08-11-19

ഇന്ന് ടിബറ്റൻ സംഗീതത്തെ അറിയാം... ആസ്വദിക്കാം🌹

സങ്കീർണ്ണമായ മതാനുബന്ധിയായ സംഗീതസംവിധാനങ്ങളിൽ കൂടി ഇക്കാര്യം ടിബറ്റർക്കും അറിവുള്ളതാണു. ചില ടിബറ്റൻ ബുദ്ധമതവിശ്വാസധാരകളിലെന്ന പോലെ പടിഞ്ഞാറിനും  അവരുടേതായ ആത്മീയതയുടെ സംഗീതമുണ്ട്. നൃത്തം വെച്ചവരെ സംബന്ധിച്ച് “ ആ നിമിഷത്തിന്റെ എല്ലാ തീക്ഷ്ണതയും സമ്മാനിക്കുവാൻ ശ്രമിക്കുന്ന” ഒന്ന് ആ റോക്ക് ആൻഡ് റോൾ സംഗീതത്തിലുണ്ടായിരിക്കാം എന്നതും  വജ്ര ഹാമ്മർ സൃഷ്ടിച്ച സംഗീതത്തിൽ അവർ അവരുടേതായ രീതിയിലുള്ള ഒരു “ബുദ്ധിസ്റ്റ് ആവിഷ്കാര” ത്തിന്റെ പരീക്ഷണങ്ങൾ കണ്ടെത്തുന്നുമുണ്ടായിരിക്കാം എന്ന കാര്യം സമാന ശീലങ്ങളെക്കുറിച്ച് അറിവുള്ള ടിബറ്റൻ ബുദ്ധമതക്കാർ മറന്നു പോകാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

     ഈ ‘വിവാദത്തെ’ക്കുറിച്ച് കൂടുതൽ  കാര്യങ്ങൾ  ശ്രദ്ധിക്കുന്നതിനു മുൻപ് ടിബറ്റൻ പ്രപഞ്ചത്തിൽ സംഗീതമെന്നാൽ എന്ത് എന്നത് നിരീക്ഷിക്കേണ്ടതുണ്ട്. ലോബ്സാങ് ലാലുങ്ഗ്പ പറയുന്നത്  കടമെടുത്താൽ “‘ഒരു സംരക്ഷണ കേന്ദ്ര’മെന്ന നിലയിൽ സമീപ സംസ്കാരങ്ങളുടെ ഒരു സാംസ്കാരിക ഭണ്ഡാരമായിരുന്നു ടിബെറ്റ്. അയൽക്കാരിൽ നിന്നും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കടമെടുത്ത് അവയെ സ്വന്തം ആത്മീയ പാരമ്പര്യവുമായി കോർത്തിണക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന നാട്.  സ്വന്തം സാഹചര്യങ്ങൾക്കും ശ്രേഷ്ഠതയ്ക്കും അനുസൃതമാം വിധം  അവയെ സ്വീകരിച്ചിരുന്ന നാട്…അത്തരത്തിൽ ബുദ്ധിസം എന്ന പുതിയ മതം  ജീവന്റെ ഒരു വഴി മാത്രമായിരുന്നില്ല, സംഗീതത്തിന്റെയും കലയുടെയും ശാസ്ത്രത്തിന്റെയും വഴി കൂടിയായിരുന്നു.”. ടിബറ്റൻ കലാരൂപങ്ങളിൽ നിന്ന് അതിന്റെ പവിത്രതയെയും

മതനിരപേക്ഷതയെയും അടർത്തി മാറ്റിക്കാണുന്നത് എത്ര ദുഷ്കരമായ സാധ്യതയാണു എന്ന് പരിശോധിക്കുന്നതിനും മുകളിൽ ഇത് മറ്റൊരു പ്രധാന കാര്യം കൂടി മുന്നോട്ട് വയ്ക്കുന്നു: സംസ്കാരത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ സ്ഥിരമായി നിൽക്കുന്ന ഒന്നല്ല. – അത് ഒരുപാട് നാടുകളിൽ നിന്നും ഒരുപാട് നാവുകളിൽ നിന്നും വരുന്നതാണു. സാംസ്കാരികശീലങ്ങളുടെ ‘സംരക്ഷണവും”“ദൃഢവത്കരണവും” അപകടകരമാം വിധം അടുത്തടുത്ത് നിൽക്കുന്ന കാര്യമാണെന്നും അതിൽ “ദൃഢവത്കരണം” നടക്കുന്നതോടെ  ശീലങ്ങളുടെയും നിഷ്ഠകളുടെയും  സ്വാഭാവികമായ തുടർച്ചയ്ക്ക്  അവശ്യം വേണ്ട  അവയുടെ ചലനാത്മകമായ ഭാഷാഭേദങ്ങൾ ഇല്ലാതാകുന്ന അപകടകരമായ സ്ഥിതിവിശേഷം സംജാതമാകുമെന്നത് പ്രവാസി സമൂഹത്തിൽ ഇന്ന് നടക്കുന്ന ഏറ്റവും വലിയ സംവാദങ്ങളിലൊന്നാണു.

