28-12-2018

സംഗീത സാഗരത്തിലേക്ക്..ഏവർക്കും സ്വാഗതം.🙏🏻🙏🏻
ഇന്ന്....
മുപ്പതാമത്തെ വയസ്സിൽ കേൾവി നഷ്ടപ്പെട്ടിട്ടും ലോകത്തെ എല്ലാകാലത്തെയും മികച്ച സംഗീതജ്ഞനായി മാറിയ   ബിഥോവനെക്കുറിച്ച് അറിയാം...

ബിഥോവൻ....💕
ലോകപ്രശസ്തനായ ജർമ്മൻ സംഗീതജ്ഞനും, പിയാനോ വിദ്വാനുമായിരുന്നു ലുഡ്വിഗ് വാൻ ബീഥോവൻ എന്ന ബീഥോവൻ. പാശ്ചാത്യസംഗീതലോകം ഉദാത്തതയുടെ കാലത്തു നിന്ന് കാല്പനികതയുടെ കാലത്തേക്കുള്ള പരിണാമപ്രക്രിയയിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്‌ ഇദ്ദേഹം.
ജനനത്തീയതി: 1770 ഡിസംബർ
മരിച്ചു: 1827, മാർച്ച് 26, വിയന്ന, ഓസ്ട്രിയ
രചനകൾ
Symphony No. 9
Symphony No. 5
Piano Sonata No. 14

സംഗീതം ഒരു അനുഭൂതിയാണെങ്കിൽ ആ അനുഭൂതിയുടെ പേരാണ് ബിഥോവൻ. മൗനം കൊണ്ട് സംഗീതത്തിന്റെ വലിയ കടൽതിരകൾ സൃഷ്ടിച്ച ബിഥോവനെന്ന മാന്ത്രികനെ ഓർക്കാതെ എങ്ങനെ ലോകസംഗീത ദിനം പൂർണ്ണമാകും. ശബ്ദങ്ങളില്ലാത്ത ലോകത്തു നിന്നുകൊണ്ട് സംഗീതവീചികൾ കൊണ്ട് വിസ്മയങ്ങൾ തീർത്തവ്യക്തിയാണ് ലുഡ്വിഗ് വാൻ ബീഥോവൻ എന്ന ബീഥോവൻ. ഉദാത്തതയുടെ കാലത്തു നിന്നും കാല്പനികതയുടെ കാലത്തേക്ക് പശ്ചാത്യസംഗീതത്തെ കൈപിടിച്ചു നടത്തിയതിൽ വലിയൊരു പങ്ക് ബിഥോവനുണ്ട്. ജർമനിയിലെ കൊളോൺ എലക്റ്ററേറ്റിന്റെ ഭാഗമായിരുന്ന ബോണിൽ 1770 ഡിസംബർ 16ന് ) ജനിച്ച ബീഥോവൻ ഇരുപതു വയസിനു ശേഷം ഓസ്ട്രിയയിലെ വിയന്നയിലേക്ക് താമസം മാറ്റി. ഈ ഇരുപതാം വയസ്സിൽ തന്നെയാണ് ബിഥോവന്റെ ശ്രവണ ശക്തി പതിയെ നശിക്കാൻ തുടങ്ങിയത്. ഇത് അദ്ദേഹത്തെ പതുക്കെ മൂകതയിലേക്കും തള്ളിയിട്ടു. എന്നാൽ ബാധിര്യവും മൂകതയും മൂടുപടം പോലെ വന്നു മൂടിയ കാലഘട്ടങ്ങളിൽ ബിഥോവൻ ചെയ്ത സംഗീതങ്ങളായിരുന്നു ഇന്നും അദ്ദേഹത്തെ അനശ്വരനാക്കുന്നത്. ലോകസംഗീതം ക്ളാസിക്കല്‍ രീതികളില്‍ നിന്നും റൊമാന്‍റിസത്തിലേക്കുള്ള പരിണമിക്കുന്ന കാലഘട്ടത്തില്‍ മുഖ്യ പങ്കു വഹിച്ച ലുഡ്വിംഗ് വാന്‍ ബീഥോവന്‍ എന്ന പ്രശസ്ത ജര്‍മ്മന്‍ സംഗീതജ്ഞന്‍റെ ജന്മദിനമാണ് 1770 , ഡിസംബര്‍ 16.

