14-10-19b

📚📚📚📚📚📚

ഓർമ്മയിലെ തീനാളങ്ങൾ.

അജിത

ഡി.സി.ബി.
പേജ്162
വില 180

ആരക്തശോഭമായ ദിനങ്ങളെപ്പറ്റി അജിത എഴുതിയ 'ഓർമ്മക്കുറിപ്പുകൾ'ക്കുശേഷം,കിനാവുപുകയുന്ന വർത്തമാനകാലജീവിതം പറയുന്ന'ഓർമ്മയിലെ തീനാളങ്ങ'ളുമായി  വായനക്കാരുടെ മുൻപിൽ വീണ്ടും എത്തിയിരിക്കുകയാണ്. കേരളത്തിൻറെ  സാംസ്കാരിക ലോകത്ത്  നിറസാന്നിധ്യമായിരിക്കുന്ന ഒരാളെക്കുറിച്ച് വീണ്ടും എത്തിയിരിക്കുന്നു എന്നൊക്കെ പറയാമോ?  സംശയം ഉണ്ട്. ആത്മകഥയിലൂടെ എല്ലാം തുറന്നു പറഞ്ഞു നടത്തുന്ന രണ്ടാംവരവ് എന്നുമാത്രമേ ഇവിടെ താൽപര്യം ഉള്ളൂ.

      പെണ്ണവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെ കഥയാണ് ഈ പുസ്തകത്തിൽ അജിത പറയുന്നത്. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള  പോരാട്ടത്തിൻറെ അമരത്തു നിൽക്കുന്ന എല്ലാവരും തന്നെ കഴിഞ്ഞ ശനിയാഴ്ച  പുസ്തകപ്രകാശനത്തിന് ഒന്നുകൂടിതിനു കാരണവും അജിതയിലെ പോരാളിയുടെ ആത്മാർത്ഥതയുടെ സാക്ഷ്യം ആണ് .
1977ൽ ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ഏഴര വർഷക്കാലത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ അജിത പിന്നെയും വിപ്ലവ സ്വപ്നങ്ങൾ കണ്ടിരുന്നു. 1979 ആഗസ്റ്റ് 25ന് കുന്നിക്കൽ നാരായണൻ(അച്ഛൻ ) ഹൃദ്രോഗം മൂർച്ഛിച്ച് അന്തരിക്കുന്നതിന് കുറച്ചുനാൾ മുമ്പ് തന്നെ  തങ്ങളുടെ പ്രവർത്തനത്തിൽ ചില പാളിച്ചകൾ പറ്റിയിട്ടുണ്ടെന്നും, ഇവിടെ ആവശ്യം  ജനകീയസമരങ്ങളും ഉയർത്തെഴുന്നേൽപ്പകളും ആണ് ,അല്ലാതെ ഒറ്റപ്പെട്ട സാഹസിക പ്രവർത്തനങ്ങൾ അല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു.

       പിതാവിൻറെമരണശേഷം എണ്ണപ്പാടത്തെ തോട്ടുള്ളിപ്പാടത്ത് ജീവിച്ചിരുന്ന യാക്കൂബിനെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുകയും, 1981 നവംബർ 25ന് അവർ വിവാഹിതരാകുകയും,1982 ഒക്ടോബർ 19ന് ഗാർഗ്ഗിയും, 86 ഫെബ്രുവരി14-ന് ക്ലിന്റും, ജനിക്കുകയുമുണ്ടായത് ആമുഖമായി പറഞ്ഞു വച്ചുകൊണ്ട് പുതിയ കർമ്മരംഗത്തെ വിശേഷങ്ങൾ തുടങ്ങുന്നു.1985ഡിസംബറിൽ സ്ത്രീവിമോചന പ്രസ്ഥാനത്തിന്റെ രണ്ടാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയതോടെയാണ് വനിതാവിമോചന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ സജീവമായത്.

