20-11-19

🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺
ആറുമലയാളിക്ക് നൂറു മലയാളം പംക്തി ഏതാനും സമയത്തിനുള്ളിൽ
🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀
🍁🌱🍁🌱🍁🌱🍁🌱🍁🌱🍁🌱🍁🌱
മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ച ഭാഷാഭേദപഠനം:മലപ്പുറം എന്ന ഗവേഷണ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ ഇരുപത്തിയെട്ടാം ഭാഗമാണ് ഈ ലക്കം ആറു മലയാളിക്ക് നൂറു മലയാളം
🍁🌱🍁🌱🍁🌱🍁🌱🍁🌱🍁🌱🍁🌱
🌲🔥🌲🔥🌲🔥🌲🔥🌲🔥🌲🔥🌲🔥
മലപ്പുറത്തെ അന്യഭാഷകൾ എന്ന വിഭാഗത്തിൽ കുമ്ര ഭാഷ (ആദി ആന്ധ്ര) ഇന്നവതരിപ്പിക്കുന്നു. മലപ്പുറം മലയാളം ഉപസംഹാരം കൂടി അവതരിപ്പിക്കുന്നു.
🌲🔥🌲🔥🌲🔥🌲🔥🌲🔥🌲🔥🌲🔥🌲
കുമ്ര ഭാഷ (ആദി ആന്ധ്ര)
ശേശേമണ്ണ്    - കളിമണ്ണ്
അട്ട്ഹ     - ചട്ടി
പുട്സ്    - പെൺകുട്ടി
ബേവിഡ   - ആൺകുട്ടി
വെണ്ണല്    - കാ൪മേഘം
മരക്ക് വാലി  - മഴവില്ല്
നീട്     - നിഴൽ
സുക്ക   - നക്ഷത്രം
സന്ദ്മാമ  - ചന്ദ്രൻ
ദേവഡ്   - ദൈവം
അഗ്ഗി    - തീ
അഗ്ഗിക്കനൽ - തീക്കനൽ
ശക   - ചൂട്
വെട്ടവലക്  - നിലാവ്
പൊയ്     - അടുപ്പ്
പൊയ് വക്ക് - അടുക്കള
പൊയ്പ്പാളി  - ആളികത്തുക
അഗ്ഗി പാളി   - തീ പടർന്ന് പിടിക്കുക
അഗ്ഗി അജ്സെ  - തീ അണയുക
ഗാലി    - കാറ്റ്
സുട്ര ഗാലി - ചുഴലിക്കാറ്റ്
പെരു ഗാലി - കൊടുങ്കാറ്റ്
ഭൂമി ഗാലി - കരക്കാറ്റ്
ചിന്ന ഗാലി - ഇളം കാറ്റ്
മുച്ചി ഗാലി - പ്രാണവായു
ബൊള്ളി  - ബലൂൺ
ബിക്കരപ്പൊടി - അരിപ്പൊടി
മൊന്ന്   - മണ്ണ്
പീതല് ഗപ്പു - നാറ്റം
പീതല്   - മലം
മെച്ച് സുറ്  - സുഗന്ധം, ഗന്ധം
എഗിരി  - പാറുക, പറക്കുക
നീള് ഒലിപ്പേ   -ഒഴുക്ക്
നീള് എക്കണ്ടി - വെള്ളപ്പൊക്കം
മനീയി - കുളിക്കുക
പെച്ച നീള്  - പച്ച വെള്ളം
സമുദ്ര നീളത് - വേലിയേറ്റം
സമുദ്ര നീന്തതി - വേലിയിറക്കം
സാൽ    - നീ൪ച്ചാൽ
നീള്   - നീര്, വെള്ളം
ഭാവി   - കിണ൪
സൌദ്ര്  - കടൽ
നീള് അവിചേ  - നീരാവി
ഉമിശ്ശേരി  - ഉമിനീർ
പാതേ  - പാത
സെമട്ട  - വിയർപ്പ്
കുറിശ്ശി  - പെയ്യുക
റായി   - കല്ല്
നല്ല റായി - കരിങ്കല്ല്
വെട്ടുറായി - വെട്ടുകല്ല്
മെള്ള്           - വയൽ
കൊണ്ട്        - മല
അടിപേ          - കാട്
ഇസഗ           - മണൽ
ഗൊവ്വല്         - പക്ഷികൾ
സുൽഫ         - വടി
ആൽ             - ഭാര്യ
മുകട്             - ഭ൪ത്താവ്
വാന             - മഴ
കൊണ്ട    - ആകാശം
വാനമുമ്പ്   -മഴക്കാറ്
ദൊലിഹേരിലേൽ - കിട്ടാനില്ല
മുതി       - മുഖം
കെന്ന്   - കണ്ണ്
മുക്ക്     - മൂക്ക്
നാല്ഹ   - നാവ്
പൊല്ല്      - പല്ല്
നോറ്       -വായ
കൊപ്പ്      - മുടി
വെൺട്രുഹ - മുടി
വേൽ     - വിരൽ
ബൊട്ടണവേൽ - തള്ളവിരൽ
ഗോറ്   - നഖം
സെയ്   - കൈ
സെയ്  മുട്ട്  - കൈമുട്ട്
പൊട്ട  - വയ൪
നാവി   -അടിവയ൪
പാത  - റോഡ്
ചില്ല്      - പൂച്ച
മാന്     - മരം
ആഹൽ  - ഇല
ഗോഡ    - മതിൽ
പാഞ്ച    - ഓടുക
ദുമുഹേതി   - ചാടുക
പെട്ടേ    -പിടിക്കുക
നെയ്യേതി   - ചിരിക്കുക
എടിശ്ശേരി  - കരയുക
മെദൂഹ     - ചോറ്
ചായത്ത്    - ചായ
അറംസെയ്  - ഉള്ളം കൈ
റൊമ്മ     - നെഞ്ച്
സെപ്പൽ   - ചെരിപ്പ്
ബട്ട    - മുണ്ട്
ഗെഡ്ഡം  - താടി
സൊവ്  - ചെവി
