18-11-19

സാപിയൻസ്1/4
🐗🦍🦀🦓🐴🐫🌎
2കാർഷിക വിപ്ലവം
അഞ്ച്
ചരിത്രത്തിലെ ഏറ്റവും വലിയ ചതിവ്


    കാർഷിക വിപ്ലവം  മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരു മുന്നേറ്റമായാണ് ചരിത്രം രേഖപ്പെടുത്തുന്നത് വേട്ടയാടിയും വനവിഭവങ്ങൾ ശേഖരിച്ചും അലഞ്ഞുതിരിഞ്ഞ മനുഷ്യൻ  ഒരീടത്ത് സ്ഥിരവാസം ആക്കാനുള്ള കാരണം കാർഷിക വിപ്ലവം ആണല്ലോ .വയലിൽ കൃഷി ചെയ്യാനും  കൃഷിഭൂമിയുടെ അടുത്തുതന്നെ ജീവിക്കാനും മനുഷ്യൻ തുടങ്ങിയത്  സംസ്കാരത്തിൻറെ ഒന്നാമത്തെ ചുവടായി കണക്കാക്കപ്പെടുന്നു .

കാർഷിക വിപ്ലവത്തെക്കുറിച്ച്  തികച്ചും വ്യത്യസ്തമായ ഒരു വീക്ഷണമാണ് ഹരാരി അവതരിപ്പിക്കുന്നത് . ഒന്നാമത്  അതൊരു നഷ്ടക്കച്ചവടം ആയിരുന്നു.
കാരണം  അലഞ്ഞുതിരിയുന്ന മനുഷ്യൻ ഏതു ഭക്ഷണവും കഴിച്ചിരുന്നു .കൃഷി ആരംഭിച്ചതോടെ അവന് സ്വാഭാവികമായി ദഹിക്കാത്ത  ഗോതമ്പ്, അരി ,ഉരുളക്കിഴങ്ങ് എന്നിവ പ്രധാന ഭക്ഷണമായി. ഭക്ഷണത്തിലെ ഈ ഒതുക്കം അവന് നേരത്തെ കിട്ടിയിരുന്ന പോഷകസമൃദ്ധി ഇല്ലാതെയാക്കി. വേട്ടയാടാൻ  നടന്ന കാലത്ത്  സ്ത്രീകൾക്ക്  പ്രസവത്തിന് ഇടവേളകൾ വേണമായിരുന്നു .കൃഷി ആരംഭിച്ചതോടെ കൊല്ലവും പ്രസവിക്കാം എന്ന നിലവന്നു .മുലപ്പാലിന്റെ സ്ഥാനത്ത് മറ്റ് കുട്ടിയാഹാരങ്ങൾകൂടി ഇടം പിടിച്ചതോടെ പ്രതിരോധശേഷി കുറയുകയും ബാലമരണങ്ങൾ സംഭവിക്കുകയും ചെയ്തു . എങ്കിലും പഴയതിനേക്കാൾ കാൾ ജനസംഖ്യ  കൂടിക്കൊണ്ടിരുന്നു. അനുസരിച്ച് മനുഷ്യൻ കഠിനമായി അധ്വാനിക്കണ്ടിയും വന്നു. രണ്ടോമൂന്നോ മണിക്കൂർ മാത്രം  ഭക്ഷണത്തിനായി അധ്വാനിച്ചമനുഷ്യൻ ദിവസം മുഴുവനും അധ്വാനിക്കേണ്ടിവന്നു.

