28-07-19

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌹🌹🌹🌹🌹🌹🌹🌹🌹🌹
ജൂലെെ 22 മുതൽ 28വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌹🌹🌹🌹🌹🌹🌹🌹🌹
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
🌹🌹🌹🌹🌹🌹🌹🌹🌹🌹

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

ഈയാഴ്ച രണ്ട് അതുല്യസാഹിത്യപ്രതിഭകളെയാണ് നമുക്ക് നഷ്ടമായത്.ശ്രീ.ആറ്റൂർ രവിവർമ്മയും ശ്രീ. പി.എൻ.ദാസും.ആ പ്രതിഭകളുടെ വിയോഗത്തിൽ തിരൂർ മലയാളം കൂട്ടായ്മയുടെ ആദരാഞ്ജലി🙏🙏


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏വാരസ്മരണ🙏
🌼🌼🌼🌼🌼🌼🌼

ജന്മദിനങ്ങൾ
〰〰〰〰〰〰
🌷22_ശ്രീമൂലനഗരം വിജയൻ
🌷25_എൻ.കെ.ദാമോദരൻ

ചരമദിനങ്ങൾ
〰〰〰〰〰〰
🌷22_കൊട്ടാരത്തിൽ ശങ്കുണ്ണി
🌷23_ഇ.കെ.ദിവാകരൻ പോറ്റി
🌷26_ആറ്റൂർ രവിവർമ്മ
🌷27വി.പി.ശിവകുമാർ
🌷28_പി.എൻ.ദാസ്

🌹🌹🌹🌹🌹🌹🌹🌹🌹🌹
അവലോകനത്തിലേക്ക്...

ജൂലെെ 22_തിങ്കൾ
സർഗസംവേദനം
🌼🌼🌼🌼🌼🌼🌼🌼🌼🌼
അവതരണം_രതീഷ് മാഷ്(MSMHSS കല്ലിങ്ങൽപ്പറമ്പ്)
🌼🌼🌼🌼🌼🌼🌼🌼🌼🌼
🌺തിങ്കളാഴ്ച സർഗസംവേദനത്തിൽ പി പത്മരാജന്റെ " ശവവാഹനവും തേടി, '' ''എച്മുക്കുട്ടിയുടെയുടെ വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ'' എന്നീ നോവലുകളാണ് രതീഷ് മാഷ് പരിചയപ്പെടുത്തിയത്

🌺മനുഷ്യത്വത്തിന്റെ അസ്തിത്വത്തിലേക്കും മരണങ്ങളുടെ അമൂർത്തതയിലേക്കും പെയ്തിറങ്ങുന്ന ഫാന്റസി ആണ്  ശവവാഹനങ്ങളും തേടി എന്ന നോവൽ. ആവർത്തിച്ചു വായിക്കാൻ ആഗ്രഹം ജനിപ്പിക്കുന്ന ഈ ചെറുനോവൽ  കഥാകൃത്തിന്റെ വ്യക്തിത്വം കാട്ടിത്തരുന്നു.
🌺ട്രാൻസ്ജെൻഡർ ജീവിതം പ്രധാന പ്രമേയമാക്കി  മലയാളത്തിൽ രചിക്കപ്പെട്ട ആദ്യ നോവലാണ് ആണ് എച്ച്മു കുട്ടിയുടെ വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ .വേറിട്ടു മാത്രം ജീവിക്കാൻ വിധിക്കപ്പെട്ട ,ഒടുവിൽ വേറിട്ടു മാത്രം കത്തിയമരുന്ന വ്യക്തിത്വം നഷ്ടപ്പെട്ട മനസ്സുകളുടെ ചോരയിറ്റുന്ന പിടച്ചിൽ കൂടിയാണ് ഈ കഥ . പാർശ്വവൽക്കരിക്കപ്പെട്ട ജീവിതങ്ങളുടെ ആത്മനൊമ്പരങ്ങൾ കഥാന്തരീക്ഷത്തെ വീർപ്പുമുട്ടിക്കുന്നു .
🌺വെട്ടം ഗഫൂർ മാഷ്, സുദർശൻ മാഷ്  ,രജനി ടീച്ചർ ,സീതാദേവി ടീച്ചർ. രജനി സുബോധ് ടീച്ചർ തുടങ്ങിയവർ പുസ്തകാ സ്വാദനത്തിന് എത്തിച്ചേർന്നിരുന്നു..

