✴✴✴✴✴✴✴✴✴
വാരാന്ത്യാവലോകനം
🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
ഡിസംബർ 24 മുതൽ 30 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSS പുതുപ്പറമ്പ്)
(അവലോകനദിവസങ്ങൾ_വ്യാഴം, വെള്ളി)
🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..
ഇത് നമ്മുടെ ഈ വർഷത്തെ അവസാന വാരാന്ത്യാവലോകനം😊
2015 ജൂണിൽ രതീഷ് മാഷ് ഔദ്യോഗികമായി തുടക്കം കുറിച്ച തിരൂർ മലയാളം വളർച്ചയുടെ പടവുകൾ ഏറെ കയറിയ വർഷമായിരുന്നു 2018. ഇ.മാഗസിനിലൂടെ തുടങ്ങിയ ജെെത്രയാത്ര ഇപ്പോൾ മലയാളത്തിലെ ആദ്യ ദൃശ്യ സാഹിത്യ മൊബെെൽ ചാനൽ എന്ന ഇടത്താവളത്തിൽ എത്തി നിൽക്കുന്നു...ഇനിയുമുണ്ട് ലക്ഷ്യങ്ങളേറെ താണ്ടാൻ..ഈ യാത്രയിൽ കൂടെ നിന്ന എല്ലാ പ്രിയ ചങ്ങാതിമാർക്കും മനസ്സുനിറഞ്ഞ നന്ദി🙏🙏
.. സ്നേഹം... 🙏
അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏
തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...
http://tirurmalayalam.blogspot.in/?m=1
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc
🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
ചാനൽ വിശേഷം...
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
നമ്മളിന്ന് ചാനൽ മൊബെെൽ സ്ക്രീൻ നിറയെ ...നമ്മുടെ സ്വന്തം സെർവറിൽ നിന്നും കണ്ടാസ്വദിച്ചു അല്ലേ പ്രിയരേ😊😊
കഴിഞ്ഞയാഴ്ചയിലെ വിശേഷങ്ങൾ നോക്കാം...ക്രിസ്തുമസ് സ്പെഷ്യലായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ പംക്തികൾ..ലാത്തിരിപൂത്തിരി...ബാല്യകാലത്തിലേക്ക് മനസ്സിനെ കൊണ്ടുപോയി...എല്ലാ പാട്ടുകളും👌👌👌പാട്ടുകളെ തുടർന്ന് 2018ൽ നമ്മെ വിട്ടുപിരിഞ്ഞ സാഹിത്യകാരന്മാരെ അനുസ്മരിച്ചു🙏🙏 പിന്നീട് പങ്കുവെച്ചത് 2018 ലെ അവാർഡ് വിശേഷങ്ങളായിരുന്നു...
ഇതിനു പിന്നിൽ പ്രവർത്തിച്ച പ്രവീൺ മാഷ്, അശോക് മാഷ്,രതീഷ് മാഷ്&ടീമിന് അഭിനന്ദനങ്ങൾ💐💐💐
🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
ഡിസംബർ 24_തിങ്കൾ
സർഗസംവേദനം
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അവതരണം_രതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപറമ്പ്)
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
🌈ക്രിസ്തുമസ്സ് സായാഹ്ന സർഗ്ഗ സംവേദനത്തിൽ ചാൾസ് ഡിക്കൻസിന്റെ ക്രിസ്മസ് കരോളുമായാണ് രതീഷ് മാഷെത്തിയത്....
ഇംഗ്ലണ്ടിലെ ക്രിസ്മസ് ആഘോഷങ്ങളെ മാറ്റിമറിക്കാൻ കാരണമായ നോവൽ കൂടിയാണിത്... പിശുക്കനായ സ്ക്രൂ ജിന്റെ ജീവിതത്തിൽ മൂന്ന് ക്രിസ്തുമസ്സ് ആത്മാക്കളുടേയും സുഹൃത്ത് മാർലിയുടെ പ്രേതത്തിന്റേയും ഇടപെടലിനെത്തുടർന്ന് ഉണ്ടാകുന്ന ശുഭകരമായ മാറ്റങ്ങളാണ് നോവലിന്റെ ഇതിവൃത്തം.. ജീവിതത്തെക്കുറിച്ച് പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്ന നോവലാണിത്....
