08-10-19


നിക്കോളാസ് റോറിച്ച്....പ്രശസ്തനായ റഷ്യൻ ചിത്രകാരൻ..ഇദ്ദേഹത്തിന്റെ145ാമത് ജന്മദിനമാണ് നാളെ...
 നിക്കോളാസ് റോറിച്ച്

റഷ്യയിൽ ജനിച്ചു വളർന്ന്... കൂടുവിട്ട് കൂടുമാറിയത് പോലെ ഫിൻലൻഡിലും അമേരിക്കയിലും ജീവിച്ച് .ഇന്ത്യയിൽ തന്റെ കലാജീവിതത്തിന് അർത്ഥം കണ്ടെത്തി..... അവസാനം ഇന്ത്യൻ മണ്ണിൽ തന്നെ അലിഞ്ഞു തീർന്ന കലാകാരൻ...

ചിത്രകാരൻ, എഴുത്തുകാരൻ, പുരാവസ്തു ഗവേഷകൻ, തത്വചിന്തകൻ, പൊതുപ്രവർത്തകൻ.... ഇങ്ങനെ എവിടെയെല്ലാം ഒരു വ്യക്തിക്ക് തന്റെതായ ഇടങ്ങൾ തീർക്കാൻ കഴിയുമോ അവിടെയെല്ലാം വ്യക്തിമുദ്ര ആഴത്തിൽ പതിപ്പിച്ച കലാകാരൻ_ നിക്കോളാസ് റോറിച്ച്_ അദ്ദേഹത്തെ ഒന്നടുത്തറിയാൻ ശ്രമിക്കാം

ജീവിതരേഖ
🌼🌼🌼🌼🌼🌼
റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ 1874 ഒക്ടോബർ 9 ന് നിക്കോളാസ് റോറിച്ച് ജനിച്ചു. സെന്റ് പീറ്റേഴ്സ് ബർഗ് സർവകലാശാലയിൽ നിന്നും മെട്രിക്കുലേഷൻ പാസായി.1893 കാലയളവിൽ |mperiel Academy of Arts ൽ പഠനം പൂർത്തിയാക്കി. തുടർന്ന് നിയമ പഠനവും നടത്തി.
   റഷ്യയിലെ അറിയപ്പെട്ടിരുന്ന ചിത്രകാരനായിരുന്ന സമയത്ത് തന്നെ പുരാവസ്തു ഗവേഷണത്തോടും അതിയായ താത്പര്യം ഉണ്ടായിരുന്നു. സ്റ്റേജ് ഡിസൈനറുടെ  റോളിലും അദ്ദേഹം വിജയിച്ചു.ഒരു സിംബോളിക് ചിത്രകാരനായിരുന്നു റോറിച്ച് . വാസ്തുവിദ്യ അദ്ദേഹത്തിന്റെ വേറൊരു ഇഷ്ട മേഖലയായിരുന്നു. ARCHITECTURAL STUDIES എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ വാസ്തുവിദ്യ അഭിനിവേശത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. അക്കാലത്ത് ധാരാളം കെട്ടിടങ്ങൾ അദ്ദേഹം ഡിസൈൻ ചെയ്യുകയുണ്ടായി.

വിവാഹശേഷം ഭാര്യ ഹെലീനയുടെ സ്വാധീനം കൊണ്ടാകാം ക്രിസ്തു മതത്തിന്റെ കിഴക്കൻ സമ്പ്രദായത്തോടും തുടർന്ന് തിയോസഫി പോലുള്ള വിശ്വാസ സമ്പ്രദായത്തോടും അദ്ദേഹം അടുപ്പം കാണിച്ചു.ശ്രീരാമകൃഷണർ, വിവേകാനന്ദൻ ,ടാഗോർ മുതലായവരുടെ ലേഖനങ്ങൾ, കൃതികൾ , ഭഗവത് ഗീത എന്നിവയിലായി റോറിച്ചിന് തുടർന്നുള്ള ശ്രദ്ധ.തിയോസോഫി, വേദാന്തം, ബുദ്ധമതം, തുടങ്ങിയവയിലുള്ള സ്വാധീനം അദ്ദേഹത്തിന്റെ അക്കാലത്തുള്ള ചിത്രങ്ങളിൽ വ്യക്തമാകുന്നുമുണ്ട്.

