31-12-2018b


📚📚📚📚📚📚📚📚📚📚
പുസ്തക പരിചയം

ഒറ്റയടിപ്പാതകൾ


സി .രാധാകൃഷ്ണൻ

 മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റ്, കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ശാസ്ത്രജ്ഞനായും ശാസ്ത്രമാസികാ പത്രാധിപസമിതിയംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കി.

ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ ലഭിച്ചു.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1989) - സ്പന്ദമാപിനികളേ നന്ദി

കേരള സാഹിത്യ അക്കാദമി പുരസ്കാരം (1962) - നിഴൽപ്പാടുകൾ

വയലാർ പുരസ്കാരം (1990) - മുൻപേ പറക്കുന്ന പക്ഷികൾ

മഹാകവി ജി. പുരസ്കാരം (1993) - വേർപാടുകളുടെ വിരൽപ്പാടുകൾ

ഇങ്ങനെ ധാരളം പുരസ്കാരങ്ങൾ കൊണ്ട് സമ്മാനിതനായ പ്രതിഭ,,,,

അദ്ദേഹത്തിന്റെ രചനകളിൽ താരതമ്യേന ലളിതമായ ഒരു കൃതിയാണിത്,,,,

ജീവിതത്തിന്റെ ഒറ്റയടിപ്പാതകളിൽ ഒറ്റപ്പെടാൻ വിധിക്കപ്പെട്ട ചില ജീവിതങ്ങൾ,,,,
അവയുടെ അന്ത:സംഘർഷങ്ങൾ,,,
ഉത്തരം കിട്ടാതെ കാലത്തിനു വിട്ടു കൊടുക്കുന്ന സമസ്യകൾ,, ഇതൊക്കെയാണ് ഈ ചെറു നോവൽ മുമ്പോട്ടു വയ്ക്കുന്നത്

അനൂപ്,,, സതി,,,, സതിയുടെ സഹോദരൻ,,,, സുകു,,, സതിയുടെ പിതാവ്,,, ഭാസ്കര മേനോൻ,,,,,, ഇവരാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രങ്ങൾ

സുകു ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന കുട്ടിയാണ്,,,,സുകുവിനെപ്പോലെ ഒരു വലിയ കുട്ടിയുടെ കുഞ്ഞു മനസ്സ് ഒരു കുടുoബത്തിന്റെ സാധാരണ ജീവിതത്തിൽ പ്രശ്നമാവുക സ്വാഭാവികമാണ്,,,

സുകുവിനെ സ്വന്തം ആത്മാവിന്റെ ഭാഗമായി കണ്ട് സതി പരിചരിക്കുന്നു,,,,

ജഡ്ജിയായ പിതാവിന്,,, രണ്ടു പെൺകുട്ടികൾക്കു ശേഷം ഉണ്ടായ മൂന്നാമത്തെ പെൺകുട്ടിയായിരുന്നു,,,,, സതി,,,,,ഒരു ആൺകുഞ്ഞിനെ പ്രതീക്ഷിച്ച വീട്ടിലേക്ക് അനവസരത്തിൽ വന്നവളാണ് ആ കുഞ്ഞ്,,,,,അതുകൊണ്ടുതന്നെ വാത്സല്യവും ലാളനയും അകാരണമായി നിഷേധിക്കപ്പെട്ട് സഹനത്തിന്റെ നിശബ്ദ രൂപമായാണ് സതി വളർന്നത്,,,
നാലാമതാണ് സുകുവിന്റെ ജനനം,,,
ഒരാൺകുട്ടി,,, വീട് ഉൽസവത്തിലായി,,,
ക്രമേണയാണ് ആ കുട്ടിയിൽ അസ്വോഭാവികത തിരിച്ചറിഞ്ഞത്
പിന്നെ മരുന്നും ചികിത്സയുമായി കാലം മുമ്പോട്ട് നീങ്ങി,,,, കുട്ടിയുടെ ശരീരം വളർന്നെങ്കിലും മനസ്സ് അതേ നിലയിൽ തുടർന്നു
ഇതിനിടെ കുട്ടികളുടെ അമ്മ മരിച്ചു,,, മൂത്ത പെൺകുട്ടികൾ വിവാഹിതരായി,,,, കുടുംബത്തിന്റെയും സുകുവിന്റെയും ഉത്തരവാദിത്വം സതി സർവാത്മനാ ഏറ്റെടുത്തു

