07-07-19


✴✴✴✴✴✴✴✴✴✴

 വാരാന്ത്യാവലോകനം

❤🧡💛💚💙💜🖤❤🧡💛
ജൂലെെ1 മുതൽ 7 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
❤🧡💛💚💙💜🖤❤🧡💛

അവതരണം
➖➖➖➖➖

പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)

അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)

❤🧡💛💚💙💜🖤❤🧡💛

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..
 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc
❤🧡💛💚💙💜🖤❤🧡💛

ജൂലെെ1_തിങ്കൾ
സർഗസംവേദനം
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_രതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🏵🏵🏵🏵🏵🏵🏵🏵🏵🏵
🌹തിങ്കളാഴ്ച സർഗസംവേദനത്തിൽ പ്രദീപ് കുമാറിന്റെഅച്യുതവും ഹാരിസ് നെൻമേനിയുടെ ആൾവാർ ചന്ദനയുമാണ് രതീഷ് മാഷ് പരിചയപ്പെടുത്തിയത്.
🌹കഥാകൃത്തിന്റെ ആദ്യനോവൽ ആണെങ്കിലും വായനയിൽ അങ്ങനെ തോന്നുകയില്ല..കുറേ മനുഷ്യരുടെ കഥകൾ വെറുതെ പറഞ്ഞു ഉപേക്ഷിച്ചു പോവുകയും പിന്നീട് അവസരം വരുമ്പോൾ ഒന്നൊഴിയാതെ എല്ലാവരെയും കഥാഗാത്രത്തോട് ഇറുകെ ബന്ധിക്കുകയും ചെയ്യുന്ന രചനാതന്ത്രമാണ് കഥാകൃത്ത് അവലംബിച്ചിട്ടുള്ളത്. ഹാരിസ് നെന്മേനിയുടെ ആൾവാർ ചന്ദന തമിഴ് ഗ്രാമങ്ങളിലെ നേർക്കാഴ്ചകളും ആചാര വിശുദ്ധി കൈക്കൊണ്ട കാട്ടാളത്തങ്ങളും  നാഗരിക ജീവിതത്തിന്റെ അരുതുകളും തുറന്നുകാട്ടുന്നു. ആക്ഷേപഹാസ്യങ്ങൾ അതായത് ബ്ലാക്ക് ഹ്യൂമർ കേവല സത്യങ്ങളായി നോവലിൽ പ്രതിബിംബിക്കുന്നു.
🌹വിജു മാഷ്, ശ്രീല ടീച്ചർ ,പവിത്രൻ മാഷ് ,ബീന ടീച്ചർ, വെട്ടം ഗഫൂർ മാഷ്, സുദർശൻ മാഷ്, രജനി ടീച്ചർ, പ്രജിത ടീച്ചർ,സീതാദേവി ടീച്ചർ.. തുടങ്ങിയവർ  പുസ്തക പരിചയത്തിന് എത്തിച്ചേർന്നു....
❤🧡💛💚💙💜🖤❤🧡💛

