18-11-19b

🐫🐴🦓🦀🦍🐗🌎
ആറ്
പിരമിഡുകൾ പണിയുന്നു


അലഞ്ഞു തിരിയലുകാർ കൃഷിക്കാരായതോടെ അവരുടെ ജീവമേഖല ചുരുങ്ങി.510 ച.കി.മി.മില്യൺ വരുന്ന ഭൗമ ഉപരിതലത്തിന്റെ കരപ്രദേശം155മില്യൺ ച.കി.മിആണല്ലോ. അതിന്റെ2% 11മില്യൺ ച.കി.മി.ൽമാത്രമാണ് എഡി 1400വരെ മനുഷ്യ വാസമുണ്ടായിരുന്നത്. കൃഷി ഭൂമി വളച്ചു കെട്ടിയും ശത്രുക്കളോടു പോരടിച്ചും അവർ ജീവിച്ചു. കൃഷി തുടങ്ങിയതുമുതൽ ഭാവിയെക്കുറിച്ച് ചിന്ത തുടങ്ങി.വിളകൾ നട്ടും തണുപ്പുകാലത്തേക്ക് സൂക്ഷിച്ചുവച്ചും അവർ അത്യധ്വാനം ചെയ്ത് നേടിയതിന്റെ മിച്ചം ചുങ്കം പിരിച്ച് അധികാരികൾ മേടകൾ കെട്ടി. വേട്ടയാടൽ ജീവിതം സൂക്ഷിച്ച മിത്തുകളിലൂടെയാണ് രാഷ്ട്രങ്ങൾ ഒന്നായി നിന്നത്. ബിസി 8500ന് അടുത്ത് നൂറുകണക്കിന് മാത്രം അംഗങ്ങളുള്ള യെരിഹോ പേലെയുള്ള ഗ്രാമങ്ങളായിരുന്നു എറ്റവും വലിയ ജനപദങ്ങൾ. അടിച്ചമർത്തപ്പെട്ട ജനതയുടെ സഹകരണ ജീവിതകാലമായിരുന്നു അത്.ബിസി 1776ലെ ഹമുറാബിയൻ നിയമസംഹിത അത് വെളിവാക്കിത്തരും.മെസപ്പെട്ടോമിയയിലെ ദേവപ്രമുഖരായ എൻലിൻ,മർദൂക് എന്നിവരാൽ നിയമമുണ്ടാക്കാൻ ചുമതലപ്പെട്ട ആ നിയമം(നിയമനിർമാതാക്കൾ മനുഷ്യരല്ല)കണ്ണിനുകണ്ണ് എന്ന് പ്രഖ്യാപിക്കുന്നതിലും ഉപാധികൾ വച്ചിരുന്നു.
നിയമം
196.ഒരു മേൽത്തട്ടുകാരൻ പുരുഷൻ മറ്റൊരു മേൽത്തട്ട് കാരൻ പുരുഷൻറെ കണ്ണുകൾ അന്ധമാക്കിയാൽ  അവർ അയാളുടെ കണ്ണ്  അന്ധമാക്കണം.
198. അയാൾ ഒരു സാധാരണക്കാരന്റെകണ്ണ് അന്ധമാക്കുകയോ എല്ല് ഒടിക്കുകയോ ചെയ്താൽ 60 ഷേക്കെൽ വെള്ളി അളന്നു നൽകണം.
199. അയാൾ മേൽത്തട്ട് കാരനായ ഒരു പുരുഷൻറെ അടിമയുടെ കണ്ണ് അന്ധമാക്കുകയോ അസ്ഥി  ഒടിക്കുകയോ ചെയ്താൽ അടിമയുടെ പകുതി വില നൽകണം.
209. മേൽത്തട്ട് പുരുഷൻ  മേൽത്തട്ട് സ്ത്രീയെ അടിക്കുകയും അവളുടെ ഗർഭം അലസാൻ ഇടയാവുകയും ചെയ്താൽ 10 ഷേക്കെൽ വെള്ളി അളന്ന് നൽകണം.
210. ആ സ്ത്രീ മരിക്കുകയാണെങ്കിൽ  അവർ അയാളുടെ മകളെ കൊല്ലണം.
211.അയാൾ അടിച്ച് സാധാരണ തട്ടിലുള്ള ഒരു സ്ത്രീയുടെ ഗർഭം  അലസാൻ ഇടവന്നാൽ  അഞ്ച് ഷേക്കെൽ വെള്ളി അളന്നു നൽകണം .
212. ആ സ്ത്രീ മരിക്കുകയാണെങ്കിൽ 30 ഷേക്കെൽ വെള്ളി അളന്നു നൽകണം.
213. അയാൾ മേൽത്തട്ട് കാരനായ ഒരു പുരുഷൻറെ  ഒരു അടിമസ്ത്രീയെ അടിക്കുകയും അവളുടെ ഗർഭം അലസുകയും ചെയ്താൽ 2 ഷേക്കെൽ വെള്ളി അളന്ന് നൽകണം.
214. ആ അടിമസ്ത്രീ മരിച്ചാൽ  അയാൾ 20ഷേക്കെൽ വെള്ളി അളന്നു നൽകണം