🌹🌹🌹🌹🌹🌹🌹🌹🌹🌹

ജൂലെെ 23_ചൊവ്വ
ചിത്രസാഗരം
🌼🌼🌼🌼🌼🌼🌼🌼🌼🌼
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🌼🌼🌼🌼🌼🌼🌼🌼🌼🌼
 🌺ചൊവ്വാഴ്ച ചിത്ര സാഗരത്തിൽ  ആധുനിക ഭാരതീയ ചിത്രകലക്ക് പുതിയ മാനം നൽകിയ നന്ദാലാൽ ബോസിനെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിൻറെ ജീവചരിത്രവും ,ചിത്ര രചനാ സമ്പ്രദായങ്ങളും, ഇന്ത്യൻ ഭരണഘടനയുടെ  കയ്യെഴുത്തുപ്രതി അദ്ദേഹവും ശിഷ്യന്മാരും  മനോഹരമാക്കിയതും തികച്ചും പുതിയ അറിവ് തന്നെയായിരുന്നു .. കൂടാതെ  അദ്ദേഹത്തിന്റെ ശിഷ്യനും അശോകസ്തംഭത്തിന്റെ ഉപജ്ഞാതാവുമായ  ദീനനാഥിനേയും ടീച്ചർ അവസരോചിതമായി പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങൾ ഗാന്ധിജി ,ഹരിപുര പോസ്റ്ററുകൾ , ചിത്രങ്ങളുടെ വീഡിയോ ലിങ്കുകൾലഭിച്ച ബഹുമതികൾ ,ചിത്ര രചന സവിശേഷതകൾ തുടങ്ങിയവ സമഗ്രമായി  ടീച്ചർ പങ്കുവെച്ചു.

🌺 ചിത്രസാഗരത്തിൽ കൂട്ടുചേരാനായി വിജുമാഷ്, സുദർശനൻ മാഷ്, ഗഫൂർമാഷ്,പ്രമോദ് മാഷ്,ബിജു മാഷ്,കല ടിച്ചർ,രാജി ടീച്ചർ,പവിത്രൻ മാഷ്,കൃഷ്ണദാസ് മാഷ്,രതീഷ് മാഷ്..സീതാദേവി ടീച്ചർ, രജനി ടീച്ചർ തുടങ്ങിയവർ എത്തിച്ചേർന്നിരുന്നു.

🌹🌹🌹🌹🌹🌹🌹🌹🌹🌹

ജൂലെെ 24_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🌼🌼🌼🌼🌼🌼🌼🌼🌼🌼
അവതരണം_പവിത്രൻ മാഷ്( വേങ്ങര വലിയോറ സ്ക്കൂൾ)
🌼🌼🌼🌼🌼🌼🌼🌼🌼🌼

🌺മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ച ഭാഷാഭേദപഠനം: മലപ്പുറം എന്ന പുസ്തകത്തെ ആധാരമാക്കി തയ്യാറാക്കിയ പന്ത്രണ്ടാം ഭാഗമായിരുന്നു ഈ ആഴ്ചയിലെ ആറു മലയാളിക്ക് നൂറു മലയാളം എന്ന ഭാഷ ഭേദ പംക്തി.
🌺ചില പൊതു മലയാളം രൂപങ്ങൾക്ക് സമാനമായി മലപ്പുറം മലയാളത്തിൽ അണ്ട്, ആണി,ഏണ്ടി എന്നീ പദങ്ങൾ ചേർത്ത് ഉപയോഗിക്കുന്ന രസകരമായ രീതിയാണ് പവിത്രൻ മാഷ് ഈയാഴ്ച ആദ്യം പങ്കുവെച്ചത്.
(ഉദാ:ചെയ്യാം__ ചെയ്യണ്ട്, ചെയ്യേണ്ടി,ചെയ്തതാണീ)
🌺തുടർന്ന് മലപ്പുറം മലയാളനിഘണ്ടു അഞ്ചാം ലക്കം പോസ്റ്റ് ചെയ്തു (കൂ  കൗ മുതൽ കൗ വരെയുളള അക്ഷരങ്ങളിൽ ആരംഭിക്കുന്നത്)
🌺സുദർശനൻ മാഷ്, വിജു മാഷ് ,രജനി സുബോധ് ടീച്ചർ, രതീഷ് മാഷ്,സീത , പ്രജിത, വാസുദേവൻ മാഷ് തുടങ്ങിയവർ പംക്തിയിൽ സജീവമായി ഇടപെടലുകൾ നടത്തി.

