✴✴✴✴✴✴✴✴✴✴
വാരാന്ത്യാവലോകനം
🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳
ജനുവരി 21 മുതൽ 27 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🔶🔷🔶🔷🔶🔷🔶🔷🔷🔶🔷
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ് (GHSS പുതുപ്പറമ്പ്)
(അവലോകനദിവസം _വെള്ളി)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..
നമ്മുടെ തിരൂർ മലയാളവും അനുബന്ധ പ്രവർത്തനങ്ങളും സംസ്ഥാനതലത്തിൽ(എഡ്യൂ_ഫോർട്ട് കേരള) ചർച്ച ചെയ്യപ്പെട്ട ആഴ്ചയായിരുന്നു ഈയാഴ്ച.ഇതിന് അവസരമൊരുക്കിയ ഡയറ്റ് ഫാക്കൽറ്റികളായ ബഷീർ മാഷിനും രജനി സുബോധ് ടീച്ചർക്കും ഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു🙏🙏.അതോടൊപ്പം അവതരണത്തിന് എല്ലാ തലത്തിലും തരത്തിലുമുള്ള വിർച്വൽ സാധ്യതകളെ കണ്ടെത്തി അതി വിദഗ്ദമായി...മനോഹരമായി.. തയ്യാറാക്കിയ പ്രവീൺവർമ്മ മാഷിനും ,അവ ഏറെ ഹൃദ്യമായി ...കാര്യഗൗരവത്തോടെ അവതരിപ്പിച്ച രതീഷ് കുമാർ മാഷിനും ഹൃദയാഭിവാദ്യങ്ങൾ🤝🤝🙏🙏
നമ്മുടെ ചാനലും അതിഗംഭീരമായി മുന്നേറിക്കൊണ്ടിരിക്കുന്നു..
അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.eg
🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳
ജനുവരി 21_തിങ്കൾ
സർഗ്ഗസംവേദനം
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
അവതരണം_രതീഷ് മാഷ്(MSMHSS കല്ലിങ്ങൽപറമ്പ്)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🏵തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ ഇന്തോനേഷ്യൻ എഴുത്തുകാരൻ എക കുർണിയാന്റെ ''സൗന്ദര്യം ഒരു ക്ഷതമാണ് '' എന്ന നോവലിന് ബെന്നി ഡൊമിനിക് എഴുതിയ ആസ്വാദനക്കുറിപ്പാണ് രതീഷ് മാഷ് പങ്കുവെച്ചത്... ഇന്തോനേഷ്യയുടെ ചരിത്ര പശ്ചാത്തലത്തിൽ നിന്നു കൊണ്ട് ഒരു പ്രേത കഥ പറയുകയാണ് കഥാകാരൻ.. കുടുംബകഥയും ദേശചരിത്രവും ഫാന്റസിയും കൂടിക്കലർന്ന, രാജ്യത്തിന്റെ ഇരുളടഞ ഭൂതകാലത്തെ വിചാരണ ചെയ്യുന്ന കൃതി കൂടിയാണിത്... അവതാരകനാകട്ടെ കൃതിയേയും കഥാകാരനെയും സൂക്ഷ്മമായി വിലയിരുത്തി ,,
പിന്നീട് സി.രാധാകൃഷ്ണന്റെ "കലികാലാവസ്ഥകൾ " എന്ന കൃതിക്ക് രതീഷ് എഴുതിയ വായനക്കുറിപ്പാണ് പരിചയപ്പെടുത്തിയത്..
🏵സമൂഹത്തിലെ എല്ലാ മേഖലകളെയും സ്പർശിക്കുന്ന ഈ നോവൽ, ശാസ്ത്രം പരിസ്ഥിതിയെയും പുതുതലമുറയെയും എങ്ങനെ ബാധിക്കുന്നു എന്ന് കാട്ടിത്തരുന്നു..
🏵വിജു മാഷ്, വെട്ടം ഗഫൂർ മാഷ്, സീതാദേവി ടീച്ചർ ,വാസുദേവൻ മാഷ്, പ്രജിത ടീച്ചർ, ശിവശങ്കരൻ മാഷ് തുടങ്ങിയവർ സഹസർഗ്ഗ യാത്രികരായെത്തി രതീഷ് മാഷിന് ഊർജ്ജം പകർന്നു....
🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳
ജനുവരി 22_ചൊവ്വ
ചിത്രസാഗരം
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🏵ചൊവ്വാഴ്ച ചിത്ര സാഗരത്തിൽ ആധുനിക ചിത്രകാരൻമാരിൽ അഗ്രജനായ ഫ്രാൻസിസ്കോഗോയ യെ കൂട്ടുപിടിച്ചാണ് പ്രജിത ടീച്ചറെത്തിയത്. സ്പാനിഷ് ചിത്രകാരനായ ഇദ്ദേഹത്തിന്റെ ജീവചരിത്രവും ചിത്രകലാ സമ്പ്രദായങ്ങളും, പ്രസിദ്ധ ചിത്രങ്ങളും, (മാജ, ചാൾസ് നാലാമന്റെ കുടുംബം, ശനി മകനെ തിന്നുന്നു, മറക്കുട......) വീഡിയോ സിനിമാ ലിങ്കുകളും, ടീച്ചർ പങ്കുവെച്ചു..
🏵വിജു മാഷ്, വെട്ടം ഗഫൂർ മാഷ്, ഗൗരി ടീച്ചർ, ശ്രീല ടീച്ചർ, രവീന്ദ്രൻ മാഷ്, വാസുദേവൻമാഷ്, സുദർശൻ മാഷ്, പ്രമോദ് മാഷ്, ശിവശങ്കരൻ മാഷ്, സബു മാഷ്, സ്വപ്ന ടീച്ചർ തുടങ്ങിയവർ ചിത്ര സാഗര പൂരം കാണാനെത്തിയിരുന്നു....
🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳
ജനുവരി 25 വെള്ളി
🎷 സംഗീതസാഗരം 🎷
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
സംഗീതസാന്ദ്രമായ സംഗീതസാഗരം കൃത്യ സമയത്തു തന്നെ രജനി ടീച്ചർ ആരംഭിച്ചു ...
🎻 ലോകപ്രശസ്തമായ ഇംഗ്ലീഷ് റോക്ക് ബാൻഡ് ആയ ബീറ്റിൽസിനെയാണ് ടീച്ചറിന്ന് പരിചയപ്പെടുത്തിയത്
🎷 1960 ൽ ഇംഗ്ലണ്ടിലെ ലിവർപൂളിൽ രൂപം കൊണ്ട ബീറ്റിൽസിന്റെ വളർച്ചയും പ്രശസ്തിയും കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു .
ലോകമെമ്പാടും കോടിക്കണക്കിന് സംഗീതാരാധകരെ സൃഷ്ടിക്കാൻ ഈ ഗായക സംഘത്തിനായി ..
🎼 ബീറ്റിൽസിന്റെ ചരിത്രവും വളർച്ചയും അവരുടെ സംഗീത സംഭാവനകളും സമഗ്രമായിത്തന്നെ ടീച്ചർ പരിചയപ്പെടുത്തി .. നിരവധി ചിത്രങ്ങളും ഓഡിയോ/വീഡിയോ ലിങ്കുകളും അവതരണത്തിൽ ഉൾപ്പെടുത്തിയിരുന്നു ..
🔵 പതിവു സംഗീതാസ്വാദകരായ രതീഷ് മാഷ് ,ഗഫൂർ മാഷ്, വിജു മാഷ് ,ശിവശങ്കരൻ ,പ്രജിത ,സീത ,വാസുദേവൻ മാഷ് എന്നിവർ ഇത്തവണയും അഭിപ്രായങ്ങളുമായി രംഗത്തെത്തി.
🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳
ജനുവരി 26_ശനി
നവസാഹിതി
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶
🏵നവസാഹിതി ഒരു നവോഢയായി അണിഞ്ഞൊരുങ്ങി വന്ന് ഏവരുടെയും മനംകവർന്ന ദിവസമായിരുന്നു ഇന്ന്😍ഓരോ സൃഷ്ടിയും അവതരിപ്പിക്കുന്നതോടൊപ്പം സൃഷ്ടികർത്താവിനെയും പരിചയപ്പെടുത്തുന്ന പുതിയ രീതി കലക്കി ഗഫൂർമാഷേ..🤝👏👏
🏵ഇന്നത്തെ നവസാഹിതിയിലൂടെ....
🔴കവിതകൾ🔴
🌷കാവൽ_യൂസഫ് നടുവണ്ണൂർ
🌷മാമ്പഴം_ശ്രീല അനിൽ
🌷അമ്മയൊരോർമ്മയല്ല_ജ്യോതി.ഇ.എം
🌷അവൾ_ഷീലാറാണി
🌷ഗന്ധർവൻ_സുനിത ഗണേഷ്
🌷ശിശിരം_ഡോ.വിനീത
🌷ജനുവരിയുടെ നഷ്ടം_ശാന്തി പാട്ടത്തിൽ
🌷തെറ്റി_ലാലു
🌷ഭ്രാന്തി_രമ്യ ലക്ഷ്മി
🌷മരണം അടയാളപ്പെടുത്തുമ്പോൾ_ദിവ്യ.സി.ആർ
🌷പിണക്കം_ശ്രീലേഖ
🌷കളിക്കൂട്ടുകാരി_ഗിരീഷ് കളത്തറ
🌷അവസ്ഥാന്തരം_ദീപ്തി നായർ
🌷റിപ്പബ്ലിക്ക്_ശ്രീനിവാസൻ തൂണേരി
🌷കവിത_ജിഷ.കെ
🔴യാത്രാവിവരണം🔴
🌷ഓർമ്മയിലെ വെള്ളാരങ്കല്ലുകൾ_ഗഫൂർ മാഷ്
🔴കഥ🔴
🌷ചക്കക്കുരു_അജിത് ആനാരി
🏵സ്വപ്നറാണി ടീച്ചർ,ബിജു മാഷ്,വിജുമാഷ്,പ്രജിത,സബുന്നിസ ടീച്ചർ,സീത,ശ്രീല അനിൽ ടീച്ചർ, വാസുദേവൻമാഷ്,രജനി ടീച്ചർ ആലത്തിയൂർ, രജനി ടീച്ചർ പേരശ്ശന്നൂർ,രജനി സുബോധ് ടീച്ചർ, രമ ടീച്ചർ, രതീഷ് മാഷ്, ശിവശങ്കരൻ മാഷ്, അശോക് സാർ,യൂസഫ് മാഷ്,സുദർശനൻ മാഷ്....തുടങ്ങിയ വൻനിര തന്നെ അഭിനന്ദനങ്ങൾ അറിയിച്ച് നവസാഹിതി സജീവമാക്കി..
🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳
ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം...
സംസ്ഥാനതല എഡ്യൂക്കേറ്റർമാരുടെ സെമിനാറിൽ നമ്മുടെ ഗ്രൂപ്പും പ്രവർത്തനങ്ങളും ചർച്ചാവിഷയമാകാൻ മുഖ്യകാരണം ഡയറ്റ് ഫാക്കൽറ്റി ബഷീർമാഷാണ്...അതെ ബഷീർ മാഷാണ് നമ്മുടെ ഈയാഴ്ചയിലെ താരം....
ബഷീർമാഷേ....ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🙏💐💐
🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳🍬🇮🇳