13-10-19

വാരാന്ത്യാവലോകനം
🌼🦋🌼🦋🌼🦋🌼🦋🌼🦋
ഒക്ടോബർ7മുതൽ ഒക്ടോബർ 13വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം .
🌼🦋🌼🦋🌼🦋🌼🦋🌼🦋

അവതരണം
➖➖➖➖➖

പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)

അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ,)


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏

സാഹിത്യലോകത്ത്  ഏറെ ശ്രദ്ധിക്കപ്പെടേണ്ട നവീന രീതിയിലുള്ള മാഗസിൻ "കീരവാണി"നമ്മുടെ ഡിജിറ്റൽ പുലി പ്രവീൺ വർമ്മ മാഷ് തയ്യാറാക്കിയത് ഏവരും കണ്ടിരിക്കുമല്ലോ.ഇനിയും മുന്നേറട്ടെ എന്ന ആശംസയോടൊപ്പം നേരുന്നൂ ഹാർദ്ദമായ അഭിനന്ദനങ്ങളും👏👏💐💐💐
ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം



തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc
🌻🏵🌻🏵🌻🏵🌻🏵🌻🏵

ഒക്ടോബർ7 തിങ്കൾ
സർഗസംവേദനം
🌼🦋🌼🦋🌼🦋🌼🦋🌼🦋
അവതരണം_രതീഷ് മാഷ്(MSMHSS കല്ലിങ്ങൽപ്പറമ്പ്)
🌼🦋🌼🦋🌼🦋🌼🦋🌼🦋
 സർഗ്ഗ സംവേദനത്തിൽ തിരൂർ മലയാളം പ്രസിദ്ധീകരണമായ കീരവാണി ദ്വൈവാരികയുടെ ആദ്യ ലക്കം MT പതിപ്പിന്റെ PDF ആണ് ആദ്യം പങ്കുവെച്ചത്,,,
വെട്ടം ഗഫൂർ മാഷ്, സുദർശൻ മാഷ്, പ്രജിത ടീച്ചർ തുടങ്ങിയവർ കീരവാണി PDF  ആസ്വദിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തി,,

പിന്നീട് വി.ജെ ജെയിംസിന്റെ നിരീശ്വരൻ എന്ന നോവലാണ് പരിചയപ്പെടുത്തിയത്,, ഈശ്വര സങ്കൽപ്പത്തിന്റെ അശാസ്ത്രീയതയിൽ നിന്ന് തുടങ്ങുന്ന കഥാകാരൻ ഒടുവിൽ ഈശ്വരത്വത്തിന്റെ പതാകവാഹകനാവുന്ന കാഴ്ചയാണ് വായനക്കാർ കാണുന്നത്

തുടർന്ന് വൈകുണ്ഠ രാജുവിന്റെ ഉത്ഭവം (വിവ: എ.എംസ് ലക്ഷ്മണാചാർ) എന്ന നോവലാണ് പരിചയപ്പെടുത്തിയത്, ആക്ഷേപഹാസ്യ നോവലായ ഉത്ഭവം പാരായണ ക്ഷമവുമത്രേ,,,
പവിത്രൻ മാഷ്, സുദർശൻ മാഷ്, പ്രജിത ടീച്ചർ, ഗഫൂർ മാഷ് തുടങ്ങിയവർ സർഗ്ഗ സംവേദനത്തെ സജീവമാക്കി

🏵🌻🏵🌻🏵🌻🏵🌻🏵🌻
ഒക്ടോബർ8 ചൊവ്വ
ചിത്രസാഗരം
🌼🦋🌼🦋🌼🦋🌼🦋🌼🦋
അവതരണം_പ്രജിത
🌼🦋🌼🦋🌼🦋🌼🦋🌼🦋
 ഈയാഴ്ച ചിത്രസാഗരത്തിൽ പ്രജിത ടീച്ചർ റഷ്യയിൽ ജനിച്ച് ഇന്ത്യൻ മണ്ണിൽ അലിഞ്ഞു ചേർന്ന, എഴുത്തുകാരൻ, പുരാവസ്തു ഗവേഷകൻ ,തത്വ ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ  റഷ്യൻ ചിത്രകാരൻ നിക്കോളാസ് റോറിച്ചിനെയാണ് പരിചയപ്പെടുത്തിയത്,
അദ്ദേഹത്തിന്റെ ജീവചരിത്രം, പ്രശസ്ത ചിത്രങ്ങൾ, ചിത്രരചനാ സവിശേഷതകൾ, വീഡിയോ ലിങ്കുകൾ, റോറിച്ച് ഉടമ്പടി, ബാനർ ഓഫ് പീസ് സംഘടന തുടങ്ങി എല്ലാം ടീച്ചർ സമഗ്രമായി പങ്കുവെച്ചു,,
🌺പ്രമോദ് മാഷ്, ഗഫൂർ മാഷ്, രജനി ടീച്ചർ, സ്വപ്ന ടീച്ചർ, സീതാദേവി ടീച്ചർ, പവിത്രൻ മാഷ്, വിജു മാഷ്, സുദർശൻ മാഷ് തുടങ്ങിയവർ ആശംസകളും അഭിനന്ദനങ്ങളുമായെത്തിച്ചേർന്ന്, ചിത്ര സാഗരത്തെ ധന്യമാക്കി

