30-06-19

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌹🌻🌹🌻🌹🌻🌹🌻🌹🌻
ജൂൺ 24മുതൽ 30 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌻🌹🌻🌹🌻🌹🌻🌹🌻
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSSപുതുപ്പറമ്പ്)
(അവലോകനദിവസം_വെള്ളി)
🌹🌻🌹🌻🌹🌻🌹🌻🌹🌻

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌻🌻🌻🌻🌻🌻🌻🌻🌻🌻

ജൂൺ 24_തിങ്കൾ
സർഗസംവേദനം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_രതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🌺🌺🌺🌺🌺🌺🌺🌺🌺🌺

🌹തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ പ്രൊഫ.അദിതി നാരായണന്റെ 'വൈകിയോ ഞാൻ' എന്ന ഓർമ്മക്കുറിപ്പിന് റീത്ത .എം.ഇ. തയ്യാറാക്കിയ വായനക്കുറിപ്പും ദേവി കെ.എസ് - ന്റെ പച്ചിലക്ക്‌ അവതാരകൻ തന്നെ തയ്യാറാക്കിയ ആസ്വാദനവുമാണ് രതീഷ് മാഷ് പങ്കുവെച്ചത്

🌹ഓർമ്മക്കുറിപ്പുകളേക്കാൾ നല്ല പാഠപുസ്തകമില്ല... ശ്രീ വിഷ്ണുനാരായണൻ നമ്പൂതിരിയുടെ മകൾ അദിതിയുടെ അച്ഛനെന്ന പാഠപുസ്തകത്തെ ഉയിരോട് ചേർത്ത് വെച്ച മകളുടെ ഓർമ്മച്ചിന്തുകളാണിവ... സുഗതകുമാരി ടീച്ചറുടെ അവതാരികയും..... പിതാവിൽ നിന്ന് പ്രവഹിച്ച ആ കാവ്യവൈഭവം മകളിൽ തെളിഞ്ഞു കാണാം... അച്ഛനും മകളും തമ്മിലുള്ള അസൂയാവഹമായ ആത്മബന്ധം ഓർമ്മക്കുറിപ്പുകളിൽ പ്രതിഫലിക്കുന്നു.. വിഷ്ണുനാരായണൻ നമ്പൂതിരി എന്ന മഹാനുഭാവനെ അടുത്തറിയാൻ ഈ കൃതി സഹായിക്കുമെന്നുറപ്പ്..

🌹ദേവി കെ എസി ന്റെ പച്ചിലയാകട്ടെ പെൺകരളിന്റെ പൊള്ളുന്ന അനുഭവങ്ങൾ പകർത്തിയിരിക്കുന്നു.. അംഗീകാരവും സ്നേഹവും നഷ്ടപ്പെടുന്നവരുടെ വേദനയാണിതിൽ വ്യാഖ്യാനിച്ചിരിക്കുന്നത്... ചിത്രങ്ങളാകട്ടെ കവിതക്ക് പുതിയ വ്യാഖ്യാനം നൽകാൻ പര്യാപ്തമാണ്. ആദ്യ കവിതാ സമാഹാരത്തിൽ നിന്ന് രണ്ടാമത്തേതിലേക്ക് കടക്കുമ്പോൾ കവിത മുമ്പോട്ടു നടക്കുന്നതിന്റെ പദനിസ്വനമാണ് നാം കേൾക്കുന്നത്...
🌹ശ്രീല ടീച്ചർ, വെട്ടം ഗഫൂർ മാഷ്, രജനി സുബോധ്, രജനി ടീച്ചർ, സുദർശൻ മാഷ്, രാജി ടീച്ചർ, പവിത്രൻ മാഷ്, പ്രജിത ടീച്ചർ, വിജു മാഷ്, തുടങ്ങിയവർ പുസ്തകങ്ങൾ ആസ്വദിക്കാനെത്തിയിരുന്നു..
🌻🌻🌻🌻🌻🌻🌻🌻🌻🌻
ജൂൺ 25_ചൊവ്വ
ചിത്രസാഗരം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🌺🌺🌺🌺🌺🌺🌺🌺🌺🌺

