30-04-19

 🙏🙏🙏🙏🙏🙏🙏🙏🙏🙏
ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം
🙏🙏🙏🙏🙏🙏🙏🙏🙏🙏
ചിത്രകലയിലെ വേറിട്ട ശൈലിക്ക് ഉടമയായ ജാക്ക് ദ  ഡ്രിപ്പർ എന്നറിയപ്പെടുന്ന പോൾ ജാക്സൺ പൊള്ളോക്ക് എന്ന ചിത്രകാരനെ നമുക്കിന്ന് പരിചയപ്പെടാം. ചിത്രകലയിൽ  പെയിന്റും ബ്രഷും  ഉപയോഗിക്കുന്ന സമ്പ്രദായത്തെ വെല്ലുവിളിച്ച...ചിത്രം വരയ്ക്കാൻ കയ്യും കൈത്തണ്ടയും ഉപയോഗിക്കുന്നതിനെ  എതിർത്ത...സവിശേഷ ചിത്രരചനാ ശൈലിയുടെ ഉടമയായ...   ആക്ഷൻ പെയിൻറിംഗ്  എന്ന പദത്തിൻറെ ഉൽപത്തിക്ക് കാരണക്കാരനായ  ജാക്സൺ പൊള്ളോക്ക്....
പോൾ ജാക്സൺ പൊള്ളോക്ക്(1912 ജനുവരി 28_1956 ആഗസ്റ്റ് 11)

ചിത്രശാലയിലെ  നിലത്തുവിരിച്ച ക്യാൻവാസിൽ നിറങ്ങൾ കോരിയൊഴിച്ചും, തട്ടിത്തെറിപ്പിച്ചും ഡ്രിപ്പ്  ടെക്നിക് എന്ന  ശൈലിക്ക് ഉടമയായ പൊള്ളോക്ക്. തുളുമ്പുക എന്നതിനേക്കാൾ  കോരിയൊഴിക്കുക  എന്നതാണ് പൊള്ളോക്കിന്റെ ചിത്രരചനാശെെലിയിൽ ശരി കട്ടികൂടിയ ബ്രഷുകളും വടികളും ചൂലും കേക്കിനും  മറ്റും  ഐസിങ് ഇടാൻ  ഉപയോഗിക്കുന്ന  വലിയ  സിറിഞ്ചുകളും പൊള്ളോക്കിന് ചിത്രംവരയ്ക്കുള്ള ഉപകരണങ്ങളായി മാറി.  ഈ ഉപകരണങ്ങൾ ഉപയോഗിച്ച്  ക്യാൻവാസിൽ ഒഴിച്ച വർണ്ണങ്ങളെ  പരത്തി കളിച്ചും ചുമ്മാ വർണ്ണങ്ങളുടെ മുകളിൽ മുകളിൽ ചുവടുകൾ വെച്ചും വർണ്ണ വിസ്മയം തീർത്തു പോൾ ജാക്സൺ പൊള്ളോക്ക് നിറങ്ങൾ കൾ വാരി വിതറിയ ഈ കാൻവാസിൽ നിന്നും ആസ്വാദകന് എന്തും വായിച്ചെടുക്കാം...അതുകൊണ്ടുതന്നെയാകാം അദ്ദേഹം തന്റെ പല ചിത്രങ്ങൾക്കും പേരുകൾക്ക് പകരം നമ്പറുകൾ ഉപയോഗിച്ചത്
ഇത്തര വിഭ്രമാത്മക വ്യക്തിത്വമുള്ള  പൊള്ളോക്ക് മദ്യപാനത്തിന് അടിമയായിരുന്നു .മദ്യപിച്ച് ലക്കുകെട്ട് ഓടിച്ച കാർ  അപകടത്തിലായി   അദ്ദേഹം  മരിക്കുമ്പോൾ പ്രായം 44. 2016 ൽ അദ്ദേഹത്തിൻറെ നമ്പർ 17A എന്ന ചിത്രം ലേലത്തിൽ പോയത് 200 മില്യൺ യുഎസ് ഡോളറിന് ആണത്രേ. വരൂ നമുക്ക് പൊള്ളോക്കിനെക്കുറിച്ച് കുറച്ചുകൂടി  അറിയാൻ  ശ്രമിക്കാം...

