28-11-18



⛩🕌⛩

ജലാലുദ്ദീൻ റൂമി
ഇസ്ലാം മതത്തിലെ സൂഫി സന്യാസിവര്യന്മാരിൽ ഏറ്റവും ശ്രേഷ്ഠരായവരിലൊരാളാണ് ജലാലുദ്ദീൻ റൂമി.
ദിവാൻ - ഇഷംസ്, മത് നവി എന്നീ കാവ്യങ്ങൾ അദ്ദേഹത്തെ നിത്യസ്മരണീയനാക്കുന്നു .
24660 ഈരടികളുള്ള മത് നവി യെ പേർഷ്യൻ ഖുറാൻ എന്നു പോലും വിളിക്കാറുണ്ട്.
അധ്യാത്മക ജ്ഞാനത്തിന്റെ പരമകാഷ്ഠകളിലൊന്നാണ് ഈ കൃതി.

മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി (1207-1273) പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു.
സൂഫിസത്തിന്റേയോ, ഇസ്ലാമിന്റേയോ മറ്റേതെങ്കിലും മതത്തിന്റെയോ മാത്രം വീക്ഷണം പുലർത്തുന്നതല്ല റൂമിയുടെ ലോകം. അത് വിശ്വസ്നേഹത്തിലും ഏകദൈവത്തിന്റെ അനന്യതയിലും ഊന്നിയതാണ്.

 ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ റൂമി എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടവയുമാണ്.
⛩  ജീവിതം
1207-ൽ ഇന്നത്തെ അഫ്ഗാനിസ്താനിലെ ബൽഖ് ദേശത്ത് ജനിച്ചു. പിതാവ് ആദരിക്കപ്പെടുന്ന സൂഫി പണ്ഡിതനായിരുന്ന ബഹാവൂദ്ദീൻ വലദ്.
 ( അബൂബക്‌ർ സിദ്ദീഖ്ന്റെ "പിൻ‌തലമുറയിൽപ്പെട്ടതാണ് റൂമി എന്ന് ചില ചരിത്രങ്ങളിൽ കാണാമെങ്കിലും ആധുനിക ചരിത്രകാരന്മാർ ഇതംഗീകരിക്കുന്നില്ല.)
 1215-നും 1220-നും ഇടയിൽ മംഗോളിയൻ പടയോട്ടത്തെ തുടർന്ന് പിതാവിനൊപ്പം ബൽഖ് വിട്ടു.
ഈ അവസരത്തിലാണ് അത്തർ എന്ന വിഖ്യാത സൂഫി കവിയെ നിഷാപ്പുർ പട്ടണത്തിൽ വച്ചു റൂമി കണ്ടുമുട്ടുന്നതും സൂഫി പാതയിൽ ആകൃഷ്ടനാവുന്ന്തും. ഈ കൂടിക്കാഴ്ച റൂമിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായി ഗണിക്കപ്പെടുന്നു.
മെക്കയിലേക്കുള്ള തീർത്ഥയാത്രക്കു ശേഷം 1228-ൽ ഈ കുടുംബം കോന്യയിൽ താമസമുറപ്പിച്ചു. 1238-ൽ തന്റെ പിതാവിന്റെ മരണശേഷം, അലെപ്പോയിലും ദമാസ്കസിലുമായി ജലാലുദ്ദീൻ പഠനം നടത്തി, 1840-ൽ കോന്യയിൽ തിരിച്ചെത്തി. നാലു വർഷങ്ങൾക്കു ശേഷം അദ്ദേഹം പ്രശസ്തനായ സൂഫി, മുഹമ്മദ് ഷംസ് തബ്രീസി യുടെ ശിക്ഷണത്തിലായി.
1247-ൽ തബ്രീസി കൊലചെയ്യപ്പെട്ടു. ഇതിൽ സന്തപ്തനായ റൂമി, ഭൗതികലോകത്തോട് വിടപറഞ്ഞ് ധ്യാനത്തിൽ മുഴുകി.
ഈ ധ്യാനകാലത്താണ് അദ്ദേഹത്തിന്റെ മഹത്‌രചനയായ മസ്നവി എ മഅനവി രചിക്കപ്പെട്ടത്.
കോന്യയിലെ മൗലാന മ്യൂസിയം-
-റൂമിയുടെ ശവകുടീരം -
🕌⛩⛩⛩⛩⛩🕌
1273ൽ 66-ആം വയസ്സിൽ മരിക്കുകയും , സ്വപിതാവിന്റെ ഖബറിനടുത്ത് മറചെയ്യപ്പെടുകയും ചെയ്തു.
ഹരിതശവകുടീരം എന്നറിയപ്പെടുന്ന ഒരു പ്രൌഢിയാർന്ന കുടീരം അവിടെ നിലകൊള്ളുന്നു.
പദ്യ കൃതികൾ
📖📖📖📖📖
മസ്ന വി
എന്ന് പരക്കെ അറിയപ്പെടുന്ന മസ്നവി എ മഅനവി  യാണ് റൂമി കൃതികളിൽ ഏറ്റവും വിഖ്യാതം.
ആത്മീയ ജ്ഞാന ഈരടികൾ
എന്നാണ് പേരിന്റെ അർഥം.തന്റെ 54ആം വയസ്സിൽ ആരംഭിച്ച ഇതിന്റെ രചന മരണം വരെയും തുടർന്നിരുന്നു.  ഭാഗങ്ങളായി തിരിച്ചിട്ടുള്ള ഈ കൃതിയുടെ അവസാന ഭാഗം അപൂർണ്ണമാണ്.
🕯 ഖുർആൻ, ഹദീസ്, ബൈബിൾ, ഇസോപ്പ് കഥകൾ,പഞ്ചതന്ത്രം, തുടങ്ങിയ വൈവിധ്യമാർന്ന ശ്രോതസ്സുകളിൽ നിന്നുമുള്ള കഥകളും സംഭവങ്ങളും സരോപദേശം നൽകനായി പുനർനിർമ്മിച്ചുകൊണ്ടുള്ള ഒരപൂർവ്വ ശൈലിയാണ് മസ്നവിയിൽ കാണുന്നത്.
50,000 വരികളുള്ള മസ്നവി എ മഅനവി, പേർഷ്യൻ, ഓട്ടൊമൻ സാഹിത്യത്തിൽ ഉപയോഗിക്കപ്പെട്ടിരുന്ന മസ്നവി പദ്യശൈലിയിലാണ് (മത്നവി, മെസ്നെവി എന്നിങ്ങനെയും അറീയപ്പെടുന്നു) രചിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ 424 കഥകൾ ദൈവവുമായുള്ള ഐക്യത്തിനു വേണ്ടിയുള്ള മനുഷ്യന്റെ നിരന്തരമായ അന്വേഷണത്തെ വരച്ചുകാട്ടുന്നു. പേർഷ്യൻ സാഹിത്യത്തിലേയും സൂഫി സാഹിത്യത്തിലേയും ഏറ്റവും മികച്ചതും സ്വാധീനിക്കപ്പെട്ടതുമായ കാവ്യങ്ങളിൽ ഒന്നായി കണക്കാക്കുന്നു.