പവിത്രതയുടെ മണ്ഡലത്തിൽ സംഗീതത്തിനു നിശ്ചയിച്ചിരിക്കുന്ന ‘പങ്കിനെ’ ക്കുറിച്ച്  ലാലുങ്പ പറയുന്നത്  ഇപ്രകാരമാണു: “ ആന്തരികമായ ഒരു പരിവർത്തനത്തിൽ നിന്ന് അതിലും ഉയർന്നതും ശുദ്ധവും സാങ്കേതികമായി “ജ്ഞാനോദയം” എന്നു പറയുന്ന ഒരവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പ്രക്രിയയിലാണു പവിത്രമായ സംഗീതത്തിനുള്ള പങ്ക്. സംഗീതമെന്നാൽ ഒരേ തുടക്കത്തിനു തന്നെ പല സമയത്തും പല അർത്ഥങ്ങളാണു. സത്യമെന്നത് പല വഴികളിലൂടെ സഞ്ചരിച്ച് കണ്ടെത്താവുന്ന ഒന്നാണു; ടിബറ്റൻ വിശ്വാസങ്ങളിലെ ഒരു തുടക്കക്കാരനു സംഗീതവും അത്തരത്തിലൊരു വീഥിയാണു. എന്നാൽ അത് ലക്ഷ്യത്തിലേക്കുള്ള വഴി എന്നതിനപ്പുറം ലക്ഷ്യം ആകുന്നില്ല.” വിവേകിയായ ഒരു സംന്യാസിയിൽ നിന്ന് വ്യത്യസ്തമായി തുടക്കക്കാരെ സംബന്ധിച്ച് സംഗീതം എങ്ങനെ പ്രായോഗികമായ ഒരു വിനിമയമാധ്യമാകുന്നു എന്നത് ഇതിൽ നിന്ന് വ്യക്തമാണു. പ്രാചീനമായ അനുഷ്ഠാനരീതികൾ അവലംബിക്കുന്ന മഠങ്ങൾ അവരുടെ ശിക്ഷണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്നില്ലെന്നും  എന്നാൽ ഥേരാവാദത്തിൽ നിന്നും മഹായാനത്തിൽ നിന്നും പലത് സ്വീകരിക്കുന്ന ടിബറ്റൻ ബുദ്ധമതത്തിൽ “മഹായാനചിന്ത പിന്തുടരുന്ന മഠങ്ങളിലും സംഗീതം ആവശ്യമായിരുന്ന പല അനുഷ്ഠാനങ്ങളുണ്ട്”. അദ്ദേഹം തുടരുന്നു, “വാസ്തവത്തിൽ അത്തരം മഠങ്ങൾക്ക് ഭിക്ഷുക്കൾ അടക്കം അംഗങ്ങളായുള്ള പരിശീലനം സിദ്ധിച്ച

സംഗീതസംഘവും  സീനിയർ, ജൂനിയർ അംഗങ്ങൾ ഉൾപ്പെടുന്ന  നൃത്തസംഘവും ഉണ്ടെന്ന് മാത്രമല്ല അതിലെ മുഖ്യ നർത്തകനായി വർത്തിക്കുക മഠാധിപതിയായിരിക്കുകയും ചെയ്യും. ഈ ഒരു ഭാഗം നമ്മുടെ ‘നൃത്തം ചെയ്യുന്ന ഭിക്ഷുക്കൾ’ എന്ന വിഷയത്തിൽ പ്രത്യേകം ഓർക്കേണ്ടതാണു. അങ്ങനെ വിശ്വാസത്തിന്റേതായ ആവിഷ്കാരത്തിന്റെ ഒരു താൽക്കാലിക മോചനവും രാഷ്ട്രീയവും അഭിപ്രായസ്വാതന്ത്ര്യവും നൽകുക വഴി ആത്യന്തികമായി എന്താണു ‘ടിബറ്റൻ’ എന്നത് അടയാളപ്പെടുത്താനുതകുന്ന വിധം എന്താണു, എന്തല്ല ബുദ്ധമതശീലങ്ങൾ എന്ന് ആധികാരികമായി പറയാനുള്ള അവകാശം ആർക്കാണുള്ളത് എന്നതിനെ ചോദ്യം  ചെയ്യാനുള്ള അവസരവും വന്നു ചേരുന്നു.
https://youtu.be/rmPmq-HlG5g
https://youtu.be/Ns3mzb8it5A
https://youtu.be/taufae-3cNo
https://youtu.be/TImlAdxAxqc

https://youtu.be/Mpxk6UNYCR0
https://youtu.be/tuEFa6GVLDM
https://youtu.be/GlaFNYsznQg

🙏🏻🙏🏻🙏🏻