30-11-18

ആറര മണിക്കൂറിൽ 102 ഭാഷയിൽ പാട്ടുകൾ പാടിയ സുചേതയെ പരിചയപ്പെടാം...
ഏഴാം ക്ലാസ്സുകാരിയായ സുചേത കണ്ണൂരുകാരിയാണ്..

ആറര മണിക്കൂര്‍; 102 ഭാഷയില്‍ സംഗീതം

വ്യാഴാഴ്ച വൈകീട്ട് ആരംഭിച്ച സുചേത സതീഷ് എന്ന ഏഴാംക്ലാസുകാരിയുടെ പാട്ടുകള്‍ രാത്രി വൈകുംവരെ നീണ്ടു. ആറര മണിക്കൂറോളം നീണ്ട സംഗീത യജ്ഞത്തിനിടയില്‍ 102 ഭാഷകളിലെ ഗാനങ്ങള്‍ ആലപിച്ചുതീര്‍ന്നപ്പോള്‍ സുചേതയുടെ പേരില്‍ ഒരു ലോകറെക്കോഡ് പിറന്നു.ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളിലെ വലിയ സദസ്സിന് മുന്നിലായിരുന്നു സുചേത എന്ന പന്ത്രണ്ടുവയസ്സുകാരി പാടിക്കൊണ്ടിരുന്നത്. മലയാളം ഉള്‍പ്പെടെ 26 ഇന്ത്യന്‍ ഭാഷകളിലും 76 മറ്റുഭാഷകളിലുമായിട്ടായിരുന്നു സംഗീതയാത്ര. ഫെയ്‌സ്ബുക്കില്‍ ലൈവായി സംപ്രേഷണംചെയ്ത പരിപാടി അമേരിക്കയിലെ വേള്‍ഡ് റെക്കോഡ് അക്കാദമിയുടെ പ്രതിനിധികള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. ആകാംക്ഷയ്ക്കും ആവേശത്തിനുമൊടുവില്‍ സുചേത റെക്കോഡ് സ്വന്തമാക്കിയപ്പോള്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തിലെ സദസ്സ് ഹര്‍ഷാരവം മുഴക്കി. ലോകത്തിലെ വിവിധഭാഷകളില്‍ നിന്നായി തിരഞ്ഞെടുത്ത 102 പാട്ടുകളാണ് സുചേത പാടിയത്. ഈ പാട്ടുകളുടെ വിശദവിവരങ്ങള്‍ നേരത്തേതന്നെ വേള്‍ഡ് റെക്കോഡ് അക്കാദമിക് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച പൊതുവേദിയില്‍ സുചേതയുടെ ലോക സംഗീതയാത്ര തുടങ്ങിയത്. വൈകീട്ട് നാലു മണിയോടെയായിരുന്നു യജ്ഞം തുടങ്ങിയത്. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുല്‍ ചടങ്ങില്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. അമ്പത് പാട്ടുകള്‍ കഴിഞ്ഞപ്പോള്‍ അഞ്ചു മിനിറ്റ് വിശ്രമിക്കാനെടുത്ത സുചേത ഇതിനിടയില്‍ ലഘുഭക്ഷണവും കഴിച്ചു. ഒമ്പതരയോടെ കൂടുതല്‍ പേര്‍ സുചേതയെ പ്രോത്സാഹിപ്പിക്കാനെത്തി. ഒടുവില്‍ പത്തരയോടെ റെക്കോഡ് പിറന്നപ്പോള്‍ കൂട്ടുകാരും സദസ്സുമെല്ലാം സുചേതയെ അഭിനന്ദനങ്ങളുമായി പൊതിഞ്ഞു. ദേശീയപതാകയുമായെത്തിയ ഒരു സംഘം ഇന്ത്യയുടെ അഭിമാനതാരത്തെ അനുമോദിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന് മിഴിവേകുന്നവിധം ആവേശം നിറഞ്ഞുനിന്നു. ദുബായ് ഇന്ത്യന്‍ ഹൈസ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയായ സുചേത യു-ട്യൂബില്‍ നിന്നാണ് ലോകസംഗീതം അടുത്തറിഞ്ഞത്. 