29-09-19

വാരാന്ത്യാവലോകനം
🌼🌺🌼🌺🌼🌺🌼🌺🌼🌺
സെപ്റ്റംബർ23മുതൽ സെപ്റ്റംബർ 29വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌼🌺🌼🌺🌼🌺🌼🌺🌼🌺
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)



പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏


ഗ്രൂപ്പിലവതരിപ്പിക്കുന്ന പോസ്റ്റുകൾ മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം

ഈ വർഷത്തെ വയലാർ അവാർഡ് ജേതാവ് ശ്രീ.വി.ജെ. ജെയിസിന് തിരൂർ മലയാളം കൂട്ടായ്മയുടെ ഹാർദ്ദമായ അഭിനന്ദനങ്ങൾ🙏🙏🤝🤝💐💐

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌼🌺🌼🌺🌼🌺🌼🌺🌼🌺

സെപ്റ്റംബർ 23_തിങ്കൾ
സർഗസംവേദനം
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🏵🏵🏵🏵🏵🏵🏵🏵🏵🏵
സർഗ്ഗ സംവേദനത്തിൽ രാജൻ കാക്കനാടന്റെ അമർനാഥ് ഗുഹയിലേക്ക് എന്ന യാത്രാവിവരണമാണ് രതീഷ് മാഷ് ആദ്യം പങ്കുവെച്ചത്.കാലാതിവർത്തിയായ ഈ കൃതി യാത്ര നടത്തിയ മാനസികസുഖം നേടിത്തരുമെന്നതിൽ സംശയമില്ല,,,
🌹രണ്ടാമതായി മധുപാലും ജോസഫ് മരിയനും ചേർന്നെഴുതിയ ജൈനിമേട്ടിലെ പശുക്കൾ എന്ന നോവൽ പരിചയപ്പെടുത്തി.ഒരു ഭ്രമാത്മക ലോകത്തിന്റെ കഥ പറയുന്ന നോവൽ സാമ്പ്രദായിക വായനയുടെ ലോകത്തിന് അപരിചിതമായേക്കാം,

അശോക് മാഷ്, രമ ടീച്ചർ, സുദർശൻ മാഷ്, രാജി ടീച്ചർ, നീന ടീച്ചർ, വിജു മാഷ്, പവിത്രൻ മാഷ്, വെട്ടം ഗഫൂർ മാഷ് ഗോപി മാഷ്, പ്രജിത ടീച്ചർ, സീതാദേവി ടീച്ചർ, രജനി ടീച്ചർ, തുടങ്ങിയവർ സജീവ സംവാദത്തിനെത്തിച്ചേർന്നിരുന്നു

🌼🌺🌼🌺🌼🌺🌼🌺🌼🌺
സെപ്റ്റംബർ24 ചൊവ്വ
ചിത്രസാഗരം
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_പ്രജിത
🏵🏵🏵🏵🏵🏵🏵🏵🏵🏵
 ചിത്ര സാഗരത്തിൽ പ്രജിത ടീച്ചർ കേരളത്തിൽ അന്യം നിന്നുകൊണ്ടിരിക്കുന്ന ബ്ലാവേലി വായനയും പ്രചാരകൻ കെ.കെ ഹരിദാസിനേയും പരിചയപ്പെടുത്തി,. മനുഷ്യരെ നൻമയിലേക്ക് നയിക്കലത്രേ ഭക്തിരസപ്രധാനമായ ഈ കലാരൂപത്തിന്റെ ലക്ഷ്യം. ചിത്രരചനാ സവിശേഷതകളും വീഡിയോ ലിങ്കുകളും മുരളി തുമ്മാരുക്കുടിയുടെ അനുഭവക്കുറിപ്പും വിജയകുമാർ മേനോന്റെ ലേഖനവും ചിത്രങ്ങളും, ഗുരുപാദ ചിത്രകാർ എന്ന കലാകാരനേയും സമഗ്രവും സൂക്ഷ്മവുമായി അവതരിപ്പിച്ചു.

🌹സുദർശൻ മാഷ്, പ്രമോദ് മാഷ്, രമ ടീച്ചർ, വിജു മാഷ്, രതീഷ് മാഷ്, കല ടീച്ചർ, വെട്ടം ഗഫൂർ മാഷ്, സീതാദേവി ടീച്ചർ തുടങ്ങിയവർ അഭിനന്ദന പൂച്ചെണ്ടുകളുമായെത്തി.

