19-08-19b

📗📗📗📗📗📗📗📗
നിങ്ങൾ മരിക്കുമ്പോൾ ആര് കരയും?
(സെൽഫ് ഹെൽപ് )
റോബിൻ ശർമ്മ

പ്രസാധനം: ജയ്കോ ബുക്സ്‌
പേജ്: 256
വില:175
📗📗📗📗📗📗📗📗
" ഞാൻ ഒരു മുതിർന്ന കുട്ടിയായിക്കൊണ്ടിരുന്ന സമയത്ത് എന്റെ അച്ഛൻ എന്നോട് പറഞ്ഞു - "മോനേ, നീ ജനിച്ചപ്പോൾ നീ കരഞ്ഞു. പക്ഷെ, ലോകം ആനന്ദിച്ചു. നീ മരിക്കുമ്പോൾ നീ ആനന്ദിക്കുകയും ലോകം കരയുകയും ചെയ്യാൻ ഇടയാക്കുന്നതുപോലുള്ള ഒരു ജീവിതം നീ ജീവിക്കണം.." റോബിൻ ശർമ്മയുടെ സെൽഫ് ഹെൽപ് വിഭാഗത്തിൽ പെട്ട "നിങ്ങൾ മരിക്കുമ്പോൾ ആര് കരയും?" എന്ന ശ്രദ്ധേയ പുസ്തകം ആരംഭിക്കുന്നത് ഇങ്ങിനെയാണ്.. ഈ വാചകം നിങ്ങളുടെ ഹൃദയത്തിന്റെ അഗാധതയിൽ ശക്തമായ ഒരു പ്രതികരണം ഉണർത്തുന്നുണ്ടോ?എങ്കിൽ, ഇനി ഇത് വായിക്കാതെ നിങ്ങൾക്ക് വിശ്രമിക്കാനാവില്ല.അല്ല, യഥാർത്ഥ വിശ്രാന്തിയെന്താണെന്ന് ഈ പുസ്തകത്തിലൂടെ നിങ്ങളറിയും...ബെസ്റ്റ് സെല്ലറായി മാറിയ "ദ മങ്ക് ഹൂ സോൾഡ് ഹിസ് ഫെറാറിയിൽ നിന്നുള്ള മഹത്തായ ജീവിത പാഠങ്ങളാണ് ഈ ഗ്രന്ഥം നമുക്ക് പകരുന്നത്... സ്വകാര്യ ദു:ഖങ്ങളിൽ അടയിരിക്കുന്നതിനു പകരം, ഞാനിവിടെ ഉണ്ടായിരുന്നു എന്നതിന് സാക്ഷ്യമായി ചില തൂവലുകളെങ്കിലും പൊഴിച്ചിട്ട് കടന്നു പോകാൻ ഈ പുസ്തകം നമ്മെ പ്രചോദിപ്പിക്കും. പുസ്തകം മറിച്ചു തുടങ്ങുമ്പോൾ കാണുന്ന "മരണമല്ല ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം, മറിച്ച് നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമുക്കുള്ളിലുള്ളതിനെ മരിക്കാൻ അനുവദിക്കലാണ് " എന്ന നോർമൻ കസിൻസിന്റെ വാചകം ഈ പുസ്തകാമൃതേത്തിലേക്ക് തുറക്കുന്ന ജാലകമാണ്. പിന്നീട് ഒറ്റയിരുപ്പിനങ്ങ് വായിച്ചു തുടങ്ങാം.. ഓരോ അധ്യായവും നൂതനമായ ഉൾവിളികളും പ്രചോദനവും പകർന്ന് നമ്മുടെ കൂടെ കൂടും.. ഓരോ ശീർഷകവും ജീവിതശീർഷമുയർത്തിപ്പിടിച്ച് മുന്നേറാൻ പ്രേരിപ്പിക്കുന്ന ജീവിത പാഠങ്ങളാണ്... ഒരു മണിക്കൂർ നേരമെങ്കിലും ധ്യാനനിരതനാവുന്നവന്റെ പ്രശാന്തത ഇതിലെ ആശയങ്ങൾ പകർന്നു തരും. ദൃഢമായ സ്നേഹം പരിശീലിക്കാനും ഒരു കുട്ടിയെപ്പോലും മാതൃകയാക്കാനും നിശബ്ദമായിരിക്കാൻ പഠിക്കാനും സമയത്തെ നിയന്ത്രണത്തിലാക്കാനും ശാന്തമായിരിക്കാനും ഗുരുസ്ഥാനത്ത് നിന്ന് ഉരുവിട്ട് പഠിപ്പിക്കുന്ന പുസ്തകം." ഒരു മുറിയിൽ തനിച്ച് നിശബ്ദനായി ഇരിക്കാൻ കഴിയാത്തതിൽ നിന്നാണ് എല്ലാ മനുഷ്യ ദു:ഖങ്ങളും ഉണ്ടാവുന്നത് എന്ന് പറഞ്ഞ് തുടങ്ങുന്ന അധ്യായം ധ്യാനം എന്താണെന്ന അവബോധം കൃത്യമായി പകർന്നു തരും.... ഇതിലെ 101 അധ്യായങ്ങൾ അതിമഹത്തായ കർമരേഖകളാണ്‌.... ഒരു വേദഗ്രന്ഥം പോലെ നിത്യജീവിതത്തിൽ കൂടെക്കൂട്ടാവുന്ന പുസ്തകവും കാഴ്ചപ്പാടുകളും...ജീവിതം ഒരു പൂ വിരിയൽ പോലെ സരളാനുഭൂതിയാണെന്ന് ഈ പുസ്തകം നമ്മെ പ്രചോദിപ്പിക്കും തീർച്ച... "ഒരു കാൽ രണ്ടാം തട്ടിൽത്തന്നെ വെച്ചാൽ നിങ്ങൾക്കൊരിക്കലും മൂന്നാം തട്ടിൽ കയറാനാകില്ലെന്ന് ഉറപ്പല്ലേ..?"
        വെട്ടം ഗഫൂർ
🌾🌾🌾🌾🌾🌾