✴✴✴✴✴✴✴✴✴✴
വാരാന്ത്യാവലോകനം
🏵🏵🏵🏵🏵🏵🏵🏵🏵🏵
മാർച്ച് 25മുതൽ 31 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
🏵🏵🏵🏵🏵🏵🏵🏵🏵🏵
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..
നമ്മുടെ തിരൂർ മലയാളം കൂട്ടായ്മയും അനുബന്ധപ്രവർത്തനങ്ങളും കോളേജ് അദ്ധ്യാപകക്കൂട്ടായ്മയിലും ഹെെസ്ക്കൂൾ വിഭാഗത്തിന്റെ കോർ എസ്.ആർ.ജി യിലും ചർച്ചാവിഷയമായ കാര്യം ഏറെ സന്തോഷത്തോടെ അറിയിക്കട്ടെ...ഇതിനായി ആത്മാർത്ഥമായി പരിശ്രമിച്ച എല്ലാവരേയും പ്രത്യേകിച്ച് പ്രവീൺ വർമ്മ മാഷ്,രജനി സുബോധ് ടീച്ചർ, സന്തോഷ് വള്ളിക്കാട് മാഷ് എന്നിവരേയും അവലോകനം ടീം തിരൂർമലയാളത്തിനു വേണ്ടി അഭിനന്ദിക്കുന്നു.
അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc
🏵🏵🏵🏵🏵🏵🏵🏵🏵🏵
മാർച്ച് 25_തിങ്കൾ
സർഗസംവേദനം
🌸🌸🌸🌸🌸🌸🌸🌸🌸🌸
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപറമ്പ്)
🌸🌸🌸🌸🌸🌸🌸🌸🌸🌸
🌍തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ നമുക്ക് മുൻപരിചയമുള്ള ഗൂഗി വാ തിയോ ഗെ യുടെ കുഞ്ഞേ നീ കരയാതെ എന്ന നോവലിന്റെ വായനക്കുറിപ്പാണ് രതീഷ് മാഷ് ആദ്യം പങ്കുവെച്ചത്... കെനിയൻ എഴുത്തുകാരനും പ്രഭാഷകനും പ്രൊഫസറുമായ അദ്ദേഹം അധിനിവേശ ഭാഷയെ ഉപേക്ഷിച്ച് മാതൃഭാഷ ഗികുയു വിൽ രചന നടത്തി.. ഈ ജനകീയ നോവൽ വായനക്കാരുടെ കണ്ണുകൾ ഈറനണിയിക്കുക തന്നെ ചെയ്യും.. ഇംഗ്ലിഷുകാരുടെ കുടിയേറ്റവും അടിമത്തത്തെ കുടഞ്ഞെറിയാൻ ശ്രമിച്ച ജനതയുടെ ചര്യയും വിധിയുമാണ് നോവൽ വരച്ചിടുന്നത്..വായിക്കാൻ തുടങ്ങിയാൽ മുഴുവനാക്കാതെ പുസ്തകം താഴെ വെക്കില്ലെന്നും മാഷ് മുന്നറിയിപ്പ് നൽകുന്നുണ്ട്...
🌍പിന്നീട് കെ ആർ മീരയുടെ യൂദാസിന്റെ സുവിശേഷം എന്ന കഥയാണ് പരിചയപ്പെടുത്തിയത്.. അടിയന്തിരാവസ്ഥക്കാലത്ത് പോലീസ് മർദ്ദനം സഹിക്കാനാകാതെ ഒറ്റുകാരനായിത്തീർന്ന ഇടതുപക്ഷതീവ്രവാദി ദാസിന്റെ കഥയാണിത്... ഒറ്റയിരുപ്പിൽ വായിച്ചു പോകുമത്രേയിത്...
🌍വിജു മാഷ്, ബിജി ടീച്ചർ, രജനി ടീച്ചർ, സുദർശൻ മാഷ്, പവിത്രൻ മാഷ്, പ്രജിത ടീച്ചർ, ശ്രീല ടീച്ചർ, ഗഫൂർ മാഷ്, വാസുദേവൻ മാഷ് തുടങ്ങിയവർ സർഗ്ഗാത്മകമായി സംവദിച്ചു..
