22-10-19

പ്രിയരേ, ഒഴിവാക്കാനാവാത്ത ചില ചുറ്റുപാടുകളിൽ പെട്ട് പത്ത് മണിക്കാണ് വീട്ടിലെ ത്തിയത്.ചിത്ര സാഗരം മുടക്കാൻ മനസ്സ് സമ്മതിക്കാത്തതിനാൽ ഈ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കിയ ചിത്രസാഗരം ഇതാ...
ചെറുവരകളിൽ ചരിത്രം സൃഷ്ടിക്കുന്നവയാണ് കാർട്ടൂണുകൾ..ഇന്ത്യയിലെ കാർട്ടൂണിസ്റ്റുകളിൽ ഏറെ പ്രശസ്തരായവർ അധികവും മലയാളികളാണെന്നതിൽ നമുക്ക് അഭിമാനിക്കാം...
ഇന്ന് ഒക്ടോബർ 22_അമ്പത്തിയേഴ് വർഷം കാർട്ടൂണിനായി ജീവിതം ഉഴിഞ്ഞു വെച്ച ഒരു കാർട്ടൂണിസ്റ്റിന്റെ ചരമദിനം...രാഷ്ട്രീയ കാർട്ടൂണുകളാൽ പ്രശസ്തനായ ആ കാർട്ടൂണിസ്റ്റ് ആരെന്നറിയേണ്ടേ...
കാർട്ടൂണിസ്റ്റ് കുട്ടി
ജീവിതരേഖ
🏵🏵🏵🏵🏵
1921 സെപ്തംബർ 4ന്  നാരായണ മേനോന്റേയും ലക്ഷ്മി അമ്മയുടെയും മകനായി പാലക്കാട് ജില്ലയിലാണ് പുതുക്കൊടി കൊട്ടുതൊടി ശങ്കരൻ കുട്ടി എന്ന കാർട്ടൂണിസ്റ്റ് കുട്ടി ജനിച്ചത്.കാർട്ടൂൺ രചനയിലായിരുന്നു കുട്ടിക്കാലം മുതലേ താത്പര്യം. നമ്മുടെ കഴിവുകളെ തിരിച്ചറിഞ്ഞ് കൈപിടിച്ചുയർത്താനൊരു ആളുണ്ടാക്കുക ഒരു അനുഗ്രഹമാണ്. കാർട്ടൂണിസ്റ്റ് കുട്ടിയുടെ ജീവിതത്തിലും ഇതുപോലെ ഒരാളുണ്ടായിരുന്നു - പ്രശസ്ത മലയാള സാഹിത്യകാരനും കുട്ടി പഠിക്കുന്ന കോളേജിലെ ഇംഗ്ലീഷ് അധ്യാപകനുമായിരുന്ന സഞ്ജയൻ....🙏 അദ്ദേഹത്തിന്റെ പ്രോത്സാഹനത്തിൽ കോളേജ് മാഗസിനു വേണ്ടി കാർട്ടൂണുകൾ വരച്ചു വരച്ച് കുട്ടി കാർട്ടൂൺ മേഖലയിൽ സജീവമായി.പഠനശേഷം കുട്ടിയെ സഞ്ജയൻ തന്നെ വിശ്വരൂപം മാഗസിനിൽ ചിത്രം വരയ്ക്കുന്ന ജോലി ഏൽപ്പിച്ചു.
