09-09-19

📚📚📚📚📚
കാവ്യലോകസ്മരണകൾ
വൈലോപ്പിള്ളിൽ ശ്രീധരമേനോൻ
 ഗ്രീൻ ബുക്സ്
 പേജ് 170
 വില  150

വൈലോപ്പിള്ളി  സ്വന്തം കാവ്യ'ജീവിതനേരിനെ നെഞ്ചുകീറി കാട്ടുന്ന' ആത്മകഥയാണ്  കാവ്യലോകസ്മരണകൾ. എം എൻ കുറുപ്പിൻറെ നിരന്തരമായ നിർബന്ധത്താൽ ഒരു നിലവിളിയോടെ കൂടി  പുറത്തുവന്ന ലേഖനങ്ങൾ ആണ് ഇവയെന്ന്  കവിതന്നെ പറയുന്നു. സ്മരണകൾ   പകർത്തുന്നത്   രസകരമല്ലാത്തതിനാൽ   എം എൻ കുറുപ്പിൻറെ  മർദ്ദനത്തിന് ഞാൻ നിലവിളിയോടെ കൂടി നന്ദി പറയുന്നു എന്നുകവി. (കുറുപ്പിൻറെ നിലവിളിയും കാണാം.) "എത്രയെത്ര കുറിപ്പുകളാണ് ഇതിനുവേണ്ടി എഴുതിയത്. അത് എല്ലാം ഉപേക്ഷിക്കാൻ പറയും. അഭിമുഖസംഭാഷണം ആവട്ടെ എന്ന് നിശ്ചയിക്കും. അതും കഴിയുമ്പോൾ  അതും ഉപേക്ഷിക്കും . എന്നിട്ട് ഇതെല്ലാം വെച്ച് എഴുതാൻ പറയും. അത് വായിച്ചു കേൾക്കുമ്പോൾ  നിർദാക്ഷിണ്യം നിരസിക്കും. എങ്കിലുമാ കുറിപ്പുകളും  ആ അഭിമുഖ സംഭാഷണങ്ങളും ആധാരപ്പെടുത്തി കാവ്യലോക സ്മരണകളുടെ പത്തിരുപത്തഞ്ച് ചെപ്പുകൾ എങ്കിലും ഒടുവിൽ പുറത്തിറക്കാൻ കഴിഞ്ഞതിലുള്ള എൻറെ ചാരിതാർത്ഥ്യം പ്രകടിപ്പിക്കാൻ അന്നും ഇന്നും വാക്കുകളില്ല".

  ജീവിത കഥ എഴുതാൻ വേണ്ടി മാത്രമാണ് ദേശാഭിമാനി വാരിക ആപ്പീസിൽ നിന്ന്  ഞാൻ തൃശ്ശൂർക്ക് ചെന്ന് കൊണ്ടിരുന്നത് നിരന്തരമായ എന്ത് യാത്രയും സ്നേഹ സമ്മർദ്ദങ്ങളും സഹിക്കവയ്യാതായപ്പോൾ ഒരിക്കൽ  അപ്പം ശുണ്ഠിയോടെ ചോദിച്ചു:
" കുടിയൊഴിക്കൽ വായിച്ചിട്ടില്ലേ"
" ഉണ്ട്"
"അതിൻറെ അഞ്ചാം ഭാഗത്തിൽ എൻറെ ജീവിതത്തെക്കുറിച്ച് ഞാൻ പാടിയിട്ടുണ്ട്"
" ഓർക്കുന്നില്ല മാസ്റ്റർ"
 അടുക്കളയുടെ തെക്കേ മുറിയിൽ കൂട്ടിയിട്ടിരുന്ന പുസ്തകക്കൂമ്പാരത്തിൽനിന്ന് പഴയൊരു കുടിയൊഴിക്കൽ എടുത്തുകൊണ്ടുവന്ന് എന്നെ ഏൽപ്പിച്ചു .അതു കണ്ടു പിടിക്കാൻ പറഞ്ഞു. ഒടുവിൽ ആ വരികളിൽ ഞാൻ ചെന്ന് ഉടക്കി നിന്നു.
" വായിച്ചോളൂ"
" കെട്ടജീവിതം,ഉണ്ടെനിക്കെന്നാൽ
മറ്റൊരുകാവ്യജീവിതംമണ്ണിൽ"
 "കെട്ട ജീവിതമോ  കുടിയൊഴിക്കലിലെ കവിയെക്കുറിച്ച് നാട്ടുകാർ വെറുതേ പറഞ്ഞതല്ലേ?".  എൻറെ ചോദ്യം വൈലോപ്പിള്ളി കേട്ടതായി ഭാവിക്കുകയോ, അതിനൊരു മറുപടി നൽകുകയോ ചെയ്തില്ല.

      സ്വകാര്യ ജീവിതത്തെക്കുറിച്ച് അമ്മയുടെ താന്തോന്നിത്തം എന്ന പതിനൊന്നാം അധ്യായത്തിൽ അല്ലാതെ   മറ്റെവിടെയും ഒന്നും പരാമർശിച്ചിട്ടില്ല;കാവ്യ ഉറവുകൾ ഇല്ലാത്തതായി. ആ കാവ്യലോകാലോകത്തിൽ കമ്പോട്കമ്പ് യാത്രചെയ്യുന്നത് രസനിഷ്യന്തിയാകുന്നവർക്ക് സ്വാഗതം.

  ഇരുപത്തെട്ടധ്യായങ്ങളുള്ള ഈ സ്മരണ ആരംഭിക്കുന്നത് , കവിതയുടെ വേരുകളിലാണ് . താൻ നിയതാർത്ഥത്തിൽ ഒരു മാർക്സിസ്റ് അല്ലെന്നും തൻറെ കിനാവിലുള്ള മനുഷ്യ സ്വാതന്ത്ര്യത്തിന്റെ ലോകം  സാധിതപ്രായമാക്കാൻ അവർ ചെയ്യുന്ന  ശ്രമത്തെ  മാനിക്കുന്നു എന്നേയുള്ളൂ. ദേശാഭിമാനിയിൽ ഈ ആത്മകഥ  പ്രസിദ്ധീകരിക്കാനുള്ള കാരണം  കേവലം യാദൃശ്ചികം ആണ്, എന്ന് ആമുഖമായി പറയുന്നു.   