🏵🏵🏵🏵🏵🏵🏵🏵🏵🏵
മാർച്ച് 26 ചൊവ്വ
ചിത്രസാഗരം
🌸🌸🌸🌸🌸🌸🌸🌸🌸🌸
അവതരണം_പ്രജിത(തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🌸🌸🌸🌸🌸🌸🌸🌸🌸🌸
🌍ചൊവ്വാഴ്ച ചിത്ര സാഗരത്തിൽ അമേരിക്കൻ ചിത്രകാരിയായ മേരിസ്റ്റീവൻസൺ കസാട്ടിന്റെ കൈ പിടിച്ചാണ് പ്രജിത ടീച്ചറെത്തിയത്... സ്ത്രീകളുടെ സാമൂഹികവും സ്വകാര്യവുമായ ജീവിതമുഹൂർത്തങ്ങളാണ് ഇവർക്ക് ചിത്രരചനാ വിഷയമായത്.... അവരുടെ ജീവചരിത്രവും ചിത്രരചനയിലവർ നേരിട്ട കടമ്പകളും ചിത്രരചനാ സവിശേഷതകളും നേടിയ പുരസ്കാരങ്ങളും[The boating Party, The tea, Child and mother under a tree, The family] തുടങ്ങിയ പ്രശസ്ത ചിത്രങ്ങളും വീഡിയോ ലിങ്കുകളും ടീച്ചർ പങ്കുവെച്ചു...
🌍മാതൃസ്നേഹചിത്ര സാഗരത്തിന് അഭിനന്ദനങ്ങളുമായ് രവീന്ദ്രൻ മാഷ്, രജനി ടീച്ചർ, ബാബുരാജ് മാഷ്, പവിത്രൻ മാഷ്, കവിത ടീച്ചർ, കല ടീച്ചർ, ഹമീദ് മാഷ്, ശിവശങ്കരൻ മാഷ്, വെട്ടം ഗഫൂർ മാഷ്, വാസുദേവൻ മാഷ്, പ്രമോദ് മാഷ്, കൃഷ്ണദാസ് മാഷ്, സുദർശൻ മാഷ്, വിജു മാഷ് തുടങ്ങിയവരെല്ലാം എത്തിച്ചേർന്നു....
🏵🏵🏵🏵🏵🏵🏵🏵🏵🏵
മാർച്ച് 27_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🌸🌸🌸🌸🌸🌸🌸🌸🌸🌸
അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)
🌸🌸🌸🌸🌸🌸🌸🌸🌸🌸
🌍ഈയാഴ്ചയിലെ ആറുമലയാളിക്കു നൂറുമലയാളം എന്ന ഭാഷാഭേദ പംക്തിയിൽ കണ്ണൂർ ജില്ലയിലെ ക്രിസ്ത്യൻ ഭാഷാഭേദ കുറിച്ചാണ് പവിത്രൻ മാഷ് പ്രതിപാദിച്ചത്. നിരവധി ഉദാഹരണങ്ങളിലൂടെയാണ് മാഷ് അവരുടെ ഇടയിലുള്ള ഭാഷാഭേദത്തെക്കുറിച്ച് വിശദീകരിച്ചത്.
🌍സ്വരഭേദം ,സ്വര വിനിമയഭേദം, വ്യഞ്ജനാക്ഷരങ്ങൾ, ബന്ധപദങ്ങൾ, പേര്, സർവ്വനാമം, സ്ഥിരമായി ഉപയോഗിക്കുന്ന പദങ്ങളിൽ വരുന്ന ഭേദങ്ങൾ ,വിഭക്തി സവിശേഷതകൾ, പദങ്ങളിലെ ഭേദം... എന്നിങ്ങനെ നിരവധി ഉദാഹരണങ്ങൾ ക്രിസ്ത്യൻ സമൂഹത്തിന്റെ ഭാഷകളിൽ വരുന്ന വ്യത്യ ചൂണ്ടിക്കാണിക്കാൻ മാഷ് ഉപയോഗിച്ചു .കോട്ടയം ഭാഗത്തു നിന്നും കുടിയേറിയവരാണ് മലബാർ മേഖലയിലെ ഭൂരിഭാഗം പേരും. അതിനാൽ തന്നെ സമാന ഭാഷാരീതികളാണ് ഇരു ജില്ലകളിലും കണ്ടുവരുന്നത്. കൂട്ടത്തിൽ വിഷകന്യക,ഒറോത എന്നീ നോവലുകളിലെ ഭാഷാപരമായി കണ്ട സമാന പ്രത്യേകതകളും ഉദാഹരണമായി എടുത്തു കാണിച്ചു വിഷകന്യകയുടെ ഏതാനും പേജുകൾ പിഡിഎഫ് ആയി പോസ്റ്റ് ചെയ്തിരുന്നു.
