01-09-19

✴✴✴✴✴✴✴✴✴✴
വാരാന്ത്യാവലോകനം
🌸🌺🌸🌺🌸🌺🌸🌺🌸🌺
ആഗസ്റ്റ് 26മുതൽ സെപ്റ്റംബർ 1 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌸🌺🌸🌺🌸🌺🌸🌺🌸🌺
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസം_ തിങ്കൾ,ബുധൻ)
ശിവശങ്കരൻ മാഷ്
(GHSSപുതുപ്പറമ്പ്)
(അവലോകന ദിവസം_വെള്ളി)
🌸🌺🌸🌺🌸🌺🌸🌺🌸🌺


പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏

ഗുരുനന്മ പുരസ്‌കാരം ലഭിച്ച ജസീന ടീച്ചർക്ക് തിരൂർ മലയാളം കൂട്ടായ്മയുടെ ഹാർദ്ദമായ അഭിനന്ദനങ്ങൾ..💐💐💐

ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌼🌹🌼🌹🌼🌹🌼🌹🌼🌹
ആഗസ്റ്റ് 26_തിങ്കൾ
സർഗസംവേദനം
🌸🌺🌸🌺🌸🌺🌸🌺🌸🌺
അവതരണം_രതീഷ് മാഷ്(MSMHSS കല്ലിങ്ങൽപ്പറമ്പ്)
🌸🌺🌸🌺🌸🌺🌸🌺🌸🌺

🌻തിങ്കളാഴ്ച സർഗസംവേദനത്തിൽ പ്രൊഫ.ടി. ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകളാണ് ആദ്യം പരിചയപ്പെടുത്തിയത്.
ഭരണകൂടത്തിന്റെ ഇരകളായിത്തീർന്ന മക്കളെ ഓർക്കുന്ന അച്ഛനമ്മമാർക്ക് വേണ്ടി, സഹനശക്തിയുടേയും പോരാട്ട വീര്യത്തിന്റേയും പ്രതീകമായ ഗ്രന്ഥകർത്താവിന്റെ കണ്ണീരുപ്പു പടർന്ന ഓർമ്മക്കുറിപ്പുകളാണ്,,,
മനുഷ്യത്വം മരവിച്ച ഭരണകൂടത്തിന്റേയും കനിവില്ലാത്ത പോലിസ് സിൽബന്തികളുടേയും ക്രൂരതകളും, എന്തൊക്കെ നഷ്ടം വന്നാലും സത്യത്തിന്റെ കൂടെത്തന്നെ എന്ന് വിചാരിക്കുന്ന ചിലരെയും പുസ്തകം നമുക്ക് കാട്ടിത്തരും,,,

🌻രണ്ടാമത്തെ പുസ്തക പരിചയം
ലതാ ലക്ഷ്മിയുടെ തിരുമുഗൾ ബീഗം എന്ന കൃതിയുടേതാണ്, സംഗീത ലോകത്ത്‌ താൻ പരിചയപ്പെട്ട ചില വ്യക്തികളുടെ കഥകളിൽ നിന്ന് രൂപം കൊണ്ട് നോവലത്രേ,,സംഗീതമാണ് നോവലിന്റെ ഭാഷ, സംഗീത പ്രേമികളെ ആനന്ദത്തിൽ ആറാടിക്കുന്ന കൃതി കൂടിയാണിത്, കൂട്ടത്തിൽ നോവലിലെ ജീവിച്ചിരുന്ന കഥാപാത്രങ്ങളായ അന്നപൂർണ്ണാ ദേവിയേയും പണ്ഡിറ്റ് രവിശങ്കറിനേയും പരിചയപ്പെടുത്തി,,