    എറണാകുളം പട്ടണത്തിന് ഒന്നര മൈൽ കിഴക്കുള്ള ഉള്ള കലൂരിലാണ് ജനിച്ചത്. അവിടെ  കാര്യമായ  സാഹിത്യ സംഘങ്ങൾ ഒന്നുമുണ്ടായിരുന്നില്ല . രണ്ടു മൈൽ കിഴക്കാ ഇടപ്പള്ളിയാവട്ടെ സാഹിത്യകാരന്മാരാൽ സമ്പന്നമായിരുന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവൻ പിള്ള  ,പി കെ കരുണാകര മേനോൻ ,നാഗപ്പാടി  കൃഷ്ണപിള്ള , ശ്രാമ്പിക്കൽ പത്മനാഭമേനോൻ, എന്നീ കവികൾ. ഉപദേശക  സ്ഥാനത്ത് മേലങ്ങത്ത് അച്യുതമേനോനും. ആ ദേശത്ത് നിലനിന്ന സഹൃദയ മണ്ഡലമാണ്   ഇത്രയും കവികളെ അവിടെ ജനിപ്പിച്ചത് .മേലങ്ങന്റെയും കരുണാകരമേനോൻറെയും  ഉത്സാഹത്തിലാണ് പിന്നീട് സാഹിത്യ സമാജത്തിന്റെ ആദ്യസമ്മേളനം ഇടപ്പള്ളിയിൽ കൊണ്ടാടിയത്.