മോഗബഡ് - ആൺകുട്ടി
ആട്ടബഡ്   - പെൺകുട്ടി
സാരായം  - ചാരായം
ബൊച്ചു   - രോമം
കോടി    - കോഴി
മേഹ   - ആട്
ഇല്ല്   - വീട്
ആവ്   - പശു
കുക്ക  - പട്ടി
മുനിയേതി - കുളിക്കുക
ബട്ടള്  - വസ്ത്രം
ബട്ടള് ഹേതി - തിരുമ്പുക
കൊപ്പ് ഈർശേതി - മുടി ചീകുക
കൊപ്പ് കെട്ട്  - മുടി കെട്ടുക
മന്   - മീൻ
അടിവി  - കാട്
താട്/നാറ  - കയറ്
നൂവ് എന്ന പോയതി - നീ എങ്ങോട്ടാണ് പോകുന്നത്?
നീൻ വെട്ട നേത് റാനെ - നിന്റെ കൂടെ ഞാൻ വരട്ടെ?
വാഡ് നാ കൊടുഹ കാന - അവൻ എന്റെ മകനാണ്
അദിനാ കുുസറു കാന - അവൾ എന്റെ മകളാണ്
റാറാ  - വാടാ
എറാ   - എടാ
എമാ  - എടീ
പോറ - പോടാ
എടതി പെനി - എന്താണ് പണി?
നിക്ക്നേട് പെനിലെ - നിനക്ക് ഇന്ന് പണിയില്ലേ?
ആമ്  - ചൂളം
സാരി - ചക്രം
വാഹിൽ  - മുറ്റം
ദിങ്ങ്  -തിണ്ട്
ഉതുഹണത് - തിരുമ്പുക
ഇസയ  - മണൽ
കെട്ടല്  - വിറക്
വേര്  -ചകിരി
പൊയ്മണ്ട് വട്ടുക - തീ പിടിപ്പിക്കുക
അട്ടാല്   - അട്ടം
ബപ്പിച്ചേരി  - തുണിക്കഷ്ണം
കുത്തുപൂശ  - ഗൃഹപ്രവേശം
നെഞ്ചിന    - കുറി
പാമ്   - പാമ്പ്
മുക്കേതി  - പ്രാർത്ഥിക്കുക
ഗുഡി   - അമ്പലം
പൊടുസ്സ് ഗുഡിപോയതി - പെൺകുട്ടി അമ്പലത്തിലേക്ക് പോകുന്നു
അച്ചപുടിക്കാ - അതിനെ പിടിച്ചോ
നാക്ക് ദണ്ഡം- എനിക്ക് അസുഖമാണ്
തെല്ലി/തെല്ല് - അമ്മ
മയ്യപ്പ്/അയ - അച്ഛൻ
താത  - അച്ചച്ഛൻ/അമ്മച്ചൻ
അവാ  -അച്ഛമ്മ/ അമ്മമ്മ
മാമ  - മാമൻ
അത്ത - അമ്മായി
പെയ്യ്മ്മ - വല്ല്യമ്മ
പെയ്യപ്പഡ് - വല്ല്യച്ഛൻ
ചിന്നമ്മ  - ചെറിയമ്മ
ചിന്ന്പ്പഡ് - ചെറിയച്ഛൻ
മരുതാലി - അനിയന്റെ ഭാര്യ
ഭാവ - ഭർത്താവിന്റെ ജ്യേഷ്ഠൻ
വ്യതിനെ  - ഭർത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യ
കോടൽ  - മകന്റെ ഭാര്യ
അല്ലഡ്  - മകളുടെ ഭർത്താവ്
മനുമട്   - പേരക്കുട്ടി
മാച്ചല്   -ജനങ്ങൾ
മണമാച്ചല് - ബന്ധുക്കൾ
പെനിക്കാട്  - വീട്ടുജോലിക്കാരൻ
പെനിക്കാട് പൊടുസു - വീട്ടുജോലിക്കാരി
മുടത്താല് കെട്ട്  - ചരട് കെട്ട്
കുടിശ്ശേതി - ചോറൂണ്
പേര് വേശേതി - പേരിടൽ
പൊഡുസു കെനിയേതി പോയേതി - പെണ്ണുകാണാൻ പോവുക
നാള്സുശേതി - നിശ്ചയം
സമ൪ഥം കെട്ടുക - വയസ്സറീക്കുക
ദൊല്ലേതി - മരിച്ചു
സെച്ചേതി - പെല
നെട്ടിട്ട  - ആണ്ട്
തൊടിയേ - തൊടി
ശകനീള്  _ചൂട് വെള്ളം
പാള്    - പാല്
പുവ്വു   - പൂവ്
തെക്കായ - തേങ്ങ
തെക്കായമാന് - തെങ്ങ്
മാടിമാന്  - മാവ്
മാങ്കിരിമാടിയായി - പഴുത്ത മാങ്ങ
പാഹ  - അടക്ക
നെട്ടിയാഹ്  - വെറ്റില
പൊഹ  -പുക
മുച്ചേതി - കോരുന്നു
വടിശ്ശേരി - ഊറ്റുന്നു
തിനേതി  - തിന്നുന്നു
തായേതി - കുടിക്കുന്നു
വെച്ചേതി  - വറക്കുന്നു
സുരേതി  -അരക്കുന്നു
തിളച്ചേതി - തിളക്കുന്നു
പൊടിച്ചേതി - പൊടിക്കുന്നു
ഗുത്ത തോണ്ടത് - കുഴിക്കുന്നു
ബെട്ട  ഗെദ്ദേരി - ധരിക്കുന്നു
പരിശ്ശേരി  - ഇണചേരുന്നു
ശൊപ്പപൊന്ത - കലപില കൂട്ടുന്നു
നേരശ്ശി  - പഠിക്കുന്നു
കൊടുച്ചുണ്ടി - വിശ്രമിക്കുന്നു
കാഹുണ്ടി  - താമസിക്കുന്നു
വടോച്ചി   - വരിക
ഉച്ചല്   - മൂത്രം
പോശേ - ഒഴിക്കുക
മീറ്   - ഇങ്ങള്/ നിങ്ങൾ
നുവ്വ്  - നീ
ബിഡല് - മക്കൾ
നാദി - എന്റെ
വാഡ് - അവൻ
അദി  - അവൾ
നേൻ   - ഞാൻ
എടതി/എമി - എന്താണ്/ എന്ത്❓