🌻മനസ്സിൽ നോവുണർത്തിയ സർഗസംവേദനത്തിൽ സ്വപ്ന ടീച്ചർ, സബു,രജനി ടീച്ചർ, സുദർശനൻ മാഷ്,ഗഫൂർ മാഷ്,പ്രമോദ് മാഷ്,രജനി ടീച്ചർ ആലത്തിയൂർ, സീത,ശിവശങ്കരൻ മാഷ്,പവിത്രൻ മാഷ്,ശ്രീല ടീച്ചർ, രജനി സുബോധ് ടീച്ചർ, രാജി ടീച്ചർ, നീന ടീച്ചർ തുടങ്ങി ഒരു വൻ നിര തന്നെ കൂട്ടുചേരാനെത്തിയിരുന്നു.
🌼🌹🌼🌹🌼🌹🌼🌹🌼🌹
ആഗസ്റ്റ്27_ചൊവ്വ
ചിത്രസാഗരം
🌸🌺🌸🌺🌸🌺🌸🌺🌸🌺
അവതരണം_പ്രജിത(തിരൂർ ഗേൾസ് ഹൈസ്കൂൾ)
🌸🌺🌸🌺🌸🌺🌸🌺🌸🌺
🌻കലാപരീക്ഷണങ്ങളുടെ കുലപതിയായ ജാമിനി റോയി,കാളീഘട്  ചിത്രരചന രീതി എന്നിവയാണ് ഈയാഴ്ച ചിത്രസാഗരത്തിൽ പരിചയപ്പെടുത്തിയത്. സമഗ്രമായ ജീവചരിത്രത്തിനുശേഷം അദ്ദേഹം വരച്ച ആദ്യ മൂന്ന് സീരീസിൽപ്പെട്ട രാമായണം ,യേശുദേവൻ, പൂച്ച എന്നിവ പരിചയപ്പെടുത്തി.
തുടർന്ന് കാളീഘട് ചിത്രരചനാരീതി,ചിത്രം തുടങ്ങിയവ വീഡിയോ ലിങ്കുകൾ വഴി വിശദമാക്കി.
🌻ദിനേശൻ മാഷ്,ശ്രീല ടീച്ചർ,ഗഫൂർ മാഷ്,രമ ടീച്ചർ, ശിവൻ മാഷ്,പ്രമോദ് മാഷ്,പവിത്രൻ മാഷ്,രതീഷ് മാഷ്,രജനി ടീച്ചർ, സുദർശനൻ മാഷ്,സീത,കൃഷ്ണദാസ് മാഷ്,രാജി ടീച്ചർ, വാസുദേവൻ മാഷ് തുടങ്ങിയവർ ചിത്രസാഗരത്തിൽ കൂട്ടുചേർന്നു.

🌼🌹🌼🌹🌼🌹🌼🌹🌼🌹
ആഗസ്റ്റ് 28_ബുധൻ
ആറു മലയാളിക്ക്‌ നൂറു മലയാളം
🌸🌺🌸🌺🌸🌺🌸🌺🌸🌺
അവതരണം_പവിത്രൻ മാഷ്(വേങ്ങര വലിയോറ സ്കൂൾ)
🌸🌺🌸🌺🌸🌺🌸🌺🌸🌺
🌻പവിത്രൻ മാഷിന്റെ ആറു മലയാളിക്ക് നൂറു മലയാളം എന്ന ഭാഷാ പഠന പംക്തിയിലാകട്ടെ മലപ്പുറം ജില്ലയിലെ ഭാഷാ പ്രവണതകളിൽ, മലയാള ഭാഷയുടെ പരിണാമത്തിന്റെ സാക്ഷികളായി നിലനിർത്തിപ്പോരുന്ന പ്രാചീന പദങ്ങളാണ് പരിചയപ്പെടുത്തിയത്,,,(ആറ്റൽ,മായ്പ്..)
🌻വിജ്ഞാനപ്രദമായ ഭാഷാനിഘണ്ടുവിൽ പ യിൽ തുടങ്ങുന്ന പദങ്ങൾ പരിചയപ്പെടുത്തി.
🌻സുദർശൻ മാഷ്,രതീഷ് മാഷ്, രമ ടീച്ചർ, ഗഫൂർ മാഷ്,രാജി ടീച്ചർ, വാസുദേവൻ മാഷ്,പ്രജിത, ഹമീദ് മാഷ്,ശ്രീല ടീച്ചർ, ദിനേശൻ മാഷ്,സീത,സ്വപ്ന ടീച്ചർ തുടങ്ങിയവരുടെ ഇടപെടലുകൾ പംക്തിയെ മനോഹരമാക്കി.
🌼🌹🌼🌹🌼🌹🌼🌹🌼🌹
ആഗസ്റ്റ്29_വ്യാഴം
ലോകസിനിമ
🌸🌺🌸🌺🌸🌺🌸🌺🌸🌺
അവതരണം_വിജു മാഷ്(MSMHSS കല്ലിങ്ങൽപ്പറമ്പ്)
🌸🌺🌸🌺🌸🌺🌸🌺🌸🌺