കുട്ടി യുടെ അച്ഛന്റെ ബന്ധുവായ വി.പി.മേനോൻ കുട്ടി യുടെ കഴിവുകളെ മനസ്സിലാക്കുകയും കാർട്ടൂണിസ്റ്റ് ശങ്കറിന് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.1941 ജനുവരി 3ന് കുട്ടി ശങ്കറിന്റെ അടുക്കൽ എത്തിച്ചേർന്നു. ആ സമയം ശങ്കറിന്റെ ആരാധകനും നമ്മുടെ ആദ്യ പ്രധാനമന്ത്രിയുമായ നെഹ്റു പുതിയതായി തുടങ്ങിയ തന്റെ National Herald പത്രത്തിലേക്ക് ഒരു ചിത്രകാരനെ കാത്തിരിക്കുകയായിരുന്നു - ശങ്കർ കുട്ടിയെ 6 മാസം കൊണ്ട് കാർട്ടൂണിന്റെ വിവിധ വശങ്ങൾ പഠിപ്പിച്ചെടുക്കുകയും National Herald ലേക്ക് നിയമനത്തിന് നിർദ്ദേശിക്കുകയും ക്കുകയും ചെയ്തു.ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെയും ബ്രിട്ടീഷ് ഇന്ത്യയുടെ കരിനിയമങ്ങളുടേയും ഇടയിൽ പെട്ട് 1942ൽ നാഷണൽ ഹെറാൾഡ്പ്രസിദ്ധീകരണം നിർത്തി. ഡൽഹിയിൽ നിന്നും ചെന്നൈയിലേക്ക് കുട്ടി തത്ക്കാലത്തേക്ക് താമസം മാറ്റി. 1946ൽ വീണ്ടും ഡൽഹിയിലെ തട്ടകത്തിലേക്ക്. ....1948 മുതൽ
ശങ്കേഴ്സ് വീക്കിലി യിൽ.... 1951 വരെ ഇന്ത്യൻ ന്യൂ ക്രോണിക്കിളിൽ ... 1951 ൽ ആനന്ദബസാർ ഗ്രൂപ്പ് ഓഫ് കൊൽക്കത്തയിൽ... പിന്നീട് Aanand Bazar, Hindusthan Standard ,Des... തുടങ്ങിയവയിൽ 1961-62 വരെ ഹിന്ദുസ്ഥാൻ ടൈംസിലും 1962-69 വരെ ഇന്ത്യൻ എക്സ്പ്രസ്സിലും വരച്ചു.1987 - 1997 വരെ ബംഗാളി പത്രമായ Aaj Kaal ൽ ആയിരുന്നു -
ഏറ്റവും രസകരം എന്തെന്നു വെച്ചാൽ കുട്ടിക്ക് ബംഗാളി അറിയില്ല എന്നതായിരുന്നു.😊എന്നിട്ടും അദ്ദേഹത്തിന്റെ ഭൂരിഭാഗം രചനകളും വന്നത് ബംഗാളി പ്രസിദ്ധീകരണങ്ങളിലാണെന്നുള്ളതൊരു വൈരുദ്ധ്യം അല്ലേ...?ഈയൊരു വൈരുദ്ധ്യാത്മകത വ്യക്തമാക്കുന്നത് അദ്ദേഹത്തിന്റെ ഭാഷാതീതമായ കലാസപര്യയാണ്. ഏതാനും വരകളിലൂടെ ഭാഷാതീതമായി ജനമനസ്സുകളിൽ പകർന്നു നൽകിയ ആശയസാഗരം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. തന്റെ മാതൃഭാഷയായ മലയാളത്തെ അദ്ദേഹം അപ്പോഴും നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു.
1997 മുതൽ അദ്ദേഹം വിസ്കോൻസിനിൽ സ്ഥിരതാമസമാക്കി.2005 ൽ കുട്ടി മരിച്ചതായി ഒരു അഭ്യൂഹം പരന്നിരുന്നു. ഈ മരണ വാർത്തയെ Aaj Kaal ലെ തന്റെ പഴയ സഹപ്രവർത്തകർ പ്രതിരോധിച്ചത് എങ്ങനെയെന്നറിയുമോ ? കുട്ടിയുടെ പുതിയ കാർട്ടൂൺ തങ്ങളുടെ മാസികയിൽ ഉൾപ്പെടുത്തിയിട്ട്. കുട്ടിയെ അതിരറ്റു സ്നേഹിക്കുന്ന ആരാധകർ ആവേശത്തോടെ ഈ പുതുവരവിനെ സ്വീകരിച്ചു അവരുടെ നിർബന്ധപ്രകാരം പിന്നെയും കുറച്ചു കാലം കൂടി ചിത്രരചനയിൽ തുടർന്നു. കാഴ്ച മങ്ങിയതിനെ തുടർന്ന് വര  പതിയെ നിർത്തി. ആത്മകഥ Years of Leaughter: Remini Sences Of A Cartoonist 2009 ൽ പുറത്തിറങ്ങി. 20ll ഒക്ടോബർ 22 ന് അന്തരിച്ചു
ഇന്ന് ചിത്രസാഗരത്തിൽ കാർട്ടൂണിസ്റ്റ് കുട്ടിയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെയ്ക്കാൻ ഞാൻ സമീപിച്ചത് രാധാകൃഷ്ണൻ സാറിനെയാണ്...ജോലിത്തിരക്കിനിടയിൽ ഓഡിയോ തരാൻ നേരമില്ലാത്തതിനാൽ അദ്ദേഹം തയ്യാറാക്കിയ കുറിപ്പ് അയച്ചു തന്നു..അത് ഇതാ👇👇
കുട്ടി....മലയാളി കാർട്ടൂണിസ്​റ്റുകളിൽ മറ്റൊരു പ്രമുഖൻ
ഇന്ത്യയിലെ കാർട്ടൂണിസ്​റ്റുകളിൽ പ്രമുഖരായ പലരും മലയാളികളാണ്​. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തദ്ദേശിയ
ഇംഗ്ലീഷ്​ മാസികയായ ശ​ങ്കേഴ്​സ്​ വീക്കിലിയുടെ എഡിറ്ററായിരുന്ന ശങ്കറാണ്​ ഇതിൽ പ്രമുഖൻ. അബു എബ്രഹാം,
ഒ.വി.വിജയൻ, രവിശങ്കർ, ഉണ്ണി തുടങ്ങിയ മലയാളി കാർട്ടൂണിസ്​റ്റുകളിൽ മറ്റൊരു പ്രമുഖനാണ്​  കാർട്ടൂണിസ്റ്റ് കുട്ടി
എന്ന പേരിൽ അറിയപ്പെട്ട പി.കെ.എസ്. കുട്ടി എന്ന പുതുക്കൊടി കൊട്ടുതൊടി ശങ്കരൻകുട്ടി. 
