09-07-19


🙏🙏🙏🙏🙏🙏🙏🙏🙏🙏
ചിത്രസാഗരം പംക്തിയുടെ 50ാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം
🙏🙏🙏🙏🙏🙏🙏🙏🙏🙏
നമ്മളിതുവരെ ചിത്രകലയെയും ചിത്രകലാസങ്കേതങ്ങളെയും അറിഞ്ഞതു കൂടാതെ 44 ചിത്രകാരന്മാരേയും അടുത്തറിയാൻ ചിത്രസാഗരം പംക്തിയിലൂടെ ശ്രമിച്ചു....
ചിത്രസാഗരം കഴിഞ്ഞയാഴ്ചവരെ....👇👇
49.എ.എസ്.നായർ
48.ഭൂപൻ ഖാഖർ
47.ജെ.പി.സിംഗാൾ
46.എം.എഫ്.ഹുസെെൻ
45.പീത് മോൺ്ട്രിയാൻ
44.ബ്രിജിറ്റ് റിലേ
43.അമൃത ഷെർഗിൽ
42.ടി.കെ.പത്മിനി
41.ടാഗോർ
40.ജാക്സൺ പൊള്ളോക്ക്
39.മരേക്ക്റുസീക്ക്
38.ജോഹാൻജോർജ്ജ്മെയെർ വോൺ ബ്രെമെൻ
37.പെട്രസ് വാൻ ഷെൽഡൻ
36.വില്യം ടർണർ
35.മേരി കസാട്ട്
34.റോസ ബാൺഹ്യൂർ
33.ജോർജ്യ ഒകീഫ്
32.ഫ്രിദ കാഹ്ലോ
31.ഗുസ്താവ് ഗൂർബെ
30.റെനെ മഗ്രീറ്റ്
29.എഡ്ഗാർ ഡി ഗാസ്
28.എൽഗ്രിക്കോ
27.ജാക്വിസ് ലൂയിസ് ഡേവിഡ്
26.ഫ്രാൻസിസ്കോ ഗോയ
25.മെെക്കലാഞ്ജലോ മെറിസി ഡി കരവാജിയോ
24.അർതമേസ്യ ജെന്റിലസ്കി
23.പിയേറ്റർ ബ്രുഗേൽ(elder)
22.ബാർത്തലോമെ എസ്തബാൻ മുറില്ലോ
21.റാഫേല്‍
20.പോള്‍സെസാന്‍
19.പോള്‍ ഗോഗിന്‍
18.ക്ലൗഡ് മോണെ
17.സാൽവദോർ ദാലി
16.സാന്ദ്രോ ബോട്ടിസെല്ലി
15.റാംബ്രാൻഡ്
14.ജോഹന്നാസ് വെർമീർ
13.മൈക്കലാഞ്ജലോ
12.ലിയനാര്‍ഡോ ‍‍‍‍ഡാവിഞ്ചി
11.പാബ്ലോ  പിക്കാസോ
10.വിന്‍സെന്റ് വാന്‍ഗോഗ്
09.എം വി ദേവന്‍
08.നമ്പൂതിരി
07.രാജാരവിവര്‍മ്മ
06.ശില്പചിത്രങ്ങള്‍
05.ചുമർച്ചിത്രങ്ങള്‍ - മ്യൂറല്‍
04.ചുമർച്ചിത്രങ്ങള്‍ - ഫ്രസ്കോ
03.മുഖാലങ്കരണങ്ങള്‍
02.കൊത്തുചിത്രങ്ങൾ
01.ഗുഹാചിത്രങ്ങള്‍
ഈ അമ്പതാം ലക്കത്തിൽ നമുക്ക് പരിചയപ്പെടാം ഭാരതീയ ചിത്രകലയിൽ ആധുനികതയുടെ വെളിച്ചം നൽകിയ കേരളീയനായ ചിത്രകാരനെ....കെ.സി.എസ്.പണിക്കർ എന്ന അതുല്യ പ്രതിഭയെ...
കെ.സി.എസ്.പണിക്കർ
കേരളീയനായ  ലോക പ്രശസ്ത ചിത്രകാരനാണ് കെ സി എസ് പണിക്കർ എന്ന പേരിൽ അറിയപ്പെടുന്ന  കെ സി ശങ്കരൻ പണിക്കർ. അതീന്ദ്രിയവും ആത്മീയവുമായ  അറിവുകളെ ചിത്ര കലയിലൂടെ വ്യാഖ്യാനിക്കാൻഅദ്ദേഹം ഹം ശ്രമിച്ചു. ഇത് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കി. പാശ്ചാത്യ ചിത്രകലയുടെ സ്വാധീനം ഇന്ത്യൻ ചിത്രകലയുടെ മേൽ  അധീശത്വം ചെലുത്തിയ കാലഘട്ടത്തിലായിരുന്നു ചിത്രകലയിൽ കെ സി എസിന്റെ രംഗപ്രവേശം. ഇന്ത്യ ചിത്രകലയെയും കലാകാരന്മാരെയും ഈ സ്വാധീനത്തിൽ നിന്ന് പുറത്തു കൊണ്ടുവന്ന് സ്വന്തമായ ഭാരതീയ ചിത്രകലാവ്യക്തിത്വം ചിത്രകലാരംഗത്തും പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയങ്കോട് സ്വദേശികളായ ഡോക്ടർ മാധവമേനോന്റേയും നാരായണിയമ്മയുടെയും മകനായി 1911 മെയ് 31ന് കോയമ്പത്തൂരിൽ അദ്ദേഹം ജനിച്ചു. ഡോക്ടർ മാധവമേനോൻ മദ്രാസ് മെഡിക്കൽ സർവീസിൽ ഉദ്യോഗസ്ഥനായിരുന്നു. ജനനം കോയമ്പത്തൂരിൽ ആയിരുന്നെങ്കിലും ബാല്യവും  പഠനവും തന്റെ ഗ്രാമത്തെ ചുറ്റിപ്പറ്റിയായിരുന്നു.