18-11-19c


📚📚📚📚📚📚
സൈലാസ് മാർനർ
ജോർജ് എലിയട്ട്

പുനരാഖ്യാനം,തങ്കം നായർ.
ഡിസി
പേജ്78
വില 35(2008)
 മേരി ആൻ ഇവാൻസ് 1819നവംബർ22ന് ഇംഗ്ലണ്ടിലെ വാർവിക് ഷെയറിൽ ജനിച്ചു.മാതൃഭാഷക്ക് പുറമേ ലത്തീൻ, ജർമ്മൻ ഭാഷകളും അറിഞ്ഞിരുന്നു.അമ്മയുടെ മരണംമൂലം16ാംവയസ്സിൽ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു.എങ്കിലും സ്വയം പഠിച്ചും വിപുലമായി സാഹിത്യപാരായണം നടത്തിയും വിദുഷിയായി.ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ റിവ്യൂ വിന്റെ പത്രാധിപയായിരുന്നു. ഏഴ് നോവലും ഒട്ടേറെ കവിതകളും,ലേഖനങ്ങളും എഴുതിയിട്ടുണ്ട്.ആദ്യനോവൽ ആഡം ബീഡ് വൻ വിജയമായിരുന്നു.മൂന്നാമത്തെ നോവലാണ് സൈലാസ് മാർനർ. റിയലിസ്റ്റിക് രചനകൾക്ക് ഉത്തമമായ ഒരു മാതൃകയാണ് ഈ കൃതി.
       മേരിയുടെ വായനാശീലം അറിയാൻ  എട്ടു വയസ്സുള്ളപ്പോൾ നടന്ന സംഭവം ഓർമ്മിക്കാം. മേരിയുടെ ചേച്ചി സ്കൂൾ ലൈബ്രറിയിൽ നിന്ന് സർ വാൾട്ടർ സ്കോട്ടിന്റെ വേവർലിഎന്ന നോവൽ വായിക്കാൻ എടുത്തു കൊണ്ടുവന്നു .അവർ വായിച്ച് പുസ്തകം തിരികെ കൊണ്ടു പോയപ്പോൾ കൊച്ചു മേരി വായന പൂർത്തിയാക്കിയിട്ടുണ്ടായിരുന്നില്ല . വായിക്കാത്ത ഭാഗം സ്വയം എഴുതാം എന്നായി .എഴുത്ത് തകൃതിയായപ്പോൾ വീട്ടുകാർ തന്നെ  പുസ്തകം വീണ്ടും എടുത്തുകൊടുത്തു.

വായനയിലൂടെ  മത സിദ്ധാന്തങ്ങളെ കുറിച്ച് പല സംശയങ്ങളും  ഉണ്ടായി മതപരമായ ബാഹ്യ ആചാരങ്ങൾ  അർത്ഥശൂന്യമാണെന്ന് അവർ മനസ്സിലാക്കി. ജോർജ് ഹെൻട്രി ലെവിസ് നെ വിവാഹം ചെയ്ത ശേഷമാണ് ജോർജ് എലിയട്ട് എന്ന തൂലികാനാമം സ്വീകരിച്ചത് (1857 ഫെബ്രുവരിയിൽ). സീസൺസ് ഓഫ് ക്ലറിക്കൽ  ലൈഫ് എന്ന പേരിൽ മൂന്നുകഥകളുടെ ഒരു സമാഹാരംഈ തൂലികാനാമത്തിൽ  പ്രസിദ്ധീകരിക്കപ്പെട്ടു.1859ൽ ആദ്യ നോവൽ- ആഡം ബീഡ് -പുറത്ത് വന്നു. പശുക്കളുടെ ഉച്ഛ്വാസവും 'വൈക്കോലിന്റെ ഗന്ധവും നിറഞ്ഞ നാടൻ കഥ' എന്നാണ് അതിനെ ഗ്രന്ഥകാരി വിശേഷിപ്പിച്ചത് 1860 പുറത്തുവന്ന the mill on the floss കഥാകാരിയുടെ ബാല്യ ജീവിതത്തിൻറെ ശരി പകർപ്പാണ് 1861 പുറത്തുവന്ന സൈലാസ് മാർനറാണ് ഏറ്റവും ചെറിയ നോവൽ.
1868ൽ സ്പാനിഷ് ജിപ്സി എന്ന നാടകം പ്രസിദ്ധീകരിച്ചു.

ജോർജ് ഹെൻട്രി ലെവിസു മൊത്തുള്ള ദാമ്പത്യം ഇരുപത്തഞ്ചോളം വർഷം നീണ്ടു.അദ്ദേഹം മരിച്ചപ്പോൾ മാസങ്ങളോളം മകൻ ചാൾസ് ലീ ലെവിസിനെയൊഴികെ ഒരാളെയും കാണാതെ ഏകാന്തമായി ജീവിച്ചു.1878നവംബർ30ന് ശേഷം അവരൊന്നും എഴുതിയില്ല.എന്നാൽ 1880 മെയ് 6ന് തന്നെക്കാൾ ഇരുപതുവയസു കുറവുള്ള
ജോൺ വാൾട്ടർ സ്കോട്ടിനെ വിവാഹം കഴിച്ചപ്പോൾ ലോകം ഞെട്ടി.
1880ഡിസംബർ22ന് ആ ജീവിതം അവസാനിച്ചു.

സൈലാസ് മാർനർ ഒരു നെയ്ത്തുകാരനാണ് ഒരു ഗ്രാമത്തിലെ കല്ലുവെട്ടു കുഴിയുടെ അടുത്താണ് അയാൾ ഏകാന്തമായി താമസിക്കുന്നത് . ജന്മ നാട്ടിൽ വച്ച്  അയാൾക്ക് സാറ എന്നൊരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. വിവാഹം നിശ്ചയിക്കപ്പെട്ടു. സ്നേഹിതൻ വില്യമിന്റെ ചതിയിൽപ്പെട്ട് മോഷണ കുറ്റത്തിന് പ്രതിയായി. സാറയെ പിന്നീട്  വില്യം വിവാഹം ചെയ്തു. ജന്മനാട്ടിൽ നിൽക്കാനാവാതെ എത്തിയ ഇടത്തും അയാൾ മോഷ്ടിക്കപ്പെട്ടു .15 വർഷത്തോളം  അയാൾ അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം അയാൾക്ക് നഷ്ടപ്പെട്ടു. പക്ഷേ ഒരു അനാഥപ്പെൺകുട്ടി അയാളിലേക്ക് വന്നുചേരുന്നു. അതയാളുടെ ജീവിതത്തെ  മാറ്റിമറിച്ചു പിന്നീടും ജീവിതം സംഭവബഹുലമായിരുന്നു

സാധാരണക്കാരുടെ ജീവിതത്തിലെ സന്തോഷവും ദുരന്തവും ചിത്രീകരിക്കുന്നതിൽ കാട്ടുന്ന കയ്യടക്കമാണ് ഈ നോവലിനെ ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിലെല്ലാം പ്രിയങ്കരമാക്കിത്തീർത്തത്- ഇപ്പോൾ ലോകത്തെമ്പാടും ഇതിൻറെ വിവർത്തനങ്ങൾ ഉണ്ടാവുന്നതും.

രതീഷ്കുമാർ
14/11/19
🌾🌾🌾🌾🌾🌾