04-09-19

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
ആറു മലയാളിക്ക് നൂറു മലയാളം
എന്ന പ്രതിവാര പംക്തി
ഏതാനും സമയത്തിനുള്ളിൽ
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
🐌🐌🐌🐌🐌🐌🐌🐌🐌🐌🐌🐌🐌🐌
മലയാളം സർവ്വകലാശാല
പ്രസിദ്ധീകരിച്ച
ഭാഷാപഠനം:മലപ്പുറം
എന്ന കൃതിയെ ആധാരമാക്കി
തയ്യാറാക്കിയ കുറിപ്പുകളുടെ
പതിനേഴാം ഭാഗമാണ്
ഈ ലക്കം.
🐌🐌🐌🐌🐌🐌🐌🐌🐌🐌🐌🐌🐌🐌
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
ഇന്നത്തെ
ആറു മലയാളിക്ക് നൂറു മലയാളം
പംക്തിയിൽ
മലപ്പുറം ജില്ലയിലെ ഭാഷാപ്രവണതകൾ
കൂടാതെ
മലപ്പുറം മലയാള നിഘണ്ടു(പത്താം ഭാഗം)
ഉൾപ്പെടുത്തിയിട്ടുണ്ട്.
വായിക്കുക
അഭിപ്രായങ്ങൾ അറിയിക്കുക
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀‍‍‍
മലപ്പുറം മലയാളത്തിലെ ഉച്ചാരണ ഭേദങ്ങൾ
ഒരു ഭാഷാഭേദത്തിലെ ഉച്ചാരണ രീതികൾ വ്യത്യസ്ത ഘടകങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കാവുന്നതാണ്. സാമൂഹ്യവും സാംസ്കാരികവുമായ പ്രേരണകൾ മുതൽ ഉഭയഭാഷാവക്താക്കളുടെ ഇടപാടിൽ വരെ ഉച്ചാരണ രീതിയെ സ്വാധീനിക്കാം. എന്നാൽ സ്വാഭാവികമായും ഉച്ചാരണ ലാഘവമാണ് ഇവയിൽ സാമൂഹികമായി പ്രാധാന്യമർഹിക്കുന്നത്.

1. ത~യ
പദമധ്യത്തിൽ താലവ്യമായ ഇ എന്ന സ്വരം പരമായി വരുമ്പോൾ ത കാരം യ കാരമായി പരിണമിക്കുന്നതിന് ധാരാളം ഉദാഹരണങ്ങൾ മലപ്പുറം ഭാഷാഭേദത്തിൽ കണ്ടു വരുന്നു.
ഉദാ:  അതിലെ ~ അയിലെ
          ഇതിലെ ~ ഇയിലെ
          ചങ്ങാതി ~ ചങ്ങായി
ത യുടെ യ കാര പരിണാമം സാർവ്വത്രികമായല്ലെങ്കിൽ പോലും മാനകമലയാളത്തിൽ അപൂർവ്വമായി ഉണ്ട് എന്നതിന് ചില തെളിവുകൾ കണ്ടെത്താവുന്നതാണ്.
ഉദാഹരണത്തിന് പയ്യെ എന്ന പദം  പതിയെ യിൽ നിന്ന് രൂപം കൊണ്ടതാണെന്ന് മനസ്സിലാക്കാം. ഈ രൂപപരിണാമം സംഭവിച്ചത് പതിയെ യിൽ നിന്ന് പയിയെ എന്ന രൂപം പരക്കുകയും ക്രമേണ  പയ്യെ ആയി മാറുകയും ചെയ്തു എന്നാണ്.
ഏത് വ്യഞ്ജനത്തിനും ഇത്തരം ലോപങ്ങൾ സംഭവിക്കാം.
ഉദാ:  വൈകിയിട്ട് ~ വയ്യിട്ട്
വൈകുന്നേരം~ വയ്നേരം
തിരികെ ~ തിര്യെ
2: ഴ ~ യ
പദമധ്യത്തിലും പദാന്ത്യത്തിലുമുള്ള ഴ കാരം
യ കാരമായി ഉച്ചരിക്കുന്നു എന്ന സവിശേഷത പല പൂ൪വ്വ പഠനങ്ങളിലും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ത യ മാറ്റത്തിൽ തകാരം പ്രത്യക്ഷപ്പെടുന്ന സാഹചര്യമാണ് മാറ്റമുണ്ടാക്കുന്നത്. എന്നാൽ ഴ യ മാറ്റത്തിൽ ഇത്തരം നിയന്ത്രണമില്ല. മലപ്പുറം ഭാഷാഭേദത്തിൽ ഏറ്റവും പ്രകടമായ സവിശേഷതകളിലൊന്നായി ഴ ~ യ മാറ്റം ഇപ്പോഴും നിലനിൽക്കുന്നു എന്നു പറയാം.
ഉദാ:
വഴി ~ വയി
മഴ  ~ മയ
തഴമ്പ് ~ തയമ്പ്.