🌍രതീഷ് മാഷ്, സുദർശനൻ മാഷ്,വിജു മാഷ്,സീത,ഗഫൂർ മാഷ്, രജനി ടീച്ചർ... തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു അഭിപ്രായം രേഖപ്പെടുത്തി.
🏵🏵🏵🏵🏵🏵🏵🏵🏵🏵
മാർച്ച് 28_വ്യാഴം
ലോകസിനിമ
🌸🌸🌸🌸🌸🌸🌸🌸🌸🌸
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപറമ്പ്)
🌸🌸🌸🌸🌸🌸🌸🌸🌸🌸
🌍ലോകസിനിമാവേദിയിൽ ഈയാഴ്ച പ്രശസ്തമായ ഹിന്ദി സിനിമകളാണ് പ്രദർശിപ്പിച്ചത്
🌍നൂറ്റിമുപ്പതോളം സിനിമകൾ ഈ വേദിയിൽ വിജുമാഷ്ടെ പരിശ്രമത്താൽ പ്രദർശിപ്പിച്ചു കഴിഞ്ഞു...നമ്മുടെ തിരൂർ മലയാളം ആപ്ലിക്കെഷനിലല്ലാതെ ഒരു ഗൂഗിൾ സെെറ്റിൽ പോയാലും നമുക്കുവേണ്ട സിനിമകൾ വിവരണങ്ങൾ സഹിതം കാണാൻ കഴിയില്ല.വിജുമാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🤝💐
🌍ലോകസിനിമാവേദിയിൽ ഈയാഴ്ച പ്രദർശിപ്പിച്ച സിനിമകൾ...👇👇
🍄DEV D
🍄QUEEN
🍄UGLY
🍄SPECIAL 26
🍄N H 10
🍄FUKRY
🌍രതീഷ് മാഷ് ,പവിത്രൻ മാഷ്, സീത, പ്രജിത,രജനി ടീച്ചർ, ശ്രീല ടീച്ചർ ,സുദർശനൻ മാഷ,് ഗഫൂർ മാഷ് ,പ്രിയ ടീച്ചർ,ശിവശങ്കരൻ മാഷ്, വാസുദേവൻ മാഷ് എന്നിവർ ലോകസിനിമാ വേദിയിൽ ഗാലറിയിൽ നിന്നും ഇറങ്ങി അഭിപ്രായം പറയാൻ വേദിയിലേക്ക് എത്തി🤝😊😊
🏵🏵🏵🏵🏵🏵🏵🏵🏵🏵
മാർച്ച് 30_ശനി
നവസാഹിതി
🌸🌸🌸🌸🌸🌸🌸🌸🌸🌸
അവതരണം_ഗഫൂർമാഷ്(KHMHSS ആലത്തിയൂർ)
🌸🌸🌸🌸🌸🌸🌸🌸🌸🌸
🌍യാത്രയിൽ ആയതിനാൽ പംക്തി വൈകുമെന്ന് പറഞ്ഞെങ്കിലും കൃത്യസമയത്ത് തന്നെ നവസാഹിതി ആരംഭിച്ചു. എന്നത്തെയും പോലെ വിഭവസമൃദ്ധം..🙏🙏🙏
🌍നവസാഹിതീ ഭാഗങ്ങളിലേക്ക്....