ഓട്ടി -1
രണ്ടു- 2
മുണ്ട്- 3
നാലുക- 4
അയ്ത് - 5
ആറു - 6
ഏഴു -7
എമ്മതി -8
തൊമ്മതി -9
പതി - 10
ഇരുപതി - 20

ഉപസംഹാരം
മലപ്പുറം മലയാളത്തെക്കുറിച്ചുള്ള പ്രാഥമികമായ ഒരു പഠനമാണിത്. ജില്ലയിലെ 50% പഞ്ചായത്തുകളിൽ നിന്ന് സാമ്പിൾ സ൪വ്വേയിലൂടെ ശേഖരിച്ച ദത്തത്തെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. വടക്കൻ മലയാളത്തിലെ പല സവിശേഷതകളും ഉൾക്കൊള്ളുന്നതാണ് മലപ്പുറം ഭാഷാഭേദവും. വടക്കൻ മലയാളത്തിന്റെ സവിശേഷതകൾ ഉൾക്കൊള്ളുമ്പോൾ തന്നെ പ്രാദേശികമായ ചില വ്യതിരിക്തതകൾ നിലനിർത്താൻ മലപ്പുറം മലയാളം ശ്രമിക്കുന്നു എന്നതാണ് പ്രാഥമികമായ നിരീക്ഷണം വ്യക്തമാക്കുന്നത്.

