30-09-19


📚📚📚📚📚📚
നമ്പൂതിരി വരകൾ വർണ്ണങ്ങൾ
ഡോ. കൂമുള്ളി ശിവരാമൻ

പൂർണ്ണ
പേജ് 178
വില  130
 അടുത്ത ജന്മം മം ഒരു സംഗീതജ്ഞൻ ആവണമെന്ന് പ്രാർത്ഥിക്കുകയും പ്രാർത്ഥന എന്ന് സ്വന്തം രേഖകൾ ആക്കി മാറ്റുകയും ചെയ്ത ഒരു ചിത്രകാരൻറെ കലാലോകത്തെ ശാസ്ത്രീയമായി സമീപിച്ച് പ്രത്യേകതകൾ വിശദീകരിക്കുകയാണ് ആണ് ഡോക്ടർ കൂമുള്ളി ശിവരാമൻ ചെയ്യുന്നത്

    വിമർശകരോടും ആസ്വാദകരോടും  നമ്പൂതിരിക്ക് സ്വന്തം ചിത്രത്തെക്കുറിച്ച് ഒന്നേ പറയാനുള്ളൂ. എനിക്ക് ഇത്തരത്തിലെ ആവൂ... മാറാനും മറിയാനും എനിക്കാവില്ല. പക്ഷേ ഒന്നുണ്ട്, ഞാൻ ചെയ്യുന്ന സാധനം ആദ്യം ബോധിക്കേണ്ടത് എനിക്കാണ്.അങ്ങനെയുള്ളതേ ചെയ്യൂ.

ആവശ്യം ആവശ്യമുള്ള രേഖ അവശ്യം ആവശ്യമുള്ള ഇടങ്ങളിൽ അവശ്യം ആവശ്യമായ വിധം പ്രയോഗിക്കുമ്പോൾ ആണ് നമ്പൂതിരിയുടെ രേഖാചിത്രം പിറവി എടുക്കുന്നത്. അതായത് ഏറ്റവും ലളിതമായ ചിത്രീകരണ രീതിയാണ്  നമ്പൂതിരി സ്വീകരിക്കുന്നത് അത്തരം ചിത്രങ്ങളെ ഇഴകീറി പരിശോധിച്ചു് 35 തരം ലേഖന വിദ്യ ഈ പുസ്തകം കാട്ടിത്തരുന്ന
          രേഖാചിത്രകാരനും, ചിത്രകാരനും ശില്പിയുമായ  നമ്പൂതിരിയെ വിശദമായി പരിചയപ്പെടുത്തുന്നത് ആദ്യകാല രചനകൾ  മുതൽ കാട്ടി കൊണ്ടാണ്.
ആദ്യം വരുന്നത്. നമ്പൂതിരി വരച്ച ആദ്യ ചിത്രം മാതൃഭൂമിയിൽ 'മാറ്റിവെച്ച തലകൾ'ക്കുവേണ്ടിയായിരുന്നു.പരിഭവത്തോടെ വരച്ചു നോക്കി എങ്കിലും പരാജിതനായി . തകഴിയുടെ ഏണിപ്പടികൾ,  കോഴിക്കോടൻറെ ചുവന്ന കടൽ ,ഡ്രാക്കുള തർജ്ജമ എന്നീ കൃതികൾക്ക്  തുടർന്ന് വരച്ചു എങ്കിലും അസംതൃപ്തിയായിരുന്നു ഫലം.

      അവയവ പൊരുത്തവും ശരീരഘടനയുടെ നിയതമായ അളവ് വ്യവസ്ഥയും ഉടലിന്റെ ബാഹ്യമായ പൂർണതയും നിരാകരിച്ച് മനുഷ്യരൂപത്തിന്റെ മറുകൃതി( counter work) രചിക്കുകയാണ് നമ്പൂതിരിചെയ്തതെന്ന് നിരീക്ഷിക്കുന്നു.

     നമ്പൂതിരിയുടേയും എസിന്റെയും വരകളെ ചേർത്തുവച്ച് പരിശോധിക്കുന്നുമുണ്ട്. അദ്ദേഹവുമായി നടത്തിയ ഒരു അഭിമുഖസംഭാഷണത്തോടെയാണ് പുസ്തകം അവസാനിക്കുന്നത് . നമ്പൂതിരി പലകാലങ്ങളിൽ വരച്ച കുറേ ചിത്രങ്ങൾ  ഈ പുസ്തകത്തിൽ എടുത്തു ചേർത്തിട്ടുണ്ട് പുസ്തകത്തിലെ ഏറ്റവും ആകർഷകമായ ഘടകവും അതുതന്നെയാണ്

നമ്പൂതിരിയുടെ  യുടെ പെണ്ണുങ്ങൾ  സുന്ദരികൾ ആവാൻ കാരണമായി എൺപത്തിനാലാം പേജിലൊരു പ്രസ്താവമുണ്ട്. മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറായിരുന്ന എം വി നായർ പറഞ്ഞു."അതേയ്... നമ്പൂതിരീ തരക്കേടൊന്നൂല്യ. ഈ സാഹിത്യകാരന്മാർ എഴുതുന്നത്  മുഴുവൻ കാര്യാക്കണ്ട. അവര് കഥയിലൊക്കെ വളരെ വിരൂപരായിട്ടുള്ള പെണ്ണുങ്ങളെപ്പറ്റിയൊക്കെ പറയും. നല്ല സുന്ദരികളെ വേണം വരക്കാൻ. അവർക്ക് പറഞ്ഞു പോയാൽ മതി. ഞങ്ങൾക്കിത് വിൽക്കണ്ടേ". നൂറ്റെഴുപത്തിരണ്ടാം പേജിൽ
വരുന്ന ചോദ്യോത്തരം നോക്കുക.
സുന്ദരിമാരുടെയും സുന്ദരന്മാരുടെയും ലോകമാണ് നമ്പൂതിരിയുടേത്, ഇതിൻറെ പശ്ചാത്തലം? സാഹിത്യകാരൻ വിരൂപിണിയാക്കിയ പെണ്ണിനെ നമ്പൂതിരി സുന്ദരിയാക്കി വരക്കണം എന്ന് നർമ്മരസത്തോടെ വി.എം.നായർ പറഞ്ഞത് ഓർക്കുകയാണ്. പാത്രത്തിലെ സ്വഭാവ വൈരൂപ്യവും വരച്ചുണ്ടാക്കുന്ന വൈരൂപ്യവും രണ്ടും രണ്ടാണല്ലോ. എങ്ങനെയായാലും എൻറെ മനുഷ്യർ സുന്ദരീ സുന്ദരന്മാരായി പിറക്കുന്നു. കാരണം കണ്ടെത്താനാവുമോ എന്നറിയില്ല. അദ്ദേഹത്തിൻറെ  ശില്പങ്ങളെ കുറിച്ച് പറഞ്ഞു പോയപ്പോൾ എടപ്പാളിലെ വീട്ടുമുറ്റത്ത് സിമൻറിൽ തീർത്ത ശിൽപ്പത്തെ പരാമർശിക്കാതെ പോയതെന്തേ എന്നാണ്  ഞാൻ ആലോചിച്ചത് .

 രതീഷ് കുമാർ
🌾🌾🌾🌾🌾🌾