28-10-19b

🐒🐴🐗🦀🐋🐫🦍🦓
 കൂട്ടരേ,
       സാപ്പിയൻസ് എന്ന പുസ്തകം ചരിത്രത്തിൻറെ പുതുവായന നടത്തുകയാണ് .ഹരാരിയുടെ ചിന്തകൾ- നാം അംഗീകരിച്ചാലും ഇല്ലെങ്കിലും- അറിയേണ്ടതുണ്ട്. അതിനാൽ ഈ പുസ്തകത്തെ വിശദമായി   പരിചയപ്പെടുത്തുകയാണ് ഉദ്ദേശ്യം.
   ചരിത്രവായന ഇല്ലാത്തവർക്കുപോലും പുസ്തകത്തിലേക്ക് കടന്നുവരാൻ തക്കവണ്ണം  ഒന്നാം ഭാഗം വിശദമായി അവതരിപ്പിക്കുന്നു. ആദ്യ നാല് അദ്ധ്യായങ്ങൾ ഒരു ദിവസം ഒന്ന് എന്നകണക്കിലും, ശേഷമുള്ളത് രണ്ടോ മൂന്നോ അധ്യായങ്ങളുടെ ചുരുക്കം ഒരു ദിവസം എന്ന കണക്കിലും പത്തുഭാഗമായി ഈ പുസ്തകം അവതരിപ്പിക്കുന്നു. ചില തെറ്റുകൾ പോലും വന്നുപോകുമെന്നു ഭയമുണ്ട്.  അറിയുന്നവർ, വേണ്ടത് വിശദീകരിച്ചും, വീഴ്ച്ചകൾ പരിഹരിച്ചും, കൂടെയുണ്ടാവണേ. കാര്യക്ഷമമായ ചർച്ചയും ഇടപെടലും എല്ലാവരിൽനിന്നും പ്രതീക്ഷിക്കുന്നു.
രതീഷ്കുമാർ  
🌍🌞🌝🌙💥🌈

🌎🐒🌎🐒🌎🐒🌎🐒
ഒന്ന്   ജ്ഞാനവിപ്ലവം
അദ്ധ്യായം ഒന്ന്
പ്രത്യേകതകളൊന്നുമില്ലത്ത ഒരു ജീവി


ഏതാണ്ട് 14 ബില്യൻ വർഷങ്ങൾക്കു മുമ്പ്, മഹാവിസ്ഫോടനം(ബിഗ്
ബാങ്) എന്നറിയപ്പെടുന്നതിൽ നിന്ന് ദ്രവ്യം, ഊർജ, കാലം, സ്ഥലം എന്നിവ നിലവിൽ വന്നു. നമ്മുടെ പ്രപഞ്ചത്തിന്റെ  ഈ അടിസ്ഥാന
കാര്യങ്ങളുടെ കഥയാണ് ഭൗതികശാസ്ത്രം (ഫിസിക്സ്)

     അവ പ്രത്യക്ഷമായി ഏതാണ്ട്300,000 വർഷങ്ങൾക്കു ശേഷം, ദ്രവ്യവും ഉൗർജവും ചേർന്നുവന്നുതുടങ്ങുകയും അണുക്കൾ (ആറ്റങ്ങൾ)
എന്നു വിളിക്കപ്പെടുന്ന സങ്കീർണ്ണമായ ഘടനകൾ രൂപം പ്രാപിക്കുകയും
ചെയ്തു. അണുക്കൾ കൂടിച്ചേർന്നു തന്മാത്രകൾ (മോളിക്യൂളുകൾ) ഉണ്ടായി.
അണുക്കളുടെയും തന്മാതകളുടെയും അവ തമ്മിലുള്ള ഇടപെടലുകളു
ടെയും കഥയാണ് രസതന്ത്രം( കെമിസ്ട്രി).

