23-10-19

🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀🌺🍀
മലയാളം സർവ്വകലാശാല, തിരൂർ പ്രസിദ്ധീകരിച്ച ഭാഷാഭേദപഠനം:മലപ്പുറം എന്ന ഗവേഷണ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ ഇരുപത്തിനാലാം ഭാഗമാണ് ഈ ലക്കം ആറുമലയാളിക്ക് നൂറു മലയാളം എന്ന പംക്തി.
🍀🌺🌸🍀🌺🌸🍀🌺🌸🍀🌺🌸🍀🌺🌸
🔥☔🔥☔🔥☔🔥☔🔥☔🔥☔🔥☔
മലപ്പുറം മലയാളത്തിലെ മാതൃകാ വാക്യങ്ങളാണ് ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം എന്ന പംക്തിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
🔥☔🔥☔🔥☔🔥☔🔥☔🔥☔🔥☔
മാതൃകാ വാക്യങ്ങൾ:മലപ്പുറം മലയാളം
മീനുകളിൽ ചിലത് ചെറുതാണ്, ചിലത് വലുതാണ്  - മീന്അൾള് ചെൽത് ചെറ്താണ്, ചെൽത് വൽതാണ്.
ഇന്നലെ മുതൽ ചൂട് കൂടി വരികയാണ്  - ഇന്നലെതൊട്ട് ചൂട് കൂടിവര്അ
ഞാൻ എന്റെ അച്ഛനെപ്പോലെയാണ്  - ഞാൻ ന്റെ അച്ഛന്റെ മാതിര്യാ
നീ എത്തും വരെ ഞാനിവിടെ കാത്തിരിക്കാം - ഇജി എത്ത്ണവരെ ഞാൻ കാത്ത്ക്ക
നീ എന്താ അവിടെ നിന്നു വരുന്നത്  - ഇജ് ന്താ ഔട്ന്ന് വര്ണഅ് (ത്)
തീയുടെ അടുത്ത് പോകരുത് - തിയ്യ് (ജ്ജി) ൻ്റടുത്ത് പോകര്ത്
എനിക്ക് ഇന്നലെ വരാൻ പറ്റുമായിരുന്നു  - ഇയ്ക്കി ന്നെലെ വെരാൻ പറ്റ്വേയ്നി/ പറ്റേ൪ന്നു/ പറ്റ്വേര്ന്ന്
പക്ഷേ എന്റെ ആരോഗ്യം സമ്മതിച്ചില്ല  - പക്കെ/പക്ഷെ/പക്കേങ്കില് ന്റെ തടി സമ്മയിച്ചീല.
അവൻ അവിടെ ഉണ്ടായിരുന്നു - ഓൻ ഔടെ ഉണ്ടേയ്നി/ഉണ്ടേ൪ന്നു/ ഉണ്ടേര്ന്ന്.
പക്ഷേ പെട്ടെന്ന് പോയിക്കളഞ്ഞു - പക്ഷെ/ പക്കേങ്കില് പെട്ടെനെ പൊയ്കാഞ്ഞി/ പൊയ്ക്കാഞ്ഞ്.
നീ അവിടെ ഉണ്ടായിരുന്നിട്ടും ഒന്നും മിണ്ടാതെ നിന്നു - ഇജി ഔടെ ണ്ടായ്ര്ന്നിട്ടും ഒന്നും മുണ്ടാണ്ടെ നിന്ന്/നിന്നു.
മിനിഞ്ഞാന്ന് നീ എവിടെയായിരുന്നു - മിനിഞ്ഞാന്ന് ഇജി എബ്ടേയ്നി/ എബ്ടാ൪ന്നു/എവുടാരുന്നു.
ഞാൻ അത് ചെയ്തിട്ടുണ്ടാകുമായിരുന്നു - ഞാനത് ചെയ്തിട്ടുണ്ടാവ്വേയ്നി/ വേ൪ന്നു
അവ൪ക്കത് വായിക്കാൻ കഴിയില്ല  - ഓ൪ക്കത്/ഓൽക്കത് വായിക്കാൻ കയ്യൂല/കജ്ജൂല
അവരുടെ കുട്ടികൾ നന്നായി പന്ത് കളിക്കും  - ഒരെ കുട്ട്യാള് നല്ലോ പന്ത് കൾക്ക്യും/കളിക്കും
അത് അവനാൽ എഴുതപ്പെട്ട പുസ്തകമാണ് - അത് ഓനാലെ എഴുതിയ പുസ്തകം
അത് അവരാൽ ചെയ്യപ്പെട്ട കുറ്റം  - അത് ഓരാൽ ചെയ്ത കുറ്റാ
ഞാൻ കോഴിക്കോട് വീട് വെച്ചിട്ടുണ്ടായിരുന്നു- ഞാൻ കോയിക്കോട് വീടുണ്ടാക്കീനി
ഞാൻ റെയിൽവേയിൽ 36 വർഷം ജോലി ചെയ്തിട്ടുണ്ട്  - ഞാൻ റെയിൽവേല് 36 കൊല്ലം ജോലി ചെയ്തക്ക്ണ്/ ചെയ്ത്ണ്.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് - ചോറ് ബെയ്ക്ക്യാണ്.