🕹🕹🕹🕹🕹🕹

ദീവാൻ എ ശംസ് എന്നും ദീവാൻ എ കബീർ
എന്നും അറിയപ്പെടുന്ന ദീവാൻ എ ശംസ അതബരീസി എന്ന പേർഷ്യൻ മഹാകാവ്യമാണ് റൂമിയുടെ മറ്റൊരു പദ്യ കൃതി.

 ഗുരുവും സുഹൃത്തുമായ ശംസ് അതബരീസിയുടെ ബഹുമാനർഥം നാമകരണം ചെയ്യപ്പെട്ട ഈ കാവ്യം പക്ഷേ ഒരു സ്മരണിക കാവ്യമല്ല.

 40000ലേറെ വരികളാണ് ഇതിലുള്ളത്.


പദ്യേതര കൃതികൾ


ഫിഹി മാഫിഹി

⏳⏳⏳⏳⏳⏳

- റൂമിയുടെ 70 പ്രഭാഷണങ്ങളുടെ സമാഹാരം.വിവിധ കാലങ്ങളിലായി ചെയ്ത ഈ പ്രഭാഷണങ്ങൾ ക്രോഢീകരിച്ചത് ശിഷ്യന്മാരായിരുന്നെങ്കിലും അവയും റൂമി കൃതിയായി ഗണിക്കപ്പെട്ടുവരുന്നു.


സബഅ മജാലിസ്-
⛩⛩⛩⛩⛩⛩⛩

 ഏഴു പ്രഭാഷണങ്ങൾ. ഖുർ ആന്റെയും ഹദീസുകളുടെയും ആന്തിരിക ജഞാനം ഈ പ്രഭാഷണങ്ങളിലൂടെ റൂമി വെളിപ്പെടുത്തുന്നു.

മകാത്തീബ്-

റൂമി തന്റെ ബന്ധുകൾക്കും, സുഹൃത്തുക്കൾക്കും ശിഷ്യ്ന്മാർക്കും ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥന്മാർക്കുമായി അയച്ചിരുന്ന കത്തുകളുടെ സമാഹാരമാണിത്


മൗലവികൾ
🕌🕌🕌🕌🕌

റൂമിയുടെ പുത്രനായിരുന്ന സുൽത്താൻ വാ അലാദ്, റൂമിയുടെ ശിഷ്യരെ മൗലവികൾ
എന്ന സംഘമായി ഏകീകരിച്ചു. മൗലാനയുടെ ശിഷ്യർ എന്നാണ് മൗലവി എന്നതിനർത്ഥം. കറങ്ങുന്ന സൂഫികൾ (Whirling Dervishes) എന്നാണ് സാധാരണ ഇവർ അറീയപ്പെടുന്നത്. നെയ് (Ney) എന്ന തുർക്കി ഓടക്കുഴലിന്റെ സംഗീതത്തിനൊപ്പമുള്ള കറങ്ങിക്കൊണ്ടുള്ള നൃത്തം ഇവരുടെ ആരാധനയുടെ ഭാഗമാണ്.

റൂമിയുടെ വരികൾ

🌼🌹🌼🌹🌼🌹🌼🌹

എന്റെ കവിത
എന്റെ കവിത
ഈജിപ്ഷ്യന്‍ റൊട്ടിപൊലെ.
സമയം വൈകുന്തോറും
നിനക്കിത് ഉപയോഗ ശൂന്യമാവും .
പൊടിപടലങ്ങള്‍
പുരളും മുന്‍പേ ,
പുതുമമായും മുന്‍പേ
നീയിതു രുചിച്ചു നോക്കൂ .
ഇത് ഹൃദയച്ചൂടില്‍ ചുട്ടെടുത്തത്.
ലൌകിക തണുപ്പേറ്റാല്‍
ജലത്തില്‍നിന്നും പുറത്തെത്തിയ
മത്സ്യം പോലെ ജീവനില്ലാതായേക്കാം.
എങ്കില്‍ ,
ഇതിന്റെ രുചിയറിയാന്‍
നിങ്ങളുടെ ഭാവന
കഠിനാധ്വാനം ചെയ്യേണ്ടിവന്നേക്കാം.
അങ്ങനെയെങ്കില്‍ സുഹൃത്തേ,
നിങ്ങള്‍ രുചിക്കുന്നത്
നിങ്ങളുടെ ഭാവനയുടെ സൃഷ്ടിയായിരിക്കും.
എന്റെയീ പഴമൊഴികളാകില്ല.
ജലാലുദ്ധീൻ റൂമിയുടെ വരികൾ
മാനത്തുനിന്നടരുന്ന
മഴ മുഴുവൻ
കടലിൽ പതിച്ചെന്നിരിക്കാം.
അതിലൊരു കണിക പോലും
മുത്തായി മാറുകയില്ല;
പ്രണയമില്ലെങ്കിൽ.

**
മുഖ സൌന്ദര്യത്താൽ
ആകൃഷ്ടനാകുന്നവന്റെ
പ്രണയം
വേനൽക്കാലത്തെ
ജലാശയം പോലെ
വറ്റിവരളുന്നു .
മയിലിനെ
വേട്ടയാടുന്നത്
അതിനോടുള്ള
സ്നേഹത്താലല്ല ,
പീലി വില്ക്കുന്നതിനായി.
നിത്യമായതിനെ
പ്രണയിക്കുക.
ഉപാധികളില്ലാത്ത
പ്രണയം
അവന് മാത്രമാണ്.