      എതാണ്ട് 4 ബില്യൻ വർഷങ്ങൾക്കു മുമ്പ്, ഭൂമി എന്നു വിളിക്കപ്പെടുന്ന ഒരു ഗ്രഹത്തിൽ, ചില തന്മാതകൾ (മോളിക്യൂളുകൾ) ചേർന്നു
ജീവികൾ എന്നു വിളിക്കപ്പെടുന്ന തീർത്തും വലിപ്പമുള്ളതും സങ്കീർണ്ണ
വുമായ ഘടനകൾ രൂപപ്പെട്ടു .ജീവികളുടെ കഥയാണ് ജീവശാസ്ത്രം  (ബയോളജി)എന്നറിയപ്പെടുന്നത്.
  
   70,000 വർഷങ്ങൾക്കു മുമ്പ്, ഹോമോ സാപിയൻസ് സ്പീഷിസിൽ പെടുന്ന ജീവികൾ സംസ്കാരം എന്നു വിളിക്കപ്പെടുന്ന കുറെക്കൂടി
വിപുലവും വൈവിദ്ധ്യവും ഉള്ള ഘടനകൾക്ക് രൂപം നല്കിത്തുടങ്ങി.ഈ മനുഷ്യസംസ്കാരങ്ങളുടെ പിലിക്കാല വികാസമാണ് ചരിത്രം എന്നറിയപ്പെടുന്നത്.

      മൂന്നു പ്രധാന വിപ്ലവങ്ങൾ ചരിത്രത്തിന്റെ ഗതിയെ തിരിച്ചു വിടുകയുണ്ടായി. 70,000 വർഷംമുമ്പ് ജ്ഞാനവിപ്ലവം ചരിത്രത്തിനു തുടക്കമിട്ടു.
ഏതാണ്ട് 12,000 വർഷം മുമ്പു കാർഷികവിപ്ലവം അതിനെ കുറെക്കൂടി
വേഗഗത്തിലാക്കി. 500 വർഷം മുമ്പു മാത്രം വികസിതമായ ശാസ്ത്രവിപ്ലവം
ചരിതത്തിന് അവസാനമുണ്ടാക്കുകയും തീർത്തും വ്യത്യസ്തമായ എന്തിനെങ്കിലും തുടക്കംകുറിക്കുകയും ചെയ്തേക്കാം.മനുഷ്യരെയും അവരുടെ സഹജീവികളെയും ഈ മൂന്നു വിപ്ലവങ്ങൾ എങ്ങനെ ബാധിച്ചു
എന്ന കഥയാണ് ഈ പുസ്തകം പറയുന്നത്.

     25ലക്ഷം വർഷം മുമ്പ് മുമ്പ് മനുഷ്യൻ പോലെയുള്ള ജീവികൾ  കൾ ഭൂമുഖത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ടു 20 ലക്ഷം വർഷം മുമ്പ് പൂർവ്വ ആഫ്രിക്കയിൽ സ്നേഹവും കോപവും താൻപോരിമയും പ്രദർശിപ്പിക്കുന്ന  ജീവികൾ ഉണ്ടായിരുന്നു. ചിമ്പാൻസികളെയും, ബബൂണുകളെയും, ആനകളെയുംപോലെ മാത്രം കഴിവുകളുള്ള ആദിമമനുഷ്യൻ.
    ജീവികൾ പരസ്പരം ഇണചേർന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത് എങ്കിൽ അവർ ഒരേ സ്പീഷീസിൽ പെടുന്നും കുതിരയും കഴുതയും ചേർന്നുണ്ടാവുന്ന കോവർകഴുതക്ക് സന്താനോൽപ്പാദനം സാദ്ധ്യമല്ല. ഒരു ബുൾഡോഗും ഒരു സ്പാനിയലും ഇണചേർന്നു ഉണ്ടാവുന്ന കുട്ടികൾക്ക് സന്താനോൽപാദനം സാധ്യവുമാണ് ആണ് ഒന്നാമത്തേത് രണ്ട് വ്യത്യസ്ത സ്പീഷീസും രണ്ടാമത്തേത് ഒരേ സ്പീഷീസുമാണ്. ഒരു പൊതു പിതാവിൽ നിന്ന് ഉൽഭവിച്ച് സ്പീഷീസുകളെ ജനുസ് എന്ന് വിളിക്കുന്നു. പാന്ഥേര ജനുസിലെ വ്യത്യസ്തമായ സ്പീഷിസുളാണ്,സിംഹം കടുവ പുലി ജഗ്വാർ തുടങ്ങിയവ. ജനുസ് സ്പീഷിസ് ഇവ യഥാക്രമം ചേർത്താണ് ശാസ്ത്രീയനാമം നൽകുന്നത്.
 (ഉദാ:സിംഹം-പാന്ഥേരലിയോ.
പാന്ഥേര-ജനുസ്,ലിയോ-സ്പീഷിസ്.) ഹോമൊ(മനുഷ്യൻ)ജനുസിലെ സാപിയൻ(ബുദ്ധിയുള്ള)സ്പീഷിസാണ് നമ്മൾ.