     കവിയുടെ മാതാപിതാക്കൾ_അമ്മ- നാണിക്കുട്ടിയമ്മ . അച്ഛൻ ചേരാനല്ലൂർ കൊച്ചുകുട്ടൻ കർത്താവ് .വലിയമ്മാവൻ പാർവത്യക്കാരൻ കുട്ടൻമേനോൻ ഭക്തനും ഭജന ജീവിതവ്രതമാക്കിയ ആളുമായിരുന്നു. വീട്ടിലിരുന്ന്  അക്ഷരതെറ്റോടെ ചൊല്ലി ശീലിച്ചിരുന്ന നാമകീർത്തനങ്ങളാണ്  മഞ്ജരിയുടെയും കാകളിയുടെയും പാനയുടെയും താളം മനസ്സിൽ എഴുതിയത്. 'കവിത മനപ്പാഠമാക്കി ചൊല്ലി ശീലിക്കുകയാണ് ഈ കാലത്തും കുട്ടികൾ ചെയ്യേണ്ടത് "എന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു.
  പ്രകൃതി സൗന്ദര്യ ബോധത്തിന്റെ കേന്ദ്രസ്ഥാനം
എന്ന രണ്ടാം അധ്യായത്തിൽ, പ്രകൃതി ആസ്വദിക്കാൻ സഹായകരമായ ഗ്രാമജീവിതമാണ്  തൻറെ സൗന്ദര്യബോധത്തിൻറെ മൂലകന്ദം എന്നദ്ദേഹം പറയുന്നു .പക്ഷികളുടെ പിമ്പേ നടന്ന് അവയുടെ കൂടു കണ്ടുപിടിച്ചതും  കുട്ടികളെ എടുത്ത(മൺ കൂട്ടിലടച്ചുദ്രോഹിച്ച)തും കിളിപ്പാട്ടിനു മറുപാട്ടുമായി നടന്നതും , നെല്ലുവള്ളിയുടെ പൂവും ചിറ്റാട പൂവും വയലിൻറെ സമൃദ്ധിയും ആസ്വദിച്ചതും തൻറെ സൗന്ദര്യ ദർശനത്തിന് അടിത്തറയായതത്രേ. (തങ്ങളുടെ)നാട്ടിൽ സവർണ്ണർക്ക് ഓണക്കളിയോ തിരുവാതിരക്കളിയോ ഇല്ലായിരുന്നു. സാധാരണക്കാരുടെ കുടിലുകളിൽ നിന്ന് കേട്ട തിരുവാതിരപ്പാട്ട് 'ഊഞ്ഞാലിൽ' ഒക്കെ നാം അനുഭവിക്കുന്നുണ്ടല്ലോ!
      മൂന്നാം അധ്യായം കാവ്യ ജീവിതത്തിലെ ഒരു വഴിത്തിരിവാണ്
തൻറെ ആദ്യ അധ്യാപകനായ കണ്ടനാശാൻ തുടങ്ങി അങ്ങി നാലാം ക്ലാസിൽ എത്തുന്നതുവരെ ഉണ്ടാകാത്ത അനുഭവമാണ്  നാലാംക്ലാസിൽ ഗാന്ധാരി വിലാപം പഠിച്ചപ്പോൾ ഉണ്ടായത്. തൻറെ പ്രായക്കുറവാകും ( അധ്യാപകന്റെ കഴിവുകുറവല്ല) ആ ദുരന്ത രംഗം ശരിയായി മനസ്സിലാക്കാൻ കഴിയാതെ പോയതിനുകാരണം. അഞ്ചാം ക്ലാസിൽ  സംസ്കൃതം പഠിക്കണമെന്ന് വിചാരിച്ചെങ്കിലും സംസ്കൃത ക്ലാസിൽ ചേട്ടൻ ഉണ്ടായതുകൊണ്ട്; അയാൾക്ക് അ അനുജനൊപ്പം  പഠിക്കുന്നത് കുറച്ചിലായതുകൊണ്ട് , സംസ്കൃതപഠനം ഉപേക്ഷിക്കേണ്ടി വന്നത്  സങ്കടമായി മനസ്സിൽ അവശേഷിച്ചു .കുട്ടികളോട് ഒരിക്കലും സംവദിക്കുന്നത് ആയിരുന്നില്ല മലയാളപാഠഭാഗങ്ങൾ "ഞങ്ങളുടെ കാലത്ത് പുതുമയുള്ള പാഠങ്ങൾ പാഠപുസ്തകങ്ങളിൽ ചേർക്കാതിരിക്കുന്നതിന് പാഠപുസ്തക സംവിധായകർക്ക് ഒരു കാരണമെങ്കിലും ഉണ്ടായിരുന്നു. കുട്ടികൾക്ക് സ്വാതന്ത്ര്യബോധം ഉണ്ടാകുന്ന  ഏതു പാഠവും ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ സംശയദൃഷ്ടിക്ക് വിധേയമായിരുന്നു.   "സ്വാതന്ത്ര്യം തന്നെ അമൃതം............."
 എന്ന വരികൾ പോലും കുട്ടികൾ പഠിക്കുന്നത് അധികൃതർ എങ്ങനെ സഹിക്കും?
 പക്ഷേ സ്വാതന്ത്ര്യം കിട്ടി ഇത്ര നാൾ കഴിഞ്ഞിട്ടും പുതിയ കാലത്തിൻറെ ചൈതന്യം പാഠങ്ങളിൽ കാണാത്തതിന് എന്തു സമാധാനം പറയും " അദ്ദേഹം ആശ്ചര്യപ്പെടുന്നു.    
     കവിതയുടെ അനുരണനങ്ങൾ എന്ന നാലാം അദ്ധ്യായത്തിൽ, സെൻറ് ആൽബർട്സ് ലേക്ക്  മെയിൻറോഡിൽകൂടി അല്ലാതെ എളുപ്പത്തിന് ഊടുവഴികളിലൂടെ  ആയിരുന്നു യാത്ര. അപ്പോൾ ബന്ധുവായ  പത്മനാഭൻ എന്ന  പത്തുമ്മാവൻ, എ ആറിൻെറ കുമാരസംഭവം തർജ്ജിമയിലെ കാമദഹനം വായിച്ചു കേൾപ്പിച്ചത്  തൻറെ ഹൃദയത്തിൽ ഏതോ കമ്പികളിൽ അനുരണനം ഉണ്ടായി .താൻ വിസ്മയിച്ചു ആഹ്ലാദിച്ചു .വീട്ടിൽ പണ്ട് വന്നിരുന്ന  ഒരു മുത്തശ്ശിയുടെ വടക്കൻപാട്ടുകൾ കേട്ടതിനു ശേഷം അന്നാണ് തൻറെ ഹൃദയം ആദ്യം സാക്ഷാൽ കവിത കേട്ട് ഉണർന്നുകൺമിഴിച്ചത്. "ചന്ദ്രോദയം പാർത്തിടുമാഴി പോലെ
തൽക്കാലമുള്ളല്പമുലഞ്ഞൊരീശൻ
പാരിച്ച ബിംബാധരകാന്തികോലു-
മുമാമുഖം കണ്ണുകളാൽ നുകർന്നാൻ".
എന്ന വരികളിൽ കൂടി പുളകം ചാർത്തി. "അടക്കണേകോപിതെന്നുവാനോർ
വിളിച്ചുചൊല്ലാൻ തുനിയുമ്പൊഴേക്കും
തൃക്കണ്ണിൽ നിന്നാശുകുതിച്ചചെന്തീ- യയ്യമ്പനേചുട്ടു പൊടിച്ചു തീർന്നു"
 "കാളിദാസൻറെ കവിതാ വിലാസവും,രസംപിടിച്ചു ചൊല്ലുന്ന അമ്മാവൻറെ കണ്ഠമാധുര്യവും, പാഠത്തിനു മിഴിവേകുന്ന രവിവർമ ചിത്രത്തിന്റെ വസന്തരംഗത്തിൽ ശോഭിക്കുന്ന ശിവപാർവ്വതി മാരും എല്ലാം ചേർന്ന് , എന്നെ കവിതയിൽ സരസ്വതിക്കുവച്ചു .പിന്നെ കിട്ടാവുന്ന കവിതാ പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിക്കുന്നത് കമ്പമായി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ  കേരളവർമ്മ വലിയകോയിത്തമ്പുരാൻെറ ശാകുന്തളം തർജ്ജമ, കുഞ്ചൻ നമ്പ്യാരുടെ ശ്രീകൃഷ്ണചരിതം തുടങ്ങിയ പുസ്തകങ്ങൾ എന്നെ ആവേശം കൊള്ളിച്ചു. ശാകുന്തളത്തിന്റെ മാതൃകയിൽ , ഈർക്കിൽ കൊണ്ട് മുറ്റത്ത് എഴുതി. പിന്നീട്‌നോട്ടുപുസ്തകത്തിൽ പകർത്തി.കീറി കളഞ്ഞ ഒരു ശ്ളോകനാടകമാണ്  എൻറെ ആദ്യ കൃതി.  നിഴൽപോലെ വന്നു നിഴൽ പോലെ പോയി ,എന്നേ അതിനെ പറ്റി പറയാനുള്ളൂ".
5. കുമാരനാശാൻറെ മരണം
കടം കഥകളിലൂടെയുള്ള ഉള്ള ബാല്യകാല വിനോദമാണ് ആദ്യ കവിതാ പരിശീലനം പഴമൊഴികൾ അവൾ കാവ്യ ഭംഗിയോടെ ഉപയോഗിക്കുന്ന ഇന്ന് അമ്മയായിരുന്നു കവിതയിലേക്ക് കൈപിടിച്ചു നടത്തിയത് അക്ഷരശ്ലോകപരിശീലനം ശ്ലോകത്തിൽ കലാശിച്ചു..
1924 മഹാകവി രവീന്ദ്രനാഥ ടാഗോർ എറണാകുളത്ത് ശാന്തിനികേതന് ധനം സമാഹരിക്കാൻ  എത്തിയപ്പോൾ കാണാൻ പോയതും സ്കൂളിലെ  ഉച്ച പട്ടിണിയിൽ വിശന്നു വിശന്ന് ആറുമണിവരെ വരെ കാത്തു നിന്നിട്ട് പ്രവേശനഫീസ്  ഒരു രൂപ കൊടുക്കാനില്ലാത്തതിൻറെ പേരിൽ പന്തലിൽ കടക്കാനാവാതെ പുറത്തുനിന്ന് പ്രസംഗം കേട്ട് മടങ്ങിയതും ഓർക്കുന്നു.
      കെ കെ രാജാവ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനോട് കവി ആകുവാനുള്ള  എളുപ്പവഴി എന്ത്  എന്ന ചോദ്യത്തിന് ദിവസേന പത്തുശ്ലോകം മനപ്പാഠമിക്കുക  എന്ന മറുപടി നൽകിയത്രേ. ആ അഭിപ്രായം  വൈലോപ്പിള്ളിക്ക് സമ്മതമാണ് .   
നാട്ടിലെ ഈഴവ സുഹൃത്തുക്കളാണ് കുമാരനാശാൻ കവിതകളിലേക്ക് വൈലോപ്പിള്ളിയെ കൊണ്ടുപോയത്. കവിയും സുഹൃത്തുമായ  യു കെ കുമാരൻ ഓർക്കേണ്ട പേരാണ് .99ലെ വെള്ളപ്പൊക്കം കഴിഞ്ഞ് വൈകിയാണ് സ്കൂൾ തുറന്നത് .അതിനും ശേഷമാണ് 99 മകരത്തിൽ  ആശാൻ മരിച്ചു എന്ന് അറിയുന്നത് . "മഹാകവി മരിച്ചാൽപോലും നമ്മുടെ വിദ്യാലയത്തിൽ  അതെ ചൊല്ലി അനുശോചനയോഗം കൂടുന്നത് പോകട്ടെ, മലയാളം എടുക്കുന്ന അധ്യാപകൻ എങ്കിലും അക്കാര്യം വിദ്യാർഥികളുടെ സദസ്സിൽ പ്രസ്താവിക്കുകപോലുംപതിവില്ല എന്നത് എത്ര സങ്കടകരമാണ് ". 
  "ലീലയും നളിനിയും ചണ്ഡാലഭിക്ഷുകിയും മറ്റും വായിക്കുമ്പോൾ എൻറെ ബാല മനസ്സിലഉണ്ടായ അസ്വസ്ഥതയ്ക്ക് ഒരു കാരണം ഞാൻ പിന്നീട് കണ്ടെത്തി .അത് ആശാന്റെ- പ്രതിഭയുടെ- വന്യത( wildness)ആണെന്ന് ഒറ്റവാക്കിൽപറയാം. സമകാലികരായ മറ്റു മഹോന്നത കവികളിൽ കാണുന്ന മാന്യമായ നാഗരികതയെ വെട്ടിച്ചുയർന്നുനിൽക്കത്തക്കവിധം ആശാനേ ഒരു ജീനിയസ് ആക്കുവാൻ ഈ വന്യത ഹേതുഭൂതമായിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു .മലഞ്ചോലകളുടെസംഗീതം എന്നുപറഞ്ഞാൽ പോരാ അഗ്നിപർവ്വതസ്ഫോടനം ഭൂകമ്പം പ്രളയംമുതലായ പ്രകൃതിക്ഷോഭങ്ങളെ ഒരു അംശം, വന്യത എന്ന ഈ പദത്തിൽ ഞാൻ ഒതുകട്ടെ".