രാഷ്ട്രീയത്തേക്കാളും രാഷ്ട്രീയ ആദർശങ്ങളേക്കാളും പ്രാധാന്യം കലയ്ക്കും സംസ്ക്കാരത്തിനുമാണ് റോറിച്ച് കൊടുത്തത്. റഷ്യൻ വിപ്ലവം, സാർ ഭരണകൂടം എന്നിവയാൽ തകർക്കപ്പെട്ട റഷ്യൻ സംസ്ക്കാരത്തിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. ഒരു സമന്വയ സാംസ്ക്കാരിക നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹം മാക്സിം ഗോർക്കി, അലക്സാണ്ടർ ബെനോയിസ് എന്നിവരുടെ ശ്രദ്ധയിൽ പെടുത്തി. കലയെയും വാസ്തുവിദ്യയേയും നാശത്തിൽ നിന്നും രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് അദ്ദേഹം അസുഖ ബാധിതനാകുകയും 1918 ന്റെ തുടക്കത്തിൽ സകുടുംബം ഫിൻലൻഡിലേക്ക് താമസം മാറുകയും ചെയ്തു.

റോറിച്ചിന്റെ താമസമാറ്റം സോവിയറ്റ് യൂണിയനിൽ അന്നുവരെ നടന്നിരുന്ന കലാസംരക്ഷണ പ്രവർത്തനങ്ങൾക്ക് വിഘാതമായി. പലരും റോറിച്ചിന്റെ മടങ്ങി വരവ് പ്രതീക്ഷിച്ചെങ്കിലും അദ്ദേഹം തിരിച്ചു പോയില്ല. നിർഭാഗ്യമെന്ന് പറയട്ടെ അദ്ദേഹം താമസിച്ച ഫിൻലൻഡിലും കലാപം പൊട്ടിപ്പുറപ്പെട്ടു. എന്നിട്ടും റഷ്യയിലെ ബോൾഷെവിക് ഭരണകൂടത്തോടുള്ള കടുത്ത ശത്രുതയാൽ അദ്ദേഹം മടങ്ങിപ്പോക്ക് ആഗ്രഹിച്ചില്ല
      1919 മധ്യത്തിൽ അദ്ദേഹം താമസം ലണ്ടനിലേക്ക് മാറ്റി.തിയോ സോഫിക് സൊസൈറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ഇന്ത്യയിലേക്ക് താമസം മാറ്റാൻ ആഗ്രഹിക്കുകയും ചെയ്തു. ആ സമയത്താണ് റോറിച്ചിന് അമേരിക്കൻ പര്യടനം നടത്താൻ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിലെ സംവിധായകന്റെ ക്ഷണം ലഭിച്ചത്.അങ്ങനെ 1920 ലെ ഒരു ശൈത്യകാലത്ത് റോറിച്ചും കുടുംബവും അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ചിത്രം വരയും പ്രദർശനങ്ങളുമായി 1923 മെയ് വരെ അവർ അമേരിക്കയിൽ താമസിച്ചു. അവിടെ വെച്ച് ബോൾഷെവിക് വിരുദ്ധ ലേഖനങ്ങളെഴുതുകയും സോവിയറ്റ് യൂണിയനെ നിശിതമായി വിമർശിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ മനസ് ക്രമേണ ഭാരതത്തെ ചുറ്റിപ്പറ്റിയായി.1923 ൽ അദ്ദേഹവും കുടുംബവും ഇന്ത്യയിലെത്തി.ഇന്ത്യയിലെ പ്രവാസ താമസക്കാലത്ത് ദലൈലാമ താമസിച്ചിരുന്ന അതേ വീട്ടിലാണ് റോറിച്ചും കുടുംബവും താമസിച്ചിരുന്നത്. ബുദ്ധിസവുമായുള്ള അടുപ്പത്താലും അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ആകൃഷ്ടരായും ലാമകൾ റോറിച്ചിനെ അഞ്ചാം ദലൈലാമയാക്കി മാറ്റി. ഹിമാലയവുമായി ചുറ്റിപ്പറ്റിയായി പിന്നെ അദ്ദേഹത്തിന്റെ ജീവിതം