🌹🌹🌹🌹🌹🌹🌹🌹🌹🌹

ജൂലെെ 25
ലോകസിനിമ
🌼🌼🌼🌼🌼🌼🌼🌼🌼🌼
അവതരണം_വിജുമാഷ് (MSMHSS കല്ലിങ്ങൽപ്പറമ്പ്)
🌼🌼🌼🌼🌼🌼🌼🌼🌼🌼

🌺ഈ ആഴ്ചയിലെ ലോകസിനിമാവേദിയിൽ പല ഭാഷകളിലുള്ള സിനിമകളാണ്  പ്രദർശനത്തിനെത്തിയത്. പോസ്റ്റ് ചെയ്ത സിനിമകളെക്കുറിച്ചുള്ള വിശദവിവരണം ഉണ്ടായിരുന്നു .നെറ്റ് പ്രശ്നം കൊണ്ടാകാം മാഷിന് ആ സിനിമകളുടെ യൂട്യൂബ് ലിങ്കുകൾ പോസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല.ആരും കൂട്ടിച്ചേർത്തുമില്ല.
ഈ ആഴ്ചയിൽ പ്രദർശിപ്പിച്ച സിനിമകൾ
🌷ഗൂഡാചാരി_തെലുങ്ക്
🌷ബോർഡർ_സ്വീഡിഷ്
🌷ആ കരാള രാത്രി_ കന്നട
🌷അന്ധാധുൻ _ഹിന്ദി
🌷 അരവിന്ദ സമേത വീരരാഘവ_തെലുങ്ക്

🌺സുദർശനൻ മാഷ് മാത്രമേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളൂ.

🌹🌹🌹🌹🌹🌹🌹🌹🌹🌹

ജൂലെെ 26_വെള്ളി
സംഗീതസാഗരം
🌼🌼🌼🌼🌼🌼🌼🌼🌼🌼
അവതരണം_രജനിടീച്ചർ (GHSS പേരശ്ശന്നൂർ)
🌼🌼🌼🌼🌼🌼🌼🌼🌼🌼

🌺ഇന്ത്യൻ സംഗീതജ്ഞരിൽ  നാലാം സ്ഥാനം അലങ്കരിക്കുന്ന ലക്ഷ്മികാന്ത്_ പ്യാരേലാൽ കൂട്ടുകെട്ടിനെയാണ് ഈയാഴ്ച സംഗീത സാഗരത്തിൽ ടീച്ചർ പരിചയപ്പെടുത്തിയത്. ഇന്ത്യൻ ക്ലാസിക്കൽ സംഗീതം, വെസ്റ്റേൺ സംഗീതം, ഡിസ്കോ,റോക്ക്&റോൾ എന്നിവയുടെ സാധ്യതകൾ ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ ഈ കൂട്ടുകെട്ടിൽ പിറന്ന പാട്ടുകളുടെ വിഡിയോ ലിങ്കുകൾ അനുബന്ധമായി പോസ്റ്റ് ചെയ്തു.
🌺ലക്ഷ്മികാന്ത്_ പ്യാരേലാൽ എന്ന് കേൾക്കുമ്പോൾ "ആട്ടുതൊട്ടിലിൽ" എന്ന ഗാനമാണ് ഓർമയിൽ എത്തുക എന്ന് പറഞ്ഞ് ഗഫൂർ മാഷ് മനോഹരമായ ഈ ഗാനവും കൂട്ടിച്ചേർത്തു. ഇവർ ഈണം കൊടുത്ത മലയാളം ഗാനങ്ങളുടെ ലിസ്റ്റ് പ്രജിതയും പോസ്റ്റ് ചെയ്തു*
🌺ശിവശങ്കരൻ മാഷ്, സുദർശനൻ മാഷ,് രതീഷ് മാഷ് എന്നിവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌹🌹🌹🌹🌹🌹🌹🌹🌹🌹