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് നാരായണ മേനോ​െൻറയും ലക്ഷ്മി അമ്മയുടെയും മകനായി 1921 സെപ്തംബർ
നാലിന് ജനിച്ച ഇദ്ദേഹം 2011 ഒക്ടോബർ 22 നാണ്​ അന്തരിച്ചത്​.
ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ്, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് എന്നിവിടെങ്ങളിലായി വിദ്യാഭ്യാസം
നേടിയ ഇദ്ദേഹത്തിന്​ ഹൈസ്കൂൾ കാലം മുതൽ തന്നെ കാർട്ടൂൺ രചനയിൽ താത്പര്യമുണ്ടായിരുന്നു.
മലബാർ ക്രിസ്ത്യൻ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരിലൊരാളായിരുന്ന പ്രശസ്ത മലയാള സാഹിത്യകാരൻ
സഞ്ജയന്റെ പ്രോത്സാഹനപ്രകാരം കോളേജ് മാഗസിനു വേണ്ടി കാർട്ടൂണുകൾ വരച്ചു തുടങ്ങിയതോടെ ഈ രംഗത്ത്
കൂടുതൽ സജീവമായി. പഠനം പൂർത്തിയായ ശേഷം വീട്ടിലിരുന്ന കുട്ടിയെ സഞ്ജയൻ പിന്നീട്​ കത്തയച്ചു വരുത്തി
‘വിശ്വരൂപം’ എന്ന ത​െൻറ വാരികയിൽ ചിത്രങ്ങൾ വരയ്ക്കുവാനായി നിയോഗിച്ചു.
പിന്നീട് ഡെൽഹിയിലെത്തിയ കുട്ടി കാർട്ടൂണിസ്റ്റ് ശങ്കറുമായി ബന്ധം സ്ഥാപിച്ചു. കുട്ടി ശങ്കറിനെ ഗുരുവായി
സ്വീകരിക്കുകയും അദ്ദേഹത്തിൽ നിന്ന് കാർട്ടൂൺ-ചിത്രകലാ രംഗത്ത് കൂടുതൽ പ്രായോഗികപരിശീലനം നേടുകയും
ചെയ്തു.