 തിരുവനന്തപുരത്ത് പ്രചോദന എന്ന ഫെമിനിസ്റ്റ് ഗ്രൂപ്പ് സ്ഥാപിച്ച 'ഗംഗ' മഞ്ചേരി കോളേജിലെത്തിയതോടെ ജെ.ഗീത,ഗംഗ,എന്നിവരുമായിച്ചേർന്ന് 'ബോധന'രൂപീകരിച്ചു. മുതലാക്കിന്റെ ഇരയായിരുന്ന മലപ്പുറംകാരി കുഞ്ഞീബി  കോഴിക്കോട്  ട്രാഫിക് പോലീസ് സ്റ്റേഷൻലോക്കപ്പിൽ  ദുരൂഹമായി കൊല്ലപ്പെട്ട സംഭവത്തിലാണ് ഈ സംഘം ആദ്യം ഇടപെട്ടത്. 1986 ൽ ഇടുക്കിയിലെ തങ്കമണിയിൽ ഉണ്ടായ പോലീസ് നായാട്ടിൽ പ്രതിഷേധിച്ചത്  മാനുഷി എന്ന സംഘടനയിലൂടെയാണ് എൽഡിഎഫ്  കേരളം മുഴുവനും ഇതൊരു രാഷ്ട്രീയ പ്രശ്നമായി   ഏറ്റെടുക്കുകയും അത് ആ ഇലക്ഷനിൽ അവർക്ക് ഗുണം ചെയ്യുകയും ചെയ്തു. ഇടതുപക്ഷ മന്ത്രിസഭ  ജസ്റ്റിസ് ശ്രീദേവി  കമ്മീഷനെ അന്വേഷണത്തിന് നിയോഗിക്കകയും കമ്മീഷൻ കുറ്റമറ്റ രീതിയിൽ അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു .പക്ഷേ ഗവൺമെൻറ് കുറ്റാരോപിതരായി സസ്പെൻഷൻ ആയിരുന്നു പോലീസ് ഉദ്യോഗസ്ഥരെ തിരികെ എടുക്കുകയാണ് ചെയ്തത് .
ഇഎംഎസ് ഗവൺമെൻറ്  പ്രവർത്തനാനുമതി നൽകിയ ,ബിർലയുടെ ഗ്വാളിയർ റയോൺസ് അനിശ്ചിതമായി അടച്ചിട്ട് മൂന്ന് കൊല്ലം ആയപ്പോൾ കമ്പനി തുറന്ന് പ്രവർത്തിക്കുവാൻ ഗ്രോവാസു ആരംഭിച്ച സമരത്തിന് പിന്തുണ കൊടുക്കലായിരുന്നു ഇന്നത്തെ പ്രധാന പ്രവർത്തനം .
ഏഷ്യൻ ഗെയിംസിൽ മെഡൽ നഷ്ടപ്പെട്ട പിടി ഉഷക്കെതിരെ നാട്ടുകാർ നടത്തിയ ഹീനമായ പ്രചരണത്തിന് എതിരെ നടത്തിയ സമരമാണ് ബോധന യുടെ മറ്റൊരു നിർണായക കാൽവയ്പ്.  ആകാശവാണിയിലെ ജോലിക്കാരി ആയ ഇന്ദിരയ്ക്ക്  ഏൽക്കേണ്ടിവന്ന അപമാനത്തിന് എതിരെ നടത്തിയ പ്രത്യക്ഷ സമരം മരം മറ്റൊരു കാൽവെയ്പ്പാണ് . സ്ത്രീവിമോചനപ്രസ്ഥാനത്തിൻറെ നാലാം ദേശീയസമ്മേളനം കോഴിക്കോട് നടത്തണമെന്ന് തീരുമാനിച്ചതും 1990  ഡിസംബർ 28 മുതൽ 31 വരെ കോഴിക്കോട് ദേവഗിരി കോളേജിൽ വച്ച് ആ സമ്മേളനം നടത്തിയതും വിശദമായി വിവരിക്കുന്നുണ്ട് .കക്കൂസും കുളിമുറിയും ഉപയോഗിക്കാനറിയാത്ത ഉത്തരേന്ത്യൻ ഗിരിജന സ്ത്രീകൾ ഉണ്ടാക്കിയ പൊല്ലാപ്പും അതിനെ മറികടക്കാൻ  പെട്ടപാടും കൗതുകകരവും ദുഃഖകരമാണ് .അന്വേഷി സ്ഥാപിച്ചതും  94 ഗൗരിയമ്മ സിപിഎം വിട്ടു പുറത്തുപോയപ്പോൾ, അന്വേഷിയുടെ അമരത്ത് ചേർക്കാൻ നടത്തിയ ശ്രമവും, ഒടുവിൽ അവർ ജെഎസ്എസ് രൂപീകരിച്ചതും ,അതോടെ സ്ത്രീ മുന്നേറ്റത്തിന് മുന്നണിപ്പോരാളി ആവാൻ ഗൗരിയമ്മയെ കിട്ടില്ല എന്ന സത്യം തിരിച്ചറിഞ്ഞതും വളരെ വിശദമായി പറഞ്ഞു പോകുന്നുണ്ട് .
 ഇനി പറയുന്നതെല്ലാം  കേരളം കോളിളക്കത്തോടെ വായിച്ച് സംഗതികളാണ്.  പി ജെ കുര്യന് എതിരായ പീഡന കേസ് ,  ഐസ്ക്രീം പാർലർ പെൺവാണിഭം കുറ്റിപ്പുറത്ത്  കുഞ്ഞാലിക്കുട്ടിക്കെതിരെ ഉള്ളതെരഞ്ഞെടുപ്പ് പ്രവർത്തനത്തെ യൂത്ത് ലീഗ് തടഞ്ഞത് ,തുടങ്ങി അന്നത്തെ പത്രാദിമാധ്യമങ്ങൾ എല്ലാം ആഘോഷിച്ച സംഭവങ്ങളുടെ സൂക്ഷ്മമായ വസ്തുതകൾ നിരത്തി വയ്ക്കുകയാണ് അജിത ചെയ്യുന്നത്. റജീനയുടെ മാധ്യമ വെളിപ്പെടുത്തലുകളും പെൺവാണിഭത്തിൽ  സിപിഎം ഉൾപ്പെടെയുള്ള ഉള്ള പാർട്ടി നേതാക്കളുടെ പങ്കും മറയില്ലാതെ  കാട്ടുന്നുണ്ട് .
കേരളത്തിലെ ഫെമിനിസ്റ്റ് പ്രവർത്തനങ്ങളുടെ ചരിത്രവും വർത്തമാനവും ആണ് ഇനിയങ്ങോട്ട്.ചരിത്രം രചിക്കുന്ന അനുഭവങ്ങളാണ് വായനക്കാരുടെ മുമ്പിൽ  ഈ ഓർമ്മക്കുറിപ്പിലൂടെ അജിത തുറന്നു വെയ്ക്കുന്നത്. തീനാളങ്ങളുടെ ചൂടുള്ള ഓർമ്മകൾ .
രതീഷ് കുമാർ
🌾🌾🌾🌾🌾🌾