6 ഭാവനയെ പുളകാഞ്ചിമാക്കുന്ന വരികൾ
         കവിതകളിലിന്നുവരെ സഹൃദയർ പ്രതീക്ഷിച്ചിരുന്ന നർമ്മമോ രസികത്വമോ രചനാസൗഷ്ഠവമോഅല്ല, അതിനുപരിയായി കൽപ്പനാചതുര്യത്തിന്റെ കൈകുതറിപ്പോകുന്ന ഒരു വികാരോദ്വേഗമാണ് ആശാൻ കവിതകളിൽ തിരയടിക്കുന്നത്". ദുരവസ്ഥപ്രസിദ്ധം ചെയ്ത കാലത്ത് (അത് നിരോധിക്കണമോഎന്നുതീരുമാനിക്കിൻ)കെച്ചിത്തമ്പുരാനും ആഢ്യ വിദ്വൽ സദസ്സും ചേർന്ന് അതിൻറെ സദാചാര മൂല്യത്തെക്കുറിച്ച്  പരിശോധിക്കാനായി  കുറ്റിപ്പുറത്തു കേശവൻ നായരെയും ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ മറ്റൊരാളെയും രഹസ്യ കമ്മിറ്റിയായി  നിയോഗിച്ചു. കമ്മറ്റി കുറിപ്പെഴുതിയത്  'കവിത തരക്കേടൊന്നുമില്ല. ഇതിൻറെ രചന സുന്ദരമല്ല എന്ന ഒരു കുറ്റം മാത്രമേ പറയാനുള്ളൂ' എന്നായിരുന്നുവത്രേ(കു.കേ.നായർ പറഞ്ഞത്) ആശാൻ കവിത നൽകിയ വിസ്മയം ഉള്ളൂരിലേക്കും വള്ളത്തോളിലേക്കും സംക്രമിച്ചു ."ഉമാകേരളം  ഉള്ളൂരിൻറെ കവിപ്രകൃതിതാരുണ്യത്തിന്റെഓജസ് ധൂർത്തടിച്ചുകെട്ടിപ്പടുത്ത കീർത്തിപ്രഭാവത്തിന്റെ  കോട്ടയാണ് എന്ന്  എനിക്കിന്നും തോന്നുന്നു". കവിസമാധിയുടെ പരകോടിയിൽ നിന്നും വാർന്നുവീഴുന്ന ഉമാകേരളശ്ലോകങ്ങൾ അന്നത്തെപ്പോലെ ഇന്നും  കവിയെ പുളകാഞ്ചിതമാകുന്നു.

7 കവിത- സ്വയം പര്യാപ്തമായ കല
  ഒരിക്കൽ  അപ്പൻ തമ്പുരാനെ കാണാൻ ചെന്നപ്പോൾ അദ്ദേഹത്തിൻറെ മകൻകുട്ടികൃഷ്ണമേനോൻ ചോദിച്ചു ,നമ്മുടെ മൂന്ന് മഹാകവികളിൽവച്ച് ആരെയാണ് കൂടുതലിഷ്ടം? "മൂന്നുപേരും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ്" വള്ളത്തോളിന്റെചിത്ര യോഗവും  കുറ്റിപ്പുറത്ത് കേശവൻ നായരുടെ ഗ്രാമീണ കന്യകയും വൈലോപ്പിള്ളിയെയും  ഒരു കവിയായി മാറ്റുകയായിരുന്നു.   
     ആശാന് ;ജാതിനിഷേധം ,മനുഷ്യ സാഹോദര്യം, ആത്മിയ- സാംസ്കാരിക -പുരോഗതി, എന്നിവയ്ക്കുവേണ്ടി ഉപയോഗിച്ച കരുവായിരുന്നു ;സാഹിത്യം.