ജൂലെെ2_ചൊവ്വ
ചിത്രസാഗരം
🏵🏵🏵🏵🏵🏵🏵🏵🏵🏵
 🌹ചൊവ്വാഴ്ച ചിത്ര സാഗരത്തിൽ ആകട്ടെ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ  മാതൃഭൂമിയുടെ ചിത്രകാരൻ അത്തിപ്പറ്റ ശിവരാമൻ നായരെ ആണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്. മദനൻ സാറിൻറെ  ഓഡിയോ ക്ലിപ്പുകൾ, പോൾ കല്ലാനോട് ,വി ആർ സന്തോഷ് തുടങ്ങിയവർ എ എസിനെ കുറിച്ച് എഴുതിയ ലേഖനങ്ങൾ ,വീഡിയോ ലിങ്കുകൾ , പ്രശസ്ത ചിത്രങ്ങൾ ' എഎസിനെക്കുറിച്ച് ആർ ജെ പ്രസാദ് എഴുതിയ  കൃതി തുടങ്ങിയവയെല്ലാം പങ്കു വെച്ചു കൊണ്ട് ടീച്ചർ ചിത്ര സാഗരത്തെ മധുരതരമാക്കി ....
🌹രമ ടീച്ചർ, സുദർശൻ മാഷ്, മാഷ് ,പ്രമോദ് മാഷ്, ബിജു മാഷ് ,പവിത്രൻ മാഷ് ,രജനി ടീച്ചർ, രതീഷ് മാഷ് , കൃഷ്ണദാസ് മാഷ്  സ്വപ്ന ടീച്ചർ തുടങ്ങിയവരെല്ലാം എ എസിനെ പരിചയപ്പെടാനും ടീച്ചറെ  അഭിനന്ദിക്കാനും  എത്തിച്ചേർന്നിരുന്നു.
❤🧡💛💚💙💜🖤❤🧡💛
ജൂലെെ 3_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)
🏵🏵🏵🏵🏵🏵🏵🏵🏵🏵
🌹ഗ്രൂപ്പിലെ ഭാഷാഭേദപംക്തിയായ ആറുമലയാളിക്ക് നൂറു മലയാളത്തിൽ മലയാളം
സർവകലാശാലയുടെ മലപ്പുറം ഭാഷാഭേദത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ മലപ്പുറം ഭാഷാഭേദത്തിന്റെ തുടർച്ചയായിരുന്നു ഈയാഴ്ചയും
🌹വസ്ത്ര വെെവിധ്യത്തിലെ ഭാഷാഭേദങ്ങൾ,ഭാഷാനിഘണ്ടു(ഏ_ഔ),ഇരട്ടമൊഴിത്തം എന്നിവയായിരുന്നു ഈയാഴ്ചയിലെ വിശേഷങ്ങൾ...
🌹ഇരട്ടമൊഴിത്തം എന്ന വാക്ക് ആദ്യായി കേൾക്കുന്നതാണെങ്കിലും വായിച്ചു കഴിഞ്ഞപ്പോ കാര്യം മനസിലായി.
🌹ബുധനാഴ്ച നടന്ന ചർച്ചയേക്കാൾ സജീവമായ ചർച്ചയായിരുന്നു ഈ വിഷയത്തെ ആസ്പദമാക്കി വ്യാഴം നടന്നത്. സുദർശനൻ മാഷ്,പ്രജിത, വിജുമാഷ്,ശ്രീല ടീച്ചർ,രജനി ടീച്ചർ,ഗഫൂർമാഷ്,രമ ടീച്ചർ,വാസുദേവൻമാഷ്,കല ടീച്ചർ,രാജി ടീച്ചർ,കൃഷ്ണദാസ് മാഷ്,രജനി സുബോധ് ടീച്ചർ എന്നിവർ പംക്തിയെ ഇടപെടലുകളാൽ സജീവമാക്കി.ഗ്രൂപ്പംഗങ്ങൾക്ക് വന്ന അബദ്ധങ്ങളും പങ്കുവെച്ചപ്പോൾ പംക്തി പിന്നെയും ഉഷാർ👌👏
❤🧡💛💚💙💜🖤❤🧡💛

ജൂലെെ 4_വ്യാഴം
ലോകസിനിമ
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_വിജുമാഷ് (MSMHSS കല്ലിങ്ങൽപ്പറമ്പ്)
🏵🏵🏵🏵🏵🏵🏵🏵🏵🏵
🌹പതിവിലും വിപരീതമായി  ഈയാഴ്ച വിജുമാഷ് പരിചയപ്പെടുത്തിയ അഞ്ച് സിനിമകളും അഞ്ച് ഭാഷയിൽ ഉള്ളതായിരുന്നു.അവയിതാ👇👇
🌹FOXTROT(ഹീബ്രു)
🌹DARK SEASON (ജർമൻ)
🌹A MAN WHO WAS SUPERMAN(കൊറിയ)
🌹THE PURITY OF VENGEANCE(ഡാനിഷ്)
🌹THE DOUBLE LOVER(ഫ്രഞ്ച്)
🌹തിരക്കുപിടിച്ച തീവണ്ടിയാത്രയ്ക്കിടയിലും നെറ്റുകിട്ടുന്നതനുസരിച്ച് ലിങ്കുകളും മാഷ് പോസ്റ്റ് ചെയ്തു🙏🤝
🌹ഗഫൂർ മാഷ്,ശ്രീല ടീച്ചർ,പവിത്രൻ മാഷ്,സുദർശനൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
❤🧡💛💚💙💜🖤❤🧡💛

