27-03-19

 
പ്രിയരെ
ആറു മലയാളിക്ക് നൂറു മലയാളം പരിപാടി തുടരുന്നു
കണ്ണൂർ ജില്ലയിലെ കൃസ്ത്യൻ വിഭാഗത്തിലെ ഭാഷാ സവിശേഷതകളാണിന്ന്
🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀
കൃസ്ത്യൻ ഭാഷാഭേദം
കണ്ണൂർ ജില്ലയിലെ കൃസ്ത്യൻ വിഭാഗങ്ങൾ ആശയവിനിമയത്തിനായി ഉപയോഗിച്ചു വരുന്ന ഭാഷയായാണ് കൃസ്ത്യൻ ഭാഷാഭേദമെന്ന പദം കൊണ്ട് അ൪ത്ഥമാക്കുന്നത്.
🌱🍂🌱🍂🌱🍂🌱🍂🌱🍂🌱🍂🌱

സ്വര പഠനം
•♪•••••••••••••••
ഉപ്പൂറ്റി~~കാലിന്റെ പിറകു വശം
മെച്ചിങ്ങ~~ഇളനീരാവുന്ന മുമ്പെ ഉള്ള അവസ്ഥ
കപ്ലങ്ങ~~പപ്പായ
കന്നാര~~കൈതച്ചക്ക
കൊതുമ്പ്~~തെങ്ങിന്റെ കൂമ്പ്
പിള്ളേര്~~കുട്ടികൾ
കോഞ്ഞാട്ട~~തേങ്ങകൾ നിൽക്കുന്ന കുല.
ചൂട്ട്~~ ഉണങ്ങിയ തെങ്ങോല, മുറിച്ചെടുത്തു, ചെറിയ കെട്ടുകൾ ആക്കിയത്.
കപ്പില് മാങ്ങ~~കശുമാങ്ങ
കാച്ചിൽ~~ഒരു തരം കിഴങ്ങ്
തൊണ്ട്~~തോല്
ക്ടാവ്~~പശുക്കുട്ടി
ചീനി~~ചുകന്ന മുളക്
സുന്ത്~~സുഖം
ചൊമന്ന~~ചുകന്ന

ദ്വിസ്വരങ്ങൾ
•••••••••••••••••••
പോക്വാ~~പോകുകയാണ്
പറയ്യാ~~പറയുകയാണ്
പോരുവാ~~വരികയാണ്
പറയിഅ~~പറയുന്നു
എവിട്യാ~~എവിടെയാണ്
ഇരിക്യാ~~ഇരിക്കുകയാണ്
എന്ത്യേ~~എവിടെ
പിടിച്ചേക്ക്വാ~~പിടിച്ചിരിക്കുകയാണ്
വന്നേക്വാ~~വന്നിരിക്കുകയാണ്
കൊണ്ട്വോകത്തില്ല~~കൊണ്ടുപോകില്ല

സ്വര വിനിമയം
••••••••••••••••••••••
എറക്കം~~ഇറക്കം
മൊളക്~~മുളക്
ഒറപ്പ്~~ഉറപ്പ്
ഒണ്ടോ~~ഉണ്ടോ
ഉച്ചിക്ക്~~ഉച്ചയ്ക്ക്
തെളക്കം~~തിളക്കം
കമ്പ്~~കൊമ്പ്
ചെകരി~~ചകിരി
ഒടച്ചു~~ഉടച്ചു
മൊട്ട~~മുട്ട
പൊറം~~പുറം

വ്യഞ്ജന പഠനം
•••••••••••••••••••••
പോഹുന്നു~~പോകുന്നു
പഹ~~പക
കുമ്മൻ~~വായു
കനം~~ഘനം
കത~~കഥ
പയം~~ഭയം
നാവി~~നാഭി
ഫാര്യ~~ഭാര്യ
ഫാഗ്യം~~ഭാഗ്യം
പോഹുന്നു~~പോവുന്നു
പരികാരം~~പരിഹാരം

ഇവിടെ'ക'കാരത്തിനു പകരം'ഹ'കാരം ഉപയോഗിക്കുന്നു.'ഘ'കാരത്തിനു പകരം 'ക'കാരവും'വ'കാരത്തിനു പകരം 'ഹ'കാരവും 'ഭ'കാരത്തിനു പകരം'ഫ'കാരവും ഉപയോഗിച്ചു വരുന്നു

ബന്ധ പദങ്ങൾ
•••••••••••••••••••••••
വല്യമ്മച്ചി~~അമ്മയുടെ അമ്മ
വല്യപ്പച്ചൻ~~അമ്മയുടെ അച്ഛൻ
അമ്മാമ~~അമ്മയുടെ അമ്മ
കുഞ്ഞമ്മ~~അമ്മയുടെ അനുജത്തി
പേരമ്മ~~അച്ഛന്റെ മൂത്ത സഹോദരി
പേരപ്പൻ~~അച്ഛന്റെ മൂത്ത സഹോദരൻ
അമ്മച്ചി~~അമ്മ
ചിറ്റപ്പൻ~~അച്ഛന്റെ അനുജൻ
എളേമ~~അച്ഛന്റെ അനുജന്റെ ഭാര്യ
അപ്പൻ, ചാച്ചൻ~~അച്ഛൻ

മറ്റു ചില പദങ്ങൾ
••••••••••••••••••••••••••
കാറ്ന്നോര്~~കാരണവ൪
പുള്ളിക്കാരൻ~~അദ്ദേഹം
കൊച്ചിന്റെ~~കുട്ടിയുടെ
പോകത്തൂല~~പോകില്ല
മേടിച്ച്~~വാങ്ങിച്ച്
അറിയത്തില്ല~~അറിയില്ല
പറഞ്ഞേര്~~പറഞ്ഞേക്ക്
പറമ്പി~~പറമ്പിൽ
നമ്മടെ~~നമ്മുടെ