ജില്ല പിൽക്കാലത്ത് രൂപം കൊണ്ട ഭരണ സംവിധാനമാണ്. അതിന് പ്രത്യക്ഷമായി ഭാഷയുമായി ബന്ധമില്ല. ഒരു ജില്ലയിൽ തന്നെ പല ഭാഷണമേഖലകളുമുണ്ടാകും. എങ്കിലും ജില്ലാ രൂപീകരണത്തിന് ശേഷം ഭാഷണമേഖലകൾക്കുണ്ടാകുന്ന സമ്പ൪ക്കം പ്രധാനമാണ്.

മലപ്പുറം മലയാളം സംസാരിക്കുന്ന 23 സമുദായങ്ങളിൽ നിന്ന് ശേഖരിച്ച ദത്തമാണ് ഈ പഠനത്തിന് ഉപയോഗിച്ചത്. ജാതി, മതം തുടങ്ങിയ സാമൂഹിക ചരങ്ങൾ ഭാഷയിൽ പ്രവർത്തിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമാണെന്നിരിക്കെ പ്രാദേശികമായ ഒരുമയ്ക്കാണ് ഭാഷയിൽ പ്രാധാന്യം എന്നതാണ് ഈ പഠനത്തിന്റെ പ്രാഥമിക നിരീക്ഷണം. ചില സവിശേഷപ്രയോഗങ്ങൾ സാമുദായികമായി ഉപയോഗത്തിലുണ്ടെങ്കിലും മൊഴിവഴക്കങ്ങളിൽ പദങ്ങളുടെ ഉപയോഗം വ്യത്യസ്തമാണെങ്കിലും അവയൊന്നും പ്രാദേശികമായ വിനിമയത്തിന് വിഘാതമാകുന്നില്ല.

ഭാഷാചരിത്രത്തിലേക്ക് വെളിച്ചം വീശാനുതകുന്ന ധാരാളം പഴയ രൂപങ്ങൾ മലപ്പുറം ഭാഷാഭേദത്തിൽ സംരക്ഷിക്കപ്പെടുന്നുണ്ട്. ഒപ്പം മാനകരൂപങ്ങളുടെ ഉപയോഗവും വ്യാപകമാവുന്നുണ്ട്.

ഭാഷാഭേദം എന്ന രീതിയിൽ മലപ്പുറം മലയാളത്തിന്റെ പ്രസക്തി നിർണയിക്കുന്നത് ഉച്ചാരണസവിശേഷതകളും പദരൂപികരണ പ്രത്യേകതകളും തനത് പദകോശവുമാണ്. വടക്കൻ ജില്ലകളിലെ ഭാഷാഭേദവുമായുള്ള താരതമ്യത്തിലൂടെ ഇതിൽ ഏതെല്ലാം ഇതര ജില്ലകളുമായി പങ്കിടുന്നുവെന്നും ഏതെല്ലാം തദ്ദേശീയമാണെന്നും വ്യക്തമാകും.

മലപ്പുറത്തെ ഭാഷാവൈവിധ്യം വ്യക്തമാക്കാനാണ് മലപ്പുറത്ത് പ്രചാരത്തിലുള്ള അന്യഭാഷകളെ ഈ പഠനത്തിന്റെ ഭാഗമാക്കി ഉൾക്കൊള്ളിച്ചത്. മലയാള ഭാഷാഭേദപഠനവുമായി പ്രത്യക്ഷബന്ധം ഇല്ല എങ്കിൽപ്പോലും ഭാഷാവൈവിധ്യം അടയാളപ്പെടുത്തുന്നത് തുട൪പഠനങ്ങൾക്ക് സഹായകമാണ്.
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്. പുസ്തകം തയ്യാറാക്കിയ ഗവേഷകരോടുള്ള  കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
✍✍✍✍✍✍✍✍✍✍✍✍✍✍
ഭാഷാഭേദപഠനം:മലപ്പുറം ഈ ലക്കത്തോടെ അവസാനിക്കുന്നു മാന്യ വായനക്കാർക്ക് ഹൃദയം നിറഞ്ഞ നന്ദി
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