🌈പിന്നീട് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച വിനോദ് കൃഷ്ണയുടെ വാസ്കോ പോപ്പയെ വായിക്കുമ്പോൾ എന്ന കഥക്ക് വെട്ടം ഗഫൂർ മാഷെ ഴുതിയ ആസ്വാദനക്കുറിപ്പാണ് പരിചയപ്പെടുത്തിയത്.. സമകാലിക ഇന്ത്യയുടെ നേർക്ക് നീട്ടിപ്പിടിച്ച കണ്ണാടിയത്രേ ഈ കഥ... ജയപ്രകാശിന്റെ ആത്മസഞ്ചാരങ്ങളിലൂടെ ചുരുൾ നിവർന്ന്, ആക്ഷേപഹാസ്യത്തിലൂടെ സമകാലികതയുടെ നേർക്കാഴ്ച വായനക്കാരിലേക്കെത്തിച്ച്, അധികാരശക്തിയുടെ കടിഞ്ഞാണുകളെ പൊട്ടിച്ചെറിയുന്ന അശ്വമേധം കൂടിയാണിത്....
🌈തുടർന്ന് പോൾ കലാനിധിയുടെ പ്രാണൻ വായുവിലലിയുമ്പോൾ എന്ന കൃതിക്ക് ശ്രീല അനിൽ ടീച്ചർ തയ്യാറാക്കിയ പുസ്തകക്കുറിപ്പാണ് പങ്കുവെച്ചത്...
കാൻസറിനെതിരായി പോരാടിയ, .. നിരാശയുടെ പടുകുഴിയിൽ പതിക്കാതെ ഓരോ ദിവസത്തേയും കർമ്മോത്സുകമാക്കിയ ഒരു ഡോക്ടറുടെ ജീവിതം... വായനക്കാരന്റെ നെഞ്ചിൽ കനലായി, വിങ്ങലായി മാറുന്നു.... കൃതി പൂർണ്ണമാക്കുന്നത് പത്നി ലൂസി കലാനിധിയാണ്..
🌈സബുന്നിസ ടീച്ചർ, അനീസ് മാഷ്, ഗീത ടീച്ചർ, വെട്ടം ഗഫൂർ മാഷ്, സീത ടീച്ചർ, രജനി ടീച്ചർ,പ്രജിത തുടങ്ങിയവർ ക്രിസ്മസ് കരോൾ 🎄🎄🎄🌟🌟🌟🎅🎅🎅 ഗംഭീരമാക്കി.....
🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
ഡിസംബർ25_ചൊവ്വ
ചിത്രസാഗരം
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
🌈ചിത്ര സാഗരത്തിൽ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ നേർന്നുകൊണ്ടാണ് സ്പാനിഷ് ചിത്രകാരൻ ബാർത്തലോമെ എസ്ത ബാൻ മുറില്ലോ പ്രജിത ടീച്ചറൊടൊപ്പമെത്തിച്ചേർന്നത്.... അദ്ദേഹത്തിന്റെ ജീവചരിത്രവും ചിത്രരചനാ സവിശേഷതകളും, പ്രശസ്ത ചിത്രങ്ങളും (Two women at a window,the adoration of shepherds,the holy family with a dog,the adoration of the Magi,Annunciation,the flight in to Egypt, the marriage feast at kana) തുടങ്ങിയ പ്രശസ്ത ചിത്രങ്ങളും, അദ്ദേഹത്തെക്കുറിച്ചെഴുതിയ പുസ്തകങ്ങളും വീഡിയോ ലിങ്കുകൾ സഹിതം സമഗ്രമായി ടീച്ചർ പങ്കുവെച്ചു....
🌈വെട്ടം ഗഫൂർ മാഷ്, അശോക് മാഷ്, ശ്രീല ടീച്ചർ, പ്രമോദ് മാഷ്, ഗഫൂർ മാഷ്, രജനി ടീച്ചർ, സീതാദേവി ടീച്ചർ,സബുന്നിസ ടീച്ചർ, തുടങ്ങിയവർ പൂച്ചെണ്ടുക ളുമായെത്തിച്ചേർന്നു....
🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
ഡിസം 27 വ്യാഴം
🎥 ലോകസിനിമ 🎥
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അവതരണം: വിജുമാഷ്
(MSM HSS കല്ലിങ്ങപ്പറമ്പ്)
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
📽 ഇന്നത്തെ ലോകസിനിമാ പംക്തിയിൽ അഞ്ച് പ്രശസ്തങ്ങളായ ഇംഗ്ലീഷ് സിനിമകളാണ് വിജു മാഷ് പരിചയപ്പെടുത്തിയത്
🎥 ദ ടൂറിസ്റ്റ് , ലോക്ക് - സ്റ്റോക്ക് ആൻറ് ടു സ്മോക്കിംഗ് ബാരൽസ് , സിക്കാരിയോ ,3:10 ടു യൂമ , തെൽമ ആൻഡ് ലൂയിസ് എന്നീ ഇംഗ്ലീഷ് സിനിമകളാണ് മാഷിന്ന് അവതരിപ്പിച്ചത്
📘 ഓരോ സിനിമയുടെയും വിശദമായ വിവരണവും കഥാ സംഗ്രഹവും അനുബന്ധ ചിത്രങ്ങളും ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു മാഷിന്റെ അവതരണം .
🔮 പ്രജിതയുടെ വീഡിയോ ലിങ്കുകൾ ഉൾപ്പെടുത്തിയുള്ള കൂട്ടിച്ചേർക്കലുകൾ അവതരണത്തെ കൂടുതൽ മനോഹരമാക്കി
🔲 പ്രൈം ടൈമിനിടെ കടന്നു വന്ന ചില പോസ്റ്റുകൾ അൽപ്പം അലോസരമായെങ്കിലും ഉപകാരപ്രദമായവയുമായിരുന്നു .. വൈകു 7.30 മുതൽ 10 വരെയുള്ള സമയത്തിനിടക്ക് പ്രൈം ടൈം വിഷയവുമായി ബന്ധമില്ലാത്ത പോസ്റ്റുകളോ അഭിപ്രായങ്ങളോ പങ്കുവെയ്ക്കരുതെന്ന് ബഹുമാന്യ അംഗങ്ങളോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു
🔴 ലോകസിനിമകളെ വിലയിരുത്തിക്കൊണ്ട് രജനി ടീച്ചർ ,ഗഫൂർ മാഷ് ,പ്രമോദ് മാഷ് എന്നിവർ അഭിപ്രായപ്രകടനങ്ങൾ നടത്തി
🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
ഡിസം 28 വെള്ളി
🎼 സംഗീതസാഗരം 🎼
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അവതരണം: രജനിടീച്ചർ
(GHSS പേരശ്ശനൂർ)
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
🎹 ഇന്നത്തെ വെള്ളിയാഴ്ചയെ സംഗീത സാന്ദ്രമാക്കാൻ രജനി ടീച്ചർ കൂട്ടുപിടിച്ചത് ലോകസംഗീത വിസ്മയമായ ബീഥോവനെയാണ്
🎤 ബധിരനും മൂകനുമായ സംഗീത ചക്രവർത്തി ബീഥോവന്റെ സമഗ്രമായ ജീവചരിത്രവും ,സംഗീത സംഭാവനകളെ കുറിച്ചുള്ള വർണാഭമായ വിവരണങ്ങളും ടീച്ചർ ഉൾപ്പെടുത്തിയിരുന്നു
📽 സംഗീതാനുഭവങ്ങൾ പങ്കുവെയ്ക്കുന്ന നിരവധി യുട്യൂബ് ലിങ്കുകളും രജനി ടീച്ചർ പരിചയപ്പെടുത്തി .
🔮 പ്രിയയുടെയും പ്രജിതയുടെയും അവസരോചിതമായ ഇടപെടലുകളും കൂട്ടിച്ചേർക്കലുകളും സംഗീത രാവിനെ കൂടുതൽ താളാത്മകമാക്കി
🎷 സംഗീതപ്രേമികളുടെ ഒരു വൻപട തന്നെ അവതരണത്തെ വിലയിരുത്താനായി രംഗത്തെത്തി ..