ജൂലെെ 5_വെള്ളി
സംഗീതസാഗരം
🏵🏵🏵🏵🏵🏵🏵🏵🏵🏵
രജനിടീച്ചർ (GHSSപേരശ്ശന്നൂർ)
🏵🏵🏵🏵🏵🏵🏵🏵🏵🏵
🌹ഗ്രൂപ്പിനെ സംഗീതസാന്ദ്രമാക്കുന്ന  സംഗീതസാഗരം 8. 20ന് ആരംഭിച്ചു.ആമുഖത്തിൽ ഇന്ത്യൻ സിനിമാരംഗത്തെ ഏറ്റവും പ്രശസ്തരായ 10 സംഗീതജ്ഞരുടെ വിവരങ്ങൾ കൊടുക്കുന്നു എന്ന് ടീച്ചർ എഴുതിയെങ്കിലും, സംഗീതലോകത്തെ തികഞ്ഞ വ്യക്തിപ്രഭാവമുള്ള ഡാനിയേൽ രാജയ്യ എന്ന ഇളയരാജയെ ആണ് അവതാരക പരിചയപ്പെടുത്തിയത്.
🌹തമിഴ്നാട്ടിലെ പുന്നെെപുരത്ത്  എസ്റ്റേറ്റ് സൂപ്പർവൈസർ ആയ രാമസ്വാമിക്ക് നാലാമത്തെ ഭാര്യയിൽ 1943 ൽ ജനിച്ച ഇളയരാജയുടെ വ്യക്തിജീവിതവും കലാജീവിതവും സമഗ്രമായി ടീച്ചർ വിശദീകരിച്ചു🙏
🌹ഇളയരാജ ആലപിച്ചതും സംഗീതം കൊടുത്തതും ആയ സിനിമാ ഗാനങ്ങളുടെ ഒരു ദീർഘ ലിസ്റ്റ് തന്നെ ടീച്ചർ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ ,ഒരുപാട് യൂട്യൂബ് ലിങ്കുകളും
🌹ഗഫൂർ മാഷ് ,വിജു മാഷ് ,ശിവശങ്കരൻ മാഷ്, പവിത്രൻ മാഷ്, രതീഷ് മാഷ്, ശ്രീല ടീച്ചർ,  സുദർശൻ മാഷ് ,സ്വപ്ന ടീച്ചർ ,സീത ... തുടങ്ങിയവർ സംഗീതസാഗരത്തെ ഇടപെടലുകളാൽ ധന്യമാക്കി.
❤🧡💛💚💙💜🖤❤🧡💛

ജൂലെെ 6_ശനി
നവസാഹിതി
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_ഗഫൂർമാഷ് (KHMHSആലത്തിയൂർ)
🏵🏵🏵🏵🏵🏵🏵🏵🏵🏵
🌹കൃത്യസമയത്ത് ആരംഭിച്ച നവസാഹിതി  പതിവുപോലെ  സൃഷ്ടികളാൽ സമ്പന്നമായിരുന്നു. സൃഷ്ടികളുടെ തെരഞ്ഞെടുപ്പിന്  അവതാരകൻ അഭിനന്ദനമർഹിക്കുന്നു🤝🤝
🌹ഇനി സൃഷ്ടികളിലേക്ക്...