അപകർഷതാ ബോധവും ആത്മവിശ്വാസക്കുറവും കെെമുതലായ കുട്ടിക്കാലത്ത് തന്റെ നാടിന്റെ സൗന്ദര്യം കൺകുളിർക്കെ ആസ്വദിക്കൽ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.പ്രകൃതി ഭംഗിയേറിയ  ഈ ഗ്രാമചാരുത  തന്നെയാണ് അദ്ദേഹത്തിന് ചിത്രകാരൻ ആകാനുള്ള  ശക്തിയായതും.അന്ന് മനസ്സിൽ ആവാഹിച്ച പ്രകൃതിയുടെ കടും നിറം തന്റെ ചിത്രരചനാകാലഘട്ടത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഒരുപാട് സ്വാധീനം ചെലുത്തിയിരുന്നു . പ്രകൃതി ദൃശ്യങ്ങളിലേക്ക്  നോക്കിനിൽക്കുമ്പോൾ തന്റെ കണ്ണുകൾ പലപ്പോഴും നിറയുമായിരുന്നു എന്നും അത് മറ്റാരും കാണാതിരിക്കാൻ പെട്ടെന്ന് തുടച്ചുമാറ്റുമായിരുന്നുവെന്നും അദ്ദേഹം ഒരിക്കൽ അനുസ്മരിച്ചിട്ടുണ്ട് .12 വയസ്സു മുതൽ നിറക്കൂട്ടുകളുടെ ലോകത്തേക്ക്  ചേക്കേറിയ ആ അതുല്യ പ്രതിഭയ്ക്ക് കാഴ്ചയിലൂടെ ആർജ്ജിച്ച വൈകാരികാനുഭൂതി പ്രകടിപ്പിക്കാനുള്ള  മാർഗ്ഗമായിരുന്നു തുടക്കത്തിൽ ചിത്രരചന എങ്കിലും ഈ ശീലം  പതിയെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിമാറി.
പൊന്നാനി AV. യിലെ നാലു വർഷത്തെ പ്രാഥമികപഠനത്തിനു ശേഷം തുടർപഠനം മദ്രാസിലായിരുന്നു.പിതാവിന്റെ മരണശേഷം കുടുംബം പുലർത്താൻ കോളേജ് പഠനം ഒഴിവാക്കി ഇന്ത്യൻ പോസ്റ്റൽ സർവീസിൽ ഉദ്യോഗസ്ഥനായി.LIC. യിൽ കുറച്ചുകൂടി  നല്ല പോസ്റ്റിലേക്ക് പോയ സമയത്താണ് ചിത്രകാരൻ ദേവി പ്രസാദ് ചൗധരിയെ കണ്ടുമുട്ടുന്നത്.ഈ കൂടിക്കാഴ്ച അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായി.ഈ കൂടിക്കാഴ്ചയെ തുടർന്ന് KCS മദ്രാസിലെ ഗവ.ആർട്സ് & ക്രാഫ്റ്റ് കോളേജിൽ ചേരുകയും മൂന്നുവർഷത്തെ കോഴ്സ് പൂർത്തിയാക്കി അവിടെത്തന്നെ അധ്യാപകനാകുകയും ചെയ്തു.
ഇനി തുടർന്നുള്ള നാൾ വഴികൾ...👇👇👇
🎨1936_41 വരെ അദ്ദേഹം ചെന്നെെയിലും ഡൽഹിയിലും വെച്ച് ധാരാളം ചിത്രപ്രദർശനങ്ങൾ ഒറ്റയ്ക്ക് നടത്തി
🎨Progressive Painters Association എന്ന സംഘടനയ്ക്ക് 1944 ൽ തുടക്കം കു റ ച്ചു.
🎨1950കളുടെ ആരംഭത്തിൽ പാശ്ചാത്യസ്വാധീനം പതിയെ ഒഴിവാക്കി.സ്വന്തം രാജ്യത്തിന്റെ സ്വത്വം മുറുകെ പിടിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായി തനിക്കും ചിലതെല്ലാം കഴിയുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടാകുകയും അതിനായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു.
🎨 1954 ൽ നടത്തിയ ലണ്ടൻ പാരീസ് ചിത്രപ്രദർശനങ്ങൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
🎨1957 ൽ പഠിച്ച കോളേജിൽ...പഠിപ്പിക്കുന്ന കോളേജിൽ പ്രിൻസിപ്പലായി.
🎨1963 ൽ അമൂർത്തകലയുടെ പുതിയ തലത്തിലേക്ക്.... കാലിഗ്രാഫിയുടെ വരവ്...