      വീട്ടിൽ വളർത്തുന്ന പൂച്ചകൾ മുതൽ മുതൽ സിംഹം വരെയുള്ള ജീവികൾക്ക് അ 250 ലക്ഷം വർഷം മുമ്പ് ജീവിച്ചിരുന്ന ഒരു പൊതു മുൻഗാമി ഉണ്ടായിരിക്കും. ഹോമോസാപ്പിയൻസ്   ഗ്രേറ്റ് ഏപ്സ്(മഹത്തായ കുരങ്ങ്)എന്ന വലിപ്പമുള്ളതും ശബ്ദമുണ്ടാക്കുന്നതുമായ കുടുംബത്തിലെ അംഗമാണ് നാം.ചിമ്പാൻസി,ഗോറില്ല,ഒട്ടുറാങ്,മനുഷ്യൻ എന്നിവർ!
 അതിൽ ഏറ്റവും അടുത്ത് ചിമ്പാൻസിയാണ്. വെറും 60 ലക്ഷം വർഷം മുമ്പ് ഒരമ്മയ്ക്ക് രണ്ടു പെൺമക്കൾ ഉണ്ടായി. ഒന്ന് എല്ലാ ചിമ്പാൻസിയും മാതാമഹി .മറ്റേത് നമ്മുടെസ്വന്തം മാതാമഹി.