 8 സ്കൂൾ ലൈബ്രറിയിലെ രത്ന ശേഖരങ്ങൾ
      ആശാൻ സമഗ്രമായ സ്വാതന്ത്ര്യത്തിന്റെ കവിയായിരുന്നു. കീഴ്ജാതിക്കാർ എന്നു വകഞ്ഞിട്ടവരുടെ സ്വാതന്ത്ര്യം മാത്രമല്ല; മനുഷ്യ സ്വാതന്ത്ര്യമാണ്  ആകൃതികൾ എല്ലാറ്റിലും കൂടി അദ്ദേഹം ഉദ്ഘോഷിച്ച ത്.  നളിനി ദിവാകരനെ തേടി പോയത് ,ലീല  മദനിയെ തേടി പോയത്,  ദുരവസ്ഥയിലെ സാവിത്രി ചാത്തനെ സ്വീകരിച്ചത്, ചണ്ഡാലഭിക്ഷുകി സ്വതന്ത്രയായി ആനന്ദനെ സമീപിച്ചത്, യുവജന സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിൽ ആശാൻറെ ഔൽസുക്യം പ്രകടമാണ് .
സെൻറ് ആൽബർട്സിൽ  ഒൻപതാം ക്ലാസിൽ പ്രവേശിച്ചതോടെ; അർത്ഥം പറയുന്നതിൽ അല്പസ്വല്പം തെറ്റൊക്കെ വരുത്തിയിരുന്ന പൈ മാസ്റ്ററിലൂടെ സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ  വായിക്കാൻ അവസരം ലഭിച്ചത് ലോക സാഹിത്യവുമായി  പരിചയപ്പെടാൻ ഇടയാക്കി. തൻറെ ഈഴവ സുഹൃത്തുക്കൾ നായരോടും നമ്പൂതിരി യോടും കാണിച്ചിരുന്ന അസഹിഷ്ണുതയുടെ കാരണം, 'ഉണർന്ന് എഴുന്നേൽക്കുന്ന സമൂഹത്തിൻറെ മൂരി നിവർത്തൽ' ആണത്രേ. സഹോദരനിൽ വന്ന  "നേന്ത്രവാഴ കുലച്ചുഞാനത്
  തമ്പുരാന് കൊടുക്കണം" എന്നവരി ചങ്ങമ്പുഴയെ സ്വാധീനിച്ചതല്ലെങ്കിലും കവികൾ  ഒരേ ആശയം ഉപയോഗിക്കുന്നതിന് ഉദാഹരണമായി മനസ്സിൽ എത്തുന്നു.

9ഇടപ്പള്ളി സാഹിത്യപരിഷത്ത്
       പത്താം ക്ലാസിൽ പഠിക്കുമ്പോൾ കലൂർ ഉള്ള ഉള്ള ഈഴവ സുഹൃത്തുക്കളുടെ പ്രചോദനത്താൽ ആണ് സാഹിത്യ പരിഷത്തിന് പോയത് അമ്പാടി കാർത്ത്യായനി അമ്മയുടെ പ്രസംഗത്തിൽ തുടങ്ങി  കേരളത്തിലെ മിക്ക കവികളേയും കാണാനും കേൾക്കാനും സാധിച്ചു. അന്ന് വള്ളത്തോൾ അവിടെ നടത്തിയ പ്രസംഗം ഏറിയപങ്കും അതു പടി ഓർത്തിരിക്കുന്ന ബുദ്ധിക്ക് നമസ്കാരം. മഹാപണ്ഡിതനായ  ഉള്ളൂർ ദിവസേന രണ്ട് ഉല്കൃഷ്ട ഗ്രന്ഥങ്ങൾ വായിക്കുമത്രേ!

ചെറുപ്പത്തിലെ ജേഷ്ഠന്റെ ഒപ്പം ചിത്രം വച്ചിട്ടുണ്ട് കന്നിക്കൊയ്ത്തന്റെ കവർവരക്കാനുള്ള ആത്മവിശ്വാസം നൽകിയത് ആപരിശീലനമാണ്.

10 പൈദാഹാനുഭവങ്ങൾ
      കവി ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല ഇല്ല എട്ടാംക്ലാസിൽ കവിത എഴുതാൻ തുടങ്ങി പത്താംക്ലാസിൽ സ്കൂളിൽ അവതരിപ്പിക്കുകയും ചെയ്തു  .പാഠപുസ്തകകവിതകളായ കുറ്റിപ്പുറത്തിന്റെ കുട്ടിയും കിഴവനും, വള്ളത്തോളിന്റെ മുറ്റത്തെ തുളസിയും മനസ്സിൽ തേൻമഴപെയ്യിച്ചു.

11 അമ്മയുടെ താന്തോന്നിത്തം
കാരണവന്മാർ രണ്ടുപേരും  ഭാഗം വാങ്ങി പിരിഞ്ഞപ്പോൾ, 15 വയസ്സുള്ള  ചേട്ടനായി കാരണവർ . അമ്മ അമ്മ താരതമ്യേന വൃദ്ധനായ അച്ഛനെ ഒഴിവാക്കി മറ്റൊരു ചെറുപ്പക്കാരനെ ഭർത്താവാക്കി അമ്മമാർ ഇത്തരം സ്വാതന്ത്ര്യമെടുത്ത് കൊള്ളട്ടെ പക്ഷേ കുട്ടികൾ എന്ത് ചെയ്യും വൈലോപ്പിള്ളിയുടെ മനസ്സിൽ പ്രണയം അസ്തമിപ്പിച്ചത്, അമ്മയുടെ ഈ പ്രവർത്തി ആയിരുന്നു .