🎨1966 ൽ ചോളമണ്ഡലം കലാഗ്രാമം തുടങ്ങി.
🎨രവിവർമ,വാൻഗോഗ്, പോൾ ഗോഗിൻ,മാറ്റിസ്...തുടങ്ങി സാൽവദോർ ദാലി വരെയുള്ളവരുടെ ചിത്രംവരയുടെ സ്വാധീനം അദ്ദേഹത്തിൽ ഉണ്ടായിരുന്നു.ഇതിൽ ദാലിയോടുള്ള ഇഷ്ടം തന്റെ അമൂർത്തകലയിലൂടെ തെളിയിച്ചു.അതുപോലെ KCS  ഉപയോഗിച്ച വർണങ്ങളാകട്ടെ ഇംപ്രഷനിസ്റ്റ് കലാകാരന്മാർ ഉപയോഗിക്കുന്നതും.ഈ സമയത്താണ് കാലിഗ്രാഫിയും താന്ത്രിക് ചിത്രകലയും അദ്ദേഹത്തെ സ്വാധീനിച്ചത്.
ഇനി ഇതും ചേർത്തുവായിക്കൂ....👇👇
1936-1940: മദ്രാസിലെ ഗവണ്‍മെന്‍റ് സ്കൂള്‍ ഓഫ് ആര്‍ട്ട്സില്‍ ചിത്രകലാപഠനം.
1941: ഗവണ്‍മെന്‍റ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ തന്നെ അധ്യാപകനായി നിയമനം.
1944-1953: മദ്രാസിലും ബോംബെയിലും കൊല്‍ക്കത്തിയിലും ന്യൂഡല്‍ഹിയിലും ലണ്ടനിലും ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. ചിത്രകാരന്മാരുടെ സംഘടന രൂപീകരിച്ചു. ചിത്രപ്രദര്‍ശനത്തോടനുബന്ധിച്ച് ധാരാളം പുസ്തകങ്ങള്‍ ലഭിച്ചു.
1954: ലളിതകലാ അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിലേയ്ക്ക് ഭാരത്സര്‍ക്കാര്‍ കെ.സി. എസ്. പണിക്കരെ നിര്‍ദ്ദേശിച്ചു. ഇംഗ്ളണ്ട്, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്സര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ലണ്ടനിലെയും പാരീസിലെയും ചിലിയിലെയും ഇന്ത്യ ഹൗസുകളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.
1955-1958: മദ്രാസിലെ ഗവണ്‍മെന്‍റ് സ്കൂള്‍ ഓഫ് ആര്‍ട്ട്സിന്‍റെ വൈസ് പ്രിന്‍സിപ്പലായും പിന്നീട് പ്രിസന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. മദ്രാസില്‍ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു.
1959: ഭാരതീയ കലകളെ സംബന്ധിച്ച് റഷ്യയിലെ മോസ്കോ, ലെനിന്‍ഗ്രാഡ്, കീവ് എന്നിവിടങ്ങളില്‍ സെമിനാറുകള്‍ നടത്തി.
1961: ബ്രസീലിലെ ബിനീല്‍ ഡിസാവോ പോളോയില്‍ ചിത്രപ്രദര്‍ശനം നടത്തി.
1962: മെക്സിക്കോയില്‍ നടന്ന ഭാരതീയ ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്തു.
1963: ന്യൂയോര്‍ക്കിലെ ലോകകലാസമിതിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. അമേരിക്ക സന്ദര്‍ശിച്ച് അവിടുത്തെ ചിത്രകലയെപ്പറ്റി പഠിച്ചു.
1964-1967: ടോക്കിയോവില്‍ നടന്ന അന്താരാഷ്ട്ര ചിത്രപ്രദര്‍ശനത്തില്‍ പങ്കെടുത്തു. പെയിന്‍റിങ്ങിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഗവണ്‍മെന്‍റ് ഓഫ് ആര്‍ട്സ് കോളജില്‍ നിന്ന് വിരമിച്ചു. മദ്രാസില്‍ ചോളമണ്ഡല്‍ കലാഗ്രാമം ആരംഭിച്ചു.
1976: ലളിതകലാ അക്കാദമി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടു
1977: ജനുവരി 15ന് മദ്രാസില്‍ അന്തരിച്ചു.

