20-10-19

വാരാന്ത്യാവലോകനം
🌼🌈🌼🌈🌼🌈🌼🌈🌼🌈
ഒക്ടോബർ14മുതൽ ഒക്ടോബർ 19വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌼🌈🌼🌈🌼🌈🌼🌈🌼🌈
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ,)



പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏

സാഹിത്യലോകത്ത്  ഏറെ ശ്രദ്ധിക്കപ്പെടേണ്ട നവീന രീതിയിലുള്ള മാഗസിൻ "കീരവാണി"യുടെ രണ്ടാം ലക്കം(സുഗതകുമാരി സ്പെഷ്യൽ) പ്രവീൺ വർമ്മ മാഷ് തയ്യാറാക്കിയത് ഏവരും കണ്ടിരിക്കുമല്ലോ.ഇനിയും മുന്നേറട്ടെ എന്ന ആശംസയോടൊപ്പം നേരുന്നൂ ഹാർദ്ദമായ അഭിനന്ദനങ്ങളും👏👏💐💐💐
ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം.


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌼🌈🌼🌈🌼🌈🌼🌈🌼🌈
ഒക്ടോബർ14 തിങ്കൾ
സർഗസംവേദനം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_രതീഷ് മാഷ്(MSMHSS കല്ലിങ്ങൽപ്പറമ്പ്)
🌺🌺🌺🌺🌺🌺🌺🌺🌺🌺
🏵സർഗ്ഗ സംവേദനത്തിൽ രതീഷ് മാഷ് മാർക് ട്വയിന്റെ ആദമിന്റേയും ഹവ്വയുടേയും ഡയറിക്കുറിപ്പുകളും [ Dr അശോക് ഡിക്രൂസ്: വിവ ].  അജിതയുടെ ഓർമ്മയിലെ തീ നാളങ്ങളും ആണ് പങ്കുവെച്ചത്,,
🏵ആദമിന്റേയും ഹവ്വയുടെയും ഡയറിക്കുറിപ്പുകളിലൂടെ നമുക്കവരെ കുറേക്കൂടി അടുത്തറിയാൻ കഴിയും,,, വായനയുടെ ഒരു പുതിയ തലം ഒരു നൂറ്റാണ്ട് പഴക്കമുള്ള ഈ കൃതി ആസ്വാദകർക്ക് പകരുന്നു,,

🏵അജിതയടെ       
ഓർമ്മയിലെ തീനാളങ്ങളിലാകട്ടെ പെണ്ണവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെ കഥയാണ്.. കേരളത്തിലെ ഫെമിനിസ്റ്റ് പ്രവർത്തനങ്ങളുടെ ചരിത്രവും വർത്തമാനവും ആണ് ഈ കൃതിയിലൂടെ അജിത തുറന്നു വെയ്ക്കുന്നത്,,

🏵പവിത്രൻ മാഷ് വിജു മാഷ്, വെട്ടംഗഫൂർ മാഷ്, രാജി ടീച്ചർ, സുദർശൻ മാഷ്, രജനി ടീച്ചർ, സീതാദേവി ടീച്ചർ, പ്രജിത ടീച്ചർ തുടങ്ങിയവർ അഭിവാദ്യങ്ങളുമായെത്തിച്ചേർന്നു.

🌼🌈🌼🌈🌼🌈🌼🌈🌼🌈
ഒക്ടോബർ15 ചൊവ്വ
ചിത്രസാഗരം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_പ്രജിത
🌺🌺🌺🌺🌺🌺🌺🌺🌺🌺
🏵ചിത്ര സാഗരത്തിൽ ലോകപ്രശസ്ത സിനിമയായ ഗാന്ധി സിനിമയുടെ പോസ്റ്റർ രചിച്ച തലശ്ശേരിക്കാരനായ പി.ശരത് ചന്ദ്രനെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്, അദ്ദേഹമെങ്ങിനെ ഗാന്ധി ചിത്രത്തിന്റെ ഭാഗമായെന്നും, ജീവചരിത്രവും ഓഡിയോ വീഡിയോ ലിങ്കുകളും അസ്ലം മാഷ് share ചെയ്ത പോസ്റ്റുകളും പത്രവാർത്തയും ടീച്ചർ പങ്കുവെച്ചു
🏵സുദർശൻ മാഷ്, ദിനേഷ് മാഷ്, പവിത്രൻ മാഷ്, രതീഷ് മാഷ്, പ്രമോദ് മാഷ്, ഗഫൂർ മാഷ്, വിജു മാഷ്, കൃഷ്ണദാസ് മാഷ്, രജനി ടീച്ചർ, സീതാദേവി ടീച്ചർ തുടങ്ങിയവർ പ്രജിത ടീച്ചർക്ക് അഭിനന്ദനങ്ങളുമായെത്തി