ഈ ചെറുപ്പക്കാരനെ ശ്രദ്ധിക്കൂ ഇവന്‍ സംഗീതലോകത്തെ രാജാവായി മാറുമെന്ന് ലോകപ്രശസ്ത സംഗീതജ്ഞന്‍ മൊസാര്‍ട്ട്, ബീഥോവനെ കുറിച്ച് നടത്തിയ പ്രവചനം തികച്ചും ശരിയാവുകയായിരുന്നു.

28- ാമത്തെ വയസ്സ് മുതല്‍ ബധിരനായി മാറിയ ബീഥോവന്‍റെ സംഗീത സൃഷ്ടികളോട് ഒപ്പം വയ്ക്കാവുന്ന സൃഷ്ടികള്‍ ഇന്നും കുറവാണ്. ലോകം കണ്ട ഏറ്റവും പ്രതിഭാധനനായ പാശ്ഛാത്യ സംഗീതജ-്ഞന്‍ ബീഥൊവന്‍ ആയിരിക്കും

1770 ഡിസംബര്‍ 16ന് ജര്‍മ്മനിയിലെ ബോണ്‍ പട്ടണത്തില്‍ ജോമോന്‍ - മഗ്ദലന ദന്പതികള്‍ക്കാണ് ബീഥോവന്‍ ജനിച്ചത്. കരള്‍ രോഗം ബാധിച്ച് 1826 മാര്‍ച്ച് 26 ന് അദ്ദേഹം അന്തരിച്ചു. ബീഥോവന്‍ മരിച്ചിട്ട് 2007 ല്‍ 180 വര്‍ഷം തികഞ്ഞു

ബീഥോവന്‍റെ അച്ഛന്‍ ബോണിലെ പ്രതിനിധി സഭയിലെ ആസ്ഥാന സംഗീതജ്ഞനായിരുന്നു. മദ്യപനായിരുന്ന ആയിരുന്ന അദ്ദേഹം.കടുത്ത ശിക്ഷണ രീതികളിലൂടെയാണ് ബീഥോവനെ സംഗീതം അഭ്യസിപ്പിച്ചിരുന്നത്.

പ്രശസ്ത സംഗീതജ്ഞന്മാര്‍ ബീഥോവന്‍റെ സംഗീത കാലഘട്ടത്തെ മൂന്ന് ഘട്ടങ്ങളായി തിരിക്കുന്നു. ഒന്നാം ഘട്ടത്തിലാണ് ബീഥോവന്‍ ആദ്യത്തെ രണ്ട് സിംഫണികള്‍, പിയാനോ സൊനാറ്റകള്‍ എന്നിവ ചിട്ടപ്പെടുത്തിയത്.

രണ്ടാമത്തേത് ബീഥോവന്‍ സംഗീത രചനാ രംഗത്ത് അവലംബിച്ച നവീന രീതികളുടെ കാലഘട്ടത്തെയാണ്. ഈ കാലയളവിലാണ് മൂന്നു മുതല്‍ എട്ട് വരെയുള്ള സിംഫണികള്‍, മൂണ്‍ലൈറ്റ് എന്ന് പ്രശസ്തമായ പിയാനോ സൊനാറ്റോ എന്നിവ രചിച്ചത്.

1816 മുതല്‍ 1826 വ രെയുള്ള ബീഥോവന്‍റെ മൂന്നാം കാലഘട്ടത്തില്‍ അദ്ദേഹം സംഗീതലോകത്തെ ഉന്നതങ്ങളില്‍ എത്തിയിരുന്നു. സംഗീതത്തില്‍ വളരെ ഗഹനമായ രചനകള്‍ നടത്തിയത് ഇക്കാലയളവ ലായിരുന്നു.

ബീഥോവന്‍ മൂന്നാം കാലഘട്ടത്തില്‍ ചിട്ടപ്പെടുത്തിയ സംഗീതകുറിപ്പുകള്‍ സംഗീതരംഗത്ത് ഇന്നും അത്ഭുതമുളവാക്കുന്നവയാണ്.വളരെ വ്യത്യസ്തമായ ജീവിതരീതികള്‍ ആയിരുന്നു ബീഥോവന്‍റേത്. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയെന്നത് അതിലൊന്ന് മാത്രം.