പ്രതിഭാശാലിയായ കെ.സി.എസി നെ ഗ്രൂപ്പിൽ  പരിചയപ്പെടുത്താൻ അഭിമുഖത്തിനായി ആരെ സമീപിക്കും എന്ന് സംശയത്തിൽ നിന്നപ്പോഴാണ് ആർട്ടിസ്റ്റ് മദനൻ സർ പ്രശസ്തനായ വേറൊരു ചിത്രകാരന്റെ പേരു പറഞ്ഞത്...
കെ.സി.എസ്.പണിക്കരുടെ ശിഷ്യൻ_ശ്രീ. കെ.എൻ.ദാമോദരൻ. തൃശൂർ ഫെെൻ ആർട്സ് കോളേജിലെ അപ്ലെെഡ് ആർട്ട് വിഭാഗത്തിന്റെ തലവനായി റിട്ടയർ ചെയ്തു.
ദാമോദരൻ സർ
കലാരംഗത്ത് പ്രശസ്തനായ ഒരു വ്യക്തിയോട് സംസാരിക്കുമ്പോഴുള്ള ഉൾഭയവും ചുമ ശരിക്ക് മാറാത്തതിനാൽ അഭിമുഖം ഇടയാക്കുവെച്ച് നിർത്തേണ്ടി വരുമോയെന്നുള്ള ശങ്കയും ഉണ്ടായിരുന്നു..അതിനാൽ അഭിമുഖത്തിലെ തെറ്റുകൾ ക്ഷമിക്കണേ...
പൊന്നാനിയുടെ ഭംഗി ആവിഷ്ക്കരിച്ചുകൊണ്ടുള്ള ചിത്രരചനയുടെ തുടക്കം...