**
അല്ലയോ പരിശുദ്ധപ്രണയമേ,
നീയാണ് ഞങ്ങളുടെ വൈദ്യന് .
ദുരഭിമാനത്തിനും, നാട്യങ്ങൾക്കും
മറുമരുന്നും നീ.
നീ തന്നെ ഞങ്ങളുടെ പ്ലേറ്റോയും ഗാലനും.
അചഞ്ചലനായ പർവ്വതവും
പ്രണയത്താൽ ആനന്ദനൃത്തമാടും!
സീനാമലയ്ക്ക് ജീവൻ നൽകിയ സ്നേഹത്താലാണ്
മൂസാനബി ബോധരഹിതനായതും .
പ്രാണപ്രിയനിൽ നിന്ന്
വേർപെട്ടവന് മൂകനായ് മാറും.
എന്റെ അധരങ്ങളിൽ പ്രണയിയുടെ
ചുംബനം ലഭിച്ചാൽ ഞാനുമൊരു
പുല്ലാങ്കുഴലായി മാറും .
വാക്കുകൾക്കു അർത്ഥവും ഗുണവും കിട്ടാന്
ആസ്വദിക്കുവാനുള്ള ഹൃദയം വേണം.
പ്രതിഛായ ഉണ്ടാവില്ലെങ്കിൽ
പിന്നെ കണ്ണാടിയെന്തിന്!
സ്നേഹത്തിന്റെ
ചെറുകാറ്റുപോലുമേശാത്തതിനാൽ
അത് പൊടിയാൽ മറഞ്ഞിരിക്കുന്നു

**
പ്രണയത്തിൽ
മുങ്ങുന്നവർ
കൂടുതൽ ആഴത്തിൽ
മുങ്ങാന് കൊതിക്കുന്നു .
**
നാമിരുവരുമൊരുമിച്ചിരിക്കുന്ന
ഈ അനർഘനിമിഷങ്ങളിൽ
രണ്ടു രൂപങ്ങളിൽ
രണ്ടു മുഖങ്ങളിൽ
നമ്മളൊരാത്മാവ്.
ഈ പൂന്തോപ്പിൽ
ചുറ്റിക്കറങ്ങുമ്പോൾ
പൂക്കളുടെ നറുമണവും
കിളിക്കൊഞ്ചലുകളും
നമുക്കിന്നു ജീവാമൃതം .
നമ്മെ ഉറ്റുനോക്കുന്ന
ആ നക്ഷത്രങ്ങൾക്കു
ചന്ദ്രബിംബം
നമ്മൾ കാട്ടിക്കൊടുക്കും.
രണ്ടെന്ന ഭാവം വെടിഞ്ഞ്
നമ്മൾ ഒന്നാകലിന്റെ
നിർവൃതി അനുഭവിക്കും.
ആ ഹർഷോന്മാദത്തിൽ നമ്മൾ
പാഴ്വാക്കുകളിൽ നിന്ന്
മോചിതരാകും
മധു നുകരാനെത്തുന്ന
ആകാശപ്പറവകൾ
നമ്മുടെ സന്തോഷാശ്രുക്കളാൽ
ഹൃദയം നിറയ്ക്കും .
ഏതിന്ദ്രജാലത്താലാണ്
ലോകത്തിന്റെ രണ്ടറ്റത്താണെങ്കിലും
നാമിങ്ങനെ ചേർന്നിരിക്കുന്നത് ?!
ഈ ലോകത്ത് നമുക്കൊരു രൂപം
അടുത്ത ലോകത്തു മറ്റൊന്നാകാം .
ഒടുവിൽ ,
ആ അനശ്വര ലോകത്തും
നാമിരുവരുമൊന്നായിരിക്കും.
**
അല്ലയോ യുവത്വമേ,
എന്നെപ്പോലെ
ഒരു അനുരാഗിയായാൽ
നിങ്ങൾ എന്തു ചെയ്യും?
ഓരോ പകലും
ഉന്മാദത്തിൽ .
ഓരോ രാത്രിയും
വിങ്ങിക്കരഞ്ഞും.
ഒരു നിമിഷാർധത്തിൽ പോലും
അവന്റെ രൂപം
കണ്ണിൽ നിന്നും
മായാതെ …
നീ നിന്റെ സുഹൃത്തുക്കളിൽ നിന്നും
അകന്നു നില്ക്കും.
നീ ഈ ലോകത്തുനിന്നു തന്നെ
വിട്ടുനിൽക്കും.
നീ നിനക്കുതന്നെ
അന്യനായ് തീരും.
നീ പൂർണ്ണമായി
അവന്റെത് മാത്രമാകും.
ആൾക്കൂട്ടത്തിൽ നീ
എണ്ണയും ജലവും പോലെ .
പുറമേയ്ക്കു ചേർന്നിരുന്നാലും
ഉള്ളിൽ വേറിട്ടു നില്ക്കും.
എല്ലാ സ്വാർത്ഥചിന്തകളും
വെടിഞ്ഞു നീയൊരു
ഉന്മാദിയാകും.
ഒരു വൈദ്യനാലും
സുഖപ്പെടുത്താനാവാത്ത
സമ്പൂർണ ഉന്മാദി!!
എന്നില്‍ നിന്നും നിന്നിലേക്കൊരു വഴിയുണ്ട്, ഞാന്‍ സദാ തേടുന്നതും അതാണ്'
സത്യത്തിന്റെ കണ്ണാടിയില്‍ സ്വന്തം മുഖം നോക്കുന്നവനാണ് സൂഫി. ആദിയില്‍, പ്രപഞ്ച സൃഷ്ടിക്കു കാരണഭൂതമായ, നിര്‍വചനാതീതമായ ദൈവ സ്നേഹഹത്തിന്റെ ദര്‍ശനത്തില്‍ സൂഫികള്‍ പലപ്പോഴും പ്രണയികള്‍ ആവാറുണ്ട്. അണുവിനും അതിലും സൂക്ഷ്മമായ തരംഗങ്ങള്‍ക്കും വ്യക്തമായ വഴി നിര്‍ണയിച്ചു സധാവഴി നടത്തുന്നത് ആ മഹത്തായ സ്‌നേഹത്തിന്റെ കാരുണ്യമാണ് എന്നത് സൂഫികളെ സംബന്ധിച്ച് അനുഭവജ്ഞാനമാണ്.
ഈ അനുഭവത്തിന്റെ തീക്ഷ്ണത ഒളിഞ്ഞും തെളിഞ്ഞും സൂഫി രചനകളിലും കാണാവുന്നതാണ്. വാച്യവും വ്യംഗ്യവുമായി, ഒരു വരിക്കു തന്നെ ഒരായിരം അര്‍ത്ഥങ്ങളുമായി അവ നില കൊള്ളുന്നു. അത് കൊണ്ട് തന്നെയാണ് 810 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാശ്ചാത്യരാജ്യങ്ങളില്‍ പോലും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കവിതകളിലൊന്നായി റൂമി കവിതകള്‍ മാറിയത്. പ്രണയത്തിന്റെ സുഗന്ധവും വിരഹത്തിന്റെ വേദനയും അനുഭവത്തിന്റെ ചൂടും ജ്ഞാനത്തിന്റെ വ്യക്തതയുമുണ്ട് അതിലെ വരികള്‍ക്ക്.
റൂമിയുടെ മസ്‌നവി
⛩⛩⛩⛩⛩⛩⛩
🌹🌹🌹🌹🌹🌹🌹
മുഹമ്മദ് ജലാലുദ്ദീന്‍ റൂമി എന്ന അനുഗ്രഹീത സൂഫി കവി തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ രചിച്ച അനശ്വര കൃതിയാണ് 'മസ്‌നവി'.
ആറു വാള്യങ്ങളിലായി ഇരുപത്തി ഏഴായിരത്തോളം വരികളുള്‍ പ്പെ്പെടുന്ന ഈ കൃതി 'പേര്‍ഷ്യന്‍ ഖുര്‍ആന്‍'  എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ആറു വാള്യങ്ങളില്‍ ആദ്യ രണ്ടു വാള്യങ്ങള്‍ ബൗദ്ധികതയോട് ആഭിമുഖ്യമുള്ള മനുഷ്യന്റെ അധമ മനസ്സിനെയാണ് ചിത്രീകരിക്കുന്നത്.
മൂന്നും നാലും വാള്യങ്ങളില്‍ കാര്യ-കാരണ ചിന്തയും ജ്ഞാനത്തെയുമാണ് അവതരിപ്പിക്കുന്നത്. അവസാന രണ്ടു വാള്യങ്ങളില്‍ പറയാന്‍ ശ്രമിക്കുന്നത്, മനുഷ്യന്‍ തന്റെ ദൈവികമായ അവസ്ഥ അറിയണമെങ്കില്‍ ബൗദ്ധികതയോടുള്ള അവന്റെ ബന്ധനങ്ങള്‍ വിച്ഛേദിക്കണം എന്നതാണ്.
ഈ രചനയുടെ യഥാര്‍ഥ അര്‍ഥങ്ങള്‍ ആസ്വദിക്കണമെങ്കില്‍ സൂഫി ആത്മീയ തത്വങ്ങളുടെ അടിസ്ഥാന ജ്ഞാനം ഉപകാരപ്പെടും.
അലാവുദ്ദീന്‍ അത്താറിന്റെ 'പക്ഷിപാട്ട് (Birds Conference ) , ഒമര്‍ ഖയ്യാമിന്റെ 'റുബായിയത്' തുടങ്ങിയ പേര്‍ഷ്യന്‍ കവിതകള്‍ മലയാളത്തിന്റെ മിസ്റ്റിക് കവി ജി. ശങ്കരകുറുപ്പടക്കമുള്ളവര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മസ്‌നവിയിലെ കഥകളെയും ഈരടികളെയും പലപ്പോഴയായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചതില്‍, മൂലകൃതിയുടെ കാവ്യ ഭംഗി നിലനിര്‍ത്തിക്കൊണ്ടു സി. ഹംസ വിവര്‍ത്തനം ചെയ്തു, മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച പരിഭാഷയാണ് 'മസ്‌നവി'.
 മസ്‌നവി ഒന്നാം വാല്യത്തിലെ ആദ്യ നാനൂറില്‍ പരം വരികളുടെ പദ്യ വിവര്‍ത്തനമാണ് ഈ കൃതിയിലുള്ളത്.
[9:06 PM, 11/28/2018] Vasudevan Tir: ഈ ഭൂമിയുടെ നിറത്തിലും നാദത്തിലും കലരുമ്പോഴും തന്റെ സ്വത്വത്തെ അറിയാനുള്ള ആഗ്രഹം ഏതൊരു മനുഷ്യന്റെയുള്ളിലും ഉണ്ട്. മസ്‌നവിയുടെ ആദ്യ വാള്യങ്ങളിലെ കവിതകളുടെ പ്രമേയം അതാണ്.