🌹ചിത്ര സാഗരത്തിലാകട്ടെ പ്രജിത ടീച്ചർ 'വിലപിടിപ്പുള്ള ഭൂപൻ ഖാഖർ ' എന്ന ഇന്ത്യൻ ചിത്രകാരനെയാണ് പരിചയപ്പെടുത്തിയത്.. മനുഷ്യ ശരീരവും അതിന്റെ സ്വത്വവുമായിരുന്നു ഇഷ്ട വിഷയം..
അദ്ദേഹത്തിന്റെ ജീവചരിത്രവും ,ചിത്രരചനാ സവിശേഷതകളും പ്രശസ്ത ചിത്രങ്ങളും ചിത്രകാരനെ പരിചയപ്പെടുത്തുന്ന ശ്രീ സുധീഷിന്റെ ഓഡിയോ ക്ലിപ്പും, വീഡിയോ ലിങ്കുകളും ടീച്ചർ പങ്കുവെച്ചു,
🌹വെട്ടം ഗഫൂർ മാഷ്, ശ്രീല ടീച്ചർ, രജനി ടീച്ചർ, രമ ടീച്ചർ, രവീന്ദ്രൻ മാഷ്, വി ജുമാഷ്, സുദർശൻ മാഷ്, പവിത്രൻ മാഷ്, രതീഷ് മാഷ്, പ്രമോദ് മാഷ്, സീത ടീച്ചർ തുടങ്ങിയവരെല്ലാം പ്രജിത ടീച്ചർക്കും ചിത്രകാരനും പൂച്ചെണ്ടുകളുമായെത്തിച്ചേർന്നു....

🌻🌻🌻🌻🌻🌻🌻🌻🌻🌻

ജൂൺ26_ബുധൻ
ആറുമലയാളിക്ക് നൂറുമലയാളം
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)
🌺🌺🌺🌺🌺🌺🌺🌺🌺🌺

🌹മലയാള ഭാഷയുടെ ഭാഷാഭേദത്തിന്റെ മാധുര്യം  വിളിച്ചോതുന്ന പംക്തിയായ ആറു മലയാളിക്ക് നൂറു മലയാളത്തിൽ  ഇത്തവണയും മലപ്പുറം ഭാഷാ പ്രവണതകളുടെ തുടർച്ചയും  ചർച്ചയുമായിരുന്നു നടന്നത്.
🌹മാപ്പിള സംസ്കാരത്തിന്റെ ഭാഗമായ ആഭരണത്തനിമയും അവയുടെ പേരിന്റെ ഭാഷാഭേദങ്ങളും കൊണ്ട് പഴയകാലത്തേക്ക് ഒരു തിരിച്ചു യാത്ര നടത്തി പവിത്രൻ മാഷ്. ആഭരണങ്ങളുടെ ഭാഷഭേദങ്ങളിൽ അറബി വായ്പ പദങ്ങൾ ഇല്ല എന്നത് പുതിയ അറിവായിരുന്നു🙏 മാപ്പിള ആഭരണങ്ങൾ ,പ്രത്യേകിച്ച് മലപ്പുറം ഭാഗത്ത് ഉപയോഗിച്ചുവരുന്ന ആഭരണങ്ങളുടെ ഭാഷാഭേദങ്ങളെക്കുറിച്ചുള്ള   ഒരുപാട് പുതിയ അറിവുകൾ ഈ പംക്തിയിലൂടെ ലഭിച്ചു. തുടർന്ന് മലപ്പുറം മലയാളം നിഘണ്ടുവാണ് പവിത്രൻ മാഷ് അവതരിപ്പിച്ചത്. ഇതിൽ  ഈയാഴ്ച ഇ മുതൽ ഏ വരെയുള്ള അക്ഷരങ്ങൾ കൊണ്ട് തുടങ്ങുന്ന വാക്കുകൾ ആയിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് മലപ്പുറം മലയാളത്തിൽ വന്നിട്ടുള്ളതും പ്രചാര ലുപ്തം ആയിട്ടുള്ളതും ആയ പദങ്ങൾ അവതരിപ്പിച്ചു.
🌹ശ്രീല അനിൽ ടീച്ചർ, ഷഹീറ ടീച്ചർ ,വിജു മാഷ്, രാജി ടീച്ചർ, സുദർശനൻ മാഷ്,രതീഷ് മാഷ് ,ഗഫൂർ മാഷ്, പ്രജിത തുടങ്ങിയവർ പംക്തിയെ സജീവമാക്കി

