25-11-19

സാപ്പിയൻസ് തുടരുന്നു
5(1)
🐗🦍🐫🐴🦓🦀🐒🌍
ഏഴ്
ഓർമ്മകളുടെ അതിഭാരം.


        ജീവിവർഗം അറിവുകൾ ജീനുകളിലാണ് സൂക്ഷിക്കുക. തേനീച്ചകളിൽ തൊഴിൽ/ കൂലി തർക്കമില്ലാത്തതിനു കാരണം അതാണ്. സാപിയൻ താനുണ്ടാക്കിയ നിയമങ്ങൾ,സാമുഹ്യബന്ധങ്ങൾ,നികുതിക്കണക്കീകൾ,തുടങ്ങി ധാരാളം ഓർക്കേണ്ടി വന്നു.അതിനുള്ള കഴിവ് തലച്ചോറിനില്ല.അത് മറികടക്കാൻ സുമേറിയക്കാർ കണ്ടെത്തിയ മാർഗമാണ് എഴുത്ത്.
        6നെയും 10നെയും അധാരമാക്കിയ സംഖ്യാ ക്രമങ്ങളുടെ സംയോജനമായിരുന്നു അവരുടേത്.സമയവുംഡിഗ്രിയുംകുറിക്കാൻ ആറ് ആധാരമാക്കിയ അവരുടെ സംഖ്യാക്രമം നാമിപ്പോഴും ഉപയോഗിക്കുന്നു.
     ഇൻകാ സാമ്രാജ്യകാലത്ത് ,നിറമുള്ള ചരടുകളിൽ കെട്ടുകളിട്ട് കണക്കുകൾ സുക്ഷിക്കുന്ന രീതിയാണ് ക്വിപു.(ആൻഡീസിൽനിന്നുള്ള പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്വിപുവിന്റെ ചിത്രം ചേത്തിട്ടുണ്ട്. )ദക്ഷിണ അമേരിക്കയെ സ്പെയിൻ കീഴടക്കിയതോടെ ഈ ഭാഷ പിൻവലിക്കപ്പെട്ടു.

     സൂക്ഷിച്ചുവയ്ക്കുന്ന കളിമൺരേഖകൾ വർഗ്ഗീകരിച്ച് സൂക്ഷിക്കാനുള്ള കഴിവുള്ള ഭാഷകൾ ക്രമേണ കണക്കിനുപുറത്തേക്ക് വളർന്നു.
    കുഷിം എഴുതിയ ലിഖിത കളിമൺഫലകമാണ് ഏറ്റവും പഴക്കം ഉള്ളത്."29086 അളവ് ബാർലി37മാസം കുഷിം".വായിക്കാനാവാത്ത രണ്ടുവാക്കുമതിലുണ്ട്.
  മെസപ്പെട്ടോമിയയിലെ പാഠശാലാവിദ്യാത്ഥിയുടെ 4000വർഷം പഴക്കമുള്ള അനുഭവക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.ഇന്ത്യയിൽ രൂപീകരിച്ച സംഖ്യാ ലിപി അറബികളിലൂടെ പടിഞ്ഞാറെത്തി.ഓർമ്മക്കുതാങ്ങാനാവാത്തകണക്കുകൾ സൂക്ഷിക്കാൻ 5000വർഷം മുൻപ് യൂഫ്രട്ടീസ് താഴ്വരയിൽ സുമേറിയൻ ബുദ്ധിജീവികൾ കളിമൺ ടാബ് ലറ്റിൽ എഴുതാനുണ്ടാക്കിയ ഭാഷ സിലിക്കൺവാലിയൻ ടാബ്‌ലറ്റിന്റെ വിജയത്തോടെ ലോകത്തെ അറിയാത്തവരുടെ ഭാഷയായിരിക്കുന്നു.

കുറിപ്പെഴുത്ത്
രതീഷ്കുമാർ
25-10-19

🌾🌾🌾🌾🌾🌾🌾🌾