31-07-19

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲          
മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ച ഭാഷാപഠനം: മലപ്പുറം എന്ന കൃതിയെ ആധാരമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ പതിമൂന്നാം ഭാഗം ആണ് ഈ ലക്കം.
🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
മലപ്പുറം ജില്ലയിലെ ഭാഷാപ്രവണതകളിൽ മലപ്പുറം ഭാഷാഭേദത്തിലെ വായ്പാവാക്കുകൾ ഒപ്പം മലപ്പുറം മലയാള നിഘണ്ടു (ആറാം ഭാഗം) കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
 🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑🌑
മലപ്പുറം ജില്ലയിലെ ഭാഷാ പ്രവണതകൾ
മലപ്പുറം ഭാഷാഭേദത്തിലെ വായ്പവാക്കുകൾ:
    മലപ്പുറം മലയാളത്തിൽ സംസ്കൃതം, പേർഷ്യൻ, അറബി ഭാഷകളിൽ നിന്നുള്ള വായ്പവാക്കുകൾ ഉണ്ട്. തത്ഭവങ്ങളായോ തത്സമങ്ങളായോ ആണ് ഇവ കാണുന്നത്. സംസ്കൃതവാക്കുകൾ വ൪ണമാറ്റത്തോടെയുള്ള തത്ഭവങ്ങളായാണ് കാണുന്നത്. അറബി വാക്കുകൾ പലപ്പോഴും മലയാളോച്ചാരണം സ്വീകരിച്ച വയാണ്. ഭാഷാഭേദങ്ങളിലെ വായ്പപദങ്ങളെ രണ്ടു വിഭാഗമായി കാണാം. മലപ്പുറം മലയാളത്തിൽ പൊതുവായി ഉപയോഗിക്കുന്നവയും മാപ്പിള മലയാളത്തിൽ മാത്രമായി കാണുന്നവയും. ജനനം, വിവാഹം, മരണം എന്നിങ്ങനെ സാമൂഹ്യ ഘടനയുമായി അടുത്തു നിൽക്കുന്ന സാംസ്കാരിക രൂപങ്ങൾക്കുള്ള അറബിപദങ്ങളാണ് പ്രാദേശിക മലയാളത്തിന്റെ ഭാഗമാകാത്തത്. എങ്കിലും മാപ്പിള മലയാളത്തിലെ വായ്പപദങ്ങൾ പ്രാദേശികമായിതന്നെ മനസ്സിലാക്കുന്നുവെന്നതും പ്രത്യേകതയാണ്.
ഉദാഹരണങ്ങൾ:
(സംസ്കൃതം)
തൃപ്തി < തി൪പതി
കൃഷി < കിർഷി
കൃപ  <  കി൪വ
പ്രസാദിച്ചു  < പിരസാതിച്ചു
         ..........മുതലായ പദങ്ങൾ.
(അറബി)
ഷഫാഹത്ത് ( സഹായം)
സക്കാത്ത്  ( നിർബന്ധ ദാനം) ഹരജി   ( നിവേദനം)
പൌസാക്ക് ( ആഡംബരം).