ശങ്കറി​െൻറ കീഴിൽ ആറ് മാസത്തെ പരിശീലനത്തിനുശേഷം 1941 ജനവരി 2-ന് ജവഹർലാൽ നെഹ്രു തുടക്കമിട്ട
ലക്നോയിൽ നിന്നു പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന നാഷണൽ ഹെറാൾഡ് എന്ന ഇംഗ്ലീഷ് ദിനപത്രത്തിൽ
കാർട്ടൂണിസ്റ്റായി. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നാഷണൽ ഹെറാൾഡ് അടച്ചു പൂട്ടപ്പെട്ടതിനെ തുടർന്ന് 1943 മുതൽ 1945
വരെ മദ്രാസിൽ നിന്നുള്ള ‘മദ്രാസ് വാർ റിവ്യൂ’ എന്ന പ്രസിദ്ധീകരണത്തിലും 1945 മുതൽ 1946 വരെ ബോംബെയിൽ
നിന്നുള്ള ‘ഫ്രീ പ്രസ് ജേർണൽ’ എന്ന പത്രത്തിലും പ്രവർത്തിച്ചു. 1946-ൽ ഡെൽഹിയിൽ മടങ്ങി എത്തിയ അദ്ദേഹം 1951
വരെ നാഷണൽ കോൾ, അമർഭാരത്, ഇന്ത്യൻ ന്യൂസ് ക്രോണിക്കിൾ തുടങ്ങിയ വിവിധ പ്രസിദ്ധീകരണങ്ങളിൽ
പ്രവർത്തിച്ചു. 1948-ൽ ആരംഭമിട്ട ശങ്കേഴ്സ് വീക്കിലിയിലും കുട്ടിയുടെ കാർട്ടൂണുകൾ വന്നിരുന്നു. 1951-ൽ
കൊൽക്കത്തയിലെ ആനന്ദബസാർ ഗ്രൂപ്പിൽ ചേർന്ന കുട്ടി 35 വർഷം ആനന്ദബസാർ പത്രിക ഉൾപ്പെടെയുള്ള അവരുടെ
വിവിധ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. തുടർന്ന് ആജ്‌കൽ ഗ്രൂപ്പിൽ അംഗമായി. 1997-ൽ അദ്ദേഹം സജീവ
കാർട്ടൂൺ രചനയ്​ക്​ വിരാമമിട്ട് അമേരിക്കയിലേക്ക് പോയി.
വായിക്കാനറിയാത്തവർക്കുപോലും ആസ്വദിക്കാൻ കഴിയുന്നതാവണം കാർട്ടൂൺ എന്ന് കുട്ടി വിശ്വസിച്ചിരുന്നു.
അതിനാൽ അദ്ദേഹം ത​െൻറ രചനകളിൽ കഴിയുന്നടത്തോളം കമൻറ്​സ് കുറക്കുവാനും ചിത്രീകരണം ശക്തമാക്കുവാനും
ശ്രദ്ധിച്ചിട്ടുണ്ട്. 1947 ഓഗസ്റ്റ് 14-ന് രാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയോടനുബന്ധമായി പാർലമെൻറ്​ സെൻട്രൽ
ഹാളിലെ നെഹ്രുവി​െൻറയും ഡോ:രാധാകൃഷ്​ണ​െൻറയും പ്രസംഗങ്ങൾക്ക് സാക്ഷ്യം വഹിച്ച കുട്ടിയുടെ തൂലികയിൽ
നിന്നും സ്വാതന്ത്യത്തിനു മുൻപും പിൻപും നടന്ന നിർണായക രാഷ്ട്രീയ മാറ്റങ്ങളെല്ലാം കാർട്ടൂണുകളായി പുറത്തു
വന്നിട്ടുണ്ട്. അവയൊക്കെ ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിട്ടുണ്ട്. 1987-ലെ ഹരിയാനാ തെരഞ്ഞെടുപ്പിലുണ്ടായ
പരാജയത്തെത്തുടർന്നുള്ള കോൺഗ്രസ്സിന്റെ അവസ്ഥയെ മൈക്കലാഞ്ജലോയുടെ വിശ്വപ്രസിദ്ധമായ പിയേത്താ
ശില്പത്തിന് അനുരൂപമായി ചിത്രീകരിച്ചത് അതിലൊന്നാണ്.
ഈ കുറിപ്പും അനുബന്ധ വിവരങ്ങളും തന്ന് സഹായിച്ച വ്യക്തി👇👇👇👇👇
രാധാകൃഷ്ണൻ തിരൂർ
സീനിയർ സബ്ബ് എഡിറ്റർ
മാധ്യമം
http://cartoonexhibition.blogspot.com/2011/07/blog-post_31.html?m=1
കുട്ടി യുടെ കാർട്ടൂണുകളുടെ ഓൺലൈൻ പ്രദർശന ലിങ്ക്
2009ൽ ആത്മകഥ പ്രസിദ്ധീകരിച്ചപ്പോൾ വന്ന പത്രവാർത്ത
ഇതിൽ നിന്നുമുള്ള ഏതാനും ചിത്രങ്ങൾ👇👇






https://youtu.be/Ocz86ca2jdk

ആത്മകഥയുടെ കവർപേജ്
🏵 അറിയാമോ🏵

കാർട്ടോൺ എന്ന പദത്തിൽനിന്നാണ് കാർട്ടൂൺ എന്ന വാക്കുണ്ടായത്. കടലാസ് എന്നാണ് ഈ ഇറ്റാലിയൻ വാക്കിനർഥം.
 🙏🙏🙏🙏🙏🙏🙏🙏🙏🙏