പോർട്രെയ്റ്റിലേക്ക് മാറിയ ഒരു കാലം....

Painted treasure

ഈ ചിത്രം കണ്ട ഓർമയുണ്ടോ...പത്തിലെ കേരളപാഠാവലിയിൽ...KCS ന്റെ പ്രശസ്തമായ ചിത്രം ഡോഗ്
 the life of a Malabar peasant
അമൂർത്തതയുടേയും കാലിഗ്രാഫിയുടെയും ലോകത്തേക്ക്....
Words&symbols സീരീസിൽ അദ്ദേഹം വരച്ച ചിത്രങ്ങൾ...👇👇👇

 

മുകളിൽ കൊടുത്ത ചിത്രങ്ങളുടെയെല്ലാം ചിത്രവിശദീകരണമുള്ള ലിങ്ക് ചുവടെ കൊടുക്കുന്നു...👇👇👇
🌹🌹🌹🌹🌹🌹🌹🌹🌹🌹

"എന്റെ കലാ ജീവിതത്തിൽ ഉടനീളം ഇന്ത്യയിലെ ആത്മീയ ചിന്തകന്മാർ എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവർ കണ്ടെത്തിയ അതീന്ദ്രിയവും ആത്മീയവുമായ ലോകങ്ങളെ ഞാൻ എന്റെ കാൻ‌വാസിൽ ആവാഹിക്കുന്നു“ -

കെ.സി.എസ്. പണിക്കർ
🌹🌹🌹🌹🌹🌹🌹🌹🌹🌹
1.8 കോടി രൂപ ലേലത്തിൽ വിറ്റ ഈ ചിത്രത്തെക്കുറിച്ച് വന്ന വാർത്ത👇👇👇
മുംബൈ ∙ വിഖ്യാത മലയാളി ചിത്രകാരൻ കെ.സി.എസ്. പണിക്കരുടെ പെയിന്റിങ് പരമ്പര ‘വേഡ്സ് ആൻഡ് സിംബൽസ്’ ലേലത്...

വെബ്ദുനിയയുടെ ലിങ്കിൽ KCS👇👇👇 

KCS അനുസ്മരണത്തിന്റെ നോട്ടീസ്..
ഇങ്ങനെയുള്ള  ചിത്രങ്ങളിലേക്ക് അദ്ദേഹം ശ്രദ്ധകൊടുക്കാൻ കാരണമായി പറയുന്നത് ഒരു ഗണിത വിദ്യാർത്ഥിയുടെ നോട്ടുപുസ്തകത്തിലെ കാലിഗ്രാഫി ശ്രമങ്ങളാണ്