ലോകോത്തര സിനിമകൾ തിരൂർ മലയാളം പ്രേക്ഷകഷുടെ മുന്നിൽ എത്തിക്കുന്ന ലോകസിനിമ പംക്തിയിൽ ഈയാഴ്ച അഞ്ച് സിനിമകളാണ് വിജു മാഷ് അവതരിപ്പിച്ചത്.

🌾ഷോൺ ദ ഫ്ലോററ്റ് (ഫ്രഞ്ച്)🌾
🌾എറ്റേണൽ സൺഷൈൻ ഓഫ് ദ  സ്പോർട്സ്ലെസ്സ് മൈൻഡ് (ഇംഗ്ലീഷ്)🌾
🌾ഐസ് വിത്തൗട്ട് എ ഫേസ് (ഫ്രഞ്ച്‌)🌾
🌾ദ പ്രൈവറ്റ് ലൈഫ് ഓഫ് ഷെർലോക്_ (ഇംഗ്ലീഷ്)🌾
🌾ബാക്ക് ടു ദി ഫ്യൂച്ചർ_ (ഇംഗ്ലീഷ്)🌾

🌻പവിത്രൻ മാഷ്, സുദർശനൻ മാഷ് ,ഗഫൂർ മാഷ് ,സീത, ശിവശങ്കരൻ മാഷ് എന്നീ പതിവുമുഖങ്ങൾ പ്രോത്സാഹനവുമായി കൂടി നിന്നു.🤝🤝🤝

🌼🌹🌼🌹🌼🌹🌼🌹🌼🌹
ആഗ 30_ വെള്ളി
 സംഗീതസാഗരം
🌸🌺🌸🌺🌸🌺🌸🌺🌸🌺
അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🌸🌺🌸🌺🌸🌺🌸🌺🌸🌺

തിരൂർ മലയാളത്തിന്റെ സംഗീത പരിചയപംക്തിയായ സംഗീത സാഗരം കൃത്യ സമയത്തു തന്നെ രജനി ടീച്ചർ അവതരിപ്പിച്ചു .

🎷 പ്രഗത്ഭരായ ഇന്ത്യൻ സംഗീതജ്ഞരെ പരിചയപ്പെടുത്തുന്ന പരമ്പരയിൽ ടീച്ചർ ഇന്നവതരിപ്പിച്ചത് സോനു നിഗമിനെയാണ് .. "പുതുതലമുറയുടെ ആവേശം " എന്നറിയപ്പെടുന്ന സോനു നിഗം  സംഗീതരംഗത്ത് വ്യത്യസ്തമായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച സംഗീതജ്ഞനാണ്

🎻പതിവിൽ നിന്നും വ്യത്യസ്തമായ ഒരു അവതരണരീതിയിലാണ് ടീച്ചറിന്ന് തിരൂർ മലയാളം കുടുംബാംഗങ്ങളുടെ മുന്നിലെത്തിയത് .
സോനു നിഗമിന്റെ ജീവിത പരിചയവും സംഗീത സംഭാവനകളും ഇത്തവണ വെബ് ലിങ്കുകൾ വഴിയാണ് അവതരിപ്പിച്ചത് . അദ്ദേഹത്തിന്റെ സംഗീതാൽബങ്ങളും ഗാനശേഖരങ്ങളും യുട്യൂബ് ലിങ്കുകൾ വഴിയും പരിചയപ്പെടുത്തി

🌻 തുടർന്ന് സംഗീത സാഗരത്തെ വിലയിരുത്തിക്കൊണ്ട് രതീഷ് മാഷ് ,പവിത്രൻ മാഷ് ,ഗഫൂർ മാഷ് ,സീത ടീച്ചർ ,സുദർശൻ മാഷ് ,ശിവശങ്കരൻ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .

