13-11-19

🌸🎄🌸🎄🌸🎄🌸🎄🌸🎄🌸🎄🌸
മലയാളം സർവ്വകലാശാല, തിരൂർ പ്രസിദ്ധീകരിച്ച ഭാഷാഭേദപഠനം:മലപ്പുറം എന്ന ഗവേഷണ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ  ഇരുപത്തിയേഴാം ഭാഗമാണ് ഈ ലക്കം ആറുമലയാളിക്ക് നൂറു മലയാളം
🌸🎄🌸🎄🌸🎄🌸🎄🌸🎄🌸🎄🌸🎄
🌎🌗🌎🌗🌎🌗🌎🌗🌎🌗🌎🌗🌎🌗
മലപ്പുറത്തെ അന്യഭാഷകൾ എന്ന വിഭാഗത്തിൽ ആദിവാസി വിഭാഗമായ പണിയ വിഭാഗത്തിന്റെ ഭാഷ
കൂടാതെ കൊങ്കണിയുടെ വകഭേദമായ കറാഡി ഭാഷ എന്നിവയാണ് ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം എന്ന പംക്തിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
🌎🌗🌎🌗🌎🌗🌎🌗🌎🌗🌎🌗🌎
പണിയ വിഭാഗത്തിന്റെ ഭാഷ
നീയു    - നീ
നാനു   - ഞാൻ
എക്കു    - എനിക്ക്
എന്ന        - എന്റെ
ആയിൻ    - അവൻ
അവളു    - അവൾ
നീങ്ക          - നിങ്ങൾ
നാങ്ക      - ഞങ്ങൾ
ആരാ      - അവര്
നിക്കു      - നിനക്ക്
ആലി       - ചക്കയുടെ ചവ്ണി
പൂഞ്ഞ     - ചക്കയുടെ കൂന്
സൊള     - ചക്കയുടെ ചുള
മട്ടലു        - തെങ്ങിന്റെ മടല്
മേനടു     - ആകാശം
സൂര്യേ      - സൂര്യൻ
വൊള്ളി    - നക്ഷത്രം
മയക്കാറ്   - കാ൪മേഘം
തീയ്യു/തീയു - തീ
വൊളിച്ചം    - വെളിച്ചം
പൊണ്ടംകേറി - വെള്ളപ്പൊക്കം
ചേട്       - ചെവി
കൊടിനീരി   - ഉമിനീർ
മൊകറു/മൊകറ് - മുഖം
പാത്തുംവെള്ളം  - മൂത്രം
തെലച്ചോറ്    - തലച്ചോറ്
ചോറു    - ഭക്ഷണം
മുടഞ്ചിടു  - മെടയുക
തെലമുടി  - തലമുടി
പള്ളേലി ഒള്ളോ - ഗർഭം
കാണി   - ഇല്ല
മര്യാദ കാണി - മര്യാദ ഇല്ല
ആലൈ   - തൊഴുത്ത്
കളമ്പോ   - ഒഴിവാക്കുക
ശരിയാക്കിന്റെ - നന്നാക്കുക
തുറക്കിന്റെ   - തുറക്കുക
തിനു   - തിന്നുക
കുടി    - കുടിക്കുക
പുയിങ്ങിന്റെ  - പുഴുങ്ങുന്നു
കുചിക്കിന്റെ    - കുഴിക്കുന്നു
ചിരിക്കിന്റെ   - ചിരിക്കുന്നു
കിടക്കിന്റെ   - കിടക്കുന്നു
പൊങ്ങിന്റെ  - പൊങ്ങുന്നു
നോക്കിന്റെ   - നോക്കുന്നു
കണ്ടുമുടളെ  - കണ്ടുമുട്ടുക
ഈറകടിച്ചാൽ  - ദേഷ്യം പിടിച്ചാൽ
വുളുക്കിന്റെ  - ക്ഷണിക്കുന്നു
തിനമംതിന്റെ - വെറ്റില മുറുക്കുന്നു
വ൪ത്താനം പറയിന്റെ - സംസാരിക്കുന്നു
ചിയക്കോടു - വിഷമിപ്പിക്കുക
ദെയു    - പൊടിയേരി മരം
അയിരുഹരെ - അവന്റെ വീട്
പോയിക്കിന്റെ   - പോയിരിക്കുന്നു
നിനപേര് എന്തേ -  നിങ്ങളുടെ പേരെന്താണ്

കറാഡി ഭാഷ ( കൊങ്കണിയുടെ വകഭേദം)
ഘേറ്     - വീട്
അങ്ങണ്   - മുറ്റം
സെവണ്  - പടി
ചിത്തേ    - തിണ്ട്
ചിറ്റോ   - തിണ്ണ
പെഡി   - കോലായ
ഓസ്പോ - കട്ട്ല
ബാനിലോ  - വാതിൽ
ഞാണി       - കുളിമുറി
നിദ്രറൂമ്     - ഉറക്കമുറി