🏵🌻🏵🌻🏵🌻🏵🌻🏵🌻
ഒക്ടോബർ 10ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🌼🦋🌼🦋🌼🦋🌼🦋🌼🦋
അവതരണം_പവിത്രൻ മാഷ്(വേങ്ങര വലിയോറ സ്കൂൾ)
🌼🦋🌼🦋🌼🦋🌼🦋🌼🦋

🌺ഗ്രൂപ്പിലെ ഭാഷാ പംക്തിയായ ആറു മലയാളിക്ക് നൂറു മലയാളത്തിൽ മലപ്പുറം മലയാളത്തിലെ ഉച്ചാരണ ഭേദങ്ങൾ മാതൃകാ വാക്യങ്ങളോടെ അവതരിപ്പിച്ചത് നന്നായി. നിഘണ്ടു പൂർത്തിയായെന്നു തോന്നുന്നു.. നിഘണ്ടു പരിചയപ്പെടുത്തലിലൂടെ മലപ്പുറം മലയാളത്തിന്റെ അർത്ഥ വൈവിധ്യങ്ങളിലേക്ക് ഊളിയിടാൻ സാധിച്ചിരുന്നു.പവിത്രൻ മാഷേ.,, ങ്ങടെ പംക്തി നന്നായിരിക്ക്ണ് ട്ടാ

🌺വാസുദേവൻ മാഷ്, വിജു മാഷ്, രതീഷ് മാഷ്, സീത, സുദർശനൻ മാഷ്, ഗഫൂർ  മാഷ്, രജനി ടീച്ചർ, പ്രജിത, രജനി ടീച്ചർ ആലത്തിയൂർ ,രജനി സുബോധ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖ പ്പെടുത്തി

🏵🌻🏵🌻🏵🌻🏵🌻🏵🌻

ഒക്ടോബർ11വ്യാഴം
ലോകസിനിമ
🌼🦋🌼🦋🌼🦋🌼🦋🌼🦋
അവതരണം_വിജുമാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🌼🦋🌼🦋🌼🦋🌼🦋🌼🦋
ലോകോത്തര സിനിമകളെ   തിരൂർ മലയാളം കൂട്ടായ്മയുടെ സിനിമാ പംക്തിയിലൂടെ പരിചയപ്പെടുത്തുന്ന ലോക സിനിമയിൽ താഴെ കൊടുത്ത സിനിമകളാണ് വിജു മാഷ് പരിചയപ്പെടുത്തിയത്.
🌺Fantastics Beatട: The Crimeട ഠf Grindelwald
🌺Fantastic Beats and where to find them
🌺El club
🌺Perfect strangers
🌺The bar

🌺സുദർശനൻ മാഷ്, ഗഫൂർ മാഷ്, പവിത്രൻ മാഷ്, രതീഷ് മാഷ് എന്നിവർ സിനിമ ആസ്വദിച്ച് അഭിപ്രായം രേഖപ്പെടുത്തി...

🏵🌻🏵🌻🏵🌻🏵🌻🏵🌻
ഒക്ടോബർ 12_ശനി
നവസാഹിതി
🌼🦋🌼🦋🌼🦋🌼🦋🌼🦋
അവതരണം_ഗഫൂർ മാഷ്(KHMHSS ആലത്തിയൂർ)
🌼🦋🌼🦋🌼🦋🌼🦋🌼🦋

🌺വയനാടൻ യാത്രയിലായിട്ടും കൃത്യ സമയത്തു തന്നെ നവ സാഹിതി ആരംഭിച്ചു. പതിവുപോലെ ഗംഭീരം എന്നു തന്നെ പറയാം നമ്മുടെ നവസാഹിതിയെ .ഈയാഴ്ച കവിതയ്ക്കായിരുന്നു മുൻ തൂക്കം.
നവസാഹിതീ വിഭവങ്ങൾ ഒറ്റ നോട്ടത്തിൽ

