27-08-19

ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏
🎨🎨🎨🎨🎨🎨🎨🎨🎨🎨
ഇതു വരെ പരിചയപ്പെട്ടതിൽ നിന്നും അല്പം വ്യത്യസ്തമായ ചിത്രം ഈ ചിത്രം ഇഷ്ടപ്പെട്ടോ...ഇന്ന് നമുക്ക് കാളിഘട്ട മാതൃക യിലുള്ള ഇത്തരം ചിത്രങ്ങളെയും ചിത്രകാരനെയും പരിചയപ്പെടാം
കഴിഞ്ഞയാഴ്ച നമ്മൾ മധുബാനി ചിത്രകലയും ആ ചിത്രകലാശൈലിയിലൂടെ പ്രശസ്തയായ ബാഓവദേവിയേയും പരിചയപ്പെട്ടു.
ഈയാഴ്ച നമുക്ക് പരിചയപ്പെടാം 'കലാപരീക്ഷണങ്ങളുടെ കുലപതി'യായ ജാമിനി റോയ് എന്ന മഹാപ്രതിഭയെ...കൂട്ടത്തിൽ അദ്ദേഹത്തെ സ്വാധീനിച്ച കാളിഘട്ട് ചിത്രരചനയും.
ജാമിനി റോയ്
പശ്ചിമബംഗാളിലെ ബാങ്കുര ജില്ലയിലാണ് 1887 ഏപ്രിൽ 11ന് ജാമിനി റോയ് ജനിച്ചത്.ചെറുപ്പത്തിലേ ചിത്രകലയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്ന ജാമിനി റോയ് 16ാം വയസിൽ കൽക്കട്ടയിലെ  ഗവൺമെൻറ് കോളേജ് ഓഫ് ആർട്സിൽ പഠനത്തിനായി ചേർന്നു. നിലവിലുള്ള അക്കാദമിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ അധ്യാപനമായിരുന്നു അവിടെ .1908ൽ ഈ വിദ്യാലയത്തിൽ നിന്നും ചിത്രകലയിൽ ഡിപ്ലോമ കരസ്ഥമാക്കി.പാശ്ചാത്യ പാരമ്പര്യത്തേക്കാളപ്പുറം സ്വന്തം പാരമ്പര്യത്തിന്റേയും സംസ്ക്കാരത്തിന്റേയും സ്വത്വം ഉൾക്കൊണ്ടാണ് താൻ വരയ്ക്കേണ്ടതെന്ന ചിന്ത അദ്ദേഹത്തെ അലട്ടി.ഈ അസ്വസ്ഥതയാണ് നാടോടി ഗോത്രകലകളിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. കാളീഘട്ട് പെയിന്റിംഗ് " ഏറെ സ്വാധീനം അദ്ദേഹത്തിൽ ചെലുത്തി. താനിതുവരെ ശീലിച്ചുപോന്ന പാശ്ചാത്യശെെലിയിൽ നിന്നും അദ്ദേഹം അകന്നു.1920 _24 കാലഘട്ടങ്ങളിൽ അദ്ദേഹം പൂർണമായും നാടോടി ചിത്രകലയുടെ വക്താവായി മാറി. സാന്താൾ ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കാനും അവരുടെ രീതികൾ പകർത്താനും ആരംഭിച്ചു.
താൻ പഠിച്ച അക്കാദമിക് ശൈലിയിൽ നിന്നും പിന്മാറി ബംഗാളി നാടോടിപാരമ്പര്യം അടിസ്ഥാനമാക്കി ഒരു പുതിയ ശൈലി അദ്ദേഹം അവതരിപ്പിച്ചു.നാടോടി ജനതയുടെ ജീവിതത്തിൽ ഉൾക്കൊള്ളുന്നലാളിത്യത്തിന്റെ സത്തയുടെ ആവിഷ്കരണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നു പറയാം.