മിസ്വാക്ക്  ( ബ്രഷ്)
ബൌശ്  ( സൌഭാഗ്യം)
ബ൪ക്കത്ത്/ വ൪ക്കത്ത്   (ഐശ്വര്യം)
ശക്ക്/ചക്ക്  (ശങ്ക)
ഫിത്തന/ പിത്തന (കുഴപ്പം)
ജാറം (പുണ്യാളന്മാരുടെ കബറിടം)
മോല്യാര്/ മുസ്ലിയാർ ( മതപുരോഹിതൻ)
ഒദബ് എളകുക ( കലി തുള്ളുക)
കബൂലാക്കുക ( സമ്മതിക്കുക)
കബ൪ (കുഴിമാടം)
അലാമത്ത് ( ബുദ്ധിമുട്ട്)
ഫിക്മത്ത്/ ഇക്മത്ത് (സൂത്രം)
നാമൂസ് ( ഗൌരവമില്ലാത്ത പ്രവൃത്തികൾ)
ഹംക്ക് (വിഢ്ഡി)
ശുജായി ( ആഢ്യൻ)
ഖുറൈശി ( വരേണ്യൻ)
ഒസ്വാസ് ( തൃപ്തി വരായ്ക)
മിസ്കീൻ ( പാവപ്പെട്ടവൻ)
ഹലാക്ക്  ( നാശം)
പസാദ്  ( പരദൂഷണം)
    മാപ്പിള മലയാളത്തിൽ മാത്രം പ്രചാരമുള്ളവയായി ഒട്ടേറെ അറബി പദങ്ങളുണ്ട്. ബാങ്ക് വിളി (പിറന്നയുടനെ കുട്ടിയുടെ ചെവിയിൽ ബാങ്കിലെ വരികൾ ചൊല്ലി കേൾപ്പിക്കൽ) , സുന്നത്ത് ക൪മം, ഹഖീഖ ( കുട്ടിയുടെ പിറവിക്ക് ദൈവത്തോടുള്ള നന്ദി സൂചകമായി ബലിക൪മം നിർവ്വഹിച്ച് മാംസം ബന്ധുമിത്രാദികൾക്ക് വിതരണം ചെയ്യൽ) തുടങ്ങിയവയാണ് ജനനസംബന്ധമായ പദങ്ങൾ.
   മൌത്ത്  (മരണം), മയ്യിത്ത് ( മൃതശരീരം), കഫൻ (മൃതശരീരത്തെ അണിയിക്കുന്ന വസ്ത്രം), ദുആ, ദിക്൪, യാസീൻ (ഖുർ ആനിലെ ഒരധ്യായം ഓതൽ), ഇദ്ദ ((മറയിലിരിക്കൽ) തുടങ്ങിയ അറബി പദങ്ങളും പേർഷ്യൻ മുതലായ ശിറീൻ< ചീരിണി ( മധുരം)  വായ്പവാക്കുകളായി കാണാം.
മലപ്പുറം മലയാള നിഘണ്ടു(ആറാം ഭാഗം)
ഖജാന   - ഖജനാവ്
ഖത്തം ഓതുക - ഖു൪_ ആൻ മുഴുവനും ഒരാവ൪ത്തി പാരായണം ചെയ്യൽ
ഖബറടക്കം ചെയ്യുക_ അടക്കം ചെയ്യുക, ( ശവസംസ്കാരം നടത്തുക)
ഖൽബ്   - ഹൃദയം/മനസ്
ഖലാസ്   - കലാശം, അവസാനിപ്പിക്കൽ
ഖാസി   - മത പുരോഹിതൻ
ഖിസ (കിസ)  - കഥ, വെടിപറച്ചിൽ
ഖില്ല   - തൂക്കിയിട്ട വിരി
ഖിബ്റ്  - കണ്ണുകടി, അസൂയ, വൈരം
ഖിബില   - കഅ്ബയിലേക്കുള്ള ദിശ
ഖുബ്ബ   - താഴികക്കുടം
ഖുറൈശി  - സമ്പന്നൻ, മേലാളൻ, പണക്കാരൻ, പ്രവാചകൻ പിറന്ന അറേബ്യയിലെ ഉന്നത ഗോത്രം
ഖൊശി/ഖുശി - സന്തോഷം, കുശാൽ
ഖൈ൪  - നന്മ
ഖൗമ്  - ജനത/ സമുദായം
ഖൗൽ  - വാക്ക്/ പരദൂഷണം
🌹🌹🌹🌹🌹
ഗുമ്മ്    - പ്രൌഡി
🌹🌹🌹🌹🌹
ചകം  - ശവം
ചക്കപ്പഴം/ മീനാമ്പഴം  - ആത്തച്ചക്ക, സീതപ്പഴം
ചക്കമടല് - ചക്കയുടെ പുറമെയുള്ള പരുക്കൻ ഭാഗം
ചക്കര  - ശ൪ക്കര
ചക്കോളത്തി - രണ്ടാം ഭാര്യ (സഹകളത്രം)
ചടപ്പ്  - അലസത
ചട്ടിപ്പത്തിരി  - മുട്ടയും മാവും ചേ൪ത്തുണ്ടാക്കുന്ന ഒരിനം പത്തിരി
ചന്നനം   - ചന്ദനം
ചങ്കേലസ്സ്  - കഴുത്തിലണിയുന്ന ഒരു തരം ആഭരണം.