12 പുതിയ ഒരു അവബോധം
ശാസ്ത്രപഠനം:തെരഞ്ഞെടുപ്പിലെ അബദ്ധവും,ശാസ്ത്രാവബോധം കവിതക്ക് പുതുവഴിതുറന്നതും.
റൊമാന്റിക് കവിതയെ ക്ലാസിൽ കവിത യിൽനിന്നും വേറിട്ടുകാണണമെന്ന പുതിയപാഠമാർജ്ജിച്ചതും ഈകാലത്തുതന്നെ.മാതൃഭൂമി പത്രത്തിൽ കൊച്ചുസീത തുടർച്ചയായി വന്നു.

13ഇടപ്പള്ളി കരുണാകരമേനോൻ
          സ്വാതന്ത്ര്യസമരസഹചരനും, അഭിനയചതുരനും, കാവ്യംമന:പാഠമാക്കി സുന്ദരമായിഅവതരിപ്പിക്കുന്നയാളും,'പാവങ്ങ'ളോടുള്ളമമത നിമിത്തം ഹ്യൂഗോവിന്റെതൊണ്ണൂറ്റിമൂന്ന് പരിഭാഷചെയ്തയാളും.സഹജീവിസ്നേഹിയായ നന്മമരം ഫോട്ടോ എടുത്ത് സ്വതേജസ്സ് നഷ്ടമാക്കാത്തയാൾ!

14 കേണൽ ഉണ്ണിനായരും മറ്റും
     വള്ളത്തോളിന്റെ പ്രസംഗത്തിൽ മാതൃഭാഷയെപ്പറ്റിപറഞ്ഞ കൽപ്പന അതേപടി "ഹൃദ്യം സ്വഭാഷതൻ..."എന്ന പദ്യത്തിലുള്ളത്.
സഹപാഠികളിൽ ചിലരെ-പുതൂർ അച്യുതമേനോൻ-ഓർക്കുന്നു.

15വശ്യവചസ്സുകൾ
   വൈലോപ്പിള്ളി നടുവിലെവീട്ടിൽ പെണ്ണെടുത്ത കർത്താൻചേട്ടൻ പകർന്ന ദേശീയബോധം.
ഉള്ളൂരിന്റെ ഉമാകേരള പദ്യത്തിലെ അനൗചിത്യം പരിഹാസശ്ളോകമാക്കി മഹാകവിക്കയച്ചതിന്,കർത്താവിന്റെ രസികത്വത്തെ ശ്ളാഘിച്ചുകൊണ്ടൊരു മറുകുറിയാണുണ്ടായത്.

16സുന്ദരി പെൺകുട്ടി
  കൃഷ്ണ കർത്താവിൻറെ സുന്ദരിയായ മകൾ കൊടകര ലോക സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ  ഏതോ ഗന്ധർവ്വൻ ബാധയും പെട്ടു അതിൽനിന്നു രക്ഷിപ്പാൻ ആണ് അവൾ എറണാകുളം ഗേൾസ് ഹൈസ്കൂളിലും നടുവിലെ വീട്ടിലും പറിച്ചുനടപ്പെട്ടത്. യുവാക്കൾ എല്ലാം അവൾക്കു ചുറ്റും ആയി, കവിയും . കവിതയുടെ കുറ്റം കണ്ടുപിടിക്കാൻ ഉഴറുന്ന അവളുടെപിതാവ് നെ പേടിച്ച് ഇതര കാമുകന്മാർ രംഗം വിട്ടെങ്കിലും കവി അചഞ്ചലനായി വർത്തിച്ചു ഒടുവിൽ  അയാളും  കൈവിട്ട് കവിത തേടി പറന്നു.
കോളേജ് മാഗസിനിൽ ചേർക്കാനായി എഴുതിയ കവിത വായിച്ച് കുറ്റിപ്പുറത്ത് കേശവൻ നായർ ,ഇത് എൻറെകവിത പോലെ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു എന്നാണ് പറഞ്ഞത് ചങ്ങരംകോത കൃഷ്ണൻ കർത്താവ് അതിൽ കുറ്റങ്ങളേ കണ്ടുള്ളൂ .

17 നവചൈതന്യത്തിൻറെ അന്തർധാരകൾ

18 കുറ്റിപ്പുറത്തു കേവിവശവൻ നായർ- ഒരു ചന്ദനമരം

19 കോളേജിലെ സംസ്കാരധാരകൾ
     ഉള്ളൂർ പദ്യം ചമയ്ക്കുന്ന രീതി വിചിത്രമായിരുന്നു ചതുരത്തിൽ  മുറിച്ചെടുത്ത കടലാസു കഷണത്തിൽ  എഴുതി തുടങ്ങുന്നു ഏതെങ്കിലും ഒരു വരി എഴുതി  മറ്റു വരികൾ  പൂർത്തിയാക്കി പ്രധാന വാക്യവും ചേർത്ത്  തൃപ്തി വന്നാൽ നോട്ട് ബുക്കിലേക്ക് പകർത്തിയെഴുതും. ശ്ളോകത്തിൻറെ അവയവ സന്നിവേശം എന്നാണ്  വൈലോപ്പിള്ളി ഇതിനെ വിളിക്കുന്നത് . ഉള്ളൂരിൻറെ പ്രസംഗം സഹർഷം ആസ്വദിക്കുന്നു.
അക്ഷരശ്ളോകത്തിൽ ഒറ്റ പുസ്തകത്തിൽ നിന്ന് മാത്രം ചൊല്ലിയതിനാൽ ശ്രദ്ധിക്കപ്പെട്ടില്ല കോളേജിൽ  ധാരാളം നല്ല പ്രസംഗങ്ങളും മറ്റും ആസ്വദിക്കാൻ കഴിഞ്ഞു

20 കലാലയ ജീവിതത്തിന്റെ മധുരാനുഭൂതികൾ
    മാതൃഭൂമി പത്രത്തിൽ  സ്വന്തം കവിത അടിച്ചു വന്നത് വലിയ ബഹുമതിയായി. കവിയായി ശ്രദ്ധിക്കപ്പെട്ടു

