14-10-19


📚📚📚📚📚📚

ആദമിന്റെയും ഹവ്വയുടെയും ഡയറിക്കുറിപ്പുകൾ

മാർക്ക് ട്വയിൻ
പരിഭാഷ:ഡോക്ടർ അശോക് ഡിക്രൂസ്

 ലോഗോസ്
പേജ് 54
 വില 50

ആദമിന്റെയും അവ്വയുടെയും ഡയറിക്കുറിപ്പുകളുടെ കയ്യെഴുത്ത് പ്രതികൾ നിന്ന് താൻ നേരിട്ടു പരിഭാഷപ്പെടുത്തിയതാണ്  ഈ ഡയറിക്കുറിപ്പുകളെന്ന മുഖവുരയോടെയാണ് മാർക്ക് ട്വയ്ൻ ഇവ പ്രസിദ്ധീകരിച്ചത്.

 ടോംസോയർ,ഹക്കിൾബറിഫിൻ,എന്നീ കഥാപാത്രങ്ങളിലൂടെ സാമുവൽ ലാങ് ഹോൺ ക്ലമന്റ് (1835-1910) മാർക്ക് ട്വയിൻ എന്ന തൂലികാനാമത്തിൽ ലോകപ്രസിദ്ധനായി.1892സെപ്റ്റംബറിൽ ആദമിന്റെ ഡയറിക്കുറിപ്പുകളും,1905ൽ അവ്വയുടെ ഡയറിയും പൂർത്തിയാക്കിയെങ്കിലും ഇത് അച്ചടിക്കാൻ പ്രസാധകർ തയ്യാറായില്ല 1931 ബൈബിൾ തിരുത്തി എന്ന് ആരോപണം മറികടന്നുകൊണ്ട് ഉണ്ട് ഹാർപ്പർ പ്രസാധനം ഏറ്റെടുത്തു ആദമിനെയും ഹവ്വയെയും സ്വകാര്യ ജീവിതം എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചു.

ആദമിൻറെയോ അവ്വയുടെ ജീവിതത്തിന്റെ തുടക്കം ഏതുനിലയിലാവും?.
ഇണയായും തുണയായും പിറവിമുതലേ അവരെന്നിച്ചുല്ലസിച്ചുജീവിച്ചുവെന്നാവും നാമോരോരുത്തരും സങ്കൽപ്പിക്കുക.
പരസ്പരം ഒരു പരിചയവുമില്ലാത്ത രണ്ടുപേർ പക്ഷെ എങ്ങനെയാണ് ഒന്നിക്കുക? രണ്ടു മനുഷ്യരായി  അവർക്ക് ജീവിക്കാമല്ലോ. പരസ്പരം അറിയാൻ ശ്രമിക്കാമല്ലോ. ഒരാൾക്ക് മറ്റൊരാളോട് ഒരേ സമയം താല്പര്യവും അവിശ്വാസവും ഉണ്ടാകാമല്ലോ .അവ്വ വിലക്കപ്പെട്ട കനി ഭക്ഷിച്ച് ബോധോദയം ഉണ്ടായ ഉടനെ ആദമിനും  അത് ഉണ്ടാവണമെന്നുണ്ടോ. ആദമിൻറെ ഡയറിയിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ നമുക്ക് മറ്റു ചില സാധ്യതകൾ തുറന്നു തരും. അവ്വയുടെ ഡയറികുറിപ്പുകൾ അതിന്റെയൊക്കെ വേറിട്ട വീക്ഷണവും പരിചയപ്പെടുത്തും. പറുദീസ നഷ്ടപ്പെട്ടതിന് ശേഷം അവ്വ കുറിച്ചത് വായിക്കുമ്പോൾ നാം അവർ ഇരുവരെയും കുറേക്കൂടി അടുത്തു അടുത്ത് അറിയും. "അയാൾക്ക് കരുത്തനും സുന്ദരനുമാണ്. അതുകൊണ്ടായിരിക്കാം ഞാൻ അയാളെ ഇത്രകണ്ട് സ്നേഹിക്കുന്നത്. ഞാനയാളെ ആദരിക്കുകയും അയാളിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നു. എങ്കിലും ആ ഗുണങ്ങൾ ഒന്നും ഇല്ലാതെയും എനിക്ക് അയാളെ സ്നേഹിക്കാൻ ആവും . ഒന്നിനും കൊള്ളാത്ത നിർഗുണനായ ഒരാളായിരുന്നു എങ്കിലും ഞാൻ സ്നേഹിക്കുമായിരുന്നു.... ഞാൻ അയാളെ ഇത്രയേറെ സ്നേഹിക്കുന്നത്  അയാൾ എന്റേതുമാത്രം ആയതുകൊണ്ട് തന്നെയാണ് .മറ്റൊരു കാരണവുമില്ല".എല്ലാക്കാലത്തെയും കാമുകമാനസമല്ലേ ഇതിൽ ഒളിഞ്ഞു കിടക്കുന്നത്.
പുസ്തകത്തിലെ അവസാന വാക്യം നോക്കുക.
"ഹവ്വയുടെ ശവകുടീരത്തിൽ ആദം ഇങ്ങനെ കുറിച്ചിട്ടു :നീ എവിടെയാണ് അതാണ് എൻറെ ഏദൻതോട്ടം"

വായനയുടെ  ഒരു പുത്തൻ പരിപ്രേക്ഷ്യം ആണ് ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ കൃതി നമുക്ക് തരുന്നത്  എന്ന് ഓർക്കുന്നത്  കൗതുകകരമല്ലേ.ഡോക്ടർ അശോക് ഡിക്രൂസ് ന്റെ സുന്ദരമായ വിവർത്തനം  ഈ പുസ്തകത്തെ തികച്ചും രമ്യമാക്കുന്നു.

 രതീഷ് കുമാർ

🌾🌾🌾🌾🌾🌾