🌻🌻🌻🌻🌻🌻🌻🌻🌻🌻

ജൂൺ 27_വ്യാഴം
ലോകസിനിമ
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🌺🌺🌺🌺🌺🌺🌺🌺🌺🌺

🌹ചെക്ക് സിനിമകളുടെ ലോകമായിരുന്നു ഈയാഴ്ച വിജു മാഷ് നമുക്കായി തുറന്നു തന്നത്. ശരിക്കും അത്ഭുതം തോന്നുന്നു, ഇത്രയും ലോകഭാഷകളിൽ നിന്നും മികച്ച സിനിമകളെ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതിൽ.🙏🤝
🌹ഇനി ഈയാഴ്ചയിലെ സിനിമകൾ ഏതായിരുന്നു എന്ന് നോക്കാം...
🌹THE FIREMAN'S BALL

🌹DIOMONDS OF THE NIGHT

🌹I,OLGA

🌹CLOSELY WATCHED TRAINS

🌹സിനിമാവിശദീകരണങ്ങളും ലിങ്കുകളും പംക്തിയുടെ മാറ്റ് കൂട്ടി.

🌹ഗഫൂർ മാഷ്,ശ്രീല ടീച്ചർ,സുദർശനൻ മാഷ്, രതീഷ് മാഷ്, പവിത്രൻ മാഷ് തുടങ്ങിയവർ സിനിമാലോകം ആസ്വദിക്കാൻ മുൻപന്തിയിലുണ്ടായിരുന്നു...

🌻🌻🌻🌻🌻🌻🌻🌻🌻🌻

ജൂൺ 28 വെള്ളി

🎷 സംഗീതസാഗരം 🎷
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🌺🌺🌺🌺🌺🌺🌺🌺🌺🌺

🎹 വളരെ വ്യത്യസ്തമായ ഒരു സംഗീത പരിചയവുമായാണ് രജനി ടീച്ചറിന്ന് സംഗീത സാഗരത്തിനെത്തിയത് ...
മാധവിക്കുട്ടിയുടെ കഥകൾക്ക് സംഗീതം പകരാനുള്ള ഉദ്യമം നടത്തിക്കൊണ്ടിരിക്കുന്ന ഗായിക പുഷ്പവതിയെയാണ് ടീച്ചറിന്ന് പരിചയപ്പെടുത്തിയത്..  ഒപ്പം അവരുടെ ഗാനങ്ങളേയും..
🌸❤

🎷 പുഷ്പവതിയുടെ സംഗീത സംഭാവനകൾ സരസമായും സമഗ്രമായും ടീച്ചർ പരിചയപ്പെടുത്തി ..
സംഗീത ലോകത്ത് വ്യത്യസ്തതകളുടെ ഈണം തേടുകയായിരുന്നു പുഷ്പവതി
രജനി ടീച്ചറുടെ വാക്കുകളിൽ പറഞ്ഞാൽ പ്രണയത്തിന്റെ ആമി സംഗീതത്തിലൂടെ പുനർജനിക്കുകയായിരുന്നു

🎻 തുടർന്ന് പുഷ്പവതിയുടെ സംഗീതത്തിന്റെ നിരവധി വീഡിയോ/ യു ട്യൂബ് ലിങ്കുകളും ടീച്ചർ പരിചയപ്പെടുത്തി..

❤ തുടർന്ന് സംഗീത സാഗരത്തിൽ അഭിപ്രായങ്ങളുടെ തൂമഴ തന്നെ പെയ്യിച്ചു കൊണ്ട് വിജു മാഷ്, ഗഫൂർ മാഷ്, സുദർശൻ മാഷ്, സ്വപ്ന ടീച്ചർ, പവിത്രൻ മാഷ്, ശ്രീല ടീച്ചർ, പ്രജിത, സീത  എന്നിവർ കടന്നു വന്നു

🔴 പതിവുപോലെ അഭിപ്രായങ്ങൾ അറിയിച്ചവരോട് നന്ദി പറഞ്ഞു കൊണ്ടാണ് ടീച്ചർ പംക്തിയുടെ ഈ എപ്പിസോഡ്  അവസാനിപ്പിച്ചത്...🙏🏻🙏🏻

🌻🌻🌻🌻🌻🌻🌻🌻🌻🌻

ജൂൺ 29_ശനി
നവസാഹിതി
🌺🌺🌺🌺🌺🌺🌺🌺🌺🌺
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🌺🌺🌺🌺🌺🌺🌺🌺🌺🌺
🌹എന്നത്തേയും പോലെ ഈയാഴ്ചയും നവസാഹിതി കെങ്കേമം.🤝👌👌
നവസാഹിതീവിഭവങ്ങളിലേക്ക്....