ഇന്ത്യൻ ചിത്രകലയ്ക്ക് അതിന്റേതായ വ്യക്തിത്വം അദ്ദേഹം നൽകി.1938ൽ കൊൽക്കത്തയിലെ ബ്രിട്ടീഷ് ഇന്ത്യ തെരുവിൽ ആദ്യമായി ജാമിനിയുടെ ചിത്രങ്ങൾ പ്രദർശനത്തിനെത്തി.1940 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ പ്രശസ്തി ഉയരങ്ങളിലെത്തി.1946ൽ ലണ്ടനിലും 1953ൽ ന്യൂയോർക്കിലും അദ്ദേഹത്തിന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചു.ഇതിൽ ഏറെയുംലണ്ടനിലെ വിക്ടോറിയ&ആൽബർട്ട് മ്യൂസിയത്തിൽ  ഇപ്പോഴും കാണാം.1972 ഏപ്രിൽ 24 ന് അദ്ദേഹം അന്തരിച്ചു.ബംഗാളി നാടോടി ചിത്രകല  അദ്ദേഹത്തെ സ്വാധീനിച്ചതു പോലെ തിരിച്ചും സംഭവിച്ചു എന്നത് അദ്ദേഹത്തിന്റെ മഹത്വം വ്യക്തമാക്കുന്നു🙏 അദ്ദേഹത്തിന്റെ ശെെലി ബംഗാൾ നാടോടിചിത്രകലയിൽ മാറ്റങ്ങൾ ഉണ്ടാക്കി.
ആറു വർഷത്തോളം നീണ്ടുനിന്ന അദ്ദേഹത്തിൻറെ കലാസപര്യയിൽ ഇന്ത്യൻ ചിത്രകലയുടെ വഴിത്തിരിവിന്  കാരണമായ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട് .യൂറോപ്യൻ നാച്ചുറലിസത്തെ നിരാകരിച്ച് ബംഗാൾ ശൈലിയിൽ ശ്രദ്ധ കൊടുത്തു .തുടക്കത്തിൽ പൂർവേഷ്യൻ കാലിഗ്രാഫി, ക്ഷേത്ര ശില്പങ്ങൾ, നാടോടിക്കഥയിലെ വസ്തുതകൾ ,കരകൗശല പാരമ്പര്യം തുടങ്ങിയവ ആയിരുന്നു അദ്ദേഹത്തെ സ്വാധീനിച്ചത്. 1920 മുതൽ പ്രതിഫലം പറ്റിയുള്ള ചിത്രരചന നിർത്തി . കൃത്യമായ കോണിക രേഖകൾ അദ്ദേഹത്തിന്റേത് മാത്രമായ  ശൈലിയായിരുന്നു. ജാമിനിയുടെ ഏറ്റവും ധൈര്യപൂർണമായ പരീക്ഷണം യേശുവിന്റെ ജീവിതം ചിത്രീകരിച്ച പരമ്പരയാണ് .ഒരു ഗ്രാമീണന് എളുപ്പം മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ക്രെെസ്തവ ഐതിഹ്യങ്ങൾ അദ്ദേഹം ചിത്രീകരിച്ചു.
അദ്ദേഹത്തിനു ലഭിച്ച പ്രധാനപുരസ്കാരങ്ങൾ
🥇🥇🥇🥇🥇🥇🥇🥇
1934_ വൈസ്രോയി ഗോൾഡ് മെഡൽ
1955 _പത്മഭൂഷൻ
1955_ ഫെലോ ഓഫ് ലളിതകലാ അക്കാദമി
ജാമിനി റോയിയുടെ മനോഹരമായ ചിത്രലോകത്തേക്ക് സ്വാഗതം🙏
രാമായണ സീരീസ് എന്ന വിഭാഗത്തിൽ 17 കാൻവാസുകളിൽ അദ്ദേഹം ചിത്രം വരച്ചിട്ടുണ്ട്.തീർത്തും കാളീഘട്ട് ശെെലിയിലുള്ള ചിത്ര സീരീസിൽ നിന്നും👇👇👇
ഒരു ഗ്രാമീണന് എളുപ്പം മനസ്സിലാകുന്ന തരത്തിൽ ചിത്രീകരിച്ച യേശു സീരീസിൽ നിന്നും ചില ചിത്രങ്ങൾ👇👇👇
യേശുവും മാതാവും

