28-04-19

വാരാന്ത്യാവലോകനം
🌼🌹🌼🌹🌼🌹🌼🌹🌼🌹
ഏപ്രിൽ 22മുതൽ 28 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌼🌹🌼🌹🌼🌹🌼🌹🌼🌹
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
🌼🌹🌼🌹🌼🌹🌼🌹🌼🌹

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌼🌹🌼🌹🌼🌹🌼🌹🌼🌹
ഏപ്രിൽ 22_തിങ്കൾ
സർഗസംവേദനം
📚📚📚📚📚📚📚📚📚📚
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
📚📚📚📚📚📚📚📚📚📚

🔮തിങ്കളാഴ്ച സർഗ സംവേദനത്തിൽ അശോക് ഡിക്രൂസ് സാറിന്റെ ''പെൻഡുലവും'' ഇന്ദുമേനോന്റെ "കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകവു'' മാണ് രതീഷ് മാഷ് പരിചയപ്പെടുത്തിയത്...
🔮പോഞ്ഞിക്കര റാഫി പുരസ്കാരം നേടിയ പെൻഡുലം ബന്ധങ്ങളുടെ, ബന്ധനങ്ങളുടെ, ജീവിതാവസ്ഥകളുടെ അസാധാരണവും സർഗ്ഗാത്മകവുമായ ജൈവികാവതരണം കൂടിയായ  ഈ നോവൽ മൂന്നു തലമുറകളുടെ കഥ പറയുന്നു.... കാലത്തിന്റെ കനലിലൂടെ നടന്ന് കയത്തിൽ പെട്ടുപോയ ഉപ സ്ത്രീ കഥാപാത്രങ്ങളേയും മലയാള നോവലിന്റെ ചരിത്രത്തിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തേയും പെൻഡുലത്തിൽ കാണാം....

🔮കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകത്തിലാകട്ടെ പ്രേമവും മരണവും ഭ്രമാത്മകതയുമെല്ലാം നിഗീരണം ചെയ്തിരിക്കുന്നു... ഭ്രാന്തുകളുടെ പുസ്തകമെന്നാണ് വായനക്കാരിയായ ഇന്ദുമേനോൻ ഈ പുസ്തകത്തെ വിലയിരുത്തുന്നത്.. മരണം, പ്രണയം, സ്വപ്നം, രതി, ചതി, ദുഃഖം, സന്തോഷം - എല്ലാറ്റിന്റേയും തീവ്രതയത്രേ നോവലിന്റെ സ്ഥായീഭാവം...

🔮ശ്രീല ടീച്ചർ,പവിത്രൻ മാഷ്, സുദർശൻ മാഷ്, വിജു മാഷ്, വെട്ടം ഗഫൂർ മാഷ് ,സ്വപ്ന ടീച്ചർ, ജെസ്സി ടീച്ചർ, കവിത ടീച്ചർ, പ്രജിത ടീച്ചർ, അശോക് മാഷ് തുടങ്ങിയവർ സർഗ സംവേദനത്തിൽ സജീവമായിരുന്നു...

🌼🌹🌼🌹🌼🌹🌼🌹🌼🌹

ഏപ്രിൽ 23_ചൊവ്വ
ചിത്രസാഗരം
🎨🎨🎨🎨🎨🎨🎨🎨🎨🎨
അവതരണം_പ്രജിത(തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🎨🎨🎨🎨🎨🎨🎨🎨🎨🎨
🔮ചൊവ്വാഴ്ച ചിത്ര സാഗരത്തിലാകട്ടെ പ്രക്ഷുബ്ധമായ കടൽവരയിലൂടെ പ്രശസ്തനായ മരേക് റുസീകിനെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്.. വീഡിയോ ലിങ്കുകളും,രണ്ട് ഫോട്ടോ മൂവിയും, പ്രശസ്തമായ സാഗര ചിത്രങ്ങളും ടീച്ചർ  പങ്കുവെച്ചു...

🔮രതീഷ് മാഷ്, വെട്ടം ഗഫൂർ മാഷ്, സുദർശൻ മാഷ്, പവിത്രൻ മാഷ്, കവിത ടീച്ചർ, ഗൗരി ടീച്ചർ, ശ്രീല ടീച്ചർ, സ്വപ്ന ടീച്ചർ, പ്രമോദ് മാഷ്, ജെസ്സി ടീച്ചർ, വാസുദേവ് മാഷ്, തുടങ്ങിയവർ മരേക്റുസീകിന്റെ കടൽക്കാഴ്ചകൾ കണ്ടാസ്വദിക്കാൻ ഇലക്ഷൻ തിരക്കുകൾ കാരണം വൈകിയാണെങ്കിലും എത്തിച്ചേർന്നു...