  കുറേക്കൂടി വിചിത്രമായ ഒരു വാദവും ഹരാരി അവതരിപ്പിക്കുന്നുണ്ട്. കാർഷിക വിപ്ലവത്തിലെ കേന്ദ്രസ്ഥാനം ഗോതമ്പിനിണ് . ഇതുവരെ ലോകത്ത് എവിടെയോ വലിയ ശ്രദ്ധയൊന്നും കിട്ടാതെ കിടന്ന ഒരു ധാന്യം  ലോകമെമ്പാടും  പടർന്നു. ബുദ്ധിമാൻ എന്ന്  സ്വയം വിശ്വസിച്ച സാപിയൻ അവയുടെ സൗകര്യത്തിന് സ്വന്തം ജീവിതം ക്രമീകരിച്ചു. ഫലഭൂയിഷ്ഠമായ പ്രദേശങ്ങളെല്ലാം കല്ലുകൾ നീക്കപ്പെട്ട ഗോതമ്പ് പാടങ്ങൾ ആയിമാറി. ചുരുക്കത്തിൽ  ഭൂമിയെയും മനുഷ്യനെയും നിയന്ത്രിക്കുന്ന സസ്യമായി  ഗോതമ്പ് വളർന്നു. വിളവിനുവേണ്ടി മനുഷ്യർ തമ്മിൽ പോരുതുടങ്ങി. കാർഷിക ഗ്രാമങ്ങളിലെ മരണങ്ങളുടെ 15 ശതമാനത്തോളം (പുരുഷന്മാരുടെ മരണത്തിൽ 25% )അക്രമം മൂലം സംഭവിച്ചു എന്ന് പല ആന്ത്രപ്പോളജി , ആർക്കിയോളജിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നു.
      കാലം ചെല്ലുന്തോറും ഗോതമ്പുമായുള്ള വിലപേശൽ കൂടുതൽ കൂടുതൽ ഭാരമായി തീർന്നു. കുഞ്ഞുങ്ങൾ കൂട്ടമായി മരണമടഞ്ഞു. മുതിർന്നവർ തങ്ങളുടെ നെറ്റിയിലെ വിയർപ്പിന്റെ ഫലമായി അപ്പം തിന്നു. 8500 ബിസിയിൽ യെഹോവയിൽ ജീവിച്ച ശരാശരി വ്യക്തി 9500 ബിസിരിലെയോ 13000 ബിസി യിലെയോ യെരിഹോയിലെ ശരാശരി വ്യക്തിയേക്കാൾ കാഠിന്യമേറിയ ഒരു ജീവിതം നയിച്ചു .പക്ഷേ അവർക്ക് തിരിച്ചുപോകുവാൻ കഴിയുമായിരുന്നില്ല . അവർ ആർഭാടത്തിന്റെ കെണിയിൽ അകപ്പെട്ടിരുന്നു.