ക്രൂശിതനായ യേശു
ഇനി രസകരമായ വേറൊരു സീരീസുണ്ട്__പൂച്ച സീരീസ്...
DUAL CATS WITH ONE CARRY FISH എന്ന ഈ പരമ്പരയിൽ നിന്നും ഏതാനും ചിത്രങ്ങൾ👇👇👇


ഇനി സീരീസിൽ പെടാത്ത ചിത്രങ്ങൾ👇👇
അമ്മയും കുഞ്ഞും
കൃഷ്ണനും രാധയും
പ്രശസ്തമായ Bride and two companions
കൃഷ്ണനും യശോദയും
രഥയാത്ര
ജാമിനിയെ ഏറെ സ്വാധീനിച്ച സാന്താൾ ജീവിതത്തിൽ നിന്നും
ഇതാ വേറൊരു സാന്താൾ ജീവിതം
Five women
തോണിയാത്ര
ഇനി ചിത്രങ്ങൾ കാണണമെങ്കിൽ ഈ ലിങ്ക് തുറക്കൂ👇
https://in.pinterest.com/pin/486107353522132711/

ജാമിനി  റോയിയുടെ ഫ്ലാറ്റ് ടെക്നിക്ക് അറിയാൻ...

ഇനി കാളീഘട്ട് ചിത്രകലാശെെലിയെക്കുറിച്ച് ലഘുവായി മനസ്സിലാക്കാം.👇
ബംഗാളിലെ പ്രസിദ്ധമായ ഒരു നാടൻ ചിത്രകലാരചനയാണ്‌ കാളിഘട്‌ പടങ്ങൾ. കൽക്കട്ടയിലെ കാളീക്ഷേത്രങ്ങളുടെ ചുറ്റുപാടിൽ ഉരുത്തിരിഞ്ഞതാണ് ഇവ. കാളിഘട്ടിലെ ബസാർ ചിത്രങ്ങളെന്നും ഈ രീതി അറിയപ്പെടുന്നു. കടലാസിലെഴുതി കുറഞ്ഞ വിലയ്‌ക്ക്‌ കാളിഘട്ടിലും മറ്റു ക്ഷേത്രബന്ധികളായ അങ്ങാടികളിലും വിൽക്കുന്ന ഇവ വരയ്‌ക്കുന്ന ചിത്രകാരൻമാർക്ക്‌ 19-​‍ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പാശ്ചാത്യശൈലീ സ്വാധീനവും ചെറിയ തോതിൽ ലഭിക്കുന്നുണ്ട്‌. ആദ്യഘട്ടത്തിലെ കാളിഘട്‌ ചിത്രങ്ങളിൽ ദൈവികവിഷയങ്ങളായിരുന്നു പ്രധാനം. പിന്നീട്‌ മതബന്ധമില്ലാത്തതും പരിഹാസം കലർന്നതുമായ ചിത്രങ്ങൾ ഉണ്ടാകാൻ തുടങ്ങി. ഫാന്റസി അശേഷമില്ലാത്ത ഈ ചിത്രരചന കുടുംബാഗങ്ങളുടെയും സമൂഹത്തിന്റെയും കൂട്ടായ്‌മയാണ്‌. തടിച്ച ഒഴുക്കുളള രേഖ ഇവയുടെ സവിശേഷതയാണ്‌. ജാമിനിറായ്‌ കാളിഘട്‌ ഫോക്‌ ചിത്രങ്ങളിൽ നിന്ന്‌ പുതിയഭാഷ നിർദ്ധാരണം ചെയ്‌ത്‌ ആധുനിക ഭാരതീയകലയെ സമ്പുഷ്‌ടമാക്കി.പ്രകൃതിദത്തനിറങ്ങളാണ് ഉപയോഗിക്കുക(മധുബാനിയിലേതു പോലെ)
https://theindiacrafthouse.com/collections/kalighat-paintings
ജാമിനി റോയിയുടെ കലാജീവിതം ആസ്പദമാക്കി നമ്മുടെ ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പുസ്തകം