🌺ജാഗരൂകതയുടെ പുതിയ പാഠങ്ങളുടെ പരിശീലനത്തിലൂടെ ഇരയുടെയും വേട്ടക്കാരന്റെയും അനസ്യൂതം തുടരുന്ന ഗണിത കേളികൾ കാവ്യാത്മകമായി അനാവരണം ചെയ്യുന്നു സ്വപ്ന ടീച്ചർ തന്റെ ഇരപിടിയൻ എന്ന കവിതയിലൂടെ... ടീച്ചറുടെ ആലാപനവും👏
🌺ആർക്കും പിടികൊടുക്കാതെ... വൈവിധ്യമാർന്ന മുഖം മൂടികളാൽ ഒളിപ്പിച്ചു വെച്ച തന്നിലെ സ്വത്വത്തെ തിരയുകയാണ് രാജി ടീച്ചർ മുഖപടങ്ങൾ എന്ന കവിതയിൽ. ആലാപനവും👌
🌺രമണൻ മാഷ്ടെ  ലെഫ്റ്റ് റൈറ്റ് ഭീതിദമായ ഒരു കാഴ്ച പറയാതെ പറയുന്നു
🌺പ്രതികൂല സാഹചര്യങ്ങളിലും പിന്തിരിയാതെ ,മനസ് മടുക്കാതെ മുന്നേറാൻ ശ്രമിക്കുന്നവന്റെ കരുത്ത് തല്ലിപ്പഴുപ്പിച്ചവന് കിട്ടുമോ? ഷാജുവിന്റെ അതിജീവനം🤝
🌺റംല എഴുതിയ  തിരുമുറ്റം ബാല്യത്തിലേക്കും ചില്ല് സിനിമയിലെ "ഒരു വട്ടം കൂടിയെൻ" ഗാനത്തിലേക്കും മനസ്സെത്തിക്കുന്നു .
🌺റബീഹയുടെ ഓർമ്മകളിലൂടെ ഹൃദയത്തിന്റെ താക്കോൽ പരതി കാലം കളഞ്ഞ.. സ്വപ്നങ്ങൾ തൂങ്ങി മരിച്ച.. പ്രണയിനികളുടെ ഓർമ്മകളിലെത്തുന്നു.
🦋യൂനസ് വിനോദയുടെ രാജ്യദ്രോഹി സമകാലിക പ്രസക്തം🤝
🦋വീണ്ടുമൊരു ബാല്യകാല സ്മരണകളുണർത്തുന്ന കവിത... ജിജി കേളകം എഴുതിയ ബാല്യം .. താഹിറ ടീച്ചറുടെ ആലാപനവും മനോഹരം
🌺നരേന്ദ്രൻ മാഷ് എഴുതിയ കുറിപ്പ് അമ്മയെന്ന മഹാശക്തി യിലൂടെ സർവവ്യാപിയായ.. സർവം സഹയായ ... അടർത്തിക്കളയാനാവാത്ത നാഭീനാള ബന്ധമായ..അമ്മയെന്ന ശക്തിയുടെ വിവിധ രൂപങ്ങൾ അനാവരണം ചെയ്യുന്നു.
🌺ഇതാണ് ഞാൻ പംക്തി ഈയാഴ്ച ഉണ്ടായില്ലെങ്കിലും ജസീന ടീച്ചറുടെ നർമ്മ മധുരമായ പൊന്നുമ്മ👌👌

🌺ഇതിനു പുറമെ തിരൂർ ബോയ്സ് ഹൈസ്ക്കൂളിലെ ജിഷ ടീച്ചറുടെ കവിത ഗംഗാധരൻ മാഷ് കൂട്ടിച്ചേർത്തു.നല്ല കവിത🙏🙏
🌺വിഭവസമൃദ്ധമായ നവസാഹിതിയെ വിജു മാഷ്, ബിജു മാഷ് രമ ടീച്ചർ ,പവിത്രൻ മാഷ്, രാജി ടീച്ചർ ,രജനി ടീച്ചർ തുടങ്ങിയവർ ഇടപെടലുകളാൽ ധന്യമാക്കി
🏵🌻🏵🌻🏵🌻🏵🌻🏵🌻


ഇനി മിന്നും താരത്തിലേക്ക്..


നവീന ആശയങ്ങൾ മനസ്സിലുണ്ടാവുക...അത് പ്രാവർത്തികമാക്കുക...പ്രതിഭയുടെ അംശം ഉള്ളിലുണ്ടാവുകയും ലക്ഷ്യപ്രാപ്തിക്കായി ആത്മാർഥമായി അധ്വാനിക്കുകയും ചെയ്താൽ വിജയം സുനിശ്ചിതം 🤝ഈ ഗുണങ്ങൾ ചേർന്ന ഒരു മിടുക്കൻ_
ആദിൽ കൃഷ്ണ _ ദിനേശൻ മാഷ്ടെ മകൻ...നമ്മുടെ കൂട്ടായ്മയിലെ കണ്ണി തന്നെ...ക്രീപ്പി എന്ന ഹൊറർ ഷോർട്ട് ഫിലിം സംവിധാനം ചെയ്ത് പൊതുജനങ്ങളുടേയും മാധ്യമങ്ങളുടേയും ശ്രദ്ധ പിടിച്ചു പറ്റിയ ഈ മിടുക്കനാകട്ടെ നമ്മുടെ ഈയാഴ്ചയിലെ താരം(സിനിമാലിങ്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരുന്നു)
അഭിനന്ദനങ്ങൾ ആദിൽ🤝🤝💐💐