കേരള കൾച്ചർ സെെറ്റിൽ നിന്നും ലഭിച്ച കുറച്ചു വിവരങ്ങൾ കൂടി പങ്കുവെയ്ക്കട്ടെ...
മദ്രാസ് സ്കൂള്‍ എന്നറിയപ്പെട്ട ചിത്രകലാപ്രവണതയെ നയിക്കുകയും പാശ്ചാത്യസ്വാധീനത്തില്‍ നിന്നു മുക്തമായ ആധുനികത അവതരിപ്പിക്കുകയും ചോളമണ്ഡലം എന്ന പ്രശസ്തമായ കലാകാരഗ്രാമം സൃഷ്ടിക്കുകയും ചെയ്തു അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഭാരതീയ ചിത്രകലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊന്നാണ് പണിക്കരുടേത്. ബംഗാള്‍ സ്കൂള്‍ എന്നറിയപ്പെടുന്ന ചിത്രകലാ പ്രസ്ഥാനത്തിന്റെ ആധിപത്യം നിലനിന്ന കാലത്താണ് പണിക്കര്‍ വരച്ചു തുടങ്ങിയത്. ഒപ്പം പാശ്ചാത്യ ശൈലിയുടെ സ്വാധീനവും ശക്തമായി നിന്നിരുന്നു. അവ രണ്ടില്‍ നിന്നുമുള്ള മോചനമാണ് പണിക്കര്‍ സാധിച്ചത്. കേരളത്തിനു പുറത്തു ജീവിച്ചുകൊണ്ട് കേരളീയമായ രൂപങ്ങളും ദൃശ്യങ്ങളും സ്വന്തം ചിത്രങ്ങളില്‍ വിന്യസിച്ച പണിക്കര്‍ തദ്ദേശീയമായ ആധുനികതയ്ക്കു രൂപം നല്‍കി.

തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന പണിക്കര്‍ ചെറുപ്പത്തില്‍ തന്നെ വര തുടങ്ങിയെങ്കിലും ചിത്രകല പഠിച്ചത് ഉദ്യോഗം രാജിവച്ചശേഷമായിരുന്നു. 1936-ല്‍ അദ്ദേഹം ജോലിയുപേക്ഷിച്ച് ചെന്നൈയിലെ സ്കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചേര്‍ന്നു. 1940-ല്‍ ഡിപ്ലോമ നേടിയ പണിക്കര്‍ അടുത്ത വര്‍ഷം അവിടെ അധ്യാപകനായി.