ജീവിതത്തിലെ പ്രതിസന്ധികള്‍ അദ്ദേഹത്തെ ആത്മഹത്യകളുടെ വക്കിലെത്തിച്ചിരുന്നു. എന്നാലും ജീവിതത്തോട് ധീരനായി പോരാടാനുള്ള കഴിവ് അദ്ദേഹത്തിന്‍റെ സൃഷ്ടികളില്‍ നമുക്ക് കാണാം.
ബിഥോവന്റെ ബധിരതയിൽ നിന്നും മൂകതയിൽ നിന്നും പിറന്നവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധങ്ങളായ ഒരുപാട് സൃഷ്ടിക്കൾ. മൗനത്തിൽ നിന്നും സംഗീതത്തെ സൃഷ്ടിച്ച ബിഥോവൻ പിയോനയിലും വിദഗ്ധനായിരുന്നു. അദ്ദേഹത്തിന്റെ പിയാനോ വൈദഗ്ധ്യം തെളിയിക്കുന്ന ഒരു അനുഭവ കഥയുണ്ട്.

‍മറ്റുള്ളവരുടെ ദുരിതങ്ങൾ കണ്ടാൽ ഒരു ആശ്വാസവാക്കുപോലും പറയാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. എന്നാൽ ആ ദുഖം അദ്ദേഹത്തിന്റെയും ദുഖമായിരുന്നു.  തന്റെ പ്രിയ സുഹൃത്തിന്റെ മകന്റെ മരണവാർത്തയറിഞ്ഞ ബിഥോവൻ അവിടേക്ക് ഓടിയെത്തി. എന്നാൽ ആശ്വാസവാക്കുകൾ നൽകി അവരുടെ ദുഖത്തെ അലിയിക്കാൻ അദ്ദേഹത്തിന് ആകുമായിരുന്നില്ല. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെയിരിക്കുമ്പോഴാണ് അവിടെ ഉണ്ടായിരുന്ന പിയാനോ ബിഥോവൻ കാണുന്നത്. പിന്നീട് കണ്ടത് ആ പിയാനോയിൽ നിന്നും ആശ്വാസത്തിന്റെ അത്ഭുതകരമായ സംഗീതം ഒഴുകിയെത്തുന്നതാണ്. ആ സംഗീതത്തിൽ തന്റെ പ്രിയപ്പെട്ടവരോടുള്ള കരുതലും സ്നേഹവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മൗനത്തിന് സംഗീതത്തിലൂടെ അതുവരെ കാണാത്ത വാചാലതയുണ്ടായി. അരമണിക്കൂറിലധികം അവിടെ ചെലവഴിച്ച് ആരോടും ഒന്നും പറയാതെ ബിഥോവൻ അവിടെ നിന്നും മടങ്ങി.

‍പിന്നീട് ആ ഭവനത്തിലെ ബിഥോവന്റെ സുഹൃത്ത് അദ്ദേഹത്തോട് പറഞ്ഞു അവരുടെ സങ്കടലിന് ബിഥോവന്റെ സംഗീതത്തോളം ആശ്വാസം പകരാൻ ഒരു വാക്കുകൾക്കും സാധിച്ചിരുന്നില്ലെന്ന്. ആശ്വസിപ്പിക്കാൻ വാക്കുകൾ തിരയുന്നവർക്കു മുന്നിൽ ഒരു വാക്കുപോലും മിണ്ടാതെ സംഗീതത്തിലൂടെ സാന്നിധ്യമറിയിച്ച ബിഥോവൻ ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ ജീവിക്കുന്നത് സംഗീതമെന്ന ഭാഷയിലൂടെ സംസാരിച്ചുകൊണ്ടാണ്. 1827 മാർച്ച് 26ന് ബിഥോവൻ വിടപറയുമ്പോൾ അദ്ദേഹം സൃഷ്ടിച്ച സംഗീത ഭാഷ ആയിരങ്ങളുടെ മനസ്സിൽ കുളിർതെന്നലായി അവശേഷിച്ചിരുന്നു.

https://www.google.com/amp/s/www.manoramaonline.com/music/indepth/world-music-day-2018/2018/06/20/beethoven-story.amp.html

https://www.google.com/amp/s/www.manoramaonline.com/music/indepth/world-music-day-2018/2018/06/20/beethoven-story.amp.html

https://m.facebook.com/405013042867264/photos/a.405044029530832/563659920335908/?type=3

https://youtu.be/0BLaLv-jPQU

https://youtu.be/bNsfqumtc9A

https://youtu.be/WvWuco54FHg

https://youtu.be/YFD2PPAqNbw

https://youtu.be/5-MT5zeY6CU


തന്റെ ശരീരത്തിന്റെ കുറവ്, തന്റെ ആത്മാവിശ്വാസത്തിന്റെ കുറവല്ല എന്ന തിരിച്ചറിവാണ് ബീഥോവൻ എന്ന സംഗീത മാന്ത്രികന് ജന്മം നൽകിയത്. കുറവുകളെ കുറിച്ച് മാത്രം വിലപിക്കുന്ന മനുഷ്യർക്ക് ബീഥോവന്റെ ജീവിതം ഒരു തിരിവെട്ടമാണ്.