വിജു മാഷ് ,രതീഷ് മാഷ് ,ഗഫൂർ മാഷ് ,ശ്രീല ടീച്ചർ ,സബുന്നിസ ,പ്രമോദ് മാഷ് ,സീത, സ്വപ്ന ,ശിവശങ്കരൻ എന്നിവർ അഭിപ്രായങ്ങൾ പങ്കുവെച്ചു
🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
ഡിസംബർ 29_ശനി
നവസാഹിതി
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
കൃത്യസമയത്തുതന്നെ തുടങ്ങിയ നവസാഹിതിയിൽ 17 പുതുസൃഷ്ടികളാണ് കണ്ടെത്തി പോസ്റ്റ് ചെയ്തത്..🙏🤝🤝💐
അവ👇👇
🌹24മണിക്കൂർ_ശ്രീല അനിൽ
🌹ഒരുയുവതിയുടെ വിവാഹാലോചന_ഗഫൂർ കരുവണ്ണൂർ
🌹പുനർജ്ജനി_സ്വപ്നടീച്ചർ
🌹സ്വർണക്കൂട്ടിൽ_ഗസ്ന ഗഫൂർ
🌹സങ്കടക്കാഴ്ചകൾ_ലാലു
🌹കവിതയെ പ്രണയിച്ചതിന്_സിദ്ധീഖ് സുബെെർ
🌹ഡിസംബർ_അനാമിക
🌹ശിരസ്സും ഉടലും_ഷജിബുദ്ധീൻ
🌹ആമേൻ_നരേന്ദ്രൻ
🌹അലച്ചിൽ_മഞ്ജുള
🌹വിശപ്പ്_ജിഷ
🌹കുട _പവിത്രൻ തീക്കുനി
🌹ഒരു സ്നാപ്പ്_റഫീക്ക് അഹമ്മദ്
🌹കയർ_വിനോദ് ആലത്തിയൂർ
🌹അമ്മക്കോഴി_വെട്ടംഗഫൂർ
🌈വെെവിദ്ധ്യവും സമകാലികവുമായ വിഷയങ്ങളാൽ സമ്പന്നമായ നവസാഹിതിയിൽ സുദർശനൻ മാഷ്, രതീഷ് മാഷ്, രജനി ടീച്ചർ, വിജുമാഷ്,സീത,പ്രജിത, ശിവശങ്കരൻ മാഷ്.. തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി സജീവമാക്കി..
🌹🌺🌹🌺🌹🌺🌹🌺🌹🌺🌹
ഇനി താരവിശേഷങ്ങളിലേക്ക്....
തിരൂർ മലയാളം കൂട്ടായ്മ തന്റെ ജെെത്രയാത്രയിൽ നേടിയ നേട്ടങ്ങളിലേക്കൊന്നു കണ്ണോടിക്കൂ...
🌈ഭാഷാസാഹിത്യ ചാനൽ,ഓഡിയോ ചാനൽ, മൊബെെൽ ആപ്ലിക്കേഷൻ,വെബ്സെെറ്റ്,ബ്ലോഗ്,ഇ മാഗസിൻ,കലണ്ടർ,സ്വന്തം സെർവർ...
🌈ഈ നേട്ടങ്ങളുടെയെല്ലാം പിറകിൽ ആരുടെ അക്ഷീണ പ്രയത്നമാണെന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം...അതെ;പ്രവീൺ വർമ്മ എന്ന ഡിജിറ്റൽ പുലി...
നമ്മുടെ എന്നത്തേയും നിത്യ താരമായ...സൂര്യനായ.. പ്രവീൺ മാഷാണ് ഈ വർഷാന്ത്യ വാരാവലോകനത്തിലെ മിന്നും താരം...
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയ പ്രവീൺ മാഷേ....🤝🤝💐💐
പ്രവീൺമാഷിന് എല്ലാ വിധ പ്രോത്സാഹനവും നൽകി കൂടെ നിൽക്കുന്ന രതീഷ് മാഷ്,അശോക് മാഷ് ...ഉൾപ്പെടെ എല്ലാ അഡ്മിൻമാരേയും ഗ്രൂപ്പംഗങ്ങളേയും ഈയൊരു വേളയിൽ നന്ദിയോടെ സ്മരിച്ചുകൊണ്ട്...വാരാന്ത്യാവലോകനം ഇവിടെ പൂർത്തിയാകുന്നു🙏🙏(ഈയാഴ്ച പോസ്റ്റ് ചെയ്ത എല്ലാ പോസ്റ്റുകളും ഒന്നിനൊന്ന് മെച്ചമായതിനാൽ മികച്ച പോസ്റ്റ് ഇത്തവണ ഇല്ലാ ട്ടോ)
🌹🌺🌹🌺🌹🌺🌹🌺🌹🌺🌹