ജഡ്ജിയായ അമ്മാവന്റെ കാരുണ്യത്തിൽ വളർന്ന് ഉന്നത ജോലി ലഭിച്ചയാളാണ് അനുപ്,,,,
അനൂപും സതിയും പ്രണയിക്കുന്നു,,,, ഒന്നാകാൻ ആഗ്രഹിക്കുന്നു,,,, പക്ഷേ സുകുവിനെ സംരക്ഷിക്കുന്നതിൽ നിന്നും പിൻമാറാനാവത്തതു കൊണ്ട് അനുപിനെ സ്വീകരിക്കാൻ സതി തയ്യാറാകുന്നില്ല,,,,

അനുപ് സുകുവിനെ ചികിൽസിക്കാൻ ഡൽഹിക്ക് കൊണ്ടുപോയി,,,, അവിടെയും യാതൊരു ഗുണവും ഉണ്ടായില്ല,,,,

സുകുവിനെ ഇല്ലാതാക്കി,,, സതി ക്കൊരു ജീവിതം എന്ന കടുത്ത തീരുമാനത്തിലേക്ക്,,, ആ പിതാവിന് കടക്കേണ്ടി വരുന്നു,,,
തുടർന്നുള്ള കഥാഗതി,,,, ഓരോരുത്തരുടേയും ജീവിതം മാറ്റിമറിക്കുന്നു

എന്റെ വായന
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ന്യായാധിപനായ ഭാസ്കര മേനോൻ തന്റെ മനസ്സിന്റെ കോടതിയിൽ ആയിരം ന്യായാന്യായങ്ങൾ നിരത്തി അവസാനം സുകുവിന് ദയാവധം വിധിച്ചു,,,, ഒപ്പം സതിക്ക് അനൂപുമൊത്തൊരു ജീവിതവും,,,

വിധി നടപ്പാക്കി കഴിഞ്ഞപ്പോൾ മനസ്സിന്റെ ഒറ്റയടിപ്പാതയിൽക്കൂടി  വാദപ്രതിവാദങ്ങൾ പിറുപിറുത്ത് സ്വയമല യുകയാണ്,,, ആ മനുഷ്യൻ,,,,

സതിയാകട്ടെ,,,
സുകുവെന്ന അവളുടെ ലോകം ഇല്ലാതാക്കി,,, തന്നെ ഈ ശൂന്യമായ ഒറ്റയടിപ്പാതയിലേക്ക് തള്ളിയത് അനൂപെന്ന് തെറ്റിദ്ധരിച്ച്,,,, അനൂപിനെ വെറുപ്പിലേക്കു വലിച്ചെറിഞ്ഞുകളയുന്നു,,,,

അനുപാകട്ടെ  സതിയുടെയും അമ്മാവന്റെയും ഭ്രാന്തമായ അവസ്ഥ കണ്ട് ഇനിയെന്ത് എന്നറിയാതെ അനന്തമായ ജീവിതത്തിന്റെ ഒറ്റയടിപ്പാതയിൽ പകച്ചു നിൽക്കുന്നു,,,,
തന്റെ സത്യം സതിയ്ക്ക്,,,, അമ്മാവന്റെ കൈപ്പടയിൽ എഴുതിയ വിധിന്യായങ്ങളായി നൽകി ,,,, ലക്ഷ്യമില്ലാതെ ,,,, നടന്നകലുന്നു


x ,,,,,x,,,,,,x,,,,,,x,,,,,,x,,,,,,x,,,,, x

ഈ നോവൽ മുമ്പോട്ടു വയ്ക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ഭിന്നശേഷിക്കാരായ കുട്ടികൾ,,,, കുടുംബത്തിന്റെ,,,
 സമൂഹത്തിന്റെ ,,,,,,,,
ബാധ്യതയാണോ?,,,,,,,

അവർക്കെങ്ങനെ മെച്ചപ്പെട്ട ജീവിത ചുറ്റുപാടുകൾ ഒരുക്കാം?,,,,,,,,

അവർ കുടുംബത്തിന്റെ ബാധ്യതയാകാതെ എങ്ങനെ കൈകാര്യം ചെയ്യാം?,,,'

പെണ്ണായി ജനിച്ചതിനാൽ മാത്രം അവഗണിക്കപ്പെടുന്ന
കുട്ടികൾ,,,,എന്ന അവസ്ഥ ദയനീയം,,, മാറേണ്ടത് സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ,,,,

ഋജുവായ വായനാനുഭവം തരുന്ന നോവൽ എന്ന നിലയിൽ സമീപിക്കാവുന്ന ഒരു കൃതിയാണിത്,,,,

,,,,,,,,,,,,,,,,,, ശ്രീലാ അനിൽ,,,,,.,,,,,,,,

📕📗📘📕📗📘📕📗📘📕