🌼🌹🌼🌹🌼🌹🌼🌹🌼🌹
ആഗസ്റ്റ് 31-ശനി
നവസാഹിതി
🌸🌺🌸🌺🌸🌺🌸🌺🌸🌺
അവതരണം_ഗഫൂർ മാഷ്(KHMHSS ആലത്തിയൂർ
🌸🌺🌸🌺🌸🌺🌸🌺🌸🌺
പ്രശസ്ത കഥാകൃത്ത് പി. സുരേന്ദ്രൻ സാറിന്റെ കഥയും കഥവായനയും മാറ്റുകൂട്ടിയ  നവസാഹിതിയായിരുന്നു ഈ ആഴ്ചയിലേത്. ഗുരുനന്മ പുരസ്കാരം കരസ്ഥമാക്കിയ ജസീന ടീച്ചറെ അഭിനന്ദിച്ചു കൊണ്ട് തുടങ്ങിയ നവസാഹിതിയിലെ മറ്റു ഇനങ്ങൾ 👇👇

🦜കഥ🦜 
〰〰〰〰〰
🌾രാവൊടുങ്ങുമ്പോൾ- പി .സുരേന്ദ്രൻ മാഷ്🌾
🌾പീലിച്ചൻ എന്ന കൊലയാളി_ രാധാകൃഷ്ണൻ 

🦜കവിതകൾ🦜
〰〰〰〰〰〰〰

🌾പറയാതെ_ ശ്രീല അനിൽ ടീച്ചർ (ആലാപനം_രാജി ടീച്ചർ)
🌾ഒരു കുടന്ന വെള്ളപ്പൂക്കൾ _സുനിത ഗണേശ്🌾
🌾ഞാൻ _ഷൈജു🌾
🌾കൗശലം_ യൂസഫ് നടുവണ്ണൂർ മാഷ്( കവിതാലാപനം_യൂസഫ് മാഷ്)
🌾ചോദ്യചിഹ്നമായവൾ_ പ്രീതി രാജേഷ്🌾
🌾ജീവിതായനം_ലാലൂർ വിനോദ്🌾

🦜വായനക്കുറിപ്പ്🦜
〰〰〰〰〰〰〰〰

🌾ഒരു ഇറച്ചി കഥ_അസ്ലം മാഷ് തിരൂർ🌾

വിഭവസമൃദ്ധമായ നവസാഹിതിയിൽ  സുദർശനൻ മാഷ്, രവീന്ദ്രൻ മാഷ്, ഗംഗാധരൻ മാഷ് ,വാസുദേവൻ മാഷ്, പ്രജിത,രജനി സുബോധ് ടീച്ചർ,ശ്രീല ടീച്ചർ, രാജി ടീച്ചർ തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി . സീത  മനോഹരമായ അവലോകനക്കുറിപ്പ് കുറിപ്പ് പോസ്റ്റ് ചെയ്തു.

🌼🌹🌼🌹🌼🌹🌼🌹🌼🌹
ഇനി ഈയാഴ്ചയിലെ മിന്നുംതാരം ആരെന്നറിയേണ്ടേ😊

'ഇതാണ് ഞാൻ 'പംക്തിയിലൂടെ നമ്മുടെയെല്ലാം പ്രിയങ്കരിയായ....'ഗുരുനന്മ'പുരസ്‌കാരത്തിന്റെ തിളക്കത്തിൽ നിൽക്കുന്ന... ജസീന ടീച്ചർ..ടീച്ചറാണ് നമ്മുടെ വാരതാരം
അഭിനന്ദനങ്ങൾ പ്രിയ ജസീന ടീച്ചർ...🌷🌷

🌼🌹🌼🌹🌼🌹🌼🌹🌼🌹