മലപ്പുറം മലയാള നിഘണ്ടു (പത്താം ഭാഗം)
പാകം    - ആദായം, യോജിപ്പ്
പാക്കട്ട്   - പൊതി
പാങ്ങ്     - കഴിവ്
പാതിര    - അർദ്ധരാത്രി
പാത്ത് വെക്കുക - സൂക്ഷിക്കുക
പാത്ത്ആ /പാത്തുക  - മൂത്രം ഒഴിക്കുക
പാത്ത് നോക്കുആ - ഒളിഞ്ഞു നോക്കുക, സൂക്ഷിച്ചു നോക്കുക
പാദകം/ പാദുകം  - അസ്ഥിവാരം
പാദ്സാരം, പാട്സാരം - പാദസരം
പാട്ട       - മഗ്ഗ്
പാട്ട്കെട്ടിക്കൂട്ട്ആ - പാട്ടുണ്ടാക്കുക
പാട്ട്കോ൪ക്ക്ആ - പാട്ടുണ്ടാക്കുക
പാന്തം/ പാന്തകം - പനയുടെയോ/ഓലമടലിന്റെയോ നാര്
പാമ്പ് കൊത്തുക - പാമ്പ് കടിക്കുക
പായി      - പായ
പായിപ്പിക്ക്ആ - ഓടിക്കുക
പായ്ആ     - ഓടുക
പാരുക   - ഒഴിക്കുക
പാൽസരം  - കൊലുസ്
പാളിനോക്ക്ആ - എത്തി നോക്കുക
പാളീസായി  - അമ്പേ പരാജയപ്പെട്ടു
പാളേങ്കയറ്   - വെള്ളം കോരാൻ ഉപയോഗിക്കുന്ന കയറ്
പാളുക  - ആളുക/ തീയാളുക
പാവാച്ചി   - ബൊമ്മ
പാ൪ക്കുക - താമസിക്കുക
പാറലരി    - പൊടിയരി
പാറുക   - ചാറുക
പാറ്റൽ  - ചാറൽ (മഴ)
പാറ്റുക  - ചേറുക
പിച്ചാത്തി  - പിശ്ശാം കത്തി/ ചെറു കത്തി
പിഞ്ഞാണം - പൊട്ടുന്ന പാത്രം
പിടിച്ചൂട്ടി കുത്തിരിക്ക്യ - കൂനിക്കൂടിയിരിക്കുക
പിത്തന - കുഴപ്പം
പിത്തനയും പസാദും ഉണ്ടാക്കുക - കുഴപ്പം സൃഷ്ടിക്കുക
പിന്നീം    - വീണ്ടും, പിന്നെയും
പിപ്പിളി  - പീപ്പി
പിരാന്ത്  - ഭ്രാന്ത്
പിരിശം  - സ്നേഹം, പ്രിയം
പിലാവ് - പ്ലാവ്
പീയുക - പിഴിയുക
പീള     - കൺപാട
പുഗ്ഗ്  - പൂവ്
പുട്യാട്   - അറിവ്
പുട്ടും പാനി  - പുട്ട് കുറ്റി വെക്കുന്ന പാത്രം
പുത്യേത്   - പുതിയ
പുന്നാര   - പ്രിയപ്പെട്ട
പുന്നാരിക്ക്ആ - താലോലിക്കുക
പുന്നാരം - കിന്നാരം
പുണ്ണ്      - വായ്പ്പുണ്ണ്, മുറിവ്
പുയാപ്ള്യ/ പുത്യാപ്ല - വരൻ
പുയ്ത്ത/പുയുത്ത  - കേടു വന്ന, പുഴുത്ത
പുര ഇണ്ടാക്ക്ആ  - വീട് നിർമ്മിക്കുക
പുര കേറ്റ്ആ   - വീട് നിർമിക്കുക
പുര്യം/പിരികം - പുരികം
പുല്ല്ായി   - പുൽപ്പായ
പുല്ല് അരിയുക  - പുല്ല് ചെത്തുക
പുളിങ്ങ  - പുളി
പുളു   - വീരവാദം
പുള്ളതിണ്ട് - ചെറുതിണ്ട്
പുഴ്നാംകുത്ത്  - കുഴിനഖം
പൂച്ചക്കായ  - ചെറിയ വെളുത്ത കായയുണ്ടാകുന്ന കുറ്റിച്ചെടി.
പൂതി  - ആഗ്രഹം
പൂത്താംകീരി - കരിയിലക്കുരുവി
പൂട്ടുക  - അടയ്ക്കുക
പൂയാര - മണ്ണിര
പൂരാതി - പരദൂഷണം
പൂരം വറുത്തത് - അരി, മഞ്ഞൾ, എള്ള്, തേങ്ങ, ശ൪ക്കര മുതലായവ ചേ൪ത്ത് വറുത്ത് പൊടിച്ചുണ്ടാക്കുന്ന പലഹാരം.