ചങ്കുറപ്പ്  - ധൈര്യം
ചപ്പട്ട/ പൊട്ടി  - മണ്ണൻ, അഞ്ചാം പനി
ചരതൻ  - വട്ടച്ചൊറി
ചവല/ ചാപ്പില - ചവറ്റില, കരിയില
ചവിട്ടിക്കുക - നാൽക്കാലികളെ ഇണചേ൪ക്കുക
ചാതിക്കാരം / ചായിക്കാരം - രണ്ടു പേ൪ തല്ലു കൂടുമ്പോൾ ഇരുകൂട്ടരേയും അകറ്റുക
ചാദ്   - സ്വാദ്
ചാദ് നോക്ക്അ - രുചിക്കുക
ചാടുക  - ദേഷ്യപ്പെടുക
ചാപ്പില - പഴുത്ത പ്ലാവില
ചാമ്പ്ര  - തെരുവ് കച്ചവടക്കാരൻ, റോഡരിക് ചാഞ്ഞത്, ചെരിച്ച് കെട്ടുന്നത്
ചായ്പ്പ്   - അടുക്കള
ചായ്അ (ചായുക)  - കിടക്കുക
ചാറ്  - കറി
ചിക്കുക - ഉണക്കുക, വസ്ത്രം ആറാനിടുക
ചിത്തരം/ ചിത്തിരം-  ചിത്രം
ചിത്താന്തം  - വാശി
ചിന്നാം വെരല് - ചെറുവിരൽ
ചിമ്പുക - തുമ്മുക
ചിലന്തിപ്പൂവ് - അരിപ്പൂവ്
ചിറിയ്ക്ക്അ - ചിരിക്കുക
ചിറി - ചുണ്ട്
ചീഞ്ചെട്ടി   - ചീനച്ചട്ടി
ചീടി മണ്ണ് - വെളുത്ത ഒരു തരം മണ്ണ്, വീടിന്റെ ചുമ൪ വെള്ളപൂശാൻ ഉപയോഗിച്ചിരുന്നു
ചീനാപ൪ങ്കിളി - കാന്താരി
ചീനുള്ളി  - ചുകന്നുള്ളി, ചെറിയുള്ളി
ചീരാകഞ്ഞി - ജീരകം, ഉലുവ മുതലായവ ചേർത്ത് ഉണ്ടാക്കുന്ന കഞ്ഞി
ചീരം   - ജീരകം
ചീര്ണി -, മധുരപലഹാരം
ചുക്കാന്തി - ശുഷ്കാന്തി/ഉത്സാഹം
ചുക്കിലി - മാറാല
ചുങ്ങുക  - ചുരുങ്ങുക
ചുടുക - ഉഷ്ണിക്കുക
ചുട്അ - ചുട്ടെടുക്കുക
ചുട്ടുകുത്തുക - വേദനിക്കുക
ചുയിപ്പാക്ക്അ/ സുയിപ്പാക്ക്അ - പ്രയാസപ്പെടുത്തുക
ചുരുണ്ടു - ചുരുങ്ങി
ചുറ്റുക - തിരിയുക, വട്ടം കറങ്ങുക
ചുള്ളീംകോലും - കുട്ടീം കോലും
ചൂടാവുക - ആടിന്/ പശുവിന് ലൈംഗിക ചോദനയുണ്ടാവുക
ചൂട് - ദേഷ്യം
ചൂണ്ടാം വെരല് - ചൂണ്ടുവിരൽ
ചൂണ്ടൽ - ചൂണ്ട
ചെങ്ങായി - കൂട്ടുകാരൻ
ചെങ്ങായിച്ചി - കൂട്ടുകാരി
ചെങ്ങംകോഴി - പൂവൻ കോഴി
ചെതറ്അ  - ചിതറുക
ചെതം     - ഉചിതം
ചെതല്ല്യാത്ത - മോശമായ, അനുചിതമായ
ചെത്തല (ചെത്തലപ്പട്ടി)  - ചാവാലിപട്ടി