🌹ഹൈദരാബാദ് യാത്രയുടെ  കയ്പേറിയ അനുഭവങ്ങൾ പങ്കുവെച്ചു ജസീന ടീച്ചർ  "ഇതാണ് ഞാൻ" എന്ന സ്ഥിരംപംക്തിയിലൂടെ...
🌹നാശാവശിഷ്ടമായ ഒരു നഗരത്തിൽ  മറഞ്ഞിരിക്കുന്ന  ചരിത്രത്തിന്റെ ഉയർത്തെഴുന്നേൽപ്പ് സ്വപ്ന ടീച്ചറുടെ ചരിത്രം എന്ന കവിതയിൽ കാണാം 
🌹കുടുംബമെന്ന  യാഥാർത്ഥ്യ ലോകത്തെ മറന്നു ഭാവനയിൽ വ്യാപരിക്കുന്ന കവികളെ തുറന്നു കാണിക്കുന്നു കവി എന്ന കവിതയിലൂടെ ലാലൂർ വിനോദ്.
🌹നാം നരച്ചിട്ടും  ആകാശം നരയ്ക്കാതെ നിൽക്കുന്നതിൽ  തെല്ലു പരിഭവമില്ലേ യൂസഫ് നടുവണ്ണൂർ മാഷിന്റെ ആകാശക്കാഴ്ചകളിൽ..😉
🌹സംഗീത വി.കെ എന്ന എന്റെ പ്രിയ  സംഗീത ചേച്ചിയുടെ "ഊദ് ഗന്ധത്തിൽ മുക്കിയ വെള്ളി മോതിരങ്ങൾ" എന്ന് യാത്രാനുഭവത്തിൽ ചേച്ചിക്ക് മോതിര  കച്ചവടക്കാരനോട് മനസ്സിൽ തോന്നിയ  പ്രണയം പോലെ  നമുക്കും ഇല്ലേ പൊടി തട്ടിയാൽ തെളിയുന്ന ചില മുഖങ്ങൾ😍😍
🌹അസ്സലൊരു  സൈബർ കവിത തന്നെ ശ്രീല ടീച്ചറുടെ ക്യു ആർ കോഡ് .ഓർമ്മയില്ലേ, വാസുദേവൻമാഷും ശ്രീല ടീച്ചറും ചേർന്നെഴുതിയ ആദ്യത്തെ കൂട്ടു കവിത..നവസാഹിതിയിൽ തന്നെയാണ്  ആ കവിതയും വന്നത്. ക്യു ആർ കോഡിന്  സനൽ മാഷ് നൽകിയ ശബ്ദാവിഷ്കാരം👌👏 ചീവീടുകളുടെ പശ്ചാത്തലസംഗീതം  യാദൃശ്ചികമായി വന്നതാണെങ്കിലും കവിയോട് ചേർന്നിരിക്കുന്നു.
🌹അടയാളം എന്ന കവിതയിൽ ഷൈജു വി.ടി.നിരത്തിയ അടയാളങ്ങൾ എന്നും നമ്മുടെ മനസ്സിനെ അലോസരപ്പെടുത്തുന്നതു തന്നെ😔
🌹ഷീബ ദിൽഷാദ് എഴുതിയ  കുടിപ്പള്ളിക്കൂടം എന്തോ ഒറ്റവായനയിൽ മനസ്സിൽ കയറിയില്ല.എന്റെ ശ്രദ്ധയില്ലായ്മയായിരിക്കാം..
🌹ഫർസാന അലിയുടെ രണ്ടു സൃഷ്ടികളാണ് ഈയാഴ്ച നവസാഹിതിയിൽ ഉണ്ടായിരുന്നത് . നിലയ്ക്കാത്ത വേനൽ എന്ന കഥ മൈസൂർ കല്യാണത്തിന്റെ നോവ് സൈനബയെ പോലെ നമ്മളുടെ മനസ്സും  ഏറ്റുവാങ്ങുന്നു.
🌹അതുപോലെ ബഷീറിനെ കുറിച്ച് എഴുതിയ ഓർമ്മക്കുറിപ്പ് അവസരോചിതം
🦚നവസാഹിതി വിഭവസമൃദ്ധമായിരുന്നെങ്കിലും സജീവമാക്കാൻ കുറച്ചു പേര് മാത്രമേ മുന്നോട്ടു വന്നുള്ളൂ . ശ്രീല ടീച്ചർ, രതീഷ് മാഷ്, ശിവശങ്കരൻ മാഷ് വിജു മാഷ്, രജനി സുബോധ് ടീച്ചർ,പവിത്രൻ മാഷ്, സീത തുടങ്ങിയവർ പതിവുപോലെ  അഭിപ്രായങ്ങൾ രേഖപ്പെടുത്തി...
❤🧡💛💚💙💜🖤❤🧡💛

ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം..
കഴിഞ്ഞ വർഷം ജൂൺ അവസാനവാരം മുതലാണ് ശിവശങ്കരൻ മാഷ് അവലോകനം അവതരണത്തിന്റെ ഉത്തരവാദിത്തം എന്നെ ഏൽപ്പിച്ചത്.അതായത് ഒരുവർഷമായീന്ന്😊 ഒഴിവാക്കാനാവാത്ത പ്രശ്നങ്ങളാൽ മൂന്നുതവണ ഇല്ലാത്തതൊഴിച്ചാൽ അന്നു തൊട്ട്  ഇന്നുവരെ ഒരുവർഷമായി ജ്യോതിടീച്ചർ തിങ്കൾ, ചൊവ്വ അവലോകനത്തിന്റെ ചുമതല ഏറ്റെടുത്തിട്ട്.എത്ര തിരക്കിലും...ഞാൻ വിളിച്ചാലും വിളിച്ചില്ലെങ്കിലും....ജ്യോതിടീച്ചറും ശിവശങ്കരൻമാഷും കൂടെയുള്ളത് കൊണ്ട് അവലോകനം സുഗമമായി പോകുന്നു..
ജ്യോതിടീച്ചർ കാണിക്കുന്ന ഈ ആത്മാർത്ഥതയ്ക്ക് ഞാൻ പകരമെന്തു നൽകും...
അതെ.. ജ്യോതിടീച്ചർ ആണ് നമ്മുടെ ഈയാഴ്ചയിലെ മിന്നും താരം..
ടീച്ചറേ... അഭിനന്ദനങ്ങൾ🤝🤝🌷🌷