പരമ്പരാഗത ചിത്രരചനാരീതികള്‍ക്കായിരുന്നു അന്ന് ദക്ഷിണേന്ത്യയില്‍ പ്രാധാന്യം. അതിനു വിരുദ്ധമായ മറ്റൊരു ചിത്രണശൈലി സ്വപ്‌നം കണ്ട പണിക്കര്‍ 1944-ല്‍ ചെന്നൈയില്‍ പ്രോഗ്രസീവ് പെയിന്റേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന രൂപവത്കരിച്ചു. അതിന്റെ ആഭിമുഖ്യത്തില്‍ ചിത്രകലയിലെ ആധുനിക പ്രവണതകളെപ്പറ്റി ചര്‍ച്ചകളും പ്രദര്‍ശനങ്ങളും പതിവായി നടത്തി. പുതിയൊരു ചിത്രകലാശൈലിയുടെ ആവിര്‍ഭാവ വര്‍ഷങ്ങളായിരുന്നു അത്. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ലണ്ടന്‍ എന്നിവിടങ്ങളില്‍ നടന്ന ചിത്ര പ്രദര്‍ശനങ്ങളിലും പണിക്കര്‍ പങ്കെടുത്തു. ജലച്ചായത്തില്‍ നിരവധി മാസ്റ്റര്‍പീസ് രചനകള്‍ ഇക്കാലത്ത് അദ്ദേഹം വരച്ചു. കേരളഗ്രാമങ്ങളിലെ തോടുകളും തോപ്പുകളും നിറഞ്ഞ ഭൂഭാഗദൃശ്യചിത്രങ്ങളായിരുന്നു അവ. ഗ്രാമദൃശ്യത്തിന്റെ തെളിമ ആവിഷ്കരിക്കാന്‍ സാന്ദ്രത കൂടിയ എണ്ണച്ചായത്തേക്കാള്‍ നല്ലത് സുതാര്യമധ്യമമായ ജലച്ചായമാണെന്നു പണിക്കര്‍ തിരിച്ചറിഞ്ഞിരുന്നു. 1954-ല്‍ ന്യൂഡല്‍ഹിയിലെ ലളിതകലാ അക്കാദമി ഭരണസമിതിയംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട്, ഇറ്റലി, എന്നിവിടങ്ങളില്‍ ഇ വര്‍ഷം പര്യടനം നടത്തിയ പണിക്കരുടെ ഏകാംഗപ്രദര്‍ശനങ്ങള്‍ ലണ്ടന്‍, പാരീസ്, ലീല്‍ നഗരങ്ങളില്‍ നടന്നു. 1955-ല്‍ സ്കൂള്‍ ഓഫ് ആര്‍ട്ടിന്റെ വൈസ് പ്രിന്‍സിപ്പലായ പണിക്കര്‍ 1957-ല്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തി. പത്തു വര്‍ശത്തിനു ശേഷം അദ്ദേഹം വിരമിച്ചു. ഈ കാലയളവിനിടയ്ക്ക് നിരവധി വിദേശസഞ്ചാരങ്ങളും കലാപ്രദര്‍ശനങ്ങളും പണിക്കര്‍ നടത്തി. മദ്രാസ് സ്കൂള്‍ എന്ന ചിത്രകലാ പ്രവണതയുടെ വികാസവും ചോളമണ്ഡലത്തിന്റെ സ്ഥാപനവും ഉണ്ടായതും ഇതിനിടയിലാണ്. ന്യൂയോര്‍ക്കില്‍ നടന്ന വേള്‍ഡ് ആര്‍ട്ട് കോണ്‍ഗ്രസ് (1963) ടോക്യോ ഇന്റര്‍ നാഷണല്‍ എക്‌സിബിഷന്‍ (1964), ലണ്ടനിലെ ഫെസ്റ്റിവല്‍ ഹാള്‍ എക്‌സിബിഷന്‍ (1965), വെനീസ് ബിനെയ്ല്‍ (1967) തുടങ്ങിയ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 1966-ല്‍ ചെന്നൈയുടെ പ്രാന്തത്തിലുള്ള ഇരിഞ്ചമ്പാക്കത്ത് പണിക്കരുടെ മാനസസന്താനമായ 'ചോളമണ്ഡലം' എന്ന കലാഗ്രാമം സ്ഥാപിതമായി. 1968 - 1976 കാലത്ത് നിരവധി പ്രദര്‍ശനങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. 1976-ല്‍ ലളിതകലാ അക്കാദമി പണിക്കര്‍ക്ക് വിശിഷ്ടാംഗത്വം നല്‍കി. 1977 ജനുവരി 15-ന് അദ്ദേഹം ചെന്നൈയില്‍ അന്തരിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം 1979 മേയ് 30-ന് തിരുവനന്തപുരത്ത് മ്യൂസിയം വളപ്പില്‍ അദ്ദേഹത്തിന്റെ 65-ല്‍ അധികം ചിത്രങ്ങളുള്ള കെ. സി. എസ്. പണിക്കേഴ്‌സ് ഗാലറി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു.