'ശ്രോത്രം വിട്ടകന്നു വിധൂരതയെ പുല്‍കിയോര്‍
തേടി തേടിയലയുന്നു വീണ്ടും ശ്രോതസ്സില്‍ ചേരുവാന്‍'

ആത്മബോധത്തില്‍ നിന്നും വേറിട്ട ഹൃദയത്തിന്റെ പ്രരോദനമാണീ വരികള്‍. മുളങ്കാട്ടില്‍ നിന്നും വെട്ടിമാറ്റിയ ഓടകുഴലിന്റെ പ്രതീകത്തിലാണ് കവി ഇത് ചിത്രീകരിച്ചിരിക്കുന്നത്.

സൂഫിസത്തില്‍ ആത്മാവിനെ അറിയാന്‍ വ്യക്തമായ വഴിയുണ്ട്. റൂമിയുടെ ദര്‍ശനത്തില്‍ മനുഷ്യന് അവന്റെ ആത്മാവിന്റെ സ്വാതന്ത്ര്യവും അനശ്വരതയും ആര്‍ജിക്കുവാനും വ്യക്തിത്വത്തിന്റെ സമ്പൂര്‍ണ വികാസത്തിനും സ്‌നേഹം, വിവേചന ബുദ്ധി, സത്യാ ഞാനതില്‍ അടിസ്ഥാനമായ കര്‍മം, വൈരാഗ്യം എന്നിവ ആവശ്യമാണ്.

റൂമി പാടിയിട്ടുണ്ട് :

'എന്നില്‍ നിന്നും നിന്നിലേക്കൊരു വഴിയുണ്ട്
ഞാന്‍ സദാ തിരയുന്നതും അതാണ് ,
അതിനായ് സ്വച്ഛന്ദവും നിശ്ചലവുമായി ഞാന്‍ നിലകൊള്ളുന്നു.
ജലം ചന്ദ്രബിംബത്തെ ഏറ്റു വാങ്ങുവാനെന്ന പോലെ '

അടിമയെ പ്രണയിച്ച രാജാവും, ഭൂമിയിലിറങ്ങിയ ആത്മാവും: ഒരു മസ്‌നവി കഥ

മസ്‌നവിയിലെ പല കഥകളും ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും എടുത്തതും അതുപോലെ ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന ചില കഥകളുമാണ്. എന്നാല്‍ ഒരു സൂഫി യുടെ ജീവിതത്തിലെ പല ഘട്ടങ്ങളെയും അഭ്യാസങ്ങളെയും പറ്റിയുള്ള ധാരണ പ്രതീകാത്മകമായി വായനക്കാര്‍ക്ക് നല്‍കുകയും ചെയ്യും. മസ്‌നവിയില്‍ അടിമയെ പ്രണയിച്ച രാജാവിന്റെ കഥ വളരെ പ്രശസ്ഥമാണ്.