🍄ഇതാണ് ഞാൻ( അനുഭവാവിഷ്കാരം)_ ജസീന റഹീം ടീച്ചർ
കവിതകൾ
➖➖➖➖➖
🍄ഓർമ്മയുടെ ചെടി_ ദേവി ടീച്ചർ)
🍄രക്തസാക്ഷി(ഓഡിയോ)_അജിത്രി ടീച്ചർ
🍄ആശുപത്രിയിൽ ഇരുന്ന് നാരങ്ങപൊളിക്കുമ്പോൾ_ വിനോദ് കെ.ടി
🍄തട്ടവും പൊട്ടും(ഓഡിയോ)_ സംഗീത ഗൗസ്
🍄അടർന്ന ഇല_ കൃഷ്ണദാസ് മാഷ്
കഥ
➖➖➖
🍄മുഖം _ഷജിബുദ്ധീൻ
🍄അഭിമാനം(ഓഡിയോ)_ അശോക് കുമാർ
🍄ഈയാഴ്ചയിലെ നവസാഹിതിയിൽ അവസാനഇനമായിഗഫൂർ മാഷ് പങ്കുവെച്ചത് വാരാദ്യമാധ്യമത്തിൽ ഗഫൂർ മാഷ് തന്നെ എഴുതിയ കുറിപ്പാണ്_ "രഘു മറ്റൊരു നജീബ്". രഘുവിന്റെ കവിതയും അനുബന്ധമായി ചേർത്തിരുന്നു.
🍄വിഭവസമൃദ്ധമായ നവസാഹിതിയിൽ സാഹിത്യഷ്ടികൾക്ക് പുറമെ പുതിയ ഇനം(സാഹിത്യവാര വിചാരം_ഹമീദ് മാഷ്)ഉടൻ പ്രതീക്ഷിക്കാം എന്ന വാഗ്ദാനം തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞാലുടൻ നിറവേറ്റപ്പെടുമെന്ന് കരുതട്ടെ..
🌍ഗഫൂർ മാഷ് പോസ്റ്റ് ചെയ്ത സാഹിത്യ സൃഷ്ടികൾക്ക് പുറമെ ഹരിദാസ്മാഷ് എഴുതിയ എന്റെ നീ എന്ന കവിത ഹരിമാഷും, ജീവിതത്തെയും ഭക്ഷ്യവസ്തുക്കളെയും പരസപരം സമന്വയിപ്പിച്ച സമകാലികപ്രസക്തമായ ഒരു കവിത രജനി ടീച്ചറും പോസ്റ്റ് ചെയ്തു.
🌍പവിത്രൻ മാഷ് ,വിജു മാഷ് ,രതീഷ് മാഷ് ,നീലിമ, പ്രജിത,ഹരിദാസ് മാഷ്, ജെസി ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി നവസാഹിതിയെ സജീവമാക്കി.
🏵🏵🏵🏵🏵🏵🏵🏵🏵🏵
ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം ..😊
കോളേജ് അദ്ധ്യാപകക്കൂട്ടായ്മയായ ഗുരു മലയാളത്തിൽ തിരൂർ മലയാളത്തെ പരിചയപ്പെടത്തുന്നതിന് ഏറെ താത്പര്യത്തോടെ മുൻകയ്യെടുത്ത...തുടർപ്രവർത്തങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ തുടങ്ങുന്ന.. ശ്രീ. ഡോ.സന്തോഷ് വള്ളിക്കാട് സാർ ആണ് നമ്മുടെ ഈയാഴ്ചയിലെ താരം..ഈ മേഖലയിൽ സാറിന് ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്..
സന്തോഷ് സാർ....അഭിനന്ദനങ്ങൾ..🤝🤝💐💐
നമ്മുടെ ഹമീദ് മാഷെയും ഈയവസരത്തിൽ പ്രത്യേകമായി അഭിനന്ദിക്കുന്നു..അത്രയും മനോഹരമായാണ് ഹമീദ് മാഷ് തിരൂർ മലയാളത്തെ കോളേജ് അദ്ധ്യാപകക്കൂട്ടായ്മയിൽ അവതരിപ്പിച്ചത്...
ഹമീദ് മാഷേ...അഭിനന്ദനങ്ങൾ...🤝🤝💐💐
🏵🏵🏵🏵🏵🏵🏵🏵🏵🏵
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു🙏🙏വായിക്കുക.വിലയിരുത്തുക..