ജൂലെെ 27_
നവസാഹിതി
🌼🌼🌼🌼🌼🌼🌼🌼🌼🌼
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🌼🌼🌼🌼🌼🌼🌼🌼🌼🌼

🌺അന്തരിച്ച നമ്മുടെ പ്രിയ കവി ആറ്റൂർ രവിവർമ്മയ്ക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് നവസാഹിതി തുടങ്ങിയത് തീർത്തും അവസരോചിതമായിരുന്നു 🤝🤝🙏🙏അദ്ദേഹം രചിച്ച സംക്രമണം,ഓട്ടോവിൻ പാട്ട് എന്നീ കവിതകളുടെ ആലാപനവും അദ്ദേഹത്തെക്കുറിച്ച് അൻവർ അലിസംവിധാനം ചെയ്ത മറുവിളി ഷോർട്ട് ഫിലിമിന്റെ ഒരു ഭാഗവും ഗഫൂർമാഷ് പോസ്റ്റ് ചെയ്തു.
ഇനി നവസാഹിതീവിഭവങ്ങളിലേക്ക്..

കവിതകൾ
〰〰〰〰〰
 🌷ഇന്നിന്റെ മോഹങ്ങൾ_ലാലൂർ വിനോദ്
🙏പെയ്തു തോരാത്ത മഴ _യൂസഫ് നടുവണ്ണൂർ മാഷ്
🌷മഴയുടെ ഭാവഭേദങ്ങൾ സംഗീത ഗൗസ്
🌷അവസാനത്തെ മരം_ ഷെറീന തയ്യിൽ
🌷ആഴങ്ങൾ തേടുന്ന വേരുകൾ_ റബീഹ ബഷീർ
🌷ഉണ്മ _ശ്രീല അനിൽ ടീച്ചർ
🌷ബന്ധങ്ങൾ_ ലാലു കെ ആർ

മഴയോർമ്മ
〰〰〰〰〰〰
🌷ആമ്പൽ പൂക്കളും ചക്കവരട്ടും_റൂബി നിലമ്പൂർ

കഥ
〰〰
🌷ഒളിച്ചോട്ടം _ബുഷറ

കുറിപ്പ്
〰〰〰
🌷അധ്യാപകർ_ കൃഷ്ണദാസ് മാഷ്

🌺ഇന്നിന്റെ മോഹങ്ങൾ, എന്ന കവിത  വിനോദും ത പെയ്തുതോരാത്ത മഴ രജനി ടീച്ചറും  ആഴങ്ങൾ തേടുന്ന വേരുകൾ എന്ന കവിത റബീഹയും ആലപിച്ചു.

🌺ആത്മായനം ഈയാഴ്ച ഉണ്ടായിരുന്നില്ല.

🌺സുദർശനൻ മാഷ്, രതീഷ് മാഷ്,രജനി ടീച്ചർ പവിത്രൻമാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പ്രജിത നവസാഹിതി വിലയിരുത്തി കുറിപ്പ് പോസ്റ്റ് ചെയ്തു.

🌹🌹🌹🌹🌹🌹🌹🌹🌹🌹

ഇനി ഈയാഴ്ചയിലെ താരദ്വയം....
പൂക്കാട്ടിരിയിലെ കലാപെരുമയെ..കലാകാരനെ ലോകം മുഴുവൻ അറിയിച്ച സിനിമ_ഒരു ദേശവിശേഷം.ഈ സിനിമയ്ക്ക് ടീച്ചർ തയ്യാറാക്കിയ സിനിമാസ്വാദനം ഉയർന്ന നിലവാരം പുലർത്തി.അതു പോലെ അജേഷ് മാഷ് തയ്യാറാക്കിയ തണ്ണിമത്തൻ ദിനങ്ങളുടെ കുറിപ്പും.ബീനടീച്ചർ ഇനിയും ഇതുപോലെ സജീവമാകണമെന്നും അജേഷ് മാഷ് ഒറ്റക്കഥാപഠനങ്ങളുമായും ഇടപെടലുകൾ നടത്തിയും വരണമെന്നും അഭ്യർത്ഥിക്കുന്നു...

ബീന ടീച്ചർ& അജേഷ് മാഷ് ആകട്ടെ നമ്മുടെ ഈയാഴ്ചയിലെ മിന്നും താരങ്ങൾ....