ജീവിതരേഖ
🏵🏵🏵🏵🏵🏵

ലേ റോയ് പൊള്ളോക്ക് എന്ന കർഷകന്റെയും  സ്റ്റെല്ല മേരി  എന്ന വസ്ത്ര വിൽപ്പനക്കാരിയുടെയും അഞ്ചാം ആൺമക്കളിൽ ഇളയവന ായി 1912 ജനുവരി 28ന് പൊള്ളോക്ക് ജനിച്ചു. പൊള്ളോക്കിന് 10 മാസം പ്രായമുള്ളപ്പോൾ അവർ കുടുംബസമേതം സാൻ ഡീഗോ പട്ടണത്തിലേക്ക് താമസം മാറി. അരിസോണ, ചിക്കാഗോ, കാലിഫോർണിയ എന്നിവിടങ്ങളിലായിരുന്നു തുടർന്നുള്ള കാലംപൊ ള്ളോക്കും കുടുംബവും. പൊള്ളോക്കിന്റെ ചിത്രകല അഭിരുചി മനസ്സിലാക്കിയ മാതാപിതാക്കൾ ആർട്ട് സ്കൂളുകളിൽ മകനെ ചേർത്തെങ്കിലും അവിടെ നിന്നെല്ലാം  പൊള്ളോക്ക്  പുറത്താക്കപ്പെട്ടു. അങ്ങനെ 1930 ൽ  തോമസ് ഹാർട്ട്  ബെൻടെനിന്റെ കീഴിൽ ചിത്രം വര അഭ്യസിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇവിടെയുള്ള പഠനവും വും അനുബന്ധ  യാത്രകളും ആണ് പൊള്ളോക്കിന്  തന്റേതായ ചിത്രകലാശൈലി നിർമ്മിച്ചെടുക്കാൻ  കാരണമായത്

കലാജീവിതം(1936_1954)
🏵🏵🏵🏵🏵🏵🏵🏵
ഇമൽഷൻ അവസ്ഥയിലുള്ള പെയിന്റിൽനിന്ന് ദ്രാവകരൂപത്തിലുള്ള  പെയിന്റ് ആണ് തന്റെ ചിത്രശാലയിൽ അദ്ദേഹം  ഉപയോഗിച്ചത്. നിലത്തുവിരിച്ച്  കാൻവാസിൽ പെയിന്റ് ഒഴിച്ചും ചുമ്മാ വിതറിയും ഉള്ള ഈ ശൈലിയെ  ഡ്രിപ്പ് ടെക്നിക് എന്നു വിളിക്കുന്നു. 1938 മുതൽ 1942വരെ WPA Federal art projectൽ അദ്ദേഹം പങ്കെടുത്തു .ഈ കാലഘട്ടത്തിൽ കടുത്ത മദ്യപാനത്തിന് അടിമയായും മാറി. 1942വരെ മദ്യപാനം മൂലമുള്ള  മനോരോഗത്തിന്  ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി ഇത്തരം ചിത്രങ്ങൾ കൂടുതൽ വരയ്ക്കാൻ ഡോക്ടർമാർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 1943ൽ  അദ്ദേഹം ചുമർ ചിത്രം വരയ്ക്കാൻ ഒരു കരാറിൽ ഒപ്പിട്ടു. എല്ലാവരും ചുമരിൽ ചിത്രം വരയ്ക്കുമ്പോൾ നമ്മുടെ പൊള്ളോക്ക് നിലത്തുവിരിച്ച ക്യാൻവാസിൽ ചിത്രം വരച്ച്  പിന്നീട് ചുമരിൽ ചേർക്കുകയാണുണ്ടായത്. ഇതുകണ്ട് പ്രശസ്ത ചിത്രനിരൂപകൻ  ക്ലമന്റ് ഗ്രീൻബർഗ് ഇപ്രകാരം പറഞ്ഞു_ "I took one look at it and I thought 'now that's great art',and I knew Jackson Pollock was the greatest painter this country has produced"

Drip period
🏵🏵🏵🏵🏵
1947_50 കാലഘട്ടത്തിലാണ് പൊള്ളോക്കിന്റെ ഡ്രിപ്പ് ചിത്രങ്ങൾ പ്രശസ്തിയുടെ പാരമ്യത്തിലേക്ക് ഉയർന്നത്.ഇതിന് തൊട്ടു മുമ്പായിരുന്നു അദ്ദേഹത്തിന്റെ വിവാഹം.1942 ൽ ഒരു ചിത്രപ്രദർശനത്തിൽ വെച്ചു കണ്ടെത്തിയ ലീ ക്രെയ്സ്നർ എന്ന ചിത്രകാരിയെ 5 വർഷത്തെ പ്രണയത്തിനൊടുവിൽ അദ്ദേഹം സ്വന്തമാക്കി.വിവാഹാനന്തരം താമസിച്ച വാടകവീട്ടിൽ വെച്ചായിരുന്നു അദ്ദേഹം ചിത്രകലയിലൂടെ പ്രശസ്തിയുടെ പടവുകൾ കയറിയത്...കരിയറിൽ ഒരേ രംഗത്തായിരുന്നെങ്കിലും പരസ്പരം താങ്ങും തണലുമായിരുന്നു ആ ദാമ്പത്യം.