ഇന്ത്യയിലെത്തിയ ഈ വിദേശി യെക്കുറിച്ച് കൂടുതലറിയേണ്ടേ...?നഗ്ഗാർ താഴ് വര,അവിടെ റോറിച്ച് നട്ടുവളർത്തിയ ദേവതാരു മരങ്ങൾ....നെഹ്‌റുവുമായുള്ള ബന്ധം... സുപ്രസിദ്ധ സിനിമാതാരം റോറിച്ചിന്റെ മരുമകളായത്....
കൂടുതൽ വിശദീകരണത്തിലേക്ക് ഈ ലിങ്ക് തുറക്കൂ😊😊
http://www...4pmnews.com/views/saji-markose/691.html

നെഹ്‌റു,ഇന്ദിരാഗാന്ധി എന്നിവർക്കൊപ്പം റോറിച്ച് 

 റോറിച്ച് കുടുംബത്തോടൊപ്പം

 Guests from overseas(1901)

 The messenger

 Battle in heaven


കൂടുതൽ ചിത്രങ്ങൾക്ക്
https://in.pinterest.com/pin/391039180121578460/
 

Pearl of searching

Santa സീരീസിൽപെട്ട ഒരു ചിത്രം

 The minor planet 4426Roerich in solar system

And we are opening the gate...

 Monhegan

 Treasure of angels

 Budha the winner

റോറിച്ചിന്റെ പ്രവർത്തനങ്ങളുടെ പൊതുജന  സ്വീകാര്യത പരിഗണിച്ച് മൂന്നു തവണ നോബൽ സമ്മാനത്തിന് _ അതും സമാധാന നോബൽ സമ്മാനത്തിന് -അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രിയ വായനക്കാരാ താങ്കൾ ചിന്തിക്കുന്നുണ്ടാകും ഒരു ചിത്രകാരൻ എങ്ങനെ സമാധാന നോബൽ പുരസക്കാര നോമിനിയാകുമെന്ന്.. അല്ലേ?

റോറിച്ച് ഉടമ്പടി
🌼🌼🌼🌼🌼🌼

റോറിച്ച് ഉടമ്പടിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? സംസ്ക്കാരത്തിന്റെ അടയാളങ്ങളെ...സൂക്ഷിപ്പുകളെ... സംരക്ഷിക്കാൻ റോറിച്ച് ചെയ്ത പ്രവർത്തനങ്ങൾ വാഗതീമാണ്.സാംസ്ക്കാരിക സ്വത്തിന്റെ സംരക്ഷണത്തിനായി പ്രത്യേകമായി സമർപ്പിക്കപ്പെട്ട ആദ്യത്തെ അന്താരാഷ്ട്ര നിയമമാണ് ഈ കരാർ.കലാപരവും ശാസ്ത്രീയ പരവും ചരിത്രപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനുള്ള ഈ റോറിച്ച് ഉടമ്പടി സൃഷ്ടിക്കുകയും രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പ് അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗം അംഗീകരിച്ചതുമായ ഈ കരാർ 1954ൽ സാംസ്ക്കാരിക സ്വത്ത് സംരക്ഷണത്തിനായുള്ള ഹേഗ് ഇന്റർനാഷണൽ കൺവെൻഷന്റെ അടിസ്ഥാനമായി മാറി

ഇതു കൊണ്ടു തന്നെ അന്താരാഷ്ട്ര മ്യൂസിയം ദിനത്തിൽ നിക്കോളാസ് റോറിച്ചിന്റെ പേരും പ്രവർത്തനങ്ങളും ലോകർ ബഹുമാനപൂർവം സ്മരിക്കുന്നു🙏

റോറിച്ച് തന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും കുതിപ്പിനും വേണ്ടി രൂപം കൊടുത്ത സംഘടനയാണ് ബാനർ ഓഫ് പീസ്

ബാനർ ഓഫ് പീസിന്റെ ചിഹ്നം👇👇👇






ഈ രണ്ടു ചിഹ്നവും ചേർത്തു വായിക്കൂ.... അപ്പോഴറിയാം റോറിച്ചിന്റെ മഹത്വം
നഗ്ഗാറിലെ റോറിച്ച് ആർട്ട് ഗ്യാലറിയിലേക്ക്...

https://malayalam.nativeplanet.com/naggar/photos/1450/
https://youtu.be/xPn_zTdDwkw
http://en.icr.su/


http://irmtkullu.com/