സന്തുഷ്ടിയുടെയും സമ്പന്നതയുടെയും രാജ്യം ഭരിച്ചിരുന്ന രാജാവ് വേട്ടയ്ക്കിറങ്ങിയപ്പോള്‍ ഒരു കന്യകയെ കണ്ടു. അവളോടുള്ള പ്രണയം രാജാവിന്റെ ഹൃദയം കവര്‍ന്നു. രാജാവയച്ച കുട്ടാളികള്‍ക്കൊപ്പം കന്യക രാജ കൊട്ടാരത്തിലേക്ക് പോരുന്നു. എന്നാല്‍ കൊട്ടാരത്തിലെത്തിയ കന്യകയുടെ ആരോഗ്യം അനുദിനം ക്ഷയിക്കുകയും അവര്‍ രോഗാതുരയാവുകയും ചെയ്തു. അതിനാല്‍ തന്നെ രാജാവിന് കന്യകയെ സമീപിക്കുവാന്‍ സാധിച്ചില്ല.


രാജാവിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ വൈദ്യന്മാരെ കൊണ്ട് ചികിത്സിപ്പിച്ചെങ്കിലും രോഗത്തിന് പറയത്തക്ക മാറ്റമൊന്നും കണ്ടില്ല. അവസാനം രാജാവിന്റെ മനസ്സര്‍പ്പിച്ചുള്ള പ്രാര്‍ഥനയ്ക്കുത്തരമായി ദൈവം ആത്മജ്ഞാനിയായ ഒരു മഹാ വൈദ്യനെ കൊട്ടാരത്തിലേക്കു അയക്കുന്നു. ഈ ഭാഗം സി.
 ആത്മസാക്ഷാത്കരണത്തിനായി ദീര്‍ഘകാലമായി കാത്തുനിന്ന അന്വേഷകന്‍ ആത്മജ്ഞാനിയായ ഗുരുവിനെ കാണുന്ന രംഗമാണ് രാജാവ് മഹാവൈദ്യനെ ആനയിക്കുന്ന രംഗത്ത് രൂപകങ്ങളായി ചിത്രീകരിക്കുന്നത്:

'ക്ഷമ കൊണ്ട് നേടിയതാണ് ഞാനീവിധി
ക്ഷമയില്ലെങ്കില്‍ പിന്നെന്തു നേടാന്‍ വിധി
സത്യ പ്രകാശമേ, ദുരിതങ്ങള്‍കൊക്കെയും
തടവായിട്ടെന്‍ മുന്നില്‍ വന്നൊരാശ്വാസമേ

ക്ഷമയാണ് സകലം തുറക്കുന്ന കുഞ്ചിക- '
യെന്ന യരുളിന്റെ പൂര്‍ണമാമര്‍ത്ഥമേ,
സംവാദ ചര്‍ച്ചകള്‍ക്കൊക്കെയും തീര്‍പ്പായി-
ട്ടെത്തിയയുത്തമ പരിഹാര മാര്‍ഗമേ

ഞങ്ങള്‍ തന്‍ അന്തരംഗങ്ങള്‍ ചുമന്നിടും
എന്തിനും വ്യക്തമായ വന്ന വ്യാഖ്യാനമേ
ചെളിയില്‍ പതിച്ചു പാദം പൂണ്ടു നില്‍ക്കുവോര്‍
ക്കരികിലേകതിവേഗം നീളുന്ന ഹസ്തമേ

സാന്നിധ്യ മരുളണേ പിരിയാതെയിവനങ്
പിരിയുകില്‍ വിധിവന്നു വഴി ക്ലിഷ്ടമാക്കിടും'

ബാഹ്യാര്‍ഥത്തില്‍ തേനും, ആന്തരാര്‍ത്ഥത്തില്‍ അമൃതുമാണ് റൂമി കവിതകള്‍. ആ കവിതയുടെ കവിതാഗുണം നിലനിര്‍ത്തിയുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു മലയാള തര്‍ജമയാണ് ഇവിടെ നമുക്ക് കാണാന്‍ കഴിയുന്നത്.

കവിതയിലെ സൂഫി രൂപകങ്ങള്‍ എന്താണെന്ന് പരിശോധിക്കുമ്പോളാണ് മസ്‌നവിയുടെ മഹത്വം നാമറിയുക. ഈ കഥയിലെ, സമ്പന്നതയുടെയും സംതൃപ്തിയുടെയും ലോകത്തെ രാജാവ് 'പരിശുദ്ധമായ ആത്മാവിന്റെ' പ്രതീകമാണ്. സുന്ദരിയായ കന്യക 'നിര്‍മല ഹൃദയമായാണ്.' നിര്‍മല ഹൃദയമാണ് ആത്മാവ് കൊതിക്കുന്ന ഇരിപ്പിടം. എന്നാല്‍ ഈ കഥയില്‍ കന്യക 'സമര്‍കന്ധിലെ' ഒരു സ്വര്‍ണപ്പണിക്കരാനെ സ്‌നേഹിക്കുന്നു. ഇവിടെ നമ്മുടെ ഹൃദയത്തിനു ഭൗതികതയോടുള്ള താല്പര്യമാണ് സൂചിപ്പിക്കുന്നത്. ഇത് മനസ്സിലാക്കാന്‍ ഉൾക്കാഴ്ചയില്ലാത്ത സാധാരണ വൈദ്യര്‍ക്ക് സാധിച്ചില്ല. ആത്മജ്ഞാനിയായ ഗുരുവിനു മനുഷ്യന്റെ ആത്മാവിനെ ബാധിച്ച രോഗം പെട്ടന്ന് മനസ്സിലാവുന്നു:

'ദേഹത്തെ യാക്രമിച്ചീടുന്നു വ്യാധികള്‍-
വേറെയാണാത്മാവിന് വ്യതയതു വേറെയും
പ്രേമാതുരത്വത്തെ ഒരു വെറും രോഗമായ
കല്പിച്ചു ചികിത്സയ്ക്കും വായ്ത്യന്മാര്‍ ഭോഷന്മാര്‍'

പുതുമണ്ണില്‍ കാല്‍ വച്ചാല്‍ നീങ്ങില്ല ഖര്‍ത്ഥഭം
അതുപോലെ ബുദ്ധിക്കു പ്രേമത്തിന് മണ്ഡലം
പ്രേമവും പ്രേമവിചാരവും എന്തന്നു
പറയുവാനാവത് പ്രേമത്തിന് മാത്രം

സൂര്യന് തെളിവായി സൂര്യനെ കാണാതെ
സൂര്യന് വിമുഖമായ നിന്നിട്ടു ഫലമെന്തു?'