പണിക്കരുടെ ചിത്രകലയില്‍ വ്യക്തമായി വേര്‍തിരിക്കാവുന്ന പല ഘട്ടങ്ങളുണ്ട്. ഭൂഭാഗദൃശ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കിയ 1940-കളിലെ ജലച്ചായ ചിത്രങ്ങള്‍, പിന്നീടുള്ള മനുഷ്യരൂപത്തിനു രൂപം നല്‍കിയ മനുഷ്യാകാരചിത്രങ്ങള്‍, വാക്കുകളും പ്രതീകങ്ങളും നിറഞ്ഞ അമൂര്‍ത്ത ചിത്രങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ കലാവികാസത്തിലെ വ്യത്യസ്ത ഘട്ടങ്ങളെ കുറിക്കുന്നു. 'അമ്മയും കുട്ടിയും' (1954), 'പാപിനി' (1956), 'ചുവപ്പു നിറമുള്ള മുറി' (1960)തുടങ്ങിയ ചിത്രങ്ങള്‍ മനുഷ്യാകാര ചിത്രങ്ങളുടെ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രചനകളാണ്. നര്‍ത്തകികള്‍, ക്ഷേത്രത്തിലേക്ക്, പീറ്ററുടെ നിഷേധം, ആള്‍ക്കൂട്ടത്തിലെ ക്രിസ്തു, നൃത്തം ചെയ്യുന്ന പെണ്‍കുട്ടി തുടങ്ങിയ നിരവധി പ്രശസ്ത രചനകളും ഇക്കാലത്ത് അദ്ദേഹം സൃഷ്ടിച്ചു. വാക്കുകളും പ്രതീകങ്ങളും എന്ന ചിത്രപരമ്പരയാണ് പണിക്കരുടെ അമൂര്‍ത്ത ഘട്ടത്തിന്റെ ഉദാഹരണം. കേരളീയ പാരമ്പര്യത്തില്‍ നിന്നു സ്വീകരിച്ചിട്ടുള്ള മോട്ടീഫുകളാണ് ഈ ചിത്രങ്ങളില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്.

പണിക്കര്‍ നേതൃത്വം നല്‍കിയ ഒരു സംഘം ആധുനിക കലാകാരന്മാരെയാണ് മദ്രാസ് സ്കൂള്‍ എന്നു വിളിക്കുന്നത്. വസ്തുവിന്റെ ആകൃതി പകര്‍ത്തുമ്പോള്‍ രേഖയ്ക്കു നല്‍കിയ പ്രാധാന്യമാണ് മദ്രാസ് സ്കൂളിന്റെ സംഭാവന. സന്താനരാജ്, ആദിമൂലം, റെഡ്ഡപ്പ നായിഡു, എം. വി. ദേവന്‍, അക്കിത്തം നാരായണന്‍, രാമാനുജം, കെ. വി. ഹരിദാസന്‍, നമ്പൂതിരി, ടി. കെ. പദ്മിനി, പാരീസ് വിശ്വനാഥന്‍, പി. ഗോപിനാഥ്, എ. സി. കെ. രാജ, ഡഗ്ലസ്, ആന്റണി ദാസ്, അല്‍ഫോണ്‍സോ, എസ്. ജി. വാസുദേവ് തുടങ്ങിയ നിരവധി പ്രഗല്ഭ പെയിന്റര്‍മാര്‍ ഈ ഗണത്തില്‍പ്പെടുന്നു. 1960-കളിലാണ് മദ്രാസ് സ്കൂളിന്റെ സുവര്‍ണകാലം. സാഹിത്യത്തിലും കലയിലുമെല്ലാം ആധുനികതാപ്രസ്ഥാനം (modernism)നിറഞ്ഞൊഴുകിയ കാലമായിരുന്നു. അത്.
മദ്രാസ് സ്ക്കൂൾ എന്താണെന്ന അന്വേഷണത്തിൽ നിന്നാണ് ഈ വിവരങ്ങൾ ഇപ്പോൾ ലഭിച്ചത്
സ്വത്വത്തിന്റെ അപകടങ്ങളും കെ.സി.എസും എന്ന തലക്കെട്ടിൽ വി.ആർ.സന്തോഷ് എഴുതിയ ലേഖനം വായിക്കൂ👇👇👇👇