        ഹോമോസാപിയൻസല്ലാതെ വേറേ ജീവികളുംഉണ്ടായിരുന്നു. ചിലരെ ഇനി കാണേണ്ടിയും വരും. അതിനാൽ നമ്മെവിശേഷിപ്പിക്കാൻ സാപിയൻസ് എന്ന പദം ഉപയോഗിക്കുന്നു.ഈ ജനുസിലെ എല്ലാവർക്കുമായി മനുഷ്യൻ എന്ന പദം മിറ്റിവയ്ക്കുന്നു.
           സതേൺ ഏപ്
( ദക്ഷിണ കുരങ്ങൻ ) എന്നർത്ഥമുള്ള  ആസ്ട്രലോപിത്തേക്കസ് എന്ന ഒരു മുൻകാല ഏപ്പുകളുടെ ജനുസിൽ നിന്ന്25ലക്ഷം വർഷം മുൻപ് ഈസ്റ്റ് ആഫ്രിക്കയിൽ മനുഷ്യൻ ആദ്യം ഉരുത്തിരിഞ്ഞു.20ലക്ഷം വർഷം മുൻപ് ഇവരിൽ ചിലർ വടക്കേ ആഫ്രിക്ക,യൂറോപ്പ്,ഏഷ്യ എന്നിവിടങ്ങളിൽ താമസമുറപ്പിച്ചു.അതതു കാലാവസ്ഥക്കനുസരിച്ച് പരിണാമം സംഭവിച്ച് വ്യത്യസ്ത സ്പീഷിസുകളായി.
    യൂറോപ്പിലും,പശ്ചിമേഷ്യയിലുമുള്ളവർ ഹോമോ നിയാണ്ടർതാലെൻസിസ്(നിയാണ്ടർതാൽ);സാപിയൻസിനേക്കാൾ വലിപ്പവും ശക്തിയുമുള്ള നിയാണ്ടർതാൽമാർ; പശ്ചിമയുറേഷ്യയിലും,കുറേക്കൂടി കിഴക്ക് ഹോമോഎറെക്ടസ്(നിവർന്ന മനുഷ്യൻ 20ലക്ഷംവർഷം ജീവിച്ചു);ഇൻഡോനേഷ്യയിലെ ജാവദ്വീപിൽ ഹോമോ സൊളോയെൻസിസ്;ഫ്ലോറൻസിൽ ഹോമോ ഫ്ലോറൻസ് (1മീറ്റർ പൊക്കവും 15കിലോയിൽ താഴെ ഭാരവും);2010ൽ സൈബീരിയയിലെ ഡെനിസോവഗുഹയി കണ്ടെത്തിയ ഫോസിൽ വിരൽ അസ്ഥിയിൽ നിന്ന് ജീൻപരിശോധനയിലൂടെ  തിരിച്ചറിഞ്ഞ ഹോമോ ഡെനിസോവ; പൂർവ്വ ആഫ്രിക്കയിൽ പരിണമിച്ച ഹോമോ റുഡോൾഫെൻസിസ്; ഹോമോ എർഗാസ്റ്റൺ(പണിയെടുക്കുന്നവർ ); ഒടുവിൽ 'ബുദ്ധിമാനായ മനുഷ്യൻ' എന്ന് നാം പേരിട്ട ഹോമോ സാപിയൻസ്.ഈ വംശങ്ങൾ പലതും രൂപത്തിലും രീതികളിലും തികച്ചും വ്യത്യസ്തരും ഒരേസമയം ജീവിച്ചിരുന്നവരുമാണ്.

