26-11-19

🌼♦🌼♦🌼♦🌼♦🌼♦
🙏ചിത്രസാഗരം പംക്തിയിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏
🌼♦🌼♦🌼♦🌼♦🌼♦
ആറ്റുപ്പുറത്ത് മാത്യു എബ്രഹാമിനെ അറിയുമോ ചങ്ങാതിമാരേ? സംശയമാണല്ലേ🤔 എന്നാലൊന്ന് ചോദിച്ചോട്ടേ, കാർട്ടൂണിസ്റ്റ് അബു എബ്രഹാമിനേയോ? ഇതെന്തു ചോദ്യമാണെന്നാകും മനസിൽ🙃
ആറ്റുപുറത്ത് മാത്യു എബ്രഹാം എന്ന അബു എബ്രഹാം അന്തരിച്ചിട്ട് ഡിസംബർ 1 ന് 17 വർഷം പൂർത്തിയാകുന്നു. തനതായ രചനാശൈലിയും ഏതു പ്രശ്നത്തെയും നർമത്തിലൂടെ അവതരിപ്പിക്കാനുള്ള കൗശലവും കൈമുതലായ ഇരുത്തം വന്ന കാർട്ടൂണിസ്റ്റ് . ഒറ്റവരിയിലുള്ള എഡിറ്റോറിയലുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നു അദ്ദേഹത്തിന്റെ കാർട്ടൂണുകൾ🙏 വരകളിൽ ചിന്തയും ഹാസ്യവും ഒളിപ്പിച്ച അബു എബ്രഹാമിന്റെ ജീവിതത്തിലൂടെ ...
അബു എബ്രഹാം
ജീവിതരേഖ
♦🌼♦🌼♦
മാവേലിക്കര ചെറുകോൽ ആറ്റുപുറത്ത് വീട്ടിൽ  അഡ്വ.എ.എം.മാത്യുവിന്റെയും കണ്ടമ്മയുടേയും മകനായി 1924 ജൂൺll ന് അബു എബ്രഹാം ജനിച്ചു.തിരിച്ചറിവു വെച്ച പ്രായത്തിലേ കാർട്ടൂണുകൾ വരയ്ക്കാൻ തുടങ്ങി.സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1945ൽ യൂണിവേഴ്സിറ്റി കോളേജ്  തിരുവനന്തപുരത്ത് നിന്നും ബിരുദം.കോളേജിലെ ടെന്നീസ് ചാമ്പ്യനുമായിരുന്നു അബു.