ചെത്തേയി - റോഡ്
ചെന പിടിപ്പിക്ക്യ   -  നാൽക്കാലികളെ ഇണചേ൪ക്കുക
ചെന്നാരെ   - ചെന്നതിനു ശേഷം
ചെപ്പക്കുറ്റി - കവിൾ/മുഖം
ചെപ്പി  - ചെവിക്കായ
ചെപ്പിത്തോണ്ടി - ചെവിക്കായ വൃത്തിയാക്കുന്ന ഉപകരണം
ചെയ്ത്താൻ - ചെകുത്താൻ
ചെര/ ചെരാന്തി  - ചിരവ
ചെരു/ ചരുമുറി - ചായ്പ്
ചെലപ്പട്ട / ചെലമ്പാറ്റ - ചിതൽക്കാട,കരിയിലക്കിളി
ചെലപ്പം -ചിലപ്പോൾ
ചെലയ്ക്ക്അ - ചിലയ്ക്കുക
ചെലോര്/ചെലോല് - ചിലർ
ചെവി  - കുറ്റി, ചെകിട
ചെള്ള - കവിൾ/മുഖം
ചെള്ളിച്ച - മെലിഞ്ഞ
ചെറുകോലായി - വീടിന്റെ തറയോട് ചേ൪ന്നുണ്ടാക്കുന്ന ചെറിയ തിണ്ട്
ചെറ്യമ്മോൻ - ചെറിയ അമ്മാവൻ
ചെറ്വത്തി - ചെറുകത്തി
ചെ൪ക്   - ചിറക്
ചേരാട്ട/ ചേരട്ട - തേരട്ട
ചേരി   - ചകിരി
ചേരിചവറ് - ചകിരി തല്ലിച്ചതയ്ക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടം
ചേരിതുപ്പ്/തുപ്പ് - ചകിരി ചതച്ച് വേർതിരിച്ചെടുക്കാവുന്ന ഭാഗം
ചേലും കോലും - രൂപവും പെരുമാറ്റവും
ചേല് - മട്ട്, മാതിരി, സ്വഭാവം, ഭംഗി, തരം, ശീലം, പെരുമാറ്റ രീതി.
ചേവൽ കോഴി - പൂങ്കോഴി
ചേറുക - നെല്ലും പതിരും വേ൪തിരിക്കുക
ചേറ് - ചെളി
ചേറ്റും പടി - തിണ്ണ
ചൊണ - ധൈര്യം
ചൊയക്ക്അ - ചുവ ഉണ്ടാവുക
ചൊറുക്ക് - ഭംഗി
ചോയിക്കുക - ചോദിക്കുക
ചോയ്ച്ചറിയൽ - അന്വേഷണം
ചോര പോരുക - രക്തം സ്രവിക്കുക
ചോര് -ചുമര്
ചോല - അരുവി
ചോറ് ബെയ്ക്കുക - ചോറുണ്ണുക
ചോളാണ്ടി - റാഗി
ചൌ - കബഡിയോട് സാമ്യമുള്ള കളി (പെൺകുട്ടികൾ കളിക്കുന്നത്)
ചൌണി - ചക്കയുടെ ചുളകൾക്കിടയിലെ നാരുകൾ പോലുള്ള ഭാഗം
ചംക്കുക -ചവയ്ക്കുക

🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം
എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്.
പുസ്തകം തയ്യാറാക്കിയ
ഗവേഷകരോടുള്ള
 കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