ഈ പുസ്തകത്തെ പരിചയപ്പെടുത്തി യുറീക്ക യിൽ ഇ.എൻ.ഷീജ എഴുതിയ ലേഖനത്തിൽ നിന്നും..👇👇
വിശ്വജിത്തിന് പറയാനുള്ളത് മറ്റൊരു കഥയാണ്. പ്രശസ്ത ചിത്രകാരന്‍ ജാമിനി റായിയുടെ കഥ. ജാമിനി റായിയുടെ ചിത്രപ്രദര്‍ശനം കാണാന്‍ ചെറിയമ്മയോടൊപ്പം ആര്‍ട്ട് ഗാലറിയില്‍ പോയതായിരുന്നു വിശ്വജിത്ത്. ചിത്രങ്ങള്‍ കണ്ടു നടക്കുന്നതിനിടയില്‍ മെലിഞ്ഞ ഒരു മുത്തശ്ശന്‍ അവന്റെ കൂട്ടുകാരനാവുന്നു.
''ശരിയായ കല സൃഷ്ടിക്കലാണ്; അനുകരിക്കലല്ല'' എന്ന് വൃദ്ധന്‍ സങ്കടത്തോടെ പറയുമ്പോഴാണ് അവന്‍ വ്യാജചിത്രങ്ങളെക്കുറിച്ചും അനുകരണങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നത്. പിന്നെ തെളിവുകള്‍ കണ്ടെത്താന്‍ അവനായിരുന്നു തിടുക്കം. കൊല്‍ക്കത്തയിലെ തിരക്കുപിടിച്ച വഴികളിലൂടെ സഞ്ചരിച്ച് ആ വ്യാജ ചിത്രകാരനെ അവര്‍ കണ്ടെത്തുന്നു.
എല്ലാറ്റിനുമൊടുവില്‍, ആര്‍ട്ട് ഗാലറിയിലെ ഒരു ഛായാചിത്രം കാണുമ്പോഴാണ് അവന്‍ തിരിച്ചറിയുന്നത്; സാക്ഷാല്‍ ജാമിനി റായി ആയിരുന്നു ആ മുത്തശ്ശന്‍ എന്ന്! സ്വന്തമായൊരു ശൈലി സൃഷ്ടിച്ച ജാമിനി റായി എന്ന കലാകാരനെ അടുത്തറിയുകയായിരുന്നു വിശ്വജിത്ത്. അതോടൊപ്പം, ഒരു യഥാര്‍ഥ കലാകാരന്‍ എങ്ങനെയൊക്കെ അനുകരിക്കപ്പെടുന്നു എന്നും അവന്‍ തിരിച്ചറിയുന്നു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങളിലൂടെയാണ് ജയ്‌യും വത്സയും വിശ്വജിത്തും നമുക്കു മുന്നിലെത്തുന്നത്. ശ്രീമതി അഞ്ജലി രഘ്ബീര്‍ രചിച്ച 'നഗ്നപാദനായ  ഹുസൈന്‍', 'വീണാ വാദിനി', 'നിറങ്ങളുടെ വഴിയേ' എന്നീ പുസ്തകങ്ങള്‍ എം. എഫ്. ഹുസൈന്‍, രാജാരവിവര്‍മ, ജാമിനി റായി എന്നിവരുടെ ജീവിതത്തെയാണ് പരിചയപ്പെടുത്തുന്നത്. ഈ കൃതികള്‍ വായിക്കുമ്പോള്‍ നമ്മള്‍ ഈ ചിത്രകാരന്മാരെയും അവരുടെ ചിത്രങ്ങളുടെ പ്രത്യേകതകളും തിരിച്ചറിയുന്നു.
ഇന്ത്യയിലെ പ്രശസ്തരായ ഏതാനും ചിത്രകാരന്മാരേയും അവരുടെ സര്‍ഗാത്മകതയേയും കുട്ടികള്‍ക്കു പരിചയപ്പെടുത്തുന്ന 'കലാപരിചയം' എന്ന പരമ്പരയില്‍ ഉള്‍പ്പെട്ട പുസ്തകങ്ങളാണിവ. വിരസമായ ജീവചരിത്രക്കുറിപ്പുകള്‍ക്കു പകരം തികച്ചും വൈവിധ്യം പുലര്‍ത്തുന്ന സമീപനമാണ് ഇവിടെ എഴുത്തുകാരി സ്വീകരിച്ചിട്ടുള്ളത്. കഥകളും ഓര്‍മകളും ചിത്രങ്ങളും കഥാപാത്രങ്ങളും കൈകോര്‍ക്കുന്ന ഒരു കാഴ്ച തന്നെ ഈ പുസ്തകങ്ങള്‍ കാട്ടിത്തരുന്നു.
ഈ പുസ്തകങ്ങള്‍ മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിരിക്കുന്നത് ശ്രീമതി ശ്രീദേ
വി എസ് കര്‍ത്ത ആണ്. ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് സൗമ്യ മേനോനും.
ഷാജി.എൻ.കരുൺ സംവിധാനം ചെയ്ത സ്വപാനത്തിൽ നായികയുടെ ഭാഗം അഭിനയിച്ചത് ജാമിനി റോയിയുടെ ചെറുമകളും നർത്തകിയുമായ കാദംബരിയാണ്😊
https://youtu.be/uzAbew6VUVs
https://youtu.be/zgYSF4Ma7JQ


ജമിനി റോയിയുടെ സ്മരണയ്ക്ക് ഇന്ത്യൻ ഗവ.പുറത്തിറക്കിയ സ്റ്റാമ്പ്👇👇
 🙏😊🙏😊🙏😊🙏😊🙏😊