റന്തുണറൂമ്/കുച്ചി - അടുക്കള
പുത്      - കക്കൂസ്
നിസ്ണണ്ണി  - കോണി
ആഷിഖ്   - കിടക്ക
ഊസം     - തലയിണ
ഹുന്തും    - വിരി
പങ്കുറസ - പുതപ്പ്
കവാട്ടി    - അലമാര
കണ്ണേറ്റി   - കണ്ണാടി
ദേവാത്തുംഫോട്ട് - ദൈവത്തിന്റെ ഫോട്ടോ
സെയിലോ - കൈയിൽ
ഡായ്       - തവി
വട്ടം    - ചോറ് കഴിക്കുന്ന പാത്രം
ഉദ്ദളഗേപ്പ്  - അടുപ്പിൽ തീ കത്തിക്കുക
ജൌപണ്ട്  - ചോറ് കഴിക്കുക
ചായപിയോപ്പ്  - ചായ കുടിക്കുക
അന്നദേരപ്പ്   - ചോറ് വയ്ക്കുക
മുക്ക അന്നവാടി - എനിക്ക് ചോറ് വിളമ്പൂ
തന്തു   - അരി
കൊഡ്രു - കൊപ്ര
നാർലൂ   - പച്ചത്തേങ്ങ
നാർള്തേള് - വെളിച്ചെണ്ണ
തേല്    - എണ്ണ
ദുത്    - പാല്
ടാക്   - മോര്
ദൈ  - തൈര്
ലുന്നി  - വെണ്ണ
ദുപ്പ്    - നെയ്യ്
പൻസാര് - പഞ്ചസാര
തോൺഡ് - മുഖം/ വായ
ദോളെ  - കണ്ണ്
ദോല ബഹുതിയോ - പുരികം
നാങ്ക്    - മൂക്ക്
ദാന്ത്   - പല്ല്
ജീവ്     - നാവ്
ഓഡ്ഡ്    - ചുണ്ട്
ഗാഡി   - താടി
മീശെ    - മീശ
ഗാല്    - കവിൾ
കാത്   - ചെവി
ഗളോം  - കഴുത്ത്
കണ്ഠ്  - തൊണ്ട
വാള്     - തലമുടി
പോട്ട്  - വയറ്
ഹൂറ്    - നെഞ്ച്
കുറുന്തു - ഊര
ബെഡൂലി - നാഭി
കൊപ്പറു   - കൈമുട്ട്
ഹിംഡ്     - കാൽമുട്ട്
ഉങ്കടേ       - പെരുവിരൽ
മജ്ജലി ഉങ്കളി  - നടുവിരൽ
കാരഉങ്കളി   - ചെറുവിരൽ
ഹാത്തു   - ഉള്ളംകൈ
നാഗ്     - നഖം
പൌല്   - പാദം
വാള് ഉളിയോപ്പി - മുടി ചീകുക
വാള് ബന്ധപ്പ്   - മുടി കെട്ടുക
വാള് പന്തി / പന്തി വീണപ്പ് - മുടി മൊടയുക
നീളോ  - പോട്ട്
തങ്കാ മുത്തി - മൂക്കുത്തി
ബിൻടോളെ - കമ്മൽ
കൺഡി   - കരിമണി
മംഗളസൂത്ര് - താലി
അങ്കി  - കുപ്പായം
മുണ്ട്  - മുണ്ട്
കു൪ച്ചി  - കസേര
ഹത്തറി - പായ
മുണ്ടിയോ -, ഉറുമ്പ്
കൈയ്യിളോ  - കാക്ക
മ൪ജ്ജാരം - പൂച്ച
ഗായേ   - പശു
ഏട്    - ആട്
ലൂണി - വെണ്ണ
സാബൂൻ - സോപ്പ്
ദറാന്ത്   - പുകയില
ചുന്നോ - ചുണ്ണാമ്പ്
നൌപ്പ്  - കുളിക്കുക
പൌപ്പ്   - നീന്തുക
ഊടൊപ്പ് - ചാടുക
ഹാസഫ്  - ചിരിക്കുക
ഫൂദ്   - പൂജ
ഫൂൽ  - പൂവ്
ഫൂലക്കെളോ - പൂമൊട്ട്
ദേഡുൽ - ചെമ്പരത്തി
പടക്കള്  - തെച്ചിപ്പൂവ്
ഭൂയി    - ഭൂമി
വെളപ്പ  - തൊടി
അന്നപ്രാശ് - ചോറൂണ്
നാമകരണ്  - പേരിടൽ
ജാതക പൊളോപ്പ് - ജാതകം നോക്കുക
പ്രസാന്തല്ലി  - വയസ്സറീക്കൽ
ഹ൪ഡി  - കല്യാണം
പിണ്ഡോ - പിണ്ഡം വെയ്ക്കുക
തൂ    - നീ
മുക്ക  - എനിക്ക്
ഹാസം - ഞാൻ
ഇട്ടലം   - നിന്റെ
അമ്മി   - ഞങ്ങൾ
മദ്ദ്ല്     - എന്റെ
ഇങ്ങു   - നിങ്ങൾക്ക്
ഹാവഏറം - ഞാൻ വരട്ടെ
തുജ നാവ് കശ്യ - നിന്റെ പേരെന്താ