21 വള്ളത്തോൾ സന്നിധിയിൽ

സാഹിത്യ പരിഷത്തിൽ  അവതരിപ്പിക്കാനുള്ള കവിത ഗുരു കുറ്റിപ്പുറത്ത് കേശവൻ നായരെ കൊണ്ട് സംശോധിപ്പിക്കാനാണ് ചെന്നത് . അത്കുറ്റിപ്പുറം അവിടെയുണ്ടായിരുന്ന വള്ളത്തോളിന നൽകി അദ്ദേഹം ഒന്ന് രണ്ട് എഡിറ്റിംഗ് നിർദ്ദേശിച്ചു വൈലോപ്പിള്ളിക്ക് അതിൽ താല്പര്യം തോന്നിയില്ലെങ്കിലും അംഗീകരിച്ചു കവിത അവതരിപ്പിച്ചിട്ട് സദസ്സിലിരിക്കുന്ന ശങ്കര കുറുപ്പിൻറെ കവിത വാങ്ങി നോക്കി എഡിറ്റിംഗ് നിർദ്ദേശിച്ചത് കുറുപ്പിനെ കോപിഷ്ടനാക്കി.

22കവിതാ രചനക്ക് ഒന്നാം സ്ഥാനം
      സാഹിത്യ പരിഷത്തിൽ കവിത രചനയ്ക്ക് ചേർന്നതും ഒന്നാംസമ്മാനം ലഭിച്ചതും കുറേക്കാലത്തിനുശേഷം ഷം ഒരു തീവണ്ടിയാത്രയിൽ വച്ച് വള്ളത്തോളിനെ കണ്ടതും അതും അതും

23വാദ്ധ്യാർജോലി

കവിത്രയത്തിൻറെ കാല്പനികതയെ കുറിച്ച് വിശദമായി ആലോചിക്കുന്നു ഇടപ്പള്ളി കവികളുടെ ആഗമത്തോടെയാണ് ലക്ഷണമൊത്ത റൊമാൻറിക് കവിത മലയാളത്തിൽ പൂത്തുലഞ്ഞതെന്ന് അടിവരയിടുന്നു. 1932 സെപ്റ്റംബറിൽ വീണ്ടും അധ്യാപന വൃത്തിയിലേക്ക്  പ്രവേശിച്ചു .അധ്യാപനവും കവിതയെഴുത്തും  തമ്മിൽ ചേരില്ല എന്നാണ് കവിയുടെ പക്ഷം. അധ്യാപകർക്ക് പൊതുവേ  കവിയോട്  താൽപര്യക്കുറവുണ്ട് പ്രായോഗിക ബുദ്ധികളായ   അവർക്ക് ഉദ്യോഗ കയറ്റത്തിനുള്ള അവസരവും അരിയുടെയും പച്ചക്കറിയുടെയും വിലക്കയറ്റവും ആണ് സംസാരവിഷയം. വള്ളത്തോൾ ആരോടോ പറഞ്ഞുവത്രേ: " വാധ്യാർ ജോലിയിൽ പ്രവേശിച്ചാൽ കവിത നശിച്ചു".
ഇടശ്ശേരി  വക്കീൽ ഗുമസ്തൻ ആകാതെ അധ്യാപകൻ ആയിരുന്നെങ്കിൽ അദ്ദേഹത്തിൻറെ കവിതയുടെ കനം കുറഞ്ഞേനെ.

24 ഗാന്ധിജി തൃശൂരിൽ
       എറണാകുളത്ത് പച്ചാളത്തുള്ള മാന്യനായ ഒരു ഈഴവ വൃദ്ധൻ മരണത്തിനു തൊട്ടുമുമ്പ് പൂജാവിഗ്രഹത്തിന് അടുത്ത് നേർച്ച യിട്ട പണമെടുത്ത് ആഹാരത്തിനും പഠനത്തിനും ഉപയോഗിക്കാൻ  പറഞ്ഞതിനെ കുറിച്ച് എഴുതിയ കവിത  വിവാദമായി. മാമ്പഴത്തിന്റെ വലിയേട്ടൻ  എന്ന് പറയാവുന്ന 'പ്രലോഭനം' എന്നകവിത മാതൃഭൂമിയിൽ അടിച്ചു വരുന്നു സ്വന്തം അനുജത്തിയുടെ രോഗാവസ്ഥയുടെ അനുഭവത്തിൽ നിന്നുണ്ടായതാണ് ആ കവിത
25  മാമ്പഴത്തിന്റെ കഥ

മുളന്തുരുത്തി ഹൈസ്കൂളിൽ ആയിരിക്കുമ്പോൾ 1936 മാതൃഭൂമി, ഓണം വിശേഷാൽപ്രതിയിൽ ചേർക്കാനായി കവിത ചോദിച്ചു. ചെറുപ്പത്തിൽ മരിച്ചുപോയ തൻറെ അനുജൻ കൃഷ്ണൻകുട്ടിയുടെ സങ്കടകരമായ ഓർമ്മയിലാണ്  മാമ്പഴം  ജനിച്ചത് . മുളന്തുരുത്തി ഹൈസ്കൂളിലെ വടക്കേ വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് ആ കവിത മുഴുമിപ്പിച്ചു. ട്യൂഷൻ പഠിക്കാൻ ഒപ്പമുണ്ടായിരുന്ന  (സഹായി)രാഘവന് കവിത ചൊല്ലി കേൾക്കാൻ മോഹം. കവിക്ക് അങ്ങനെ ചൊല്ലി കേൾപ്പിക്കുന്നത് ഇഷ്ടമല്ല . സ്കൂൾ ഫൈനൽ തോറ്റ അയാൾക്ക്  ലഘുവായ ക്ഷയരോഗവും  ഉണ്ടായിരുന്നു .രണ്ടുകൊല്ലത്തിനകം അയാൾ മരിച്ചു. അക്കാലത്ത്   മുളന്തുരുത്തിയിൽ സന്നിപാതജ്വരം പകർന്നു പിടിച്ചതിൽ കവി ഊണ് കഴിച്ചിരുന്ന ഹോട്ടലിലെ മാനേജരുടെ അനുജൻ മരിച്ചിരുന്നു .പനി ബാധിച്ച് 51 ദിവസം കവി എറണാകുളത്ത് ആശുപത്രിയിലായിരുന്നു. പനി വിടുമ്പോൾ  അനുജൻ പറഞ്ഞാണ് കവിത  പ്രസിദ്ധീകരിച്ച കാര്യം അറിഞ്ഞത് .ഓർമ്മയിൽ നിന്ന്  കവിത മൂളി തുടങ്ങി. "വരിക കണ്ണാൽ കാണാൻ വയ്യത്തൊരെൻ കണ്ണനേ തരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ"
 എന്ന ഭാഗമായപ്പോൾ കരഞ്ഞുപോയി . "അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ" എന്ന വരിക്ക് ശേഷം "പൂങ്കുല തല്ലുന്നത്" എന്ന് വരാൻ കാരണം അനുജൻ പൂങ്കുല ഓടിക്കുകയായിരുന്നല്ല ,ഒരു ഇല്ലിത്തലപ്പുകൊണ്ട് തല്ലി ഒടിക്കുകയായിരുന്നത്രേ." പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ " എന്ന വരി കവിയുടെ സ്വന്തം അനുഭവമാണ് .