ജീവിതം പഠിച്ച ബാല്യം
ഏതൊരു വിജയിയുടെയും ജീവിതം സന്തോഷം മാത്രം രുചിച്ചതല്ല. കയ്പ് നിറഞ്ഞ ബാല്യമായിരുന്നു ബീഥോവന്റെത്. പ്രഭുസഭയിലെ ഗായകനായ അച്ഛൻ; കടുത്ത മദ്യപാനത്തിന് അടിമ. ചെറുപ്പം മുതലേ അയാൾ മകനെ സംഗീതം അഭ്യസിപ്പിച്ചു. കഠിനമായ പരിശീലനമുറകൾ, മണിക്കൂറുകൾ നീളുന്ന വയലിൻ പരിശീലനം. ആ കുഞ്ഞുബാലന് താങ്ങാവുന്നതിലപ്പുരമായിരുന്നു അപ്പന്റെ സംഗീതമുറകൾ. പതിനേഴാം വയസ്സിൽ 'അമ്മ ക്ഷയരോഗം വന്ന് മരിച്ചതോടെ ബീഥോവൻ  ഒറ്റപ്പെട്ടവനായി. ഒറ്റപ്പെടലിൽ ആശ്വാസമായത് സംഗീതമായിരുന്നു.

         താൻ ചെയ്യുന്ന സംഗീതം തനിക്ക് കേൾക്കാനാവുന്നില്ല എന്നത് ബീഥോവനെ നിരാശനാക്കി." എന്റെ ജീവിതം എറിഞ്ഞുടയ്ക്കാൻ തോന്നുന്നു എന്നാണ് ബിഥോപാൻ പറഞ്ഞിരുന്നത്. തന്റെ സംഗീതത്തിന്റെ മേന്മ കാത് കേട്ടില്ലേലും കണ്ണുകൊണ്ട് കാണാൻ ബിഥോപാന് കഴിഞ്ഞു. തന്റെ മാന്ത്രിക വിരലുകൾക്കൊപ്പം ആസ്വദിക്കുന്ന ശരീരങ്ങളും ചിരിക്കുന്ന മുഖങ്ങളും ബീഥോവനെ പ്രചോദനപ്പെടുത്തി. ജീവിതത്തെ എറിഞ്ഞുടയ്ക്കുവാൻ തോന്നിയ ബീഥോവൻ പിന്നീട് പറഞ്ഞത് ഇപ്രകാരമാണ് "എന്റെ ജീവിതം എറിഞ്ഞുടയ്ക്കാൻ തോന്നിയെങ്കിലും എന്റെ സംഗീതം എന്നെ ജീവിതത്തിലേക്ക് പിടിച്ചു വലിക്കുന്നു." സൃഷ്ടിക്കാൻ കഴിയുന്നതെല്ലാം  സൃഷ്ടിക്കണം ഇതായിരുന്നു ബിഥോവിന്റെ  സ്വപ്നം.

ബീഥോവന്റെ 245ാം ജന്മദിനത്തിൽ (2015  ഡിസംബറിൽ)ഗൂഗിൾ വ്യത്യസ്തമായ ഡൂഡിൽ നിർമ്മിച്ച് അദ്ദേഹത്തെ അനുസ്മരിച്ചു.ബീഥോവന്റെ മികച്ച രചനകളെ ഉൾക്കൊള്ളിച്ചാണ് ഇത് തയ്യാറാക്കിയിരുന്നത്.ഒരു സംഗീതപരിപാടിക്ക് പുറപ്പെടുന്ന ബീഥോവനെ ആനിമേഷൻ വഴിയാണ് ഇതിലവതരിപ്പിച്ചിരിക്കുന്നത്.

https://youtu.be/S1tY1QGIAqg

https://youtu.be/28Jc8qVYu-0

https://youtu.be/YueD9vB51hk

https://youtu.be/ms9tyNKtjcs

https://youtu.be/ljyJLp2Elu0

movie..👆🏻

http://kavyamozhi.blogspot.com/2016/03/blog-post_776.html?m=1

https://youtu.be/j07vQLc7Wxw