അവൻ ഒരു കത്തെഴുതിയിട്ടുണ്ട്  - ഓനൊരു കത്തെഴുതീണ്.
എന്നിൽ നിന്ന് പണം നഷ്ടപ്പെട്ടു - എന്റട്ത്ത്ണ് പൈസ പോയിപ്പോയി.
അവളെക്കൊണ്ടു പാട്ടു പാടിക്കുന്നു  - ഓളെക്കൊട് പാട്ട് പാടിക്ക്യാണ്.
അവളുടെ പുസ്തകം അവളുടെ ചേച്ചിയാണ് പിടിക്കുന്നത് - ഓളെ പുസ്തകം ഓളെ ചേച്ച്യാ പിടിക്ക്ണ് .
ഞാൻ അവളെ പെട്ടിയെടുക്കാൻ നിർബന്ധിച്ചു, അവൾ കൂട്ടാക്കിയില്ല  - ഞാനോളെ പെട്ടിട്ക്കാ നി൪ബന്തിച്ചു, ഓള് കൂട്ടാക്കീല.
വീട്ടിലേക്കു വരൂ  - വീട്ടിൽക്ക് വരി/ വാ/ വന്നോളി
നീ എന്താ സമയത്തിന് വരാത്തത്  - ഇജി/ജ്ജ്/ ഇയ്യ് ന്താ സമ്യത്തിന് വരാത്തഅ്
തീവണ്ടി കോഴിക്കോട് നിന്നു പുറപ്പെടും - തീവണ്ടി കോയിക്കോട്ട്ന്ന് പൊർപ്പെടും.
നീ കാരണമാണ് കലഹമുണ്ടായത് - ഇജി കാരണാ കച്ചറണ്ടായത്.
ഇന്ന് വേലക്കാരനുമായി ചില പ്രശ്നങ്ങളുണ്ടായി - ഇന്ന് പണിക്കാരനുമായി ചെല പ്രശ്നങ്ങൾണ്ടായി.
പുസ്തകം മുകളിലാണ് വച്ചത് - പുസ്തഅം മോൾലാ വെച്ചഅ്.
അതിനു ചുറ്റും നടന്നു - അയിന് ചുറ്റും നട്ന്നു.
പൂച്ച മതിലിനു മുകളിലൂടെ ചാടി  - പൂച്ച മതിൽന്റെ മോൾക്കൂടി ചാടി.
നായ റോഡിനു കുറുകെ പാഞ്ഞു - നായ റോഡ് വെലങ്ങുറിഞ്ഞ് പാഞ്ഞ്.
അവൻ അത് കണ്ടിട്ടില്ല - ഓനത് കണ്ട്ട്ടില്ല
അവൾ അവിടെ പോകാറില്ലത്രേ  - ഓള് ഔടെ പോകാറില്ലേലോ
ഇതിനെന്താ പറയുക - ഇയ്നെന്ത പറ്യ
അവൻ എവിടത്തുകാരനാ - ഓൻ എവ്ട്ത്താരനാ
നിനക്കത് ചെയ്യാനാകുമോ - അനക്കത് ചെയ്യാമ്പറ്റ്വോ
അവൻ പറയുന്ന കാര്യം വിശ്വസിക്കാം  - ഓൻ പറയ്ണ കാര്യം ബിശ്വസിക്കാം
ഞാൻ താമസിക്കുന്ന വീട് വലുതാണ്  - ഞാൻ പാ൪ക്ക്ണ പെര വൽതാ
നീ ഇവിടെ നിൽക്കരുത്  - ഇജി ഇബ്ടെ നിക്കരുത്
നീ തരുന്ന അത്രയും ഞാനെടുത്തോളാം  - ഇജി തരുന്ന അത്രീം ഞാനെട്ത്തോളാം
അവ൪ പോയി അത് കൊണ്ടുവരട്ടെ - ഓല് പോയി അഅ് കൊണ്ടേര്ട്ടെ
നിനക്കിഷ്ടമുള്ളതുപോലെ ചെയ്തോളൂ  - അൻക്ക് ഇസ്റ്റ/ഇഷ്റ്റ/ഇഷ്ടള്ള മായിരി ചെയ്തോ
അവന്റെ തലയ്ക്ക് മുകളിലൂടെ പക്ഷി പറന്നു പോയി  - ഓന്റെ തൽക്ക് മോള്ക്കൂട്യെ കിളി പാറിപ്പോയി
അയാൾ താഴെ ഇരിക്കുകയാണ്  - അയാള് താഴ്ത്ത് ഇരിക്ക്യാ
നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എനിക്കൊരു സഹായമാകുമായിരുന്നു - ഇജി ഇവ്ടെ ഉണ്ടായിനെങ്കില് ഇക്ക്യൊരു സഹായാവ്വേയ്നി/ വ്വേ൪ന്ന്/ന്നു.