      കാർഷിക വിപ്ലവത്തിലേക്ക് നയിച്ചത് അത് ഒരു ദൈവീക ഇടപെടൽ ആകുമെന്ന് ആർക്കിയോളജിക്കൽ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഹരാരി വിശദീകരിക്കുന്നത് നോക്കുക
തെക്കുകിഴക്കൻ ടർക്കിയിലെ ഗോബെക്ലി ടെപെ എന്നുവിളിക്കപ്പെടുന്ന പ്രദേശത്ത്1995ൽ ആരംഭിച്ച ഉൽഖനനം ,നിത്യജീവിതവുമായി ബന്ധമില്ലാത്ത ഭീമാകാരമായ നിർമ്മിതികൾ കണ്ടെത്തി. ഭീമാകാരമായ തൂണുകളിൽ മുകളിൽ സഭ്യമായ കൊത്തുപണികൾ ചെയ്ത അലങ്കരിച്ചിട്ടുണ്ട് ഉണ്ട് ഓരോ കൽ തൂണും ഏഴു ടൺ വരെ ഭാരം ഉള്ളതും അതും അഞ്ച് മീറ്ററോളം ഉയരമുള്ള തരുമായിരുന്നു സമീപത്തുള്ള ഒരു കല്ലു മടയിൽ അവർ 50 ഭാരമുള്ളത് പകുതി പുതിയതുമായ തൂണ് കണ്ടെത്തി എത്തി മൊത്തത്തിൽ പത്തിലേറെ വേറെ ഭീമാകാര പണികൾ കണ്ടെത്തി എത്തി അവയിൽ ഏറ്റവും വലുത് എന്ന് കുറുകെയുള്ള അളവ് 30 മീറ്റർ ആണ് നേരത്തെ അതെ ഈ ലോകത്തിലെ മിക്ക പ്രദേശങ്ങളിൽ നിന്നും ഉം അത്തരം ഭീമാകാരമായ പണികൾ ആർക്കിയോളജിസ്റ്റ് കണ്ടെത്തിയിട്ടുണ്ട് ഉണ്ട് ഉണ്ട് ഏറ്റവും അറിയപ്പെടുന്ന ഉദാഹരണം ഓണം ബ്രിട്ടണിലെ സ്റ്റോൺഹെഞ്ചാണ്( 2500ബി.സി) അത് വികസിതമായ ആയ ഒരു കാർഷിക സമൂഹം നിർമ്മിച്ചതാണ് ഗോപെക്സി ടെപയിലെ പണികൾ 9500ബി.സി.യിലേതാണ്! കർഷക പൂർവ്വ സമൂഹം അഹം പണിതെടുത്ത മഹാ നിർമ്മിതി വ്യത്യസ്ത സംഘങ്ങളിലും ഗോത്രങ്ങളിലും പെടുന്ന ആയിരക്കണക്കിന് ഭക്ഷണം തേടി അലയലുകാർ ഏറെക്കാലം കാലം അവയുടെ നിർമ്മാണത്തിന് ഇന്ന് സഹകരിച്ച് ജീവിച്ചിട്ടുണ്ട് ഇങ്ങനെ ജീവിക്കേണ്ടി വന്നതല്ലേ കൃഷി ചെയ്യേണ്ട ആവശ്യകത അവന് ഉണ്ടാക്കിയത് ?
കൃഷിചെയ്യാൻ  ഉപയോഗിക്കുന്ന എയിൻകോൺഎന്ന ഗോതമ്പിന്റെ ഉൽഭവസ്ഥാനം കരചദക് കുന്നുകളാണെന്ന് ജനിതക ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.ഗോപെക്ലി ടെപെ യിൽനിന്ന് 30കിലോമീറ്റർ അകലെ. സാപ്പിയൻമാർ ഈശ്വരൻ മാർക്ക് വേണ്ടി ഉണ്ടാക്കിയ മഹാ നിർമ്മിതികളാണ് കാർഷികവൃത്തി തുടങ്ങിവച്ചത്.
       ഈ വിപ്ലവത്തിൻറെ ഇരകളെ കുറിച്ചാണ് ഇനി പറയുന്നത് . അധ്വാനം ലഘൂകരിക്കാനും,പാലിനും മുട്ടയ്ക്കും മാംസത്തിനും വേണ്ടിയും, സാപ്പിയൻമാർ ഇണക്കി വളർത്തിയ ജീവികളെ കുറിച്ച്! കരുത്തുള്ള പുരുഷ ജീവികളെയും ദുർബല ജീവികളെയും കൊന്നു തിന്നും ,അല്ലാത്തവയെ മെരുക്കി വളർത്തിയും ഒരു പുതിയ ആവാസരീതിക്ക്  തുടക്കമിട്ടു .അതിലെ നിഷ്ഠൂരതയുടെ ചില ഉദാഹരണങ്ങൾ ആധുനിക യുഗത്തിൽ നിന്ന് കാണിച്ചുതരുന്നു. ന്യൂ ഗിനിയയിലെ അനേകം സമൂഹങ്ങളിൽ, കൈവശം വയ്ക്കുന്ന പന്നിയുടെ എണ്ണത്തിന് അനുസരിച്ചാണ്  സമൂഹത്തിൽ സ്ഥാനം. പന്നി ഓടിപ്പോകാതിരിക്കാൻ   മൂക്ക് ഒരു ഭാഗം വെട്ടിമാറ്റിയിരുന്നു .മറ്റൊരു പ്രദേശത്ത് അവയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു. പിന്നെ അവ ഓടി പോവില്ലല്ലോ .
പാൽ വ്യവസായം വളർന്നതും കുട്ടിക്കശാപ്പുപോലെയുള്ള കൊടുംക്രൗര്യത്തിലൂടെത്തന്നെ. ഒരു കൂട്ടം ജീവികൾ ജനിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും  മനുഷ്യൻറെ  ആഹാരത്തിനും ജോലിക്കും വേണ്ടിയായി. വരിയുടച്ചും ,മൂക്കുതുളച്ചും, അംഗഭംഗംവരുത്തിയും, ഒരു വലിയ ജീവ വിഭാഗത്തെ സ്വതന്ത്ര ജീവിതത്തിൽനിന്ന്  നാം റദ്ദ് ചെയ്തു .

കുറിപ്പെഴുത്ത്:
രതീഷ്കുമാർ
(23-10 19)
🌾🌾🌾🌾🌾🌾🌾