   60കിലോ ഭാരമുള്ള സസ്തനിയുടെ തലച്ചോറിന്റെ ശരാശരി വലിപ്പം200ഘന സെ.മി. റാണ്.250ലക്ഷം വർഷം മുമ്പ് മനുഷ്യമസ്തിഷ്‌ക വലിപ്പം600ഘ.സെ.മി.ആയിരുന്നു.ഇന്നത് 1200-1400ഘ.സെ.മി.യായി. വലിയ തലച്ചോറ് അന്നവന്റെ( ഇതര ജീവികളും ആയുള്ളസഹജീവിതത്തിൻറെ കാലത്ത് ) ബാദ്ധ്യതയായിരുന്നു.ഊർജ്ജനഷ്ടം തന്നെ പ്രധാന കാരണം.കാലുകളിൽ നിവർന്നുനിന്ന അവർ 250ലക്ഷംവർഷം മുമ്പ് ആയുധം ഉപയോഗിച്ചു.നിവർന്നുനിൽപ്പിനുനൽകുന്ന വിലയാണ് നടുവേദനയും കാൽവേദനയും.പ്രസവം പ്രയാസകരമാക്കിയതും നിവർന്നുനിൽപ്പും തലച്ചോറിന്റെ വലിപ്പവും ചേർന്നാണ്.പരാധീനതയുള്ള മനുഷ്യക്കുട്ടി അമ്മയെ അന്യസഹായാർത്ഥിയാക്കി.സസ്യാഹാരമോ ജന്തുക്കളുടെ ഉച്ചിഷ്ടമോ ആയിരുന്നു ഭക്ഷണം. ആദ്യകാലായുധം എല്ലുപൊട്ടിച്ച്(മൃഗമുപേക്ഷിച്ച എല്ല്) മജ്ജയെടുക്കാനുള്ള ചുറ്റികയായിരുന്നു.
      ഭക്ഷണ ചങ്ങലയിൽ അടുത്ത കാലം വരെ നാം മദ്ധ്യത്തിൽ ആയിരുന്നു.നാലുലക്ഷം വർഷം മുൻപ് വലിയ മൃഗങ്ങളെ സ്ഥിരമായി വേട്ടയാടാൻ തുടങ്ങി.ഒരുലക്ഷം വർമായി ഭക്ഷണശൃംഖലയിൽ മുകളിലെത്തിയിട്ട്.ഈ മുന്നേറ്റം പരിസ്ഥിതിയെ തകർത്തു.കീഴാളനു കിട്ടിയ കരുത്തിൽ പേടിയുള്ളതിനെയൊക്കെ തകർത്തു.
   8ലക്ഷം വർഷം മുൻപ് തന്നെ ചില മനുഷ്യസ്പീഷിസുകൾ തീയ് വല്ലപ്പോഴും ഉപയോഗിച്ചിരുന്നു.3ലക്ഷം വർഷം മുൻപ് ഹോമോഎറക്ടസും നിയാണ്ടർതാലും ഹോമോസാപിയൻസും ദൈനംദിന ജീവിതത്തിൽ തീയുപയോഗിച്ചിരുന്നു;പ്രകാശത്തിനും,ചൂടിനും,കാടെരിക്കാനും. തീയ് ചെയ്ത ഏറ്റവും വലിയ കാര്യം പാചകമാണ്. മനുഷ്യന് സ്വഭാവികമായി ദഹിപ്പിക്കാൻ കഴിയാത്ത ഗോതമ്പ്,അരി,ഉരുളക്കിഴങ്ങ് ഇവ പ്രധാന ഭക്ഷണമാക്കിയത് പാചകമാണ്.അത്  കുടലുചെറുതാക്കി,തലച്ചോറ് വലുതാക്കി.     