🌸അനുഭവാവിഷ്കാരം
 〰〰〰〰〰〰〰〰
🌹 ഇതാണ് ഞാൻ_ ജസീന റഹീം ടീച്ചർ

🌸കവിതകൾ
〰〰〰〰〰〰〰
🌹 മഴയുടെ കനിവുതേടി_ നസീറ നൗഷാദ്
🌹അക്ഷരങ്ങൾ_ ജലീൽ കൽപ്പകഞ്ചേരി
🌹എന്റെ അമ്മ _ധന്യ നരിക്കോടൻ
🌹നീ _ദിവ്യ
🌹പെണ്ണിന്റെ കണ്ണീര്_ പ്രീതി രാജേഷ്
🌹സ്നേഹത്തിര_ശ്രീല അനിൽ ടീച്ചർ

🌸 കഥ
〰〰〰〰
🌹കറുപ്പും വെളുപ്പും_ ജസ്സി കാരാട്ട് ടീച്ചർ

🌸 കുറിപ്പ്
〰〰〰〰
🌹ചിരി പുരാണം_ സതീഷ് തോട്ടത്തിൽ

🌸വായനാനുഭവം
〰〰〰〰〰〰〰
🌹ഒപ്പീസ്(ഫർസാന അലി)_ ഗഫൂർ മാഷ്

ഒരാഴ്ചയിലേക്ക് വേണ്ടവായനാനുഭവം സമ്മാനിക്കുന്ന നവസാഹിതി 👌👌വായനയുടെ ഇടയിൽ വിജു മാഷ് പറഞ്ഞ വാർത്ത (ശ്രീമതി.ധന്യ നരിക്കോടൻ ഡങ്കിപ്പനി ബാധിതയായി ആശുപത്രിയിലുള്ള വാർത്ത) ഒരു ശോകച്ഛായ ഗ്രൂപ്പിലുണ്ടാക്കി.എത്രയും വേഗം കവയിത്രി രോഗവിമുക്തയാകട്ടെ🙏

കവതകളുടേയും കഥയുടേയും ഓഡിയോകൾ മാറ്റുകൂടിയ നവസാഹിതിയിൽ  *വിജു  മാഷ്, പവിത്രൻ മാഷ്, രതീഷ് മാഷ്, സുദർശനൻ മാഷ്, രജനി ടീച്ചർ, ശിവശങ്കരൻ മാഷ്,ശ്രീല ടീച്ചർ,പ്രജിത തുടങ്ങിയവർ നവസാഹിതിയെ സജീവമാക്കി.

🌻🌻🌻🌻🌻🌻🌻🌻🌻🌻

ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം....നമുക്കേവർക്കും പ്രിയങ്കരനായ വാസുദേവൻമാഷ്... ലോകസാഹിത്യവേദി പംക്തിയിലൂടെ ലോകസാഹിത്യമഹാരഥന്മാരേയും അവരുടെ സൃഷ്ടികളേയും തിരൂർ മലയാളത്തിനു പകർന്നു തന്ന വാസുദേവൻമാഷ്..ഇക്കഴിഞ്ഞയാഴ്ച മലയാളം അദ്ധ്യാപകർക്കായി ഒരുക്കിയത് പാഠഭാഗാവിഷ്ക്കാരത്തിന്റെ യു.ട്യൂബ് ലിങ്കുകൾ ആയിരുന്നു. ഈ സദുദ്യമത്തിന് പുറമെ തിരൂർ മലയാളത്തിൽ മാഷ് പോസ്റ്റ് ചെയ്ത അഭിജ്ഞാനശാകുന്തളത്തെക്കുറിച്ചുള്ള കുറിപ്പ് ഏവർക്കും ഉപകാരപ്രദമാണ്.

പ്രിയ താരമേ....അഭിനന്ദനങ്ങൾ...🤝🤝💐💐