26 വിലാസിനിയുടെ വിമർശനം

1970 അടുത്ത് അത് മംഗളോദയം മാസികയിൽ മാമ്പഴം ഒരു മൗലിക രചന അല്ല എന്നുപറഞ്ഞുകൊണ്ട് വിലാസിനി ഒരു ലേഖനം എഴുതിയിരുന്നു 1936 ലിവിങ്സ്റ്റൺ ലാർനെഡ് എഴുതിയ ഫാദർ ഫൊർഗെറ്റ്സ് എന്ന കവിത യോടും ടാഗോറിന്റെ the crescent moon എന്ന കവിതാ സമാഹാരത്തിനോടും കടപ്പാടുണ്ടെന്നാണ് അദ്ദേഹം വാദിച്ചത്. ഈ കവിതകളോട് എന്തെങ്കിലും സാമ്യം മാമ്പഴത്തിന് ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിൻറെ പ്രസ്താവനയെ കവി എതിർത്തും ഇല്ല .

വിസിയുടെ ഒരു വിലാപം ആദ്യമായി വായിച്ചതും , അധ്യാപകനായ കുറ്റിപ്പുറത്ത് കേശവൻ നായർ അതിലെ ചില ശ്ലോകങ്ങൾ   ക്ലാസ്സിൽ ഉദ്ധരിച്ച് കവിത കൊണ്ടാടിയതും സ്മരിക്കുന്നു. തൃശ്ശൂരിൽ എത്തിയ കേരളവർമ്മ വലിയകോയിത്തമ്പുരാനെ വി സി ചെന്നുകണ്ട്,കൊടുമ്പിരിക്കൊണ്ട ദ്വിതീയാക്ഷരപ്രാസകോലാഹലത്തിൽ തൻറെവാദം ചർച്ചചെയ്ത് അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു. ഉപചാരം പാലിക്കാതെ തമ്പുരാനോട്   തർക്കിക്കാൻ നിന്നത് വിസിയുടെ സ്വഭാവവിശേഷം . ഈ സംഭവത്തെക്കുറിച്ച് കുറ്റിപ്പുറത്തോട് തമ്പുരാൻ പറഞ്ഞത് : "ആ ബാലകൃഷ്ണന്  ദ്വിതീയാക്ഷരപ്രാസത്തോട് അത്രയേ ഉള്ളൂ അത്രേ . അയാൾ ഒരു കൊതുകു പോലെ മൂളിക്കൊണ്ട്  എൻറെ കണ്ണിലും മൂക്കിലും കയറി  നന്നായി ശല്യപ്പെടുത്തി".
ക്ഷയരോഗത്താൽ അത്യന്തം കൃശനായ വി സിയെ കൊതുകിനോട് ഉപമിച്ചത്  കേശവൻ നായരെ ക്ഷ രസിപ്പിച്ചു .

27 കാല്പനിക കവിതയിലെ അഗ്നിനക്ഷത്രം
     കുറ്റിപ്പുറവും വള്ളത്തോളും കൂടി  കോഴിക്കോട്  സാമൂതിരിയെ കാണാൻ ചെന്നപ്പോഴാണ് വിസിയെ അവിടെ താമസിപ്പിക്കാൻ കൊണ്ടു ചൊല്ലുന്നത്.

 പണിക്കർക്ക് തൃശ്ശൂരിൽ ചില ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നും അതിൽ ഒരു പ്രണയത്തിൽ നിന്ന് പുറപ്പെട്ട ദുഃഖ ശ്രുതിയാണ്  ഒരു വിലാപം എന്നും പറഞ്ഞു കേൾക്കുന്നുണ്ട് .

28പേരോർക്കുന്നില്ല
ഉള്ളൂരിൻറെ ഷഷ്ടിപൂർത്തിക്ക്  പങ്കെടുക്കുന്നതും  അതിലേക്ക് ഒരു മംഗള ശ്ലോകം എഴുതി അയച്ചതിന് ,പ്രിയപ്പെട്ട മാധവമേനോൻ എന്ന് സംബോധന ചെയ്തുകൊണ്ട് ,മംഗളപത്രം കിട്ടിയതിൽ ഏറ്റവും നന്ന് .കവിതകളുംഒന്നാന്തരം  എന്നൊക്കെ എഴുതിമറുപടി അയച്ചു. ഉള്ളൂർ തൻറെ പേര് ഓർക്കാത്തതിൽ  അദ്ദേഹത്തിന് വിഷമമില്ല കാരണം താനും പലരുടെയും പേര് ഓർക്കുന്നില്ല.
________

ഓർത്തു വയ്ക്കേണ്ടത് മുഴുവൻ കുറിക്കണം എന്ന് വിചാരിച്ചാണ് തുടങ്ങിയത് .പക്ഷേ ഇപ്പോൾ മനസ്സിലാവുന്നു, ഒരു ഒന്നാന്തരം കവി താൻ കവിയായ വഴികളെക്കുറിച്ച്  പറയുന്നത്  ചുരുക്കി എഴുതുക അസാധ്യമാണ് .

രതീഷ്കുമാർ.
🌾🌾🌾🌾🌾🌾