🌼🌹🌼🌹🌼🌹🌼🌹🌼🌹

ഏപ്രിൽ 24_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🗣🗣🗣🗣🗣🗣🗣🗣🗣🗣
അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)
🗣🗣🗣🗣🗣🗣🗣🗣🗣🗣

🔮മലപ്പുറം ഭാഷാ വിശേഷങ്ങളുടെ രണ്ടാം ഭാഗമായിരുന്നു ഈയാഴ്ച. ഭാഷ എത്ര നവീകരിക്കപ്പെട്ടാലും വാമൊഴികളുടെ ശക്തി അപാരം തന്നെ എന്ന് അവതാരകൻ  ആമുഖത്തിൽ  പ്രസ്താവിച്ചതിനു അരക്കിട്ടുറപ്പിക്കുന്നതായിരുന്നു തുടർന്നു കൊടുത്ത ഉദാഹരണസഹിതമുള്ള വിശദീകരണം.
🔮 ഉത്സവങ്ങൾ ,ആഘോഷങ്ങൾ,ഭൂവിഭാഗങ്ങൾ, ചടങ്ങുകൾ, രോഗങ്ങൾ, അടുക്കള ഉപകരണങ്ങൾ, ക്രിയകൾ, ബന്ധങ്ങൾ, ഭക്ഷണവിഭവങ്ങൾ, ആഭരണം ,കൃഷി ഉപകരണങ്ങൾ,  ശൈലികൾ ,അറബി പദങ്ങൾ  തുടങ്ങിയവയ്ക്ക് പറയുന്ന ഭാഷാഭേദങ്ങൾ ആണ് ഈയാഴ്ച പവിത്രൻ മാഷ് ഒരു ഭാഷാപണ്ഡിതൻ കണക്കേ അവതരിപ്പിച്ചത്🤝🤝
🔮തുടർന്നുനടന്ന ചർച്ചയാകട്ടെ അവതരണം പോലെ മനോഹരവും രസകരവും👍👍 *രതീഷ് മാഷ്, ഗഫൂർമാഷ്,ശ്രീല ടീച്ചർ,സുദർശനൻ മാഷ്,രമ ടീച്ചർ,പ്രമോദ് മാഷ്,രവീന്ദ്രൻ മാഷ്,ഹമീദ് മാഷ്.... തുടങ്ങിയവർ പംക്തിയെ സജീവമാക്കാൻ കൂട്ടുചേർന്നു.

🌼🌹🌼🌹🌼🌹🌼🌹🌼🌹
ഏപ്രിൽ25_വ്യാഴം
ലോകസിനിമ
📹📹📹📹📹📹📹📹📹📹
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
📹📹📹📹📹📹📹📹📹📹

🔮150 സിനിമകൾ തികച്ച നമ്മുടെ ലോകസിനിമ വേദി ഈയാഴ്ച കീഴടക്കിയത് തെലുങ്ക്  സിനിമകളാണ്. അതും അതും പുത്തൻ  സിനിമകൾ😄🤝🤝
🌷TAXIVALA
🌷PELLI CHOOPULU
🌷RANFASTHALAM
🌷GEETHA GOVINDAM
🌷ARJUN REDDY
🌷KSHANAM
🔮(പ്രൈംടെെം അവതരണ വിഷയ  സംബന്ധിയായ ചർച്ചകളാൽ സമ്പന്നമാകാൻ പ്രിയ സുഹൃത്തുക്കൾ   ശ്രദ്ധിക്കണേ എന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു.) ലോകസിനിമ വേദിയെ രതീഷ് മാഷ്,ഗഫൂർ മാഷ്, സുദർശനൻ മാഷ് ,രജനി ടീച്ചർ ,പ്രജിത ,പ്രമോദ് മാഷ് ,പവിത്രൻ മാഷ്,ശിവ ശങ്കരൻ മാഷ് തുടങ്ങിയവർ സജീവമാക്കി.
🌼🌹🌼🌹🌼🌹🌼🌹🌼🌹
ഏപ്രിൽ 26_വെള്ളി
സംഗീതസാഗരം
🎻🎻🎻🎻🎻🎻🎻🎻🎻🎻
അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)
🎻🎻🎻🎻🎻🎻🎻🎻🎻🎻
🔮ഈയാഴ്ചയിലെ സംഗീത സാഗരത്തിൽ ഗുജറാത്തിലെ ഫോക്ക് സംഗീതത്തെയാണ് ടീച്ചർ പരിചയപ്പെടുത്തിയത്. ഗൂഗിൾ ട്രാൻസ്ലേഷൻ ശരിയാകാത്തതിനാൽ ഇംഗ്ലീഷിൽ തന്നെയായിരുന്നു അവതരണം.(സംഗീതം ആസ്വദിക്കുന്നതിന് ഭാഷ ഒരു തടസ്സമേയല്ലല്ലോ🙏) ലിങ്കുകളും അനുബന്ധമായി ഉണ്ടായിരുന്നു .
🔮ഗഫൂർ മാഷ് ഒരു അടിപൊളി  ഗുജറാത്ത് സംഗീത ഓഡിയോ കൂട്ടിച്ചേർത്തു. സുദർശനൻ മാഷ് ,വിജു മാഷ് ,സീത,പവിത്രൻ മാഷ്,പ്രജിത,ശിവശങ്കരൻ മാഷ്....തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു
🌼🌹🌼🌹🌼🌹🌼🌹🌼🌹
ഏപ്രിൽ 27 ശനി
നവസാഹിതി
📝📝📝📝📝📝📝📝📝📝
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
📝📝📝📝📝📝📝📝📝📝