പൂല്ള്ള  - ഈർപ്പമുള്ള
പൂൽല്,പൂല് - ഈർപ്പം
പൂവാട - ആവിയിൽ വേവിച്ചെടുക്കുന്ന ഒരിനം അട
പൂള  - കപ്പ
പൂളുക  - തേങ്ങ പൂളുക
പൂഴി   -മണൽ
പെങ്കുപ്പായം - മാപ്പിള സ്ത്രീകൾ ധരിച്ചിരുന്ന ഇറക്കമുള്ള കുപ്പായം
പെണ്ണാലോചന/ പെണ്ണ് നോക്കൽ  - വിവാഹാലോചന
പെയ്ന്റടിക്ക്ആ - ചായം തേക്കുക
പെരടി/പിരടി - കഴുത്തിന്റെ പിൻഭാഗം, പിടലി
പെരുഞ്ചീരകം  - വലിയ ജീരകം
പെരുമാറുക - ഉപയോഗിക്കുക
പെരുന്നാത്തി - അലക്കുകാരി
പെര്ത്ത്  - ഒരുപാട്
പെ൪മാണി  - പ്രമാണി
പെ൪ത്യേകം - പ്രത്യേകം
പെറുക  - പ്രസവിക്കുക
പെറ്റ് കെടക്ക്ആ  - ഒരു സ്ഥലത്ത് ആവശ്യത്തിൽ കൂടുതൽ സമയം ചെലവഴിക്കുക, പ്രസവിച്ചു കിടക്കുക
പേട്  - കാമ്പില്ലാത്ത തേങ്ങ
പേറ്ആ   - ചുമക്കുക
പൊക/ പൊഹ - പുക
പൊകല - പുകയില
പൊക്കുക - പുകഴ്ത്തുക
പൊക്കിള്  - പൊക്കിൾ
പൊടി/ ഡ്ഢി - കുറച്ച്
പൊട്വെണ്ണി - ഉപ്പുത്തി, ഉപ്പില, വട്ടയില, പൊടുവണ്ണി
പൊട്ടിച്ച്ആ - പൊട്ടിക്കുക
പൊട്ടുക - കളിയിൽ തോൽക്കുക,ക്ലാസിൽ തോൽക്കുക
പൊതയിട്ക - ചപ്പുചവറുകൊണ്ട്/ഇലകൾ കൊണ്ട് മൂടുക
പൊതക്കേങ്ങ്/നനക്കേങ്ങ് - നടുതലക്കിഴങ്ങ്
പൊന്നാര  - പ്രിയപ്പെട്ട
പൊന്ത  - കുറ്റിക്കാട്
പൊന്ത്ക - ഉയരുക
പൊന്തം വിടുക - അതിരു കവിഞ്ഞ് ആഹ്ലാദിക്കുക (തുള്ളിച്ചാടുക), അഹങ്കരിച്ച് നടക്കുക
പൊര - വീട്
പൊരിക്കുക - വറുക്കുക
പൊരുത്തപ്പെടുക - മാപ്പു നൽകുക
പൊരുത്തം  - ഇഷ്ടം
പൊരുത്തം നോക്കൽ - ജാതകം നോക്കൽ
പൊരുത്തം ഇല്ലാത്ത - ഇഷ്ടമില്ലാത്ത കാര്യം
പൊൽച്ച  - പുല൪ച്ച
പൊളി   - വീഴ്ചയെത്തുട൪ന്ന് തൊലിപ്പുറത്തുണ്ടാകുന്ന വിള്ളൽ
പൊളിക്കുക - പൊതിക്കുക (തേങ്ങ)
പൊള്ള്  - അസത്യം, കള്ളം, നുണ
പൊഴക്കൽ  - പുഴയോരത്ത്
പൊഴി   - ചുഴി
പൊറാടി  - കാൽപ്പാദത്തിന്റെ മുകൾ ഭാഗം
പൊറുപ്പ്  - താമസം
പൊറം   - പുറം
പോക്ആ - പോവുക
പോക്കൊയല് - ചിമ്മിനി, പുകക്കുഴൽ
പോരാത്തരം - കാര്യക്ഷമതയില്ലായ്മ/
കഴിവില്ലായ്മ
പോരായ്ക - കുറവ്, ബലഹീനത
പോരാത്തോൻ  - കഴിവില്ലാത്തോൻ
പോരിശ - മഹത്വം
പോറ്റ്ണത് - വളർത്തു മൃഗം
പ്രാക് ക   - കുറ്റപ്പെടുത്തുക
പൌതി  - പകുതി
പൌപാതിയാക്കുക - പകുതിയാക്കുക
പാസാക്ക് - ആർഭാടം
പൈക്കുക - വിശക്കുക
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.
പുസ്തകം തയ്യാറാക്കിയ
ഗവേഷകരോടുള്ള
 കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