ന്യായവിധികൾ നിരത്തിയശേഷം പറയുന്നു: ഞാൻ  ഉദാരമതിയായ രാജാവ് ,ഹമുറാബി ആണ്. എൻലിൽ ദേവൻ എന്റെ സംരക്ഷണയിൽ നൽകിയിട്ടുള്ളതും,മർദൂക് ദേവൻ എൻറെ  പരിപാലനത്തിൽ  ഏൽപ്പിച്ചിട്ടുള്ളതുമായ മനുഷ്യവർഗ്ഗത്തിന്റെ നേർക്ക് ഞാൻ ശ്രദ്ധ ഇല്ലാതിരിക്കുകയോ അവഗണന കാട്ടുകയോ ചെയ്തിട്ടില്ല.
  സ്ത്രീയും കുട്ടിയും കുടുംബത്തിന് വിൽക്കാനും പണയം വയ്ക്കാനും കൊല്ലാനും അധികാരമുള്ള സ്വത്തുക്കളായി ദൈവം കൽപ്പിച്ചിരിക്കെ അനുസരിച്ചില്ലെങ്കിൽ ദൈവകോപമുണ്ടാവും,അതിനാൽ അനുസരിപ്പിക്കും.

  1776ജൂലൈ4ന് ഒപ്പിട്ട അമേരിക്കൻ കോളനികളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം: പ്രഖ്യാപിക്കുന്നത് നോക്കൂ. എല്ലാമനുഷ്യരും സമത്വമുള്ളവരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നും,അവരുടെ സ്രഷ്ടാവ് അവർക്ക് എടുത്തുകളയാനാകാത്ത ചില അവകാശങ്ങൾ നൽകിയിരിക്കുന്നുവെന്നും,ജീവൻ,സ്വാതന്ത്ര്യം, സന്തോഷം പിൻതുടരുക എന്നിവ അവയിൽ ഉൾപ്പെടുന്നുവെന്നും,ഈ സത്യങ്ങൾ സ്വയം വെളിവാകുന്നവയാണെന്നും ഞങ്ങൾ കരുതുന്നു.
 ബാബിലോൺ ദൈവത്തെപ്പോലെ അമേരിക്കൻ ദൈവവും നിയമം നിർമ്മിച്ചു!
  ആളുകളെ തട്ടുകളായി തിരിച്ചു എന്നതുപോലെ സങ്കല്പസൃഷ്ടിയാണ് സമൻമാരായി സൃഷ്ടിച്ചു എന്നതും. അവർ സൃഷ്ടിക്കപ്പെട്ടതോ സമൻമാരോ അല്ല.ക്രിസ്തുമതവും,ജനാധിപത്യവും,മുതലാളിത്തവുമെല്ലാം സങ്കൽപ്പിത ക്രമങ്ങൾ മാത്രമാണ്. ഇത്തരം സങ്കല്പിത ക്രമങ്ങളാണ് നമ്മുടെ ആഗ്രഹങ്ങളെയും രൂപപ്പെടുത്തുന്നത്. ഇന്ന് ഷോപ്പിങ് മനുഷ്യനു സന്തോഷം തരുന്നതുപോലെ, യാത്രകൾ സന്തോഷിപ്പിക്കുന്നതുപോലെ,പുരാതന ഈജിപ്തിലെ ധനികൻ തന്റെ ഭാര്യയെ സന്തോഷിപ്പിക്കാൻ ഒരു പിരമിഡായിരിക്കും നിർമ്മിക്കുക .
    നമ്മുടെ പബ്ലിക് ലിമിറ്റഡ് കമ്പനികൾപോലെ- ഡോളറും,മനുഷ്യാവകാശങ്ങളും,യുണൈറ്റഡ് സേ്റ്ററ്സ് ഓഫ് അമേരിക്കയും- ബില്യൺ കണക്കിന് ആളുകൾ പങ്കിടുന്ന സങ്കല്പങ്ങളിലാണ് നിലനിൽക്കുന്നത്.
സങ്കൽപ്പിക ക്രമത്തിൽ നിന്നൊരു വഴി പുറത്തേക്കില്ല .നാം നമ്മുടെ തടവറയുടെ ഭിത്തികൾ തകർക്കുകയും സ്വാതന്ത്ര്യത്തിലേക്ക് ഓടിയെത്തുകയും ചെയ്യുമ്പോൾ, കുറേക്കൂടി വലുപ്പമുള്ള ഒരു തടവറയുടെ വിശാലമായ കസർത്തു നിലത്താണ് നാം വാസ്തവത്തിൽ ഓടിയെത്തുന്നത്.

കുറിപ്പെഴുത്ത്
രതീഷ്കുമാർ
16/11/19
🌾🌾🌾🌾🌾🌾🌾