    പേശീബലം,പല്ല് വലിപ്പം, ചിറകുവലിപ്പം എന്ന ജീവിസമരവിജയ സമവാക്യം പൊളിച്ചെഴുതി. എങ്കിലും ഒന്നരലക്ഷം വർഷം മുൻപ് എല്ലാവിഭാഗത്തിലുംകൂടി പത്തുലക്ഷത്തിലധികം മനുഷ്യരുണ്ടാവില്ല. ആ കാലത്ത് നമ്മുടെ ഹോമോ സാപ്പിയൻസ് ആഫ്രിക്കയുടെ ഒരു കോണിൽ എത്തിക്കഴിഞ്ഞിരുന്നു. മനുഷ്യരുടെ ഏതോ മുൻകാല ഇനത്തിൽ നിന്ന് ഹോമോസാപ്പിയൻസ് എന്ന് ഇന്ന് കണക്കാക്കാൻ കഴിയുന്ന മൃഗം എവിടെ എപ്പോൾ ആദ്യം  ഉരുത്തിരിഞ്ഞു എന്ന് കൃത്യമായി നമുക്കറിഞ്ഞുകൂടാ. എന്നാൽ കാഴ്ചയിൽ നമ്മെപ്പോലെ ഇരിക്കുന്ന സാപ്പിയൻസ് പൂർവ്വ ആഫ്രിക്കയിൽ ഒന്നര ലക്ഷം വർഷം മുമ്പ് താമസിച്ചിരുന്നുഎന്ന് ഇന്ന് മിക്ക ശാസ്ത്രജ്ഞരും സമ്മതിക്കുന്നു. എഴുപതിനായിരം വർഷം മുമ്പ് പൂർവ്വ ആഫ്രിക്കയിൽ നിന്നുള്ള സാപ്പിയൻസ് അറേബ്യൻ ഉപഭൂഖണ്ഡത്തിലേക്ക്  പടരുകയും അവിടെനിന്ന് വളരെ വേഗത്തിൽ  യുറേഷ്യയുടെ കരപ്പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഇങ്ങനെ എത്തിയവർ അതതു പ്രദേശത്തെ മനുഷ്യരുമായി കലർന്നു ജീവിച്ചു എന്നൊരു വാദവും പകരം വയ്ക്കൽ വാദവും നിലവിലുണ്ട് .( പകരംവയ്ക്കൽവാദം:സാപ്പിയൻസും മറ്റു മനുഷ്യരും  വ്യത്യസ്തമായ ശരീരഘടന ഉള്ളവരായിരുന്നു . വ്യത്യസ്തമായ ഇണചേരൽ രീതിയും ശരീരഗന്ധവും ഉള്ളവർ .നിയാണ്ടർത്താലും സാപ്പിയൻസും ചേർന്ന് കുഞ്ഞുങ്ങൾ ഉണ്ടായാലും അവയ്ക്ക് പ്രത്യുൽപാദനശേഷി ഉണ്ടാവുകയില്ല .തമ്മിൽ ബന്ധിപ്പിക്കാൻ കഴിയാത്ത ജനിതകവിടവുള്ള  ഈ വിഭാഗങ്ങൾ  കൂടിച്ചേർന്നിരിക്കില്ല. സാപ്പിയൻസ് അവരെ നിഷ്കാസിതരാക്കി.)
 പകരം വയ്ക്കൽ വാദമാണ്  പൊതുവേ ലോകം അംഗീകരിക്കുന്നത്. എന്നാൽ  2010 ൽ നിയാണ്ടർത്താൽ ജീനുകളെ കുറിച്ച് നാലു വർഷമായി നടത്തിവന്ന ഒരു പഠനത്തിൻറെ ഫലം പ്രസിദ്ധീകരിച്ചപ്പോൾ ഇന്നത്തെ മനുഷ്യരുടെ ഡിഎൻഎ യുമായി വിശാല തലത്തിൽ താരതമ്യപ്പെടുത്തുന്നതിന് ആവശ്യമായ അത്രയും ഫോസിലുകളിൽ നിന്ന് കലർപ്പില്ലാത്ത നിയാണ്ടർത്താൽ ഡിഎൻഎ ശേഖരിക്കാൻ ഞാൻ ജനിതക ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു !!!.പൂർവ്വേഷ്യയിലെയും യൂറോപ്പിലെയും  ആധുനിക ജനങ്ങളുടെ  പ്രത്യേക മനുഷ്യ ഡി എൻ എ യുടെ ഒന്ന് മുതൽ നാല് ശതമാനം വരെ നിയാണ്ടർതാൽ ഡിഎൻഎ ആണത്രേ! ഡെനിസോവെൻസിൽ നിന്നുള്ള ഫോസിൽ വിരലിൽ നിന്നെടുത്ത ഡിഎൻഎ പഠനവിധേയമാക്കിയപ്പോൾ  ആധുനിക മെലനേഷ്യക്കാരുടെയും പ്രാകൃത ആസ്ട്രേലിയക്കാരുടെയും പ്രത്യേക മനുഷ്യ ഡി എൻ എ യുടെ ആറു ശതമാനം വരെ ഡെനിസോവയിലെ ഡിഎൻഎ ആണെന്ന് കണ്ടെത്തുകയുണ്ടായി! ഇവയൊക്കെ സാധൂകരിക്കപ്പെട്ടാൽ മനുഷ്യചരിത്രം മറ്റൊന്നായി തീരും എന്തുതന്നെയായാലും സാപ്പിയൻസ് എത്തിച്ചേർന്നിടത്തെല്ലാം മറ്റ് മനുഷ്യ വർഗ്ഗങ്ങൾ  ഇല്ലാതെയായി. അമ്പതിനായിരം വർഷം മുമ്പ് ഹോമോ സോളോയൻസിസും,വൈകാതെ ഹോമോ ഡെനിസോവയും,മുപ്പതിനായിരം വർഷം മുൻപ് നിയാണ്ടർതാലും,പന്തീരായിരം വർഷം മുൻപ് കുള്ളൻ മനുഷ്യനും(ഫ്ലോറൻസ് ) അവസാനിച്ചു.

       'ഹോമോസാപ്പിയൻസ്'ലോകത്തെകീഴടക്കിയത്  അതിൻറെഅനന്യസാധാരണമായഭാഷകാരണമാണ്

രതീഷ് കുമാർ 19-10-19
🌾🌾🌾🌾🌾🌾🌾🌾