ഒന്നിന്റെ നിയലിലുമുണ്ടതിന്റെ യടയാളമെങ്കിലും
യഥാര്‍ഥ്യമതിലആണത്രേ ചൈതന്യം'

രാജാവിനോട് കന്യകയെ സ്വര്‍ണപ്പണിക്കാരനെകൊണ്ട് വിവാഹം കഴിപ്പിക്കാന്‍ മഹാവൈദ്യന്‍ പറയുന്നു. കുറച്ചുകാലം അവര്‍ സുഖമായി കഴിയുന്നു. പിന്നീട് സ്വര്‍ണപ്പണിക്കരന് വ്യാധികള്‍ ബാധിക്കുന്നു. രോഗാതുരമായ അയാളോട് പെണ്‍കുട്ടിക്കുള്ള ഭ്രമം കുറയുന്നു. സദാ മാറുകയും ക്ഷയിക്കുകയും ചെയ്യുന്ന ബൗദ്ധിക യാഥാര്‍ഥ്യത്തോട് പഴകിക്കഴിയുമ്പോള്‍ മനുഷ്യര്‍ക്കുണ്ടാവുന്ന മടുപ്പാണ് ഇവിടുത്ത പ്രതീകം.

ചുരുക്കിപ്പറയാന്‍ പറ്റുന്ന ഒന്നല്ല മസ്‌നവിയിലെ കഥകളും കവിതകളും. അടര്‍ത്തിയെടുക്കുമ്പോള്‍ അര്‍ഥമാറ്റം വരാം. എന്നാല്‍ പേര്‍ഷ്യന്‍ മൂലകാവ്യത്തില്‍ നിന്ന് തന്നെ വിവര്‍ത്തനം ചെയ്തതിനാലും വിവര്‍ത്തകന്റെ ഈ വിഷയത്തിലുള്ള പരിചയം കൊണ്ടും സി. ഹംസയുടെ 'മസ്‌നവി' വിവര്‍ത്തനം, മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട സൂഫീ പുസ്തകങ്ങളില്‍ വായിക്കപ്പെടേണ്ട ഒന്നായി പരിഗണിക്കാം.
കൂട്ടിച്ചേർക്കലിന് അവസരം ഉണ്ട്.

(From Blog)