ഇങ്ങനെ പ്രശസ്തിയിലേക്കുയർന്ന സമയത്ത് അദ്ദേഹം പെട്ടെന്ന് വർണ്ണക്കൂട്ടുകൾ ഉപേക്ഷിച്ച് കറുപ്പ് നിറത്തിലേക്ക് ഒതുങ്ങിക്കൂടി.(ഈ സമയത്തു വരച്ച ചിത്രങ്ങൾ ഒരു വ്യക്തി തന്റെ ഗ്യാലറിയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.ഇതു വരെ അത് വില്പനയ്ക്ക് വെച്ചിട്ടില്ല).ചികിത്സയെ തുടർന്ന് വർണലോകത്തേക്ക് തിരിച്ചു വരാൻ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും മദ്യപാനം അദ്ദേഹത്തിന്റെ ചിന്തയെത്തന്നെ കീഴടക്കിയിരുന്നു.1956 ഓഗസ്റ്റ് 11ന് രാത്രി 10.15 നാണ് കാർ അപകടത്തിലായി അദ്ദേഹം മരിക്കുന്നത്.പൊള്ളോക്കിന്റെ മരണശേഷം ഭാര്യ അദ്ദേഹത്തിന്റെ സ്മരണകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി ,ചിത്രങ്ങൾ സംരക്ഷിച്ച് മരണം വരെ പൊള്ളോക്കിന്റെ വിധവയായിത്തന്നെ ജീവിച്ചു.

പൊള്ളോക്കിന്റെ ചില പ്രശ്സ്ത ഉദ്ധരണികൾ👇👇👇👇
ഞാൻ ചിത്രകാരന്മാരുടെ സാധാരണ ഉപകരണങ്ങളായ ഈസൽ, ചായക്കൂട്ട്, ബ്രഷുകൾ തുടങ്ങിയവയിൽ നിന്ന് കൂടുതൽ കൂടുതൽ അകന്നുകൊണ്ടിരിക്കുന്നു. ഞാൻ വടി, കോരി, ഒലിക്കുന്ന പെയിന്റ്, അല്ലെങ്കിൽ കട്ടിയുള്ള പെയിന്റ്  തുടങ്ങിയവ മണ്ണ്, കണ്ണാടി, അല്ലെങ്കിൽ മറ്റ് വസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു.
ഞാൻ എന്റെ ചിത്രത്തിൽ ആയിരിക്കുമ്പോൾ ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഞാൻ തന്നെ അറിയുന്നില്ല. ഒരു പരിചയപ്പെടൽ സമയം കഴിയുമ്പോൾ മാത്രമേ ഞാൻ എന്താണ് ചെയ്തതെന്ന് ഞാൻ അറിയുന്നുള്ളൂ. എനിക്ക് മാറ്റങ്ങൾ വരുത്തുന്നതിനോ ചിത്രം നശിപ്പിക്കും എന്നോ ഭയം ഇല്ല. ചിത്രത്തിന് അതിന്റേതായ ഒരു ജീവിതം ഉണ്ട്. ഞാൻ അതിനെ വളരാൻ സമ്മതിക്കുന്നു. എനിക്ക് ചിത്രവുമായി ഉള്ള ബന്ധം നഷ്ടപ്പെടുമ്പോൾ മാത്രമേ ചിത്രം അലങ്കോലം ആവുന്നുള്ളൂ. അല്ലെങ്കിൽ അവിടെ ഒരു സമജ്ഞത ഉണ്ട്, ഒരു അനായാസമായ കൊടുക്കൽ വാങ്ങൽ, ചിത്രം ഒടുവിൽ മനോഹരമായി വരുന്നു"