പേരുകൾ
•••••••••••••••
സ്ത്രീ                  പുരുഷൻ
••••••••            ••••••••••••
ത്രേസ്യാമ്മ         പത്രോസ്
റോസമ്മ            ഏലിയാസ്
സൂസമ്മ             പീറ്റർ
എൽസി             റപ്പായി
ക്ലാര                    ജോസഫ്
മറിയാമ്മ            അന്തോണി


സ൪വ്വനാമം
••••••••••••••••••
ഞാൻ, നിങ്ങൾ, അവിടെ, ഇവിടെ, നമ്മൾ, ഞങ്ങൾ......
എന്നിങ്ങനെ തന്നെ ഉപയോഗിച്ച് കാണുന്നു.
•••••••

അടിസ്ഥാന പദങ്ങൾ
••••••••••••••••••••••••••••••••
കൊത്തമ്പാലരി~~മല്ലി
പഴം ചോറ്~~പഴയ ചോറ്
തൊമര~~തുവര
കപ്പലണ്ടി~~അണ്ടിപ്പരിപ്പ്
തള്ള~~പ്രായം കൂടിയ സ്ത്രീ
വട്ട~~ഉപ്പില
ചവറ്~~കച്ചറ
കലി~~ദേഷ്യം
സൂക്കേട്~~അസുഖം
വയറെളക്കം~~വയറിളക്കം
മാമോദീസ~~കൃസ്ത്യാനിയാക്കുന്ന ചടങ്ങ്
ആദ്യ കുർബാന~~9-10വയസ്സിൽ നടക്കുന്ന ചടങ്ങ്
ഒത്ത് കല്യാണം~~കല്യാണ നിശ്ചയം
ശകലം~~കുറച്ച്
കുമ്പസാരം~~പശ്ചാത്തപിക്കൽ ചടങ്ങ്
അന്ത്യ കൂദാശ~~മരണം ഉറപ്പായവ൪ക്ക് നടത്തുന്ന ചടങ്ങ്
ബായ്ഗ്~~സഞ്ചി
സവോള~~ചുകന്ന ഉള്ളി
ഉലുന്തൻ~~ലുബ്ധൻ
മൊത്തം~~മുഴുവൻ
പിട്ടകം~~കഴുക്കോൽ
ഭവനം~~വീട്
കുശിനി~~അടുക്കള
പൂച്ചി~~പ്രാണി
പിള്ളേര്~~കുട്ടികൾ

വിഭക്തി സവിശേഷതകൾ
••••••••••••••••••••••••••••••••••••••
അവളെ വിളിയ്ക്ക്
അവൾടട്ത്ത് ചോദീര്
അവന്റട്ത്തൊണ്ട്
പുള്ളിക്കാരത്തിക്ക് ത്റ്പ്പ്തിക്കുറവുണ്ട്
ഇത് ചീരേട കാശാണ്

ക്രിയാ പദങ്ങൾ
••••••••••••••••••••••••
അമ്മേടെ വീട്ടിപ്പോയി
വീട്ടി ഇരിക്ക്വാ
വീട്ടീക്കെടന്ന് ഭയങ്കര ബഹളം
കൊണ്ടു പോഗ്വാ
വന്നേരേ
എടുത്തേരേ
പോയേച്ചും വരാം
ചക്കയിട്ടു
കെട്ടിച്ചു വിടുക
സമ്മതിക്കേല
മേടിച്ചു വെച്ചു
കുടിച്ചേച്ചു പോയി
പോരത്തില്യോ
ഇവിടെ വന്നേരെ
ചെയ്യാൻ മേല
അല്ലെന്നേ

അവന്റെ കൂട്ടത്തി ഡെയ്സി പോയല്ലോ
പറേമ്പോ അവന് കലി വരും
ഒരു പാട് മാങ്ങയിരുപ്പൊണ്ട് ആ കൊമ്പേൽ
പഴം കാണും ആ പെട്ടിക്കകത്ത്

പ്രാർഥന വാക്യം
••••••••••••••••••••••••
"കർത്താവേ, ഞങ്ങളുടെ പ്രാ൪ഥന കേൾക്കുമാറാകണേ"
🎄🌵🎄🌵🎄🌵🎄🌵🎄🌵🎄🌵🎄🌵

കോട്ടയം ഭാഗത്തു നിന്നും കുടിയേറിയവരാണ്  മലബാർ മേഖലയിലെ  കൃസ്ത്യൻ വിഭാഗത്തിൽ കൂടുതലും. ഇവിടുത്തെ മലയോര മേഖലകളിൽ കാട്ടുമൃഗങ്ങളോടും കാലാവസ്ഥയോടും പടവെട്ടി മണ്ണിനെ പൊന്നാക്കി മാറ്റിയവരാണ് ഇവർ. കാക്കനാടന്റെ ഒറോത, എസ്കെ പൊറ്റക്കാടിന്റെ വിഷകന്യക എന്നീ നോവലുകൾ കണ്ണൂർ ജില്ലയിലെ കൃസ്ത്യൻ പശ്ചാത്തലത്തിലുള്ള വയാണ്. ഇതിലെ കഥാപാത്രങ്ങൾ കണ്ണൂരിലാണെങ്കിലും ഭാഷ കോട്ടയം ഭാഗത്തെയാണെന്ന് കാണാം. കൃസ്ത്യൻ വിഭാഗത്തിൽ പൊതുവേ എല്ലാ ജില്ലകളിലും സമാന ഭാഷാ രീതികളാണ്. പ്രദേശത്തിനനുസരിച്ച് ചെറിയ വ്യതിയാനങ്ങൾ കാണുമെന്നു മാത്രം