തും ദൈ ബട്ട  - നീ അവിടെ ഇരിക്ക്
ഹാമ ദൈ നിന്തോര - ഞാൻ അവിടെ കിടക്കട്ടെ
മുക്കശ്വോനാര് - എനിക്ക് വിശക്കുന്നു
മുക്ക അന്നവാടി - എനിക്ക് ചോറ് വിളമ്പൂ
തൂ മേണ് - നീ പറയുക
സബ്ബര്  - കടിക്കുക
പണ്ട്റ്   - വീഴുക
ഉടുക്കപ്പ് - എഴുനേൽക്കൂ
ബടുക്കപ്പ്  - ഇരിക്കുക
ദേഗൌവ് - അടിപിടി
ബൈല  - ഭാര്യ
ബമ്മണു - ഭ൪ത്താവ്
അജ്ജി - അമ്മ
അജ്ജോ - അച്ഛൻ
മാമു  - മാമൻ
മായി - അമ്മായി (അച്ഛൻ പെങ്ങൾ)
ഹൊള്ളിയമ്മ  - വല്യമ്മ
മാത്തു    - ചെറിയമ്മ
മാഹ്റ്    - ജ്യേഷ്ഠത്തി
ബാപ്പ്ലു - വലിയച്ഛൻ
മോച്ചി   - അനിയത്തി
മൻതാരോ - മുത്തച്ഛൻ
മൻതാരി    - മുത്തശ്ശി
സൂറ്     - മകന്റെ ഭാര്യ
ജാമൈ  - മരുമകൾ
ബച്ചോ   - മകൻ
ബച്ചി   - മകൾ
ഹൊണി  -ഏട്ടന്റെ ഭാര്യ
നാന്തു   - ആൺകുട്ടി
നാന്തി   - പെൺകുട്ടി
നാത്തൊറോ - പേരക്കുട്ടി
മാഡു   - തെങ്ങ്
സുസോ  - ഇളനീർ
പി൪ട്ടോ  - മടൽ
മുണ്ടോൾത - തെങ്ങിൻ പട്ട
ക൪ക്കസോ  - അച്ചിങ്ങ
മസ്സി  - കവുങ്ങ്
സൊപ്പള്  - അടയ്ക്ക
തോ൪സൊപ്പള് - പച്ചടയ്ക്ക
പിക്കണിസൊപ്പള് - പഴുത്തടയ്ക്ക
കെളസോ  - വാഴ
ബൊണ്ടി  - തട്ട
ഹരിക്കേണി - പച്ചക്കായ
പിക്കലിക്കേണി - പഴം
വേൺതു  - ഉണ്ണിപ്പിണ്ടി
ശെർതേ   - വാഴയില
പാങ്ങ്  - വെറ്റില
ദറാത്ത് - പുകയില
ദു൪വ്വ   - കറുക
ഹരി മീരിയം - പച്ച മുളക്
സുകലുമീരിയം - ഉണക്കമുളക്
മൈശിങ്കിസങ്കോ - മുരിങ്ങക്കായ
ദളാര്   - കൊതുക്
തുളസി ബേഡ് - തുളസിത്തറ
ബാസ്തി  - വെള്ളം കോരുക
ഉബാസ്   - പറക്കുക
റാണ്   - കാട്
ഹസ്തി  - ആന
കീറു   - തത്ത
ബുഗ്ഗി  - പെൺകുട്ടി
ബുറണ്ണേ - ആൺപട്ടി
കെഗ്ഗണ്ട  - എന്തട
കെഗ്ഗണ്ടി  - എന്തടി
ഉജാബേട്ട് - തീപ്പെട്ടി
മുക്ക നിന്ന് ഏറ് - എനിക്ക് ഉറക്കം വരുന്നു
തുക്ക ഉള്ള തേര് - നിങ്ങളെ വിളിക്കുന്നു
തൂ പദ്യ മട്രുഡ് - അവൾ പാട്ടു പാടുകയാണ്
മുക്ക ദേവ്ളാണി വത്തു - എനിക്ക് ക്ഷേത്രത്തിൽ പോകണം.
ഏക്    - 1
ദോനി   -2
തീനി      - 3
ചാരി      - 4
പാൻഹ്  - 5
സഹ്        - 6
സാത്        -7
ആട്ട്          -8
നേവ്        -9
ദഹ്           -10
ഇക്കര്      - 11
ബാര         - 12
തേര          -  13
ചൌദ        -14
പന്ത്ര         - 15
ശെഹ         - 100
സാസും      - 1000
🐣🐧🐣🐧🐣🐧🐣🐧🐣🐧🐣🐧🐣🐧
അടുത്ത ഒരു ലക്കം കൂടി മാത്രം ഭാഷാഭേദപഠനം:മലപ്പുറം
🐧🐣🐧🐣🐧🐣🐧🐣🐧🐣🐧🐣🐧🐣
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്. പുസ്തകം തയ്യാറാക്കിയ ഗവേഷകരോടുള്ള  കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