29-07-19

📚📚📚📚📚📚
📚📚📚📚📚📚📚📚📚📚📚

ആനന്ദപുരത്തെ അത്ഭുത കാറ്റാടികൾ
നവീൻ നീലകണ്ഠൻ
സ്രേഷ്ട പബ്ലിക്കേഷൻസ്
₹ 120

എഴുത്തുകാരനെപ്പറ്റി
സോഫ്റ്റ്വയർ എൻഞ്ചിനിയർ ആയ ഇദ്ദേഹം തൃശൂർ ജില്ലയിലെ പങ്ങാരപ്പിള്ളിയിൽ ജനിച്ചു ..ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഡ് വൈസസൊലൂഷൻസിന്റെ സ്ഥാപകനും സി.ഇ.ഓ. യുംആണ്. ക്ലാസ് റും ട്രെയിനിംഗ് കോഴ്സുകളെ ഇ-ലേണിംഗ് കോഴ്സുകളാക്കി മാറ്റാൻ സഹായിക്കുന്ന www.wizcabin .com ന്റെ സ്ഥാപകൻ.
ആനന്ദപുരമെന്നു പേരുള്ള മുഖപുസ്തകത്തിൽ ഇദ്ദേഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ഉണ്ട്

സ്രേഷ്ട പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ പുസ്തകം കുട്ടികളുടെ നോവലാണെങ്കിലും മുതിർന്നവർക്കും ആസ്വാദ്യമായ ഈ നോവലിൽ ആദ്യവസാനം ആകാംഷ ഉണർത്തുന്ന ശൈലി ആകർഷകം തന്നെ .കമ്പ്യൂട്ടറുകളുടെ ലോകത്ത് എത്തപ്പെടുന്നവർകലാ ഹൃദയവും സാഹിത്യവാസനയും ഉള്ളവരാണെങ്കിൽ അവർക്ക് സർഗ്ഗാത്മകത തെളിയിയ്ക്കാൻ കഴിയും എന്നതിന്റെ ഉദാഹരണമാണ് ഈ നോവൽ .

ആമുഖം
ക്രോധമാണ് ദുഃഖകാരണം. നാട്ടിലുണ്ടാകുന്ന പ്രശ്നങ്ങൾക്കു കാരണം പരദേശികളല്ല; നാട്ടുകാർ തന്നെയാണ്. മനസ്സിലെ ആകുലതകൾക്കു കാരണം അവനവന്റെ തന്നെ വിചാരങ്ങൾ തന്നെയാണല്ലോ!
കാലപരിമിതിയില്ലാത്ത അതിമനോഹരമായ നാട് .
താമരത്തോട്ടമെന്ന കുട്ടികളുടെ പാർക്കിലെവിമാനത്തുമ്പികളിലും മുത്തപ്പൻ താടികളിലും പറന്നുയർന്ന് നീലാകാശസീമകളിൽ വിഹരിയ്ക്കാവുന്ന നാട്.
 ഫാന്റസിയുടെ ലോകത്തെ കാവ്യാത്മകമായി ചിത്രീകരിച്ച് കുട്ടികൾക്കായി അപൂർവ്വ സുന്ദരമായ സ്വപ്ന ലോകം ഒരുക്കുന്ന നോവൽ .
ആനന്ദപുരത്തെ രാജകുമാരിയാണ് ശ്രീബാല .നീല ഞൊറികളുള്ള പാവാടയിട്ട മനോഹരമായി പാടുന്ന പെൺകുട്ടി. അവളുടെ മന്ത്രിയാണ് വരാഹി മുത്തശ്ശി. അവരുടെ വാസസ്ഥാനമായ കപ്പിത്താൻ പാർക്ക് ,അവർക്ക് കാവലായി നാട്ടുകാർ ഭൈരവർ എന്നു വിളിയ്ക്കുന്ന ഭീമൻ ചെന്നായ്കൾ ,പിന്നെ അപ്പക്കടയും അമീഷയും അമ്മിണി പശുവും ,ഭീമൻകഴുകൻമാരും അരയന്നപൂട്ടും ആസു ഭാവം പൂണ്ട കാറ്റാടികളും ,ഗജരൂപികളായ കഴുകൻമാരും ഇഷിതയുമൊക്കെയുള്ള നോവൽ!