🌼🏵🌼🏵🌼🏵🌼🏵🌼🏵
സെപ്റ്റംബർ 25-ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം- പവിത്രൻ മാഷ് (വേങ്ങര വലിയോറ സ്ക്കൂൾ)
🏵🏵🏵🏵🏵🏵🏵🏵🏵🏵

മലയാളം സർവകലാശാല പ്രസിദ്ധീകരിച്ച ഭാഷാഭേദ പഠനം: മലപ്പുറം എന്ന ഗവേഷണ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി പവിത്രൻ മാഷ് തയ്യാറാക്കിയ പഠനത്തിന്റെ ഇരുപതാം അധ്യായമായിരുന്നു ഈയാഴ്ച.
വാമൊഴിയിൽ
ല -ൽ
ള -ൾ
റ-ർ
ഴ - ഗ്ഗ ആയി രൂപാന്തരം സംഭവിക്കുന്നത് ഉദാഹരണങ്ങൾ സഹിതം വിശദീകരിച്ചു.
(എലഞ്ഞി - എൽഞ്ഞി
വെളക്ക് - വെൾക്ക്
കറമൂസ - കർമൂസ
മഴു -മഗ്ഗ്)

തുടർന്ന് മലപ്പുറം മലയാളനിഘണ്ടുവിന്റെ 13-ാം ഭാഗം ( യ മുതൽ വൊ വരെ) പോസ്റ്റു ചെയ്തു.കാലം ഇത്രേം പുരോഗമിച്ചിട്ടും ഇപ്പോഴും മലപ്പുറത്തുകാർ തങ്ങളുടെ വാമൊഴി സൗന്ദര്യം നഷ്ടപ്പെടുത്തിയിട്ടില്ല എന്നത് അഭിമാനകരം തന്നെ

മൊഞ്ചേറും ഈ പംക്തിക്ക് പിന്തുണയറിയിച്ച് ഗഫൂർ മാഷ്, വിജു മാഷ്, രജനി ടീച്ചർ, രാജി ടീച്ചർ, സുദർശനൻ മാഷ്, പ്രജിത എന്നിവർ എത്തിച്ചേർന്നു

🌼🏵🌼🏵🌼🏵🌼🏵🌼🏵

സെപ്റ്റംബർ 26 - വ്യാഴം
ലോകസിനിമ
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം- വിജുമാഷ് (MSMHSS കല്ലിങ്ങൽപ്പറമ്പ്)
🏵🏵🏵🏵🏵🏵🏵🏵🏵🏵

സ്പാനിഷ് ഭാഷയിലുള്ള സിനിമകളായിരുന്നു ഈ യാഴ്ച മാഷ് പരിചയപ്പെടുത്തിയത്. അതും റൊമാന്റിക് സയൻസ് ഫിക്ഷൻ, ക്രൈം ത്രില്ലർ, ഹൊറർ ത്രില്ലർ , വയലൻസ്, സൂപ്പർ നാച്വറൽ ത്രില്ലർ എന്നീ വിഭാഗങ്ങളിൽ പെട്ടത്. സിനിമകളുടെ വിശദീകരണവും പോസ്റ്ററും ലിങ്കുകളും സിനിമാ വേദിയെ വേറിട്ടതാക്കുന്നു

🌹ഓർബിറ്റർ 9
🌹അറ്റ് ദ എൻഡ് ഓഫ് ദ ടണൽ
🌹ബോയ് മിസ്സിംഗ്
🌹കിഡ്നാപ്ഡ്
🌹ദ ഹൗസ് അറ്റ് ദ എൻഡ് ഓഫ് ടൈം

സിനിമാ വേദിയിൽ സീത, പ്രജിത, സുദർശനൻ മാഷ്, പവിത്രൻ മാഷ്, രജനി ടീച്ചർ, ഗഫൂർ മാഷ്, രതീഷ് മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ പങ്കുവെച്ചു.

🌼🏵🌼🏵🌼🏵🌼🏵🌼🏵

സെപ്റ്റംബർ 27 - വെള്ളി
സംഗീത സാഗരം
🏵🏵🏵🏵🏵🌹🌹🌹🏵🏵
(അവതരണം- രജനി ടീച്ചർ GHSS പേരശ്ശന്നൂർ)
🏵🏵🏵🏵🏵🏵🏵🏵🏵🏵

നമ്മുടെ സ്വകാര്യ അഹങ്കാരമായ ഗാന ഗന്ധർവൻ കെ.ജെ.യേശുദാസ് എന്ന ദാസേട്ടനെയാണ് ഈയാഴ്ച ടീച്ചർ പരിചയപ്പെടുത്തിയത്.