അവൾക്കെന്തെങ്കിലും സഹായം ചെയ്യാൻ നമ്മൾ അവിടെ പോകണം - ഓക്കെന്തെങ്കിലും സഹായം ചെയ്യാൻ മ്മള് ഔടെ പോണം.
ബെല്ലിന്റെ ശബ്ദം കേട്ടതോടെ കുട്ടികൾ ഓടാൻ തുടങ്ങി - മണീന്റൊച്ച കേട്ടപ്പം കുട്ട്യള് ഓടാൻ തൊടങ്ങി
നീ അത് ചോദിക്കണമായിരുന്നു- ഇജി അത് ചോദിക്കണേയ്നി/ ചോയിക്കണാര്ന്ന്
അവനത് ചെയ്തിരുന്നില്ല - ഓനത് ചെയ്തില്ല്യേയ്നി
അവ൪ വന്നിട്ടുണ്ട് - ഓല് വന്ന്ണ്/വന്ന്ക്ക്ണ്
അവ൪ അങ്ങോട്ടു പോയിക്കൊണ്ടിരിക്കുകയാണ് - ഓര് ആട്ട്/അങ്ങട്ട് പോക് ആണ്/ പെയ്കൊണ്ട്ക്കാണ്.
മഴ മൂലം ഗതാഗതം തടസ്സപ്പെട്ടു - മഴ/മയ മൂലം വാഹനഓട്ടം തടസ്സപ്പെട്ടു
ആ പന്ത് അവന് കഴിയാവുന്ന ദൂരത്തേക്ക് വലിച്ചെറിഞ്ഞു - ആ പന്ത് ഓന് കയ്യ്യാ (ജ്ജ്യാ)വ്ണ ദൂരത്തേക്ക് വൽച്ചെറിഞ്ഞു.
നിങ്ങളും അവനും തമ്മിലുള്ള ബന്ധം എന്താണ്? - ങ്ങളും ഓനും തമ്മിലെന്താ ബന്തം?
നീ എന്താണ് പകുതി വെച്ച് ജോലി നിർത്തിപ്പോയത്? - ഇജ്യെന്താ പൌതി/പൌതിക്ക് വെച്ച് പണി നിർത്തി പോയത്?
അവൻ ദിവസം മുഴുവൻ ഉറങ്ങുകയായിരുന്നു? - ഓൻ ദെവസം മുഗ്വൻ ഒറക്കേനും.
നന്നായി പഠിച്ചാൽ അവൻ പാസാകും  - നല്ലോം പഠിച്ചാം ഓൻ പാസാകും
നന്നായി പഠിച്ചിരുന്നുവെങ്കിൽ അവൻ പാസാകുമായിരുന്നു - നല്ലോം പഠിച്ചീനെങ്കി ഓൻ പാസാവ്വേയ്നി
അവൻ ഇപ്പോഴും ചെറുപ്പമാണ്  - ഓൻ ഇപ്പളും ചെറുപ്പാ
അതൊരു ചെറിയ മുറിയാണ് - അതൊരു ചെറ്യേ മുറ്യാ
ഒരുപാട് പേ൪ ചേ൪ന്ന് ചെയ്യേണ്ട ജോലിയാണത്  - കൊറേ ആൾക്കാര് ചേ൪ന്ന് ചെയ്യണ്ട പണ്യാ ഇത്.
എനിക്ക് നാളെ വീട്ടിൽ പോകണം  - ഇയ്ക്ക് നാളെ വീട്ട്ല്/പൊരേല് പോണം
ഞാൻ നാളെ വീട്ടിൽ പോകും - ഞാൻ നാളെ പൊരേപോകും
അവൻ എപ്പോഴും സംസാരിച്ചു കൊണ്ടിരിക്കും  - ഓൻ എപ്പളും വ൪ത്താനം പറഞ്ഞോണ്ടിരിക്കും
ആരാണ് എന്റെ കൂടെ പോരുന്നത്? - ആരാ ഇന്റെ കൂടെ പോര്ണ്അ്
അവൻ വന്നത് നന്നായി - ഓൻ വന്നഅ് നന്നായി
അവൻ വന്നതിനു ശേഷമേ ഞാൻ പോകൂ - ഓൻ വന്നേയ്ന്റെ സേശേ (വന്ന്ട്ടേ) ഞാം പോകൂ
ഞാൻ അവനോട് വരാൻ പറഞ്ഞു - ഞാ ഓനോട് വരാമ്പ൪ഞ്ഞു
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്. പുസ്തകം തയ്യാറാക്കിയ ഗവേഷകരോടുള്ള  കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