ഒരു കവിയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന മൂന്നു രാജ്യങ്ങൾ. കവി അവശേഷിപ്പിച്ച അനശ്വരകവിതകളുടെ തിരുശേഷിപ്പിനുവേണ്ടി മൽസരം.. കവിതകളോരോന്നും ഇനം തിരിച്ചു സൂക്ഷിക്കാം. ഭാവിതലമുറകൾക്കു കൈമാറാം. യുനെസ്കോയ്ക്ക് അപേക്ഷ കൊടുത്തു കാത്തിരിക്കുന്നു രണ്ടു രാജ്യങ്ങൾ. എതിർപ്പുമായി മറ്റൊരു രാജ്യം.
അവസാന തീരുമാനം എന്തുമാകട്ടെ. അവകാശത്തർക്കത്തിൽ ആരുവേണമെങ്കിലും വിജയിക്കട്ടെ. ആത്യന്തിക വിജയം അക്ഷരങ്ങൾക്കു തന്നെ. കാലത്തെ അതിജീവിച്ച, അതിർത്തികളെ ഭാവനയിലൂടെ ഭേദിച്ച കവി ഒരിക്കൽക്കൂടി മഹത്വം വിളംബരം ചെയ്യുന്നു; മരണമില്ലാത്ത, മറക്കാനാവാത്ത കവിതകളുടെ പേരിൽ, തർക്കവിഷയത്തിനു തീ കൊളുത്തിയിരിക്കുന്നതു ജലാലുദ്ദീൻ റൂമി.
റൂമി ജീവിച്ചിരുന്നതു 13–ാം നൂറ്റാണ്ടിൽ. ജനനം ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനിൽപ്പെട്ട ബൽഖിൽ 1207 സെപ്റ്റംബറിൽ. പേർഷ്യൻ ഭാഷയിലായിരുന്നു റൂമിയുടെ കവിതകൾ. അഫ്ഗാനിൽ നിന്ന് ഇറാനിലേക്കു കുടിയേറിയ കവി അവസാനവർഷങ്ങൾ ചെലവഴിച്ചതു തുർക്കിയിൽ. അഫ്ഗാൻ സ്വന്തം കവിയായി കരുതുന്ന റൂമിക്കുവേണ്ടി ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നതു തുർക്കിയും ഇറാനും.
2007– ൽ കവിയുടെ എണ്ണൂറാം ജൻമവർഷം ഇരുരാജ്യങ്ങളും സമുചിതമായി ആഘോഷിച്ചിരുന്നു. റൂമിയുടെ കവിതകൾ ഇനംതിരിച്ചു സൂക്ഷിച്ചു ഭാവിതലമുറകൾക്കുവേണ്ടി സംരക്ഷിക്കാൻ ഇരുരാജ്യങ്ങളും സന്നദ്ധമായി മുന്നോട്ടുവന്നിരിക്കുന്നു, യുനെയ്കോയ്ക്കു കത്തുമെഴുതി. റൂമിയുടെ പൈതൃകത്തിന്റെ അവകാശത്തിൽ തീരുമാനമെടുക്കുംമുമ്പ് തങ്ങളോട് ആലോചിക്കണമെന്നാണ് അഫ്ഗാൻ നിലപാട്. റൂമിയുടെ അവകാശം അദ്ദേഹം ജനിച്ച മണ്ണിനുള്ളതെന്ന് അവർ വാദിക്കുന്നു. കവിയെ ആർക്കും വിട്ടുതരാൻ ഒരുക്കമല്ലെന്നും അഫ്ഗാൻ.
റൂമി ബൽഖിൽ ജനിച്ചെങ്കിലും ചെറിയ പ്രായത്തിലേ രാജ്യം വിട്ടുപോകേണ്ടിവന്നു. പിതാവ് ബഹാവുദ്ദീൻ ഭരണകർത്താക്കളുടെ അപ്രിയത്തിനു പാത്രമായി. രാജ്യംവിട്ടു പലായനം ചെയ്യേണ്ടിവന്നു കവിയുടെ കുടുംബത്തിന്. ബൽഖ് വിട്ടശേഷം കുറേനാൾ അവർ നിഷാപൂരിൽ താമസമാക്കി. തിരിച്ചു ജൻമസ്ഥലത്തേക്കു പോകാൻ കവിക്കും കുടുംബത്തിനും കഴിഞ്ഞില്ല. ചെങ്കിസ്ഖാന്റെ സൈന്യം അതിനിടെ ബാഗ്ദാദിനെയും മറ്റുപട്ടണങ്ങളെയും നശിപ്പിച്ചിരുന്നു. കുറേ അലഞ്ഞതിനുശേഷം റൂമി ഇപ്പോഴത്തെ തുർക്കിയിലെ ‘കൊന്യ’യിൽ താമസമാക്കി. പഴയ റോമാസാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായിരുന്നതുകൊണ്ടോ, റോമിലേക്കുള്ള വഴിമധ്യേയാണെന്നതുകൊണ്ടോ ആ സ്ഥലത്തെ 'റും' എന്നുവിശേഷിപ്പിച്ചിരുന്നു. അവിടെ ജീവിച്ചതിനാൽ ജലാലുദ്ദീൻ, റൂമി എന്ന പേര് സ്വീകരിക്കാനിടയായി എന്നും പറയപ്പെടുന്നു. കൊന്യയിലായിരുന്നു റൂമി പിന്നീട് ഏറെക്കാലം ജീവിച്ചത്.
'ഷംസ്–ഇ–ട്രബിസ്, മസ്നവി' എന്നീ ഇതിഹാസകൃതികളുടെ രചയിതാവാണു റൂമി. തന്റെ പ്രിയപ്പെട്ട ഗുരുവും സ്നേഹിതനുമായിരുന്ന ഷംസുദ്ദീന്റെ ഓർമയ്ക്കു സമർപ്പിച്ച അയ്യായിരത്തോളം വരുന്ന ഗീതകങ്ങളാണു ഷംസ്–ഇ–ട്രബിസ്. സൂഫി സാഹിത്യത്തിലെ സമുന്നതകൃതിയായ മസ്നവി ‘വിശ്വാസത്തിന്റെ വേരായ വേരെന്ന്’ അറിയപ്പെടുന്നു. ദൈവപ്രണയത്തിന്റെ തീവ്രതയും സൗന്ദര്യവും ആത്മീയ ചൈതന്യവും വിളംബരം ചെയ്യുന്ന നിഷ്കളങ്ക സ്നേഹനത്തിന്റെ അപദാനങ്ങളാണു റൂമിയുടെ കവിതകൾ.
ചടുലവും ചലനാത്മകവുമായ ശൈലിയിൽ ജീവിതത്തിന്റെ സമഗ്രതയെ തഴുകിയൊഴുകുന്ന അക്ഷരങ്ങൾ. ഒട്ടെല്ലാ ലോകഭാഷകളിലേക്കും വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ കവിതകൾ. 2007– ൽ അമേരിക്കയിലെ ഏറ്റവും പ്രസിദ്ധനായ കവി എന്നുപോലും റൂമി വിശേഷിപ്പിക്കപ്പെട്ടു. സംശുദ്ധവും നവീനവുമായ പേർഷ്യൻ ഭാഷയിൽ എഴുതിയ റൂമിയുടെ ‘മസ്നവികൾ’പേർഷ്യൻ സാഹിത്യത്തെ മാത്രമല്ല ഉറുദു, പഞ്ചാബി, തുർക്കി, ഇറാൻ തുടങ്ങി നിരവധി രാജ്യങ്ങളുടെ സാഹിത്യത്തെ നേരിട്ടു സ്വാധീനിച്ചു. 1273– ൽ റൂമി അന്തരിച്ചു.
റൂമിയുടെ കാവ്യപൈതൃകത്തിന്റെ അവകാശം ആരു സ്വന്തമാക്കുമെന്നു വരുംനാളുകൾ തെളിയിച്ചേക്കും. അതുപക്ഷേ സാങ്കേതികം മാത്രം. റൂമി എല്ലാക്കാലത്തിന്റെയും കവിയാണ്. എല്ലാ രാജ്യങ്ങളുടെയും കാമുകൻ. എല്ലാ ഭാഷകളിലും ആരാധിക്കപ്പെടുന്ന ദാർശനികൻ. സാഹിത്യത്തെ സ്നേഹിക്കുന്ന, അക്ഷരങ്ങളെ ആവേശമായി ആഞ്ഞുപുൽകുന്ന എല്ലാവരുടെയും എന്നത്തെയും ഏറ്റവും പ്രിയപ്പെട്ടവൻ.