42 ഭാഷകളിലെ പാട്ടുകള്‍ നേരത്തേ തന്നെ ഈ കൊച്ചുമിടുക്കി അനായാസം ആലപിച്ച് ശ്രദ്ധ നേടിയിരുന്നു. അറബിക്, ജാപ്പനീസ്, താഗലോഗ്, ഫ്രഞ്ച്, മലായ്, നേപ്പാളീസ്, ഫിന്നിഷ്, പോളിഷ്, ഉസ്‌ബെക്, മാന്‍ഡറിന് തുടങ്ങിയ വിദേശഭാഷകളിലെയും ഇന്ത്യയിലെ തമിഴ്, കന്നഡ, ഹിന്ദി, ഗുജറാത്തി, മറാത്തി, ബംഗാളി, അസമീസ്, കൊങ്കിണി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെയും പാട്ടുകള്‍ ഉച്ചാരണശുദ്ധിയോടെ സുചേത പാടുക പതിവായിരുന്നു. പുതിയ ഭാഷയിലെ പാട്ടുകള്‍ നിരന്തരം പഠിച്ചു കൊണ്ടിരിക്കുന്ന സുചേതയുടെ പ്രധാന സഹായിയും ഗുരുവും യു-ട്യൂബാണ്. യു-ട്യൂബിലൂടെ പാട്ടുകേട്ട് ഹൃദിസ്ഥമാക്കും. കണ്ണൂര്‍ എളയാവൂര്‍ സ്വദേശി ഡോ. സതീഷും അമ്മ ണ്ടിരിക്കുന്ന സുചേതയുടെ പ്രധാന സഹായിയും ഗുരുവും യു-ട്യൂബാണ്. യു-ട്യൂബിലൂടെ പാട്ടുകേട്ട് ഹൃദിസ്ഥമാക്കും. കണ്ണൂര്‍ എളയാവൂര്‍ സ്വദേശി ഡോ. സതീഷും അമ്മ സുമിതാ സതീഷും ഭാഷയോടും സംഗീതത്തോടുമുള്ള സുചേതയുടെ താത്പര്യം വളരെ ചെറിയപ്രായത്തില്‍ത്തന്നെ തിരിച്ചറിഞ്ഞിരുന്നു. നാലുവയസ്സ് മുതല്‍ സുചേത സംഗീതപരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. യു.എ.ഇ യിലെയും ഇന്ത്യയിലെയും നിരവധി വേദികളില്‍ യേശുദാസ്, സുശീല എന്നിവരടക്കമുള്ള പ്രശസ്തര്‍ക്കൊപ്പം സുചേത പാടിയിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നുമുണ്ട്. നൃത്തവും അഭ്യസിക്കുന്നു. സ്വയം ചിട്ടപ്പെടുത്തി പല വേദികളിലും നൃത്തമവതരിപ്പിക്കാറുണ്ട്. മികച്ച വിദ്യാര്‍ഥിക്കുള്ള ശൈഖ് ഹംദാന്‍ അവാര്‍ഡും സുചേത നേടിയിട്ടുണ്ട്. അച്ഛന്‍ ഡോ. സതീഷുള്‍പ്പെടെ ഒരു സംഘം ഡോക്ടര്‍മാര്‍ പുകയില, മദ്യം, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരേ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തുന്ന 'സ്വതന്ത്ര' എന്ന ബോധവത്കരണ സംരംഭത്തിന്റെ സ്റ്റുഡന്റ് കോ- ഓര്‍ഡിനേറ്റര്‍കൂടിയാണ് സുചേത
https://youtu.be/qoc3PNtinq0