കഥാസാരം
ഭീമൻ കാറ്റാടികൾ നന്നാക്കാനായി പുരം അധികാരി
നിയോഗിച്ച യുവ എഞ്ചിനിയർ ആണ് ഇതിലെ പ്രധാന കഥാപാത്രം അപ്പുവിന്റെ അച്ഛൻ.അപ്പുവിന്റെ അമ്മ മൃഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയാണ്.
ആനന്ദപുരം അത്ഭുതങ്ങളുടെ നാടാണ് ല്ലോ !അതാവാം സ്ക്കൂളിലേക്ക് പോകാൻ ബസ്സുകാത്തു നിന്ന അപ്പുവിനെ പരദേശിയെന്ന് പരിഹസിച്ച് വിചിത്ര ജീവിയെപ്പോലെ നോക്കിയത്! അപ്പുവിന്റെ ക്ലാസ്സ് പഞ്ചമം ഖആണ്. അതും അത്ഭുതം. ക്ലാസ്സിലും അവൻ ഒറ്റപ്പെട്ടെങ്കിലും കപ്പിത്താൻപാർക്കും വരാഹി മുത്തശ്ശിയേയും ശ്രീബാലയേയും നേരിൽ കണ്ട അപ്പു പിന്നെ എല്ലാവരുടേയും സുഹൃത്തായി.പുരം അധികാരിയുടെ മകൾ ഇഷിതയെ ആക്രമിച്ചചെന്നായ്ക്കളെ പുഞ്ചിരി കൊണ്ട് തുരത്താമെന്ന് പഠിപ്പിച്ച അപ്പു അവളുടേയും സുഹൃത്തായി.
സ്ക്കൂളിലെ നിലവറയിൽ നിന്നു കണ്ടെടുത്തമോതിരത്തിൽ കണ്ട ആമ്പൽമുദ്ര തന്നെയാണ് വരാഹി മുത്തശ്ശി പരാമർശിച്ച അറിവാമ്പൽ എന്ന അറിവ് വായനക്കാരെ ആകാംഷാഭരിതരാക്കുന്നു അതിനോടൊപ്പമുണ്ടായിരുന്ന അടയാളവാക്യവും അതിന്റെ രഹസ്യവും കണ്ടെത്തിയ കുട്ടികൾ ആനന്ദപുരത്തെ ആനന്ദപുരമാക്കുന്നതാണ് തുടർന്നുള്ള കഥ.
ഭീമൻ കാറ്റാടികൾ ആണ് നാടിന്റെ ഊർജ്ജ രഹസ്യം ! അവ പ്രവർത്തിച്ചെങ്കിലേ നാടിന് ശാശ്വതമായ വെളിച്ചമുണ്ടാകൂ. ഇപ്പോൾ രാക്ഷസക്കോട്ടയിലെ ആനകൾ തിരിയ്ക്കുന്ന ജനറേറ്ററുകൾ വഴിയാണ് വൈദ്യുതി ലഭിയ്ക്കുന്നത്. നാട്ടിലെ ഉത്സവത്തിന്റെ അന്ന് പൊട്ടി പുറപ്പെട്ട കലാപം കാളകളും സൈനികരും ആനകളുമൊക്കെ ചേർന്ന് ഭീകരമാക്കിയപ്പോൾ ആനകളെ നിയന്ത്രിച്ചത് അപ്പുവിന്റെ അമ്മയും കാളകളെ നിയന്ത്രിച്ചത് അപ്പുവിന്റെ അച്ഛനും ആയിരുന്നു.
വരാഹി മുത്തശ്ശിയുമായുള്ള സൗഹൃദം വർദ്ധിച്ചപ്പോഴാണ് ആനന്ദപുരത്തിന്റെ നന്മ എത്ര വലുതായിരുന്നു എന്ന് കുട്ടികൾ അറിഞ്ഞത്. മുത്തശ്ശി പറഞ്ഞതു പോലെ നാട്ടിൽ വളരെപ്പെട്ടെന്നു പടർന്നു പിടിച്ച കലാപത്തിൽ ഭൈരവൻമാരായ ചെന്നായ്ക്കളുടെ കൂട്ടം തെരുവുകളിൽ അത്ഭുതകരമാംവിധം വർദ്ധിച്ചു. അവരെ അമർച്ച ചെയ്യാൻ രോഷാകുലനായ പുരം അധികാരി സൈനികരേയും അവസാനം ആനകളേയും നിയോഗിച്ചു. അത് വൻ പ്രശ്നങ്ങൾ തന്നെ സൃഷ്ടിച്ചു.അധികാരിയുടെ രോഷവും അതിനനുസരിച്ച് വർദ്ധിച്ചു.അപ്പുവിനോ ഇഷിതയ്ക്കോ അയാളെ നിയന്ത്രിയ്ക്കാനും കഴിഞ്ഞില്ല. അതിനിടയിൽ മോതിരത്തിന്റെ സഹായത്തോടെ പുരം അധികാരിയുടെ ചിന്തകൾ വായിച്ച അപ്പു അധികാരിയെ ശാന്തനാക്കി കലാപം അവസാനിപ്പിച്ചു. അധികാര ദണ്ഡിൽ ഒളിഞ്ഞിരുന്ന അരയന്നപൂട്ടിന്റെ രഹസ്യം അറിഞ്ഞ് ആറാം കാറ്റാടി പ്രവർത്തിപ്പിയ്ക്കുകയും ചെയ്തതോടെ ആനന്ദപുരം എന്ന പേര് വീണ്ടും അന്വർത്ഥമായി.

വേറിട്ട വായന
ഏതൊരു നാടിനേയും കലാപകലുഷിതമാക്കുന്നത് മനുഷ്യ മനസ്സിൽ വളരുന്ന വിദ്വേഷമാണ്. ക്രോധത്തിന്റെ ചെന്നായ്ക്കളെ പുഞ്ചിരിയുടെ പ്രഭാവത്താൽ നിഷ്പ്രഭമാക്കിയാൽ ഈ ലോകം തന്നെ ആനന്ദപുരമാകും.
ക്രോധം പരിത്യജിയ്ക്കേണം ബുധജനം !
ശ്രീല.കെ.ആർ
🌾🌾🌾🌾🌾🌾