🔮വായനയുടെ എല്ലാതലങ്ങളിലൂടെയും വായനക്കാരന് സഞ്ചരിക്കാൻ മനോഹരമായ പാതയൊരുക്കിയ നവസാഹിതി വിഭവങ്ങളുടെ വർണമേളനത്താൽ നവ്യാനുഭവമായി.
🔮ഈയാഴ്ചയിലെ വിഭവങ്ങളിലൂടെ....
അനുഭവാവിഷ്ക്കാരം
〰〰〰〰〰〰〰〰
🏵ഇതാണ് ഞാൻ_ ജസീന  റഹീം

കവിതകൾ
〰〰〰〰〰
🏵പ്രണയബന്ധം_  സംഗീത് ഗൗസ്
🏵വികാരങ്ങൾ വ്രണപ്പെടാനുള്ളതാണ്_ വിനോദ് ആലത്തിയൂർ
🏵ഉള്ളിൽ ഉള്ളത്_ സായി പി കെ
🏵എന്റെ
കുഞ്ഞനുജത്തിക്ക്_ലിജീഷ് പള്ളിക്കര

🏵മകനേ പൊറുക്കുക_ രമേശ് വട്ടിങ്ങാവിൽ 
🏵അന്യർക്ക് പ്രവേശനമില്ല _വിഎംബഹിയ
പെണ്ണ് _ ദിവ്യ

കഥ
〰〰
🏵സ്വാതന്ത്ര്യം_ അശോക് കുമാർ പെരുവ

അഭിമുഖം
〰〰〰〰〰
റൂബിനിലമ്പൂർ(യുവസാഹിത്യകാരി_യൂ ട്യൂബ് ലിങ്ക്)

🔮ഇത്രയും മനോഹരമായ ദൃശ്യശ്രാവ്യ വായനാനുഭവം ഒരുക്കിയ അവതാരകന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏🙏

🔮തെരഞ്ഞെടുപ്പ് ഡ്യൂട്ടി,മൂല്യനിർണയം എന്നിവയുടെ ക്ഷീണത്താലായിരിക്കാം പതിവുമുഖങ്ങളിൽ തന്നെ അശോക് സാർ ,പവിത്രൻ മാഷ്, സുദർശനൻ മാഷ്, പ്രജിത, രജനി ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌼🌹🌼🌹🌼🌹🌼🌹🌼🌹
ഇനി ഈയാഴ്ചയിലെ താരവിശേഷങ്ങളിലേക്ക്...
🔮അരുണോദയത്തിൽ "ഇന്നറിയാൻ" പംക്തിയുമായി എത്തുന്ന അരുൺകുമാർ മാഷാണ് ഈയാഴ്ചയിലെ മിന്നും താരം.വിജ്ഞാനപ്രദമായ ഈ അറിവുകൾ പകർന്നു തരുന്ന അരുൺമാഷിന് അഭിനന്ദനങ്ങൾ🙏🤝🤝🌷🌷
🌼🌹🌼🌹🌼🌹🌼🌹🌼🌹