കാർട്ടൂണിസ്റ്റ് അബു എബ്രഹാം - ഒരു ടൈം ലൈൻ
♦🌼♦🌼♦🌼♦🌼♦
🏵 1945 ലെ ബിരുദ പഠനത്തിനു ശേഷം ജോലിക്ക് വേണ്ടി മുംബൈയിലേക്ക് വണ്ടി കയറി. അവിടെ ബോംബെ ക്രോണിക്കിൾ എന്ന പത്രത്തിൽ താല്ക്കാലികമായി ജോലി നോക്കി.
🏵1951 ലായിരുന്നു കാർട്ടൂണിസ്റ്റ് ശങ്കർ അബുവിനെ കണ്ടെത്തിയത്.ശങ്കർ തന്റെ ശങ്കേഴ്സ്  ലിയിലേക്ക് അബുവിനെ സ്നേഹപൂർവം സ്വാഗതം ചെയ്തു.നേട്ടങ്ങളുടെ കാലമായിരുന്നു അബുവിന് പിന്നീട്.
🏵 1953 ൽ ലണ്ടനിലെ പത്രപ്രവർത്തകനായ ഫെഡ് ജോസി നെ മുംബൈയിൽ വെച്ച് അബു കണ്ടുമുട്ടി. അബുവിന്റെ കഴിവുകൾ അറിയാവുന്ന ഫെഡ് അബുവിന് ലണ്ടനിൽ പോകാൻ അവസരമൊരുക്കുകയും പഞ്ച്  മാസികയിൽ ജോലി ശരിയാക്കിക്കൊടുക്കുകയും ചെയ്തു . ഡൽഹി സ്കെച്ചസ് . ലും അബു വരച്ചിരുന്നു. എബ്രഹാം എന്ന പേരിന്റെ തുടക്കം ഇവിടെ വെച്ചാണ് . ദ ഗാർഡിയൻ എന്ന പത്രത്തിലും അദ്ദേഹം വരച്ചിരുന്നു.രാഷ്ട്രീയ വൃത്തങ്ങളെ വരെ പിടിച്ചുകുലുക്കിയ ഒരു കാർട്ടൂണിസ്റ്റിന്റെ നാന്ദി കുറിക്കാൻ ഇതിലൂടെ അബുവിന് കഴിഞ്ഞു.
🏵 1956-ൽ Tribune ൽ കാർട്ടൂണിസ്റ്റായിരുന്ന അബുവിന്റെ കാർട്ടൂണുകൾ ഇഷ്ടപ്പെട്ടിരുന്ന David Astor നടുത്തേക്ക് ഫ്രെഡ് ജോസ് അബുവിനെ പറഞ്ഞയച്ചു. ലോകത്തിലെ പഴയകാല ഞായറാഴ്ച പത്രമായ The Observer - ൽ അബുവിന് സ്ഥിരം ജോലി ലഭിച്ചു.ഇത് രാഷ്ട്രീയ കാർട്ടൂണിസ്റ്റിന്റെ പിറവി കൂടിയായിരുന്നു; അബു എന്ന പേരിന്റെ പിറവിയും 🙏🙏 ഇതിലൂടെ അക്കാലത്തെ രാഷ്ട്രീയ പ്രശ്നങ്ങൾ ലോകം കണ്ടു.1966 വരെ ഇവിടെ ജോലി നോക്കി .
🏵 1966 മുതൽ 1969 വരെ മാഞ്ചെസ്റ്റർ ഗാർഡിയൻ പത്രത്തിൽ കാർട്ടൂണിസ്റ്റായിരുന്നു.
🏵 1969ൽ ലണ്ടനിൽ നിന്നും ഡൽഹിയിലേക്ക് ..
🏵1970 ൽ അവാർഡുകൾ വാരിക്കൂട്ടിയ No Arks
ഡോക്യുമെൻററി തയ്യാറാക്കി.
🏵1972-78 കാലഘട്ടത്തിൽ രാജ്യസഭാംഗം
🏵 ഇന്ത്യയിലെത്തിയ ശേഷം 1981 വരെ രാഷ്ട്രീയ കാർട്ടൂണിസ്റ്റായി ഇന്ത്യൻ എക്സ്പ്രസിൽ ജോലി നോക്കി.
🏵 1981 മുതൽ സ്വതന്ത്ര പത്രപ്രവർത്തകൻ
🏵 1988ൽ ജീവിത സായാഹ്നം ആസ്വദിക്കാൻ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കൊരു മടക്കയാത്ര..
🏵 2002 ഡിസംബർ 1 ന് അന്തരിച്ചു.
https://youtu.be/sp-vlFKyrm4
അബു എബ്രഹാമിന്റെ ജീവിതം - ഒരു സംക്ഷിപ്തം
https://youtu.be/kkaAPMlovuU
നോഹയുടെ പെട്ടകത്തെ അടിസ്ഥാനമാക്കി ബ്രിട്ടീഷ് ചലച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി അബു എബ്രഹാം തയ്യാറാക്കിയ ഈ അനിമേഷൻ ചിത്രം ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മെറിറ്റ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി.
പോക്കറ്റ് കാർട്ടൂൺ ആയി Pocket Review വിൽ അബു സൃഷ്ടിച്ച രണ്ടു കഥാപാത്രങ്ങൾ വഴി അബു സംവദിച്ചത് ഇന്ത്യൻ ജനതയോടു തന്നെയായിരുന്നു. ആ വിഷകാര സ്വാതന്ത്ര്യം പത്രപ്രവർത്തകന്റെ ജീവവായുവാണെന്ന വിശ്വാസക്കാരനായിരുന്നു അബു.
 Abu on Bangladesh
 Games of emergency
 Arrivals and departure
എന്ന ഈ കൃതികളിലെല്ലാം തന്നെ ഒരു സോഷ്യലിസ്റ്റ് ചിന്തകനായ അബു എബ്രഹാമിന്റെ ജീവിത ദർശനം നിറഞ്ഞു നിൽക്കുന്നു
 Verdict of Vietnam ,Penguin കമ്പനി പുറത്തിറക്കിയ Indian Cartoon എന്നിവ എഡിറ്റ് ചെയ്തതും അബു എബ്രഹാമാണ്
ഇന്ദിരാഗാന്ധിയെ പല കാർട്ടൂണുകളിലും നിശിതമായി വിമർശിച്ചു കാണാം. അതെല്ലാം ആ ഒരു കാഴ്ചപ്പാടിൽ തന്നെയെടുക്കാൻ ആ മഹതിക്ക് കഴിഞ്ഞിട്ടുണ്ട്. അബുവിന്റെ ചങ്കൂറ്റത്തിന് ഉദാഹരണമാണ് ഫക്രുദ്ധീൻ അലി ബാത്ത് ടബ്ബിൽ കിടന്നു കൊണ്ട് ഓർഡിനൻസ് ഒപ്പിടുന്ന ഈ ചിത്രം.

ഒരു കാര്യം കൂടി ....
 Salt and Pepper എന്ന പേരിൽ ഒരു ഇംഗ്ലീഷ് പത്രത്തിൽ അദ്ദേഹം വരച്ചുകൊണ്ടിരുന്ന കാർട്ടൂൺ സീരീസിന്റെ മലയാള തർജ്ജമ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. ആ കാർട്ടൂൺ പംക്തിയുടെ പേരു പറഞ്ഞാൽ സമ്മാനം തരാം😊
[ ക്ലൂ തരാം -ആനയും കാക്കയുമാണ് കഥാപാത്രങ്ങൾ )
അബു എബ്രഹാമിന്റെ മരണവാർത്ത
https://m.rediff.com/news/2002/dec/01abu.htm
http://cartoonexhibition.blogspot.com/2010/10/abu.html?m=1
ഈ ലിങ്ക് തുറന്നു നോക്കണേ... അബു എബ്രഹാം വരച്ച ഒരുപാടൊരുപാട് കാർട്ടൂണുകൾ കാണാം
ലിങ്ക് തുറന്നാൽ ...
 

ഇതു പോലെ ഒത്തിരി കാർട്ടൂൺ ചിത്രങ്ങൾ😍
https://youtu.be/1hCJzB5PiP0
https://youtu.be/hz6HRSvRLsk
https://youtu.be/bX5vDrzUhIQ