ശാസ്ത്രീയ സംഗീതത്തോട് വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ നിന്നും ശുദ്ധസംഗീതത്തിലേക്ക് യേശുദാസിനെ കൈ പിടിച്ച് നടത്തിയ അച്ഛൻ അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെ ശ്രമങ്ങൾ വെറുതെയായില്ല... യേശുദാസിന്റെ കഷ്ടത നിറഞ്ഞ ബാല്യത്തിൽ നിന്നും ഇന്ന് ഗാന ഗന്ധർവനായി ആസ്വാദക ഹൃദയത്തിൽനിറഞ്ഞു നിൽക്കുന്ന സംഗീത യാത്രയുടെ വിശദീകരണവും അദ്ദേഹത്തിനു ലഭിച്ച പുരസ്ക്കാരപ്പെരുമഴയുടെ ലിസ്റ്റും ടീച്ചർ പങ്കുവെച്ചു.ആ സ്വരമാധുരിയിൽ പിറന്ന ഗാനങ്ങളുടെ ലിങ്കുകളും അനുബന്ധമായി ചേർത്തിരുന്നു.

വിജു മാഷ്, രജനി സുബോധ് ടീച്ചർ, വാസുദേവൻ മാഷ്, സ്വപ്ന ടീച്ചർ, ശ്രീല ടീച്ചർ തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പംക്തി സജീവമാക്കി.

🌼🌺🌼🌺🌼🌺🌼🌺🌼🌺

സെപസ്റ്റംബർ 28 - ശനി
നവസാഹിതി
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം- ഗഫൂർ മാഷ് (KHMHSS ആലത്തിയൂർ)
🏵🏵🏵🏵🏵🏵🏵🏵🏵🏵

പതിവുപോലെ ഡിജിറ്റൽ വാരാന്ത്യപ്പതിപ്പുമായി കൃത്യ സമയത്തു തന്നെ ഗഫൂർ മാഷ് തിരൂർ മലയാളത്തിലെത്തി..ഈയാഴ്ചയിലെ പ്രധാന വിഭവങ്ങൾ ഇതാ

അനുഭവാവിഷ്ക്കാരം
〰〰〰〰〰〰〰〰

🌹ഇതാണു ഞാൻ -ജസീനഹീം
🌹വറ്റാത്ത ഉറവ - സംഗീത ഗൗസ്

കവിത
〰〰〰

🌹ബന്ധങ്ങൾ - ബഹിയ
🌹ഒറ്റച്ചിലമ്പ്‌ - സ്വപ്നാ റാണി ടീച്ചർ
🌹ഇന്ത്യയെ വരയ്ക്കുമ്പോൾ - ഷറീന തയ്യിൽ
🌹പിന്നിൽ പെയ്തു തീരുന്നത്- ശ്രുതി. വി.എസ്
🌹എന്തോ - സുരേഷ് കുമാർ .ജി
🌹എങ്ങനെ - ശ്രീല അനിൽ
🌹എന്റെ നഗരം - മുനീർ അഗ്രഗാമി

കഥ
〰〰〰

🌹ദാക്ഷായണി - ശ്രീധർ

ഓരോ സൃഷ്ടിയുടേയും കൂടെ ഓഡിയോയും അനുബന്ധ ചിത്രങ്ങളും കവി / കഥാകൃത്തിനെ പരിചയപ്പെടലും കൂടെ ആയപ്പോൾ വർണശബളമായ ഒരു ഡിജിറ്റൽആഴ്ചപ്പതിപ്പ് റെഡി.
പവിത്രൻ മാഷ്, സുദർശനൻ മാഷ്, വിജു മാഷ്, പ്രജിത എന്നിവർ മാത്രമേ അഭിനന്ദനവും പിന്തുണയും അറിയിച്ച് എത്തിയുള്ളൂവെങ്കിലും ഞങ്ങൾക്ക് ഉറപ്പുണ്ട് 90% അംഗങ്ങളും ഈ പംക്തി വായിച്ചിട്ടുണ്ടാകുമെന്ന്🤝

🌼🌺🌼🌺🌼🌺🌼🌺🌼🌺
ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നു നോക്കാം...

യാത്രാപ്രേമിയും സഞ്ചാരസാഹിത്യകാരനുമായ പ്രവീൺ പടയമ്പത്ത് മാഷാണ് ഈയാഴ്ചയിലെ മിന്നും താരം.മാഷ് ഈയാഴ്ച പോസ്റ്റ് ചെയ്ത യാത്രയുടെ യൂ ട്യൂബ് ലിങ്കുകൾ 👌👌👌👌

(യേശുദാസിനെക്കുറിച്ച് രജനി ടീച്ചർ നടത്തിയ അവതരണവും കേമം തന്നെ🤝🤝👌👌)

പ്രവീൺ മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🌺🌺ലോകം മുഴുവൻ അറിയപ്പെടുന്ന സഞ്ചാരിയും സാഹിത്യകാരനുമായി മാഷ് മാറട്ടേ🤝🤝🤝