"എന്റെ പെയിന്റിംഗ് ബ്രഷിൽ നിന്ന് വരുന്നില്ല. നീട്ടിനിവർത്താത്ത കാൻവാസ് തറയിലെ കട്ടി പ്രതലത്തിൽ ഉറപ്പിക്കുവാനാണ് എനിക്കിഷ്ടം. എനിക്ക് ഒരു കട്ടിയുള്ള പ്രതലത്തിന്റെ പ്രതിരോധം വേണം. തറയിൽ ഞാൻ കൂടുതൽ അനായാസവാനാണ്. എനിക്ക് ചിത്രത്തോട് കൂടുതൽ അടുത്തായി തോന്നുന്നു, ഞാൻ ചിത്രത്തിന്റെ ഭാഗമാണെന്ന് തോന്നുന്നു, കാരണം ഈ രീതിയിൽ എനിക്ക് ചിത്രത്തിനു ചുറ്റും നടക്കാം, നാലു വശത്തുനിന്നും വരക്കാം, അക്ഷരാർത്ഥത്തിൽ ചിത്രത്തിൽ ആവാം"
നമ്പർ12
നമ്പർ 98
നമ്പർ 30
നമ്പർ 41
ഒരു വാർത്താ വിശേഷത്തിലേക്ക്...👇👇👇
ഇക്കഴിഞ്ഞ 27ാം തീയതി വന്ന ഒരു പത്രവാർത്ത👇
പ്രദീപ‌് പുത്തൂരി‌‌ന‌് വീണ്ടും ജാക‌്സൺ പൊള്ളോക്ക‌് ഫെലോഷിപ്പ്
വെബ് ഡെസ്‌ക്‌Updated: Saturday Apr 27, 2019
 തിരുവനന്തപുരം
ന്യൂയോർക്ക‌് ആസ്ഥാനമായുള്ള പൊള്ളോക്ക‌്–-ക്രാസ‌്നെർ ഫൗണ്ടേഷന്റെ ഈ വർഷത്തെ അന്തർദേശീയ ജാക‌്സൺ പൊള്ളോക്ക‌് ഫെലോഷിപ്പ‌ിന‌് പ്രശ‌സ‌്ത ചിത്രകാരൻ പ്രദീപ‌് പുത്തൂർ അർഹനായി. ചിത്രകലാരംഗത്തെ സർഗാത്മക സംഭാവനയ‌്ക്ക‌് പ്രശസ‌്ത അമേരിക്കൻ അ‌ബ‌്സ‌്ട്രാക്ട‌് ‌എക‌്സ‌്പ്രഷനിസ്റ്റ‌് ചിത്രകാരൻ ജാക‌്സൺ പൊള്ളോക്കിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ളതാണ‌് ഈ ഫെലോഷിപ്. 10 ലക്ഷം രൂപയാണ‌് അവാർഡ‌് തുക. 2003ലും ഈ ഫെലോഷിപ് ലഭിച്ചിരുന്നു. ഈ ഫെലേ‌ാഷിപ് രണ്ടാമതും ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ചിത്രകാരനാണ‌് പ്രദീപ‌് പുത്തൂർ. ബ്രിട്ടീഷ‌് റോയൽ ഓവർസീസ‌് അവാർഡ‌് ലണ്ടൻ, ജർമൻ റസിഡൻസി സ‌്കോളർഷിപ്, ലളിതകലാ അക്കാദമി നാഷണൽ അവാർഡും സ‌്റ്റേറ്റ‌് അവാർഡും സീനിയർ റിസർച്ച‌് ഫെ‌ലേ‌ാഷിപ്പും നേടിയിട്ടുണ്ട‌്. 2005ൽ ഫ‌്ളോറെൻസ‌് ബിനാലെയിൽ ഡിപ്ലോമ നൽകി ആദരിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തും ധാരാളം പ്രദർശനങ്ങൾ നടത്തിയിട്ടുള്ള പ്രദീപിന്റെ പെയിന്റിങ‌് ക്രിസ്റ്റീസ‌് ലണ്ടനിൽ ഓക്ഷൻ ചെയ‌്തിട്ടുണ്ട‌്. നവംബറിൽ പുതിയ പെയിന്റിങ്ങുകൾ ലണ്ടനിൽ പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാ‌ണ‌് പ്രദീപ‌് പുത്തൂർ.
പ്രദീപ് പുത്തൂർ തന്റെ ചിത്രവുമായി
പൊള്ളോക്ക് വരച്ച ഒരു ചുമർച്ചിത്രം
ബ്ലാക്ക് പോൾസ്(ചില ചിത്രങ്ങൾക്ക് അദ്ദേഹം അപൂർമായി പേരു നൽകാറുണ്ട്)
ആദ്യമേ പറഞ്ഞതു പോലെ ഈ നിറക്കൂട്ടുകളെ നമുക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം...


https://youtu.be/EncR_T0faKM
https://youtu.be/BXc0qYVEEU8
https://youtu.be/Dcd9TssiZOQ
https://youtu.be/C4NQ4uBnXhk

പൊള്ളോക്കിന്റെയും ഭാര്യയുടേയും ശവകുടീരം...അടുത്തടുത്ത്...




പൊള്ളോക്കിന്റെ ചിത്രശാലയുടെ നിലം നോക്കൂ...