മാനത്തുനിന്നടരുന്ന
മഴ മുഴുവൻ
കടലിൽ പതിച്ചെന്നിരിക്കാം.
അതിലൊരു കണിക പോലും
മുത്തായി മാറുകയില്ല;
പ്രണയമില്ലെങ്കിൽ ...എന്നെഴുതിയതു റൂമിയാണ്.
വിസ്മൃതി എന്ന കവിതയിൽ റൂമി 'ഒരു നഗരത്തിൽ ഏറെനാൾ വസിച്ചവൻ നിദ്രയിലമരുമ്പോൾ നിധിയും നൻമയും നിറഞ്ഞ മറ്റൊരു നഗരത്തെ കിനാവു കാണു'മെന്ന് എഴുതിയിട്ടുണ്ട്. ഈ ലോകത്തിന്റെ വിസ്മൃതിയിലും അവൻ മേഘപാളികൾക്കുള്ളിലെ നക്ഷത്രം പോലെ ഒളിഞ്ഞിരിക്കുമെന്നും. അതു മറ്റാരുമാകാൻ വഴിയില്ല. ജീവിതമെന്ന ദുഃഖഭൂമിയിൽ സ്നേഹത്തിന്റെ വെളിച്ചമായി ഉദിച്ച നക്ഷത്രം തന്നെയായിരിക്കും; അഥവാ നക്ഷത്രം പോലെ സത്യമായ റൂമി എന്ന കവി.
എന്ത് കൊണ്ട് റൂമി
800 വര്‍ഷങ്ങള്‍ക്കിപ്പുറം ഉത്തരാധുനിക മനസ്സിനെ ഇത്രയധികം വിസ്മയിപ്പിക്കുന്ന അത്ഭുത സിദ്ധി എന്താണെന്നതിന് കോള്‍മാന്‍ ബാര്‍ക്‌സ് നല്‍കുന്ന മറുപടി ഇങ്ങനെയാണ്.’ മതങ്ങള്‍ തമ്മില്‍ പടുത്തുയര്‍ത്തിയിട്ടുള്ള വിദ്വേഷത്തിന്റെ മതിലുകള്‍ ഭേദിച്ചു കൊണ്ട് വിഭാഗീയ ഹിംസയുടെ അറുതിയാഗ്രഹിക്കുന്ന ഒരു ആഗോള ചലനം തന്നെ രൂപപ്പെട്ടുവരുന്നുണ്ട്. 1273 ല്‍ സര്‍വ മത വിഭാഗങ്ങളും റൂമിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു നടത്തിയ പ്രസ്താവനയിതാണ് ‘ഞങ്ങളെവിടെയായിരുന്നാലും ഞങ്ങളുടെ വിശ്വാസത്തെ അഗാധമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹം’. റൂമിയുടെ സന്ദേശത്തിലെ നിര്‍ണായകഘടകമായ ഈ സാര്‍വ ജനീനതയാണ് ഇന്ന് ഏറെ ആവശ്യമായിട്ടുള്ളത്.മസ്‌നവി
മസ്‌നവിയുടെ ആറ് വാല്യങ്ങളില്‍ മൂന്നും ആംഗലേയ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുള്ള റട്‌ഗേര്‍സ് യൂനിവേഴ്‌സിറ്റി സര്‍വകലാശാലാ പ്രഫസര്‍ ജാവീദ് മുജദ്ദിദിയുടെ അഭിപ്രായത്തില്‍’ ആധ്യാത്മിക സമ്പന്നതയും കാവ്യരൂപങ്ങളുടെ ധീരമായ പുനര്‍വിന്യാസവുമാണ് റൂമിയെ ഇത്രമേല്‍ ആകര്‍ഷണീയനാക്കുന്നത്. അനുവാചകരെ നേരിട്ട് സംബോധന ചെയ്യുന്ന സംവേദന രീതി സമകാലിക വായനാ ലോകത്തിന് ഏറെ പഥ്യമാണെന്നും അദ്ദേഹം കരുതുന്നു. ബാര്‍ക്‌സ് തുടര്‍ന്നു: യേശുവിന്റെ വചനങ്ങളെ പോലെ(തോമസിന്റെ സുവിശേഷമാണ് ഉദ്ദേശ്യം) അവ തമസ്‌കരിക്കപ്പെട്ടിരിക്കുകയായിരുന്നു. ഈജിപ്തിലെവിടെയോ അടക്കം ചെയ്ത കുടത്തിലായിരുന്നില്ല, മറിച്ച് ദര്‍വീശ് സമൂഹങ്ങളിലും ഇാറാനിലെയും തുര്‍ക്കിയിലെയും ഗ്രന്ഥാലയങ്ങളിലുമായിരുന്നു വെന്ന വ്യത്യാസം മാത്രം. കുറച്ച് വര്‍ഷങ്ങളായി വിജ്ഞാന കുതുകികള്‍ അവ കണ്ടെത്തുകയും ആംഗലേയത്തിലേക്ക് ഭാഷാന്തരം ചെയ്യുവാനും ആരംഭിക്കുകയുണ്ടായി.
റൂമിയുടെ പശ്ചാത്തലം
പതിമൂന്നാം നൂറ്റാണ്ടില്‍ മുസ്‌ലിം ലോകം നിരവധി നാടകീയ മാറ്റങ്ങള്‍ക്ക് രംഗവേദിയായി. ചെങ്കിസ്ഖാന്റെയും ഹുലാഖൂ ഖാന്റെയും അക്രമണങ്ങള്‍ മുസ്‌ലിം രാഷ്ട്രീയ ഭൂപടത്തെ മാറ്റി വരക്കുകയും സാമൂഹിക ഘടനയിലും സാംസ്‌കാരിക ജീവിതത്തിലും സമൂലമായ പരിവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കുകയും ചെയ്തു. ഭരണകൂടങ്ങളുടെ പിന്തുണയോടെ അക്കാദമിക മണ്ഡലങ്ങളില്‍ ആധിപത്യം ഉറപ്പിച്ചിരുന്ന ദൈവശാസ്ത്ര വ്യവഹാരങ്ങളില്‍ നിന്നും കര്‍മശാസ്ത്ര വിഭാഗീയതകളില്‍ നിന്നും കൃത്യമായ അകലം പാലിച്ചുകൊണ്ടുള്ള ആദ്ധ്യാത്മിക ജ്ഞാന ധാരയുടെ വികാസം പൂര്‍ണത പ്രാപിക്കുന്നത് ഈ സന്ധിയിലാണ്. ബാര്‍ബേറിയന്‍ അക്രമണങ്ങള്‍ നിലം പരിശാക്കിയ ദൈവനഗരത്തിന്റെ അവശിഷ്ടങ്ങള്‍ സെന്റ് അഗസ്റ്റിനില്‍ കൊളുത്തിവിട്ട വിചാരക്രമങ്ങളുടെ ദൈവശാസ്ത്ര പരിസരം പിന്നീട് ഇബ്‌നു ഖല്‍ദൂനിലും ആവര്‍ത്തിക്കുന്നത് കാണാം. പറുദീസാ നഷ്ടത്തെ രാഷ്ട്രീയ ദര്‍പ്പണത്തിന്റെ സങ്കുചിത വലയത്തിലൊതുക്കാതെ മനുഷ്യാസ്തിത്വത്തിന്റെ അഗാധ മണ്ഡലങ്ങളിലേക്ക് വിന്യസിക്കുകയും സ്വത്വത്തിന്റെയും വിധിയുടെയും വിഷാദാത്മക ദൈവശാസ്ത്രത്തിന് പകരം പ്രതീക്ഷാ നിര്‍ഭരവും ആനന്ദാത്മകവുമായ ജീവിതാനുഭവത്തിലേക്ക്(lived experience) വഴി നടത്തുകയുമാണ് റൂമി ചെയ്തത്. 1207 സെപ്തംബര്‍ 30 ന് അഫ്ഗാനിസ്ഥാനിലെ ബല്‍ഖ് പ്രവിശ്യയില്‍ പണ്ഡിത കുലപതിയായിരുന്ന ബഹാഉദ്ദീന്‍ വലാദിന്റെ പുത്രനായിട്ടാണ് റൂമി ജനിക്കുന്നത്.