🌼🌈🌼🌈🌼🌈🌼🌈🌼🌈

🌼🌈🌼🌈🌼🌈🌼🌈🌼🌈

ഒക്ടോബർ16 ബുധൻ
ആറു മലയാളിക്ക് നൂറു മലയാളം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം- പവിത്രൻ മാഷ് (വേങ്ങര വലിയോറ സ്ക്കൂൾ)
🌺🌺🌺🌺🌺🌺🌺🌺🌺🌺
🏵ഭാഷാഭേദ പഠനം മലപ്പുറം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് പവിത്രൻ മാഷ് ഗ്രൂപ്പിലെ ഭാഷാഭേദ പംക്തിയായ ആറു മലയാളിക്ക് നൂറു മലയാളത്തിൽ പോസ്റ്റു ചെയ്തത്. മലപ്പുറം മലയാളത്തിലെ ഉച്ചാരണ ഭേദങ്ങൾ, മാതൃകാ വാക്യങ്ങൾ എന്നിവയാണ് ഇതിൽ ഈയാഴ്ച ഉൾപ്പെട്ടിരുന്നത്.
🏵വിജു മാഷ്, സുദർശനൻ മാഷ്, രജനി ടീച്ചർ, ഗഫൂർ മാഷ്, രജനി ആലത്തിയൂർ, സീത, രാ ജി ടീച്ചർ ,പ്രജിത തുടങ്ങിയവർ ഇടപെടലുകളാൽ പംക്തിയെ ധന്യമാക്കി.

🌼🌈🌼🌈🌼🌈🌼🌈🌼🌈

🌼🌈🌼🌈🌼🌈🌼🌈🌼🌈

ഒക്ടോബർ17- വ്യാഴം
ലോകസിനിമ
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം- വിജുമാഷ്(MSMHSS ,കല്ലിങ്ങൽപ്പറമ്പ്)

🌺🌺🌺🌺🌺🌺🌺🌺🌺🌺
സീരീസ് ടൈപ്പ് സിനിമകളായിരുന്നു ഈയാഴ്ച സിനിമാ വേദി കീഴടക്കിയത്.


🌷Dark Season 1-5
🌷Dark Season 6-10
തുടങ്ങി ഈ സീരീസിൽ പെട്ട 4 സിനിമകളും ജോഹന്ന സ്പൈരിയുടെ ഹൈദി എന്ന സിനിമയുമാണ് വിവരണം, വീഡിയോ ലിങ്കുകൾ ,പോസ്റ്ററുകൾ എന്നിവ സഹിതം വിജു മാഷ് പരിചയപ്പെടുത്തിയത്.
🏵രതീഷ് മാഷ്, സുദർശനൻ മാഷ്, സീത, ഗഫൂർ മാഷ്, രജനി ടീച്ചർ ആലത്തിയൂർ, വാസുദേവൻ മാഷ്, പവിത്രൻ മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌼🌈🌼🌈🌼🌈🌼🌈🌼🌈

ഒക്ടോബർ18-വെള്ളി
സംഗീത സാഗരം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം- രജനി ടീച്ചർ [GHSS പേരശ്ശന്നൂർ ]
🌺🌺🌺🌺🌺🌺🌺🌺🌺🌺

🏵ഈയാഴ്ചയിലെ സംഗീത സാഗരം അറേബ്യൻ സംഗീത സ്പെഷ്യലായിരുന്നു ഖുർ ആനിലായിരുന്നു അവതരണത്തിന്റെ തുടക്കം.ബാങ്ക് വിളിയെപ്പറ്റിയുള്ള സംഗീത സാഗരത്തിന്റെ മുൻ എപ്പിസോഡിൽ ഖുർആൻ ഓതുന്നതിന്റെ സംഗീതാത്മകതയെക്കുറിച്ച് പറഞ്ഞിട്ടുള്ളതിനാൽ ലേഖനത്തിൽ പ്രസ്താവിച്ച കാര്യങ്ങൾ വേഗം മനസിലായി. തുടർന്ന് സൂഫി സംഗീതവും ഖവ്വാലി, ഗസൽ രൂപങ്ങളും സൂചിപ്പിച്ചു. വാദ്യോപകരണങ്ങളെക്കുറിച്ചും മുസ്ലിം സംഗീതജ്ഞരായ മുഹമ്മദ് റഫി മുതൽ എ.ആർ റഹ്മാൻ വരെയുള്ള

ിച്ചും അവതരണത്തിൽ പറഞ്ഞിരുന്നു. തുടർന്ന് അറബ് സംഗീതത്തിന്റെ നിരവധി വീഡിയോ ലിങ്കുകളും ടീച്ചർ പോസ്റ്റു ചെയ്തു.

🏵അറേബ്യൻ സംഗീത സാഗരത്തെ പ്രോത്സാഹിപ്പിക്കാനായി വിജു മാഷ്, ഗഫൂർമാഷ്, സുദർശനനൻ മാഷ് തുടങ്ങിയവർ  വേദിയിലെത്തി

🌼🌈🌼🌈🌼🌈🌼🌈🌼🌈

ഒക്ടോബർ19-ശനി
നവസാഹിതി
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_ഗഫൂർ മാഷ്(KHMHSS ആലത്തിയൂർ)
🌺🌺🌺🌺🌺🌺🌺🌺🌺🌺

🏵ഇതാണ് ഞാൻ പംക്തിയിലൂടെ നമുക്കേവർക്കും സുപരിചിതയായ ജാസിന്റെ പ്രിയതമൻ  കഴിഞ്ഞയാഴ്ച അന്തരിച്ചു.അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടായിരുന്നു നവസാഹിതി ആരംഭിച്ചത്.പതിവുപോലെ ഗംഭീരമായ നവസാഹിതീ വിഭവങ്ങളിലേക്ക് ....

കവിതകൾ
〰〰〰〰〰
🌹ജലചുംബനം - ഷീബ ദിൽഷാദ്‌
🌹സ്നേഹം -വിദ്യപൂവഞ്ചേരി
🌹അത്രയേയുണ്ടായുള്ളൂ - രമണൻ മാഷ്
🌹പടിയിറക്കം - റബീഹ ബഷീർ
🌹നഗരസുന്ദരി - ശാന്തി പാട്ടത്തിൽ
🌹മധ്യമാർഗം- റിയാസ് കളരിക്കൽ

കുറിപ്പുകൾ
〰〰〰〰〰
🌹ചിരുത പെങ്ങളായ കഥ - അബ്ദുൽ മജീദ്

കഥ
〰〰〰
🌹എന്റെ - ഷറീന കൊടക്കാട്ടകത്ത്

കുറുങ്കവിത
〰〰〰〰〰
🌹അലാറം - അജിത് കുമാർ

യാത്രാവിവരണം
〰〰〰〰〰〰〰
🌹പ്രകൃതിയുടെ നിറവിൽ - ഗഫൂർ മാഷ്

ഒരു ദൃശ്യ ശ്രാവ്യ വിരുന്ന് തന്നെ... രതീഷ് മാഷ് അഭിപ്രായപ്പെട്ടതു പോലെ മികച്ച കയ്യടക്കത്തോടെയുള്ള അവതരണം👍👍👍

🏵പവിത്രൻ മാഷ്, രാജി ടീച്ചർ, ബിജു മാഷ്, വിജു മാഷ്, രജനി ടീച്ചർ, രതീഷ് മാഷ്, കല ടീച്ചർ, സുജ ടീച്ചർ പട്ടാമ്പി, വാസുദേവൻ മാഷ്, സീത തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി സജീവമാക്കി

🌼🌈🌼🌈🌼🌈🌼🌈🌼🌈

ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നു നോക്കാം

ഒരു പാട് നല്ല പോസ്റ്റുകൾ വന്ന ആഴ്ചയായിരുന്നു ഇത്(കടന്നുപോയത്) .ഏത് പോസ്റ്റിടുമ്പോഴും അത് വായിച്ച ശേഷം ഒരു വിമർശനാത്മക / ഗുണാത്മക അഭിപ്രായക്കുറിപ്പ് ഗ്രൂപ്പംഗങ്ങൾ ആരെങ്കിലും ഇടുകയാണെങ്കിൽ അത് ഗ്രൂപ്പിനൊരുണർവും പോസ്റ്റിടുന്നയാൾക്ക് മെച്ചപ്പെടാനുള്ള അവസരവുമാണ്.നിർഭാഗ്യവശാൽ ചുരുക്കം ചിലർ മാത്രമേ ഗ്രൂപ്പിലെ പോസ്റ്റുകളോട് പ്രതികരിക്കുന്നത്.

അതിനാൽ  മിന്നും താരമായി .. താര ദ്വയമായി കണ്ടെത്തിയത് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് പ്രതികരിക്കുന്ന രണ്ടു പേരെയാണ്. സീതയും സുദർശനൻ മാഷും..... പ്രിയ സീത, സുദർശനൻ മാഷ് ഏറെ സ്നേഹത്തോടെയുള്ള അഭിനന്ദനങ്ങൾ🤝🤝💐💐