ്കർ

 ⛱കുറിപ്പ്⛱
〰〰〰〰〰

 🌻നടന്ന വഴികൾ - നരേന്ദ്രൻ വി.എൻ

🎁 വാസുദേവൻ മാഷേ..മാഷ്ടെ നീലിയേ എന്ന വിളി കേട്ടാൽ ആരാ കൂടെ വരാത്തത്😍 ശ്രീയുടെ കവിതയിൽ ചെമ്പകമണം നിറഞ്ഞു നിന്നു .. ആ സുഗന്ധവും പ്രകാശവും നിറഞ്ഞ ഊടുവഴികൾക്കെന്തൊരു ചേല്❤ നളിനിയും സുധാകരനും വായിച്ചപ്പോ ഒരു ചെറുപുഞ്ചിരിയിലെ ചില വാക്കുകൾ ഓർമ്മയിലേക്കു വന്നു😞 ഓരോ സൃഷ്ടിക്കും അനുയോജ്യമായ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്ന ഗഫൂർ മാഷ്ടെ മിടുക്കിന്🤝🤝🤝 മുനീർ മാഷ് ടെ വരികൾ കാലിക പ്രസക്തം🙏 കിട്ടാതെ പോയ ഉമ്മകൾ വായിച്ചപ്പോ എവിടെയോ ഒരു നോവ്... നവസാഹിതി ഗംഭീരം

🎁 പങ്കാളിത്തം കൊണ്ടും നവസാഹിതി ശ്രദ്ധേയമായി. റീത്ത ടീച്ചർ, രമ ടീച്ചർ, കൃഷ്ണദാസ് മാഷ്, രാജി ടീച്ചർ, ബിജു മാഷ്, വിജു മാഷ്, ശ്രീ, വാസുദേവൻ മാഷ്, ബീന ടീച്ചർ, പ്രജിത, സുദർശനൻ മാഷ്, രജനി ടീച്ചർ പേരശ്ശന്നൂർ, രജനി ടീച്ചർ ആലത്തിയൂർ ,പവിത്രൻ മാഷ്, സീത, പ്രമോദ് മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

⛱🌈⛱🌈⛱🌈⛱🌈⛱🌈
ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നറിയേണ്ടേ 😍😍😍

ജില്ലാതല മലയാള ഭാഷ വാരാഘോഷത്തിൽ തിരൂർ മലയാളത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കുക വഴി നമ്മുടെ കൂട്ടായ്മയുടെ യശസ്സ് ഉയർത്തിയ..... നിശ്ശബ്ദയായി സേവനം ചെയ്യുന്ന .... തിരൂർ മലയാളം അംബാസഡർ എന്ന് രതീഷ് മാഷ് വിശേഷിപ്പിച്ച ... പ്രിയ കൂട്ടുകാരി രജനി - ഡോ.രജനി സുബോധ് -

അഭിനന്ദനങ്ങൾ കൂട്ടുകാരീ💐💐💐💐

⛱